കെഎസ്ആർടിസി ബസ്സിലെ ബോണറ്റിലിരുന്ന് ഒരു അഡാറ് ഗവിയാത്ര…

വിവരണം – എബിൻ സക്കറിയ.

ഒരു വർഷം മുന്നേ, ശരിക്കു പറഞ്ഞാൽ 2017 ഓണത്തിന് തൊട്ടടുത്ത ദിനം ഉച്ചകഴിഞ്ഞുള്ള 3.30 നുള്ള തിരുവനന്തപുരം express ആണ് ലക്ഷ്യം. നാലു മാസം മുന്നേ തീരുമാനിച്ചു, ഒടുവിൽ ചീറ്റിപ്പോയ യാത്രയുടെ റിപ്പിറ്റ്. ദുഃഖവെള്ളിയും വിഷുവും ഒരുമിച്ചയതുകൊണ്ടു അന്ന് ഹർത്താൽ പ്രതീതി ആരുന്നു. എന്നിട്ടും പോരാഞ്ഞിട്ട് ചിറ്റാരിക്കാൽ പത്തനംതിട്ട ഹോളി ഫാമിലിക്ക് കേറി അവിടെ എത്തിയപ്പോൾ 8ന്റെ പണി. 12.30 കുമളി ക്യാന്സല്ഡ്. അന്ന് തീരുമാനിച്ചതാണ്, അവിടെ പോയിട്ടേയ് ഇനി അടുത്ത ലൊക്കേഷൻ ഉള്ളുന്നു.

യാത്രക്ക് മുൻപ് ചങ്ങാതിമാരോടോക്കെ ചോദിച്ചു. പ്ലാനിംഗിൽ ആത്മാർത്ഥത കാണിച്ചു ഒടുവിൽ ഇല്ല എന്നു പറയുന്നവർ മുതൽ ആരും അറിയാതെ ഒറ്റക്ക് ട്രിപ്പ് പോകുന്ന ടീമസ് വരെ ഉണ്ട്. ഒടുവിൽ ഞാനും സുഹൃത്തും യാത്ര ആരംഭിച്ചു… തിരുവനന്തപുരം എക്സ്പ്രെസിന്. തിരക്കൊന്നുമില്ലങ്കിൽ ട്രെയിൻ കൃത്യ സമയമാരിക്കും. പറഞ്ഞപോലെ പുലർച്ചെ മൂന്നു മണിക്ക് ചെങ്ങന്നൂർ എത്തിച്ചു. സാധാരണ പമ്പ ബസ്സുകൾ ഉണ്ടാവുന്നതാണ്. ഞങ്ങളുടെ ഭാഗ്യം കൊണ്ട് അന്ന് അതുമില്ലായിരുന്നു.ഇനി 4.30 ന്റെ കോയബാർ ഫാസ്റ്റ് വരണം. ഒരു കാട്ടനുമടിചു ആ കട്ടമഴയത്തു ഞങ്ങൾ കത്തിരുപ്പായി. 4.50 ആയപ്പോൾ ഒരു പ്രൈവറ്റ് ബസ് വന്നു. അതിൽ കയറി കുറച്ചു ദൂരം കഴിഞ്ഞപ്പോൾ കോയമ്പർ ഫാസ്റ്റ് ഓവർടേക്ക് ചെയ്തു പോയി. അല്ലേലും അതങ്ങനെ ആണല്ലോ!!

6 മണി മുതൽ ബസ് അന്വേഷിക്കുകയാണ് .അവിടെ ഉണ്ടായിരുന്ന കട്ട് ചെയിസ് വണ്ടികൾ എല്ലാം നോക്കി. കുഞ്ചാക്കോ ബോബൻ പറഞ്ഞ പോലെ “ലോകത്തു എല്ലായിടത്തേക്കും ഉള്ള ബസ്സ് ഉണ്ട് , ഗവി ബസ് മാത്രം ഇല്ല” ഞങ്ങൾ ഒരാളെ സോപ്പിട്ടു. “RSC85” “അതിവിടെ ഇല്ലല്ലോ” “അപ്പുറത്തുണ്ടാകും” അങ്ങോട്ടു പോണോ. ഞങ്ങൾ പരസ്പരം നോക്കി. അത് വേണ്ടിവന്നില്ല, ബസ് സ്റ്റാൻഡിൽ എത്തി. പിന്നെ എന്താ അവിടെ സംഭവിച്ചത് എന്നു എനിക്കോർമ്മയില്ല. ഭാഗ്യം ബാക്കിയുള്ളോർക്കായത് കൊണ്ട് ഒറ്റ സീറ്റ് ബാക്കിയില്ല. “ചേട്ടാ ഈ പെട്ടിപുറത്തിരുന്നോട്ടെ” കേൾക്കേണ്ട താമസം, അവിടെയും ഫുൾ! ബസ് യാത്ര തിരിച്ചു. ഫുൾ സെറ്റപ്പാണ്. സ്റ്റേപ്പിനി ടയർ ,ലിവർ, വെട്ടുകത്തി, വാക്കത്തി, കോടാലി മുതലായവ ഒക്കെ ബസിൽ ഉണ്ട്.

