വിദേശയിനം ഫലവർഗങ്ങളും അവയുടെ കൃഷിരീതിയും; നിങ്ങളറിയേണ്ട കാര്യങ്ങൾ

കേരളത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കടുത്തുള്ള വിഴിക്കിത്തോട് ഗ്രാമത്തിൽ മണിമലയാറിന്റെ തീരത്ത് ആയി 70 ഏക്കറോളം വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന നഴ്സറി ആണ് ഹോംഗ്രോൺ ബയോടെക് നഴ്സറി. കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുസരിച്ച് വിദേശ ഫലവൃക്ഷങ്ങൾ വികസിപ്പിച്ചെടുക്കുകയാണ് ഹോംഗ്രോൺ ബയോടെക് എന്ന സംരംഭം. വിദേശ രാജ്യങ്ങൾ സന്ദർശിച്ച് കേരളത്തിന് അനുയോജ്യമായ പഴവർഗങ്ങൾ കണ്ടെത്താൻ ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയാണ് ഹോം ഗ്രോണിന്റെ പ്രവർത്തനം.

രോഗവിമുക്തമായ തൈകൾ ഉത്പാദിപ്പിക്കാൻ ആവശ്യമായ പരീക്ഷണശാലയും , സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തിയാണ്‌ ഹോംഗ്രോണിന്റെ പ്രവർത്തനം. നാഷണൽ ഹോർട്ടികൾച്ചർ ബോർഡ്, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ എന്നിവയുടെ അംഗീകാരത്തോടെയും, സഹായത്തോടെയും ആണ് ഈ നഴ്‌സറി പ്രവർത്തിക്കുന്നത്.

ആരോഗ്യപരിരക്ഷയിൽ പഴങ്ങൾക്കുള്ള ഉന്നത സ്ഥാനം പരിഗണിച്ച്, ഇവയുടെ വൻ തോതിലുള്ള കൃഷിയും, വിപണനവും, ഈയടുത്ത നാളുകളിൽ വർദ്ധിച്ചു വരുന്നത് ഏറെ പ്രതീക്ഷ നൽകുന്നു. കേര ളത്തിന്റെ പഴത്തോട്ടങ്ങളിലേക്ക് നവാഗതരായി കടന്നു വന്ന ധാരാളം മറുനാടൻ പഴങ്ങൾ നമ്മുടെ മനസ്സിനെയും, വിപണിയേയും കീഴടക്കിയെന്ന് പറയാം. ഇത്തരം പുത്തൻ മിത ശീതോഷ്ണമേഖലാ പഴങ്ങൾ കുറെയേറെ കർഷകരുടെ സമ്പദ്ഘടനയെ മെച്ചപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്.

കേരളത്തിന്റെ കാർഷിക സംഭാവനകൾ, ഫലവൃക്ഷ കൃഷിരീതികൾ, അവയുടെ സാധ്യതകൾ എന്നിവയെക്കുറിച്ച് ഹോംഗ്രോൺ മാനേജിങ് ഡയറക്ടർ ജോസ് ജേക്കബ് വിശദീകരിക്കുന്നു. കേരളത്തിന്റെ കാലാവസ്ഥയിൽ റം ബുട്ടാൻ, ദുരിയാൻ, മാംഗോസ്റ്റിൽ, പുലാസാൻ, ആസ്ത്രലിയൻ അബിയു, ലോങ്ങൻ, അ വൊക്കാഡോ, മിൽക്ക് ഫ്രൂട്ട്, വിയറ്റ്നാം സൂപ്പർ ഏർലി എന്നിവയെല്ലാം നന്നായി വിളയും. ഫല വൃക്ഷകൃഷി ചെയ്യുന്ന എല്ലാവരും കൃഷിരീതികളെക്കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കണം. തനിവിളയായി കൃഷി ചെയ്യാവുന്ന ഫലവർഗ്ഗങ്ങൾ ആണ് റംബുട്ടാൻ, ദുരിയാൻ, ലോങ്ങൻ മുതലായവ.

ഇടവിളയായി ചെയ്യാവുന്ന ഫലവർഗ്ഗമാണ് അവക്കാഡോ. ‘പെർസിയ അമേരിക്കാന’ എന്ന് ശാസ്ത്രലോകത്തിൽ അറിയപ്പെടുന്ന അവക്കാഡോ മൂന്ന് വിഭാഗത്തിൽ ലഭ്യമാണ്. മെക്സിക്കൻ, ഗ്വാട്ടിമാലൻ, വെസ്റ്റ് ഇന്ത്യൻ എന്നീ വിഭാഗങ്ങളിലുള്ളതിൽ കേരളത്തിൽ കൃഷി ചെയ്യാൻ പറ്റിയത് വെസ്റ്റ്‌ ഇന്ത്യൻ ഇനങ്ങളാണ്. സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയർന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് അവക്കാഡോ. ഹാസ്, റീഡ്, ബൂത്ത് തുടങ്ങിയ തണുപ്പുള്ള സ്ഥലങ്ങളിൽ നന്നായി വളരുന്നതാണ്.

