എങ്ങനെ ഒരു ഫ്‌ളൈറ്റ് ടിക്കറ്റ് ഫ്രീ ആയിട്ട് യാത്രക്കാർക്ക് ലഭിക്കാം

നിങ്ങൾക്ക് ഫ്രീ ആയിട്ട് ഒരു ഫ്ലൈറ്റ് ടിക്കറ്റ് കിട്ടിയാൽ എങ്ങനെയിരിക്കും? എങ്ങനെ ഒരു ഫ്‌ളൈറ്റ് ടിക്കറ്റ് ഫ്രീ ആയിട്ട് യാത്രക്കാർക്ക് ലഭിക്കാം? അധികമാർക്കും അറിയാത്ത ഒരു കാര്യത്തെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

വിമാനങ്ങളിൽ ട്രെയിനുകളെപ്പോലെ തന്നെ ഓവർ ബുക്കിംഗ് സ്വീകരിക്കാറുണ്ട്. ട്രെയിനുകളിലെ വെയിറ്റിങ് ലിസ്റ്റ് എന്ന പോലെ. അതായത് വിമാനത്തിലുള്ള സീറ്റുകളെക്കാൾ കൂടുതൽ ബുക്കിംഗുകൾ വിമാനക്കമ്പനികൾ സ്വീകരിക്കും. ഇതിനിടയിൽ ആരെങ്കിലും ബുക്ക് ചെയ്ത സീറ്റുകൾ ക്യാൻസൽ ചെയ്യുകയാണെങ്കിൽ ബാക്കിയുള്ളവർക്ക് ആ സീറ്റിൽ ഇരിക്കുവാൻ സാധിക്കും. ഇക്കാര്യം ബുക്ക് ചെയ്യുന്നവർ ആരും അറിയുന്നുപോലുമില്ല.

എന്നാൽ ഇത്തരത്തിൽ ബുക്ക് ചെയ്തിട്ട് വിമാനത്തിൽ കയറാൻ സാധിക്കാത്ത (ഓവർബുക്കിംഗ് കാരണം സീറ്റ് കിട്ടിയില്ലെങ്കിൽ) യാത്രക്കാർക്ക് അവരുടെ അന്നത്തെ യാത്ര അടുത്ത ദിവസത്തേക്കോ അടുത്ത വിമാനത്തിലേക്കോ മാറ്റിക്കൊടുക്കുകയും അതുകൂടാതെ അവർക്ക് ഫ്രീയായി ഒരു അപ് ആൻഡ് ഡൌൺ ടിക്കറ്റ് വിമാനക്കമ്പനികൾ ഇഷ്യൂ ചെയ്തു കൊടുക്കും. ‘ഡിനൈഡ്‌ ബോർഡിംഗ് പാസ്സ്’ എന്നാണ് ഈ ടിക്കറ്റിനു പറയുന്ന പേര്.

ഒരു വർഷത്തേക്ക് ആണ് ഇങ്ങനെ ഇഷ്യൂ ചെയ്യുന്ന ഡിനൈഡ്‌ ബോർഡിംഗ് പാസ്സിൻ്റെ കാലാവധി. ഈ ഒരു വർഷത്തിനിടയിൽ നമുക്ക് ഈ പാസ്സ് ഉപയോഗിച്ച് യാത്ര ചെയ്യുവാൻ സാധിക്കും. ഇങ്ങനെ അവർ തരുന്ന ടിക്കറ്റ് ചിലപ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് ആകണമെന്നില്ല. എന്നാൽ നിങ്ങൾക്ക് ഡെസ്റ്റിനേഷൻ മാറ്റുവാൻ സാധിക്കും. പക്ഷെ അതിനു ഓരോ വിമാനക്കമ്പനികൾക്കും അവരുടേതായ ചില പോളിസികളുണ്ട്. അതുകൊണ്ട് തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് മാത്രമേ ഇത്തരത്തിൽ ഡെസ്റ്റിനേഷൻ മാറ്റുവാൻ സാധിക്കുകയുള്ളൂ.

മേൽപ്പറഞ്ഞ പോലെ ഒരു ഫ്രീ ടിക്കറ്റ് കിട്ടിയ കാര്യമാണ് കൃഷ്ണരാജ് എന്ന വ്‌ളോഗർ തൻ്റെ വീഡിയോയിലൂടെ വിവരിക്കുന്നത്. ആ വീഡിയോ ഒന്നു കണ്ടു നോക്കാം.

ഇനി നിങ്ങൾ ഇന്റർനാഷണൽ യാത്രകൾ പോകുമ്പോൾ എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് എയർലൈൻ സ്റ്റാഫിനോട് ഈ വിമാനം ഓവർബുക്കിംഗ് ആണോയെന്നു ഒന്നു ചോദിച്ചു നോക്കൂ. ഓവർബുക്കിംഗ് ആണെങ്കിൽ അവർ അക്കാര്യം നിങ്ങൾ ചോദിക്കുമ്പോൾ പറയും. ഈ സൗകര്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഗൂഗിളിൽ തപ്പിയാൽ കിട്ടും. അതുകൊണ്ട് ഇക്കാര്യം ഇനി യാത്രികരും ഓർത്തു വെക്കുക.