പോകുന്ന വഴിയിൽ പ്രാതൽ കഴിക്കാൻ നിർത്തി. ഗവിയിൽ ഒരു മുട്ടായി പോലും കിട്ടില്ല എന്നുറപ്പൊള്ളത് കൊണ്ട് കിട്ടിയ അവസരം ശരിക്കും മുതലാക്കി.സീതത്തോടും കഴിഞ്ഞു ബസ് യാത്ര തുടർന്നു. അതേ പ്രളയത്തിൽ ഉരുൾപൊട്ടൽ പരമ്പര സംഭവിച്ച സീതത്തോട് തന്നെ.ചെക് പോസ്റ്റും കഴിഞ്ഞു ബസ് മുന്നോട്ട്, ഗവിയിൽ ഇരുചക്ര വാഹനം അനുവദിക്കില്ല. 10 വണ്ടികളെ ആകെ കടത്തി വീടു എന്നു എവിടെയോ കണ്ടിരുന്നു. ബസിന് ഇതൊന്നും വേണ്ട. മൂഴിയാർ എത്തി. ഇവിടെ ഒരു KSEB ഉണ്ട്.

Photo – Pranish Aryan.

മുന്നോട്ടു പോകും വഴി കുമളിയുടെ ബസ് എതിരെ വരുന്നു.ഗവി റൂട്ടിൽ KSRTC ഒഴികെ എല്ലാർക്കും 1 വേ ആണ്. അതായത് വന്ന വഴി മറക്കണം എന്നർത്ഥം! പോകുന്ന വഴിയില് 5 ഡാമുകൾ ഉണ്ട്. മൂഴിയാർ, ആനത്തോട്, കക്കി, കൊച്ചുപമ്പ, ഗവിയർ ഡാം. ഏറ്റവും വലുത് കക്കി ആണെന്ന് തോന്നുന്നു. വഴിയിൽ വമ്പൻ പെൻസ്റ്റോക് പൈപ്പുകൾ കാണാം, താഴേക്ക് വെള്ളം കൊണ്ടുപോകുന്നത്. ഇടുക്കി കഴിഞ്ഞാൽ കേരളത്തിലെ വലിയ പദ്ധതി ആണ് ശബരിഗിരി പ്രോജക്ട്.അതിൽ പെടുന്നതാണ് ഈ ഡാമുകൾ.

ഒരു വളവിൽ ബസ്സൊന്നു കിതച്ചു…. മുന്നോട്ട് പോകാൻ ശ്രമിച്ച സാരഥിയെ കബളിപ്പിച്ച് താഴേക്ക് നിരങ്ങി നീങ്ങി. ഇതൊന്നും നമ്മക്ക് ഒരു വിഷയമല്ല എന്ന ഭാവമാണ് ഡ്രൈവർക്ക്. പുള്ളി പണ്ട് ഓഫ്‌റോഡ് ക്ലബ്ബിൽ ഉണ്ടാരുന്നതാണോ ആവോ.വഴി മുടക്കിയ വമ്പൻ വള്ളികളും മരകൊമ്പുകളും ഒരു ദക്ഷിണ്യവും കൂടാതെ കണ്ടക്ടർ അരിഞ്ഞു തള്ളി. പുള്ളിക്കിതിനൊക്കെ എസ്ട്ര പേയ്മെന്റ് ഉണ്ടോ ആവോ!

സൈഡ് സീറ്റ് കൈവശപ്പെടുത്തിയവർ അപ്പോളാണ് അബദ്ധം മനസിലാക്കിയത്. മുളകബ് പ്രയോഗം കാരണം കാരണം പുകഞ്ഞു പോയി. കലമാൻ, കാട്ടുപോത്ത്, ആനകൂട്ടം, കരിങ്കുരങ്, ഇവയൊക്കെ ബസിനു മുന്നിൽ വന്നു. പ്രത്യേക തരം ഓർക്കിഡ് ഉണ്ട് ഗവിയിൽ, ചെക്ക് പോസ്റ്റിലും, ഫോറസ്റ്റ് ഓഫീസിലും ഒക്കെ അതു കണ്ടിരുന്നു. ഗവിയിൽ ഇറങ്ങി ഡാമും കണ്ടു നടക്കാൻ തുടങ്ങിയവരെ ഫോസ്റ്റുകാർ തടഞ്ഞു. അവിടെ അതു അനുവദിക്കില്ല. ഒരു മണിക്കാണ് ബസ് ഗവിയിൽ എത്തിച്ചത്.ഇനി തിരിച്ചെത്താൻ 3.30 കഴിയും.

സമയം ഇനിയും ബാക്കിയുണ്ട്. കൊച്ചുപമ്പയിൽ ബോട്ടിംഗ് ഉണ്ട്, അതിനു ബുക്കിങ് വേണ്ട. നേരേ അങ്ങോട്ട് വിട്ടു. ഒരു ബോട്ടിങ് തരപ്പെടുത്തി ഭക്ഷണവും കഴിച്ചു. ആദ്യമായാണ് രാജവെമ്പാലയെ തൊട്ടടുത്തു കാണുന്നത്. അതിനു സാധിച്ചതകട്ടെ ആ ബോട്ടിങിലൂടെയും. കുമളിയിൽ പോയി ബസ് തിരിച്ചെത്തിയപ്പോളേക്കും 4 മണി. ഗവി യാത്ര മടുപ്പിച്ചതെ ഇല്ല. ലോകത്തു ഫ്രഷ് എയർ ഉള്ള സ്ഥലങ്ങളിൽ ഒന്നാണത്. ഇനി കുമളി ബസ