എറണാകുളത്തു നിന്നും ഗോവയിലേക്ക് പോകുന്ന 26 ട്രെയിനുകളെ അറിഞ്ഞിരിക്കാം…

ഗോവ – ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം എന്ന നിലയിലാണ് ഈ പേര് നമ്മളെല്ലാം ആദ്യമായി കേട്ടിട്ടുണ്ടാകുക. പിന്നീട് നാം വളർന്നപ്പോൾ ഗോവ ചെറിയൊരു സംഭവമല്ലെന്നു മനസ്സിലാകുകയും ചെയ്തു. കേരളത്തിൽ നിന്നും ധാരാളമാളുകൾ, പ്രത്യേകിച്ച് ബാച്ചിലേഴ്‌സ് ഗോവയിലേക്ക് അടിച്ചുപൊളിക്കുവാനായി പോകാറുണ്ട്. ചെലവ് ചുരുക്കിഗോവയിലേക്ക് പോകുവാൻ ഏറ്റവും ബെസ്റ്റ് മാർഗ്ഗം ട്രെയിൻ യാത്രയാണ്. ഗോവയിൽ പോകുന്നവർ ‘മഡ്‌ഗാവ്’ (Madgaon Junction) റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. എറണാകുളത്തു നിന്നും ഗോവയിലേക്ക് സർവ്വീസ് നടത്തുന്ന ട്രെയിനുകളുടെ വിശദവിവരങ്ങളാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

എറണാകുളത്തു നിന്നും ദിവസേന രണ്ടു ട്രെയിനുകൾ ഗോവയിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. 1. ട്രെയിൻ നമ്പർ 12617 മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് 1.15 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 3 മണിയോടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 24 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685. ദിവസേന സർവ്വീസ് നടത്തുന്ന മറ്റൊരു ട്രെയിൻ; 2. ട്രെയിൻ നമ്പർ 16346 നേത്രാവതി എക്സ്പ്രസ്സാണ്. ഈ ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നും ദിവസേന ഉച്ചയ്ക്ക് 2.05 നു പുറപ്പെടുകയും പിറ്റേദിവസം വെളുപ്പിന് 4.35 നു മഡ്‌ഗാവ് എത്തിച്ചേരുകയും ചെയ്യും. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.

ഇനിയുള്ളത് ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രമുള്ള ട്രെയിനുകളാണ്. അവ ഏതൊക്കെയെന്നു നോക്കാം. 1. ട്രെയിൻ നമ്പർ 22149, എറണാകുളം – പൂനെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ചൊവ്വ, വെള്ളി ദിവസങ്ങളിൽ വെളുപ്പിന് 5.15 നു പുറപ്പെടുന്ന ഈ ട്രെയിൻ വൈകുന്നേരം 5.10 മണിയോടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 10 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685.

2. ട്രെയിൻ നമ്പർ 22114, കൊച്ചുവേളി – മുംബൈ LTT സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ വെളുപ്പിന് 5.15 നു പുറപ്പെടുന്ന ഈ ട്രെയിൻ വൈകുന്നേരം 5.10 മണിയോടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 10 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685, AC 1 – 2860.

3. ട്രെയിൻ നമ്പർ 22653, തിരുവനന്തപുരം – നിസാമുദ്ധീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ശനിയാഴ്ച ദിവസങ്ങളിൽ വെളുപ്പിന് 5.15 നു പുറപ്പെടുന്ന ഈ ട്രെയിൻ വൈകുന്നേരം 5.10 മണിയോടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 7 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685, AC 1 – 2860.

4. ട്രെയിൻ നമ്പർ 22655, തിരുവനന്തപുരം – നിസാമുദ്ധീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ബുധനാഴ്ച ദിവസങ്ങളിൽ വെളുപ്പിന് 5.15 നു പുറപ്പെടുന്ന ഈ ട്രെയിൻ വൈകുന്നേരം 5.10 മണിയോടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 7 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685, AC 1 – 2860.

5. ട്രെയിൻ നമ്പർ 12202, കൊച്ചുവേളി – മുംബൈ ലോകമാന്യ തിലക് ഗരീബ് രഥ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നം ഞായർ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിയ്ക്ക് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 1.20 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 11 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : എസി ചെയർ – 675, AC 3 – 785.

6. ട്രെയിൻ നമ്പർ 12483, കൊച്ചുവേളി – അമൃത്സർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ബുധനാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിയ്ക്ക് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 1.20 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 7 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685.

7. ട്രെയിൻ നമ്പർ 22659, കൊച്ചുവേളി – ഡെറാഡൂൺ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിയ്ക്ക് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 1.20 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 7 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685. (Note – സാങ്കേതിക കാരണങ്ങളാൽ ഈ ട്രെയിൻ കുറച്ചുനാൾ ഉണ്ടായിരിക്കുന്നതല്ല)

8. ട്രെയിൻ നമ്പർ 12217, കേരള സമ്പർക്ക് ക്രാന്തി എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും തിങ്കൾ, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 1.20 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 7 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685, AC 1 – 2860.

