ദുബായ് പോലീസിൻ്റെ സ്വന്തമായ കിടിലൻ സൂപ്പർ കാറുകൾ

അത്ഭുതങ്ങളുടെ കേന്ദ്രമായ ദുബായ് പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതിൽ എന്നും മുന്നിലാണ്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് ദുബായ് പോലീസിൻ്റെത്. ഹോളിവുഡ് സിനിമകളിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഇപ്പോള്‍ ദുബായ് പോലീസ് സ്‌റ്റേഷന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് നോക്കിയാല്‍ കാണാന്‍ സാധിക്കുന്നത്. സ്‌റ്റൈലും അഴകും ഗൗരവവും ഒത്തിണങ്ങിയ കാറുകള്‍. ലോകത്തിലെ ഏറ്റവും വേഗതയുള്ള പോലീസ് കാറുകളുടെ ഉടമകള്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡും ദുബായ് പോലീസ് സേനയ്ക്ക് സ്വന്തം.

കുറ്റവാളികളെ പിന്തുടരുക എന്നതിനെക്കാള്‍ വിനോദ സഞ്ചാരികളുടെ കൗതുകത്തിനായിട്ടാണ് ദുബായ്‌പോലീസ് ആഡംബര കാറുകള്‍ ഉപയോഗിക്കുന്നത്. ദുബായിലെ പ്രധാന ടൂറിസ്റ്റ് ഇടങ്ങളായ ബുര്‍ജ് ഖലീഫാ, ഷെയ്ക്ക് മുഹബ്ത്ത് ബിന്‍ റാഷിദ് നടപാതകളിലും ആഡംബര കാറുകളില്‍ പൊലിസ് റോന്തു ചുറ്റും. വിനോദ സഞ്ചരികളെ ആകര്‍ഷിക്കുന്നതില്‍ ഈ കാറുകള്‍ ഒരുപരിധി വരെ വിജയം കണ്ടിട്ടുമുണ്ട്.

ആസ്റ്റൺ മാർട്ടിൻ വൺ-77, ബുഗാറ്റി വെയ്‌റോൺ, ഫെറാറി എഫ്എഫ്, ലംബോർഗിനി അവന്റഡോർ, പോർഷെ 918 സ്പൈഡർ, മെഴ്‌സിഡസ് ബെൻസ് SLS AMG, ബെന്റ്ലി കോണ്ടിനെന്റൽ ജിടി, ഓഡി ആർ 8, മെഴ്‌സിഡസ് AMG GT 63 S എന്നിങ്ങനെ നീളുന്നു ദുബായ് പോലീസിന്റെ പക്കലുള്ള കിടിലൻ സൂപ്പർകാറുകളുടെ ലിസ്റ്റ്. പോലീസ് സേനയുടെ നിറമായ വെളുപ്പിൽ പച്ച സ്റ്റിക്കറുള്ള ഇത്തരം സൂപ്പർകാറുകൾ ദുബായ് പോലീസിന്റെ അഭിമാനമാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

ആളുകളെ ആകർഷിക്കുന്നത് കൂടാതെ എമിറേറ്റിനെ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പോലീസ് ഫോഴ്സിനെ ദുബായ് സജീവമാക്കുന്നത്. സൂപ്പർകാറുകൾ കൂടാതെ വിലകൂടിയ സൂപ്പർ ബൈക്കുകളും, ഹെലികോപ്റ്ററുകളും, ബോട്ടുകളും ദുബായ് പോലീസ് ശ്രേണിയിലുണ്ട്. സോഷ്യൽ മീഡിയയിൽ ദുബായ് പോലീസിനും കാർ കളക്ഷനുമെല്ലാം ആരാധകർ ഏറെയാണ്. സാധാരണ പെട്രോളിങ്ങിനും മറ്റുമായി ദുബായ് പോലീസ് ഉപയോഗിക്കുന്നത് ഷെവർലെ, ടൊയോട്ട, മസ്‌ദ, നിസ്സാൻ തുടങ്ങിയ കമ്പനികളുടെ കാറുകളാണ്.

നിങ്ങളൊരു വണ്ടിപ്രാന്തനാണോ? എങ്കിൽ തീർച്ചയായും ദുബായ് പോലീസിൽ ഒരു ജോലി കിട്ടുന്നത് നിങ്ങൾക്കൊരു ഭാഗ്യം തന്നെയായിരിക്കും.

The Dubai police vehicles are painted with a white and dark green colour scheme, with all blue emergency lights. Every Dubai police vehicle has the force’s website and email addresses printed on it.

General duties and patrols are carried out by Chevrolet, Toyota, Mazda and Nissan vehicles.

In 2013, the force saw the arrival of new eco-friendly vehicles, which are one seaters but can carry an additional passenger. In addition to cars, the force also employs motorcycles, helicopters and boats.

The Dubai Police Museum, located at Al-Mulla Plaza, opened on 19 November 1987. It comprises three exhibit halls, as well as documenting anti-drug efforts of the police force, and the force’s prison systems. On 19 November 1987, the International Council of Museums placed the museum on the record of Arab Museums.

വിവരങ്ങൾക്ക് കടപ്പാട് – രാഷ്ട്രദീപിക.