വെള്ളക്കെട്ടില്ലാത്ത ഏതുതരം മണ്ണിലും അവൊക്കാഡോ നന്നായി വളർന്ന് ഫലം നൽകും. കൊമ്പുകോതൽ നടത്തി, പൊക്കം കുറച്ചു വളർത്തിയാൽ ഇടവിളയായി അവെക്കാഡോ കൃഷി ചെയ്യാവുന്നതാണ്. ഏറ്റവുമധികം കൊഴുപ്പടങ്ങിയ ഫലമാണ് അവക്കാഡോ എന്നതിനാൽ സസ്യാഹാര ഭോജികൾക്ക് മാംസത്തിന് പകരം ആയി ഈ പഴം ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

നാടൻ മുള്ളൻപഴത്തിന്റെ വിലയിടിവിനെ മറികടക്കാൻ മറുനാട്ടിൽ നിന്ന് ഹോം ഗ്രോൺ കണ്ടെത്തിയതാണ് റംബുട്ടാൻ. രുചിയിലും, വലിപ്പത്തിലും, ഗുണത്തിലും മുള്ളൻപഴത്തിനേക്കാൾ വലിയ വ്യത്യാസമുണ്ടെന്ന് ജോസ് ജേക്കബ് പറയുന്നു.. റംബുട്ടാനിൽ മാംസള ഭാഗം കൂടുതലും, കുരുവിൽ നിന്ന് പഴം അനായാസം അടർത്തിയെടുക്കാനും കഴിയും. എൻ – 18 എന്നത് മുന്തിയ ഇനം റംബുട്ടാൻ ആണ്. നമ്മൾ തൈകൾ നട്ടുപിടിപ്പിക്കുമ്പോൾ നല്ലയിനം തൈകൾ തെരഞ്ഞെടുക്കുക.

ഏറ്റവും വിശിഷ്ടവും പഴങ്ങളിൽ ഏറ്റവും വിപണി മൂല്യവുമുള്ള ദുരിയാൻ വളരെയധികം പോഷകങ്ങളാൽ സമൃദ്ധമാണ്. ദുരിയാൻ വളരെ വിപുലമായി കൃഷി ചെയ്തുവരുന്ന തായ്ലൻറ്, മലേഷ്യ, ഫിലിപ്പൈൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ‘ ഏറ്റവും മികച്ച ഇനങ്ങൾ തന്നെ നിലവിലുണ്ട്. അവയിൽ ഏറ്റവും പ്രധാനമായതും, കേരള ത്തിൽ കൃഷി ചെയ്ത് വിജയിക്കാൻ സാദ്ധ്യതയുമുള്ളതുമായ ഏതാനും ഇനങ്ങളാണ് മുസാങ്ങ് കിങ്ങ് , മോന്തോങ്ങ് ,റെഡ് പ്രോൺ, ചാനി, കന്യാവ് തുടങ്ങിയവ.

സാപ്പിൻഡേസി സസ്യകുടുംബത്തിൽ പെട്ടതാണ് ലോങ്ങൻ. കേരളത്തിന്റെ സമതലങ്ങൾക്കും, ഹൈറേഞ്ചിനും വളരെ യോജിച്ച ഒരു ഫലവൃക്ഷ മായി ഉയരാൻ ലോങ്ങ ന് സാധ്യതകൾ ഏറെയാണ്. വർഷത്തിൽ പലതവണ പൂക്കുന്ന പ്രകൃതമായതിനാൽ ഓഫ് സീസണിലും പഴങ്ങൾ ഉൽപാദിപ്പിച്ച് വളരെ ഉയർന്ന വില ലഭ്യമാക്കാൻ സാധിക്കും.

ലോങ്ങന്റെ ധാരാളം ഇനങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈഡോ എന്ന ഇനമാണ് ഏറ്റവും മികച്ചത്. മറ്റ് ഇനങ്ങളെക്കാൾ വേഗത്തിൽ വളർന്ന് മികച്ച വിളവ് നൽകുന്ന ഇഡോർ അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഇനമാണ്. ശരീര ക്ഷീണം അകറ്റി ഊർജ്ജസ്വലത നൽകുന്ന ഒരു ഫലമാണ് ആണ് ലോങ്ങൻ. നല്ല സൂര്യപ്രകാശമുള്ളി ടുത്താണ് ലോങ്ങൻ നട്ടുപിടിപ്പിക്കേണ്ടത്.

ഏത് ഫലവൃക്ഷമാണെങ്കിലും അതിനെക്കുറിച്ച് നന്നായി മനസ്സിലാക്കി വേണം നട്ടുപിടിപ്പിക്കുവാൻ. വീട്ടുവളപ്പിലും തൊടിയിലും അത്യാവശ്യം പഴവർഗങ്ങൾ ഉത്പാദിപ്പിക്കാനെങ്കിലും ഉള്ള ശ്രമം നമ്മുടെ ഭാഗത്തു നിന്നുണ്ടാകണം.