9. ട്രെയിൻ നമ്പർ 10216, എറണാകുളം – മഡ്‌ഗാവ് വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും തിങ്കളാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.50 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 3.15 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 11 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685, AC 1 – 2860.

10. ട്രെയിൻ നമ്പർ 19261, കൊച്ചുവേളി – പോർബന്തർ വീക്കിലി എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഞായറാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.50 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 3.50 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 9 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685.

11. ട്രെയിൻ നമ്പർ 19577, തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.50 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 3.50 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 9 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.

12. ട്രെയിൻ നമ്പർ 19577, തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.50 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 3.50 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 9 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.

13. ട്രെയിൻ നമ്പർ 19423, തിരുനെൽവേലി – ഗാന്ധിധാം ഹംസഫർ എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും വ്യാഴാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.50 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം വെളുപ്പിന് 3.50 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 4 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : AC 3 – 1295 മുതൽ 1922 വരെ.

14. ട്രെയിൻ നമ്പർ 22633, തിരുവനന്തപുരം – നിസാമുദ്ധീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ബുധനാഴ്ച ദിവസങ്ങളിൽ രാത്രി 7 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 8.15 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 9 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685.

15. ട്രെയിൻ നമ്പർ 16312, കൊച്ചുവേളി – ശ്രീഗംഗാ നഗർ എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ശനിയാഴ്ച ദിവസങ്ങളിൽ രാത്രി 8.25 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 11.20 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 13 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.

16. ട്രെയിൻ നമ്പർ 12977, മരുസാഗർ എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഞായറാഴ്ച ദിവസങ്ങളിൽ രാത്രി 8.25 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 11.10 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 14 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 216, സ്ലീപ്പർ – 445, AC 3 – 1180, AC 2 – 1685, AC 1 – 2860.

17. ട്രെയിൻ നമ്പർ 16338, എറണാകുളം – ഓഖ എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 8.25 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 11.10 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 25 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.

18. ട്രെയിൻ നമ്പർ 16334, തിരുവനന്തപുരം – വേരാവൽ എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും തിങ്കളാഴ്ച ദിവസങ്ങളിൽ രാത്രി 8.25 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 11.20 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 24 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.

19. ട്രെയിൻ നമ്പർ 19259, കൊച്ചുവേളി – ഭാവ്നഗർ എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും വ്യാഴാഴ്‌ച ദിവസങ്ങളിൽ രാത്രി 8.25 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 11.10 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 15 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.

20. ട്രെയിൻ നമ്പർ 16336, നാഗർകോവിൽ – ഗാന്ധിധാം എക്സ്പ്രസ്സ് : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ചൊവ്വാഴ്ച ദിവസങ്ങളിൽ രാത്രി 8.35 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 11.20 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 26 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.

21. ട്രെയിൻ നമ്പർ 12224, എറണാകുളം – മുംബൈ ലോകമാന്യ തിലക് തുരന്തോ എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 9.30 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 8.45 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 2 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : AC 3 – 1425 to 1927, AC 2 – 1990 to 2895, AC 1 – 3355.

22. ട്രെയിൻ നമ്പർ 12431, തിരുവനന്തപുരം – നിസാമുദ്ധീൻ രാജധാനി എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 10.40 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 10 മണിയോടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 8 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : AC 3 – 1425 to 1927, AC 2 – 1990 to 2895, AC 1 – 3355.

23. ട്രെയിൻ നമ്പർ 12283, എറണാകുളം – നിസാമുദ്ധീൻ തുരന്തോ എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ചൊവ്വാഴ്ച ദിവസങ്ങളിൽ രാത്രി 11.15 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം ഉച്ചയ്ക്ക് 12 മണിയോടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 2 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : സ്ലീപ്പർ – 545 to 777, AC 3 – 1425 to 1927, AC 2 – 1990 to 2895, AC 1 – 3355.

24. ട്രെയിൻ നമ്പർ 11098, പൂർണ്ണ എക്സ്പ്രസ്സ് : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും തിങ്കളാഴ്ച ദിവസങ്ങളിൽ രാത്രി 11.25 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം ഉച്ചയ്ക്ക് 1.40 ഓടെ മഡ്‌ഗാവിൽ എത്തിച്ചേരും. ഗോവയ്ക്കും എറണാകുളത്തിനുമിടയിൽ ഈ ട്രെയിനിന് 20 സ്റ്റോപ്പുകളുണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ – 201, സ്ലീപ്പർ – 415, AC 3 – 1135, AC 2 – 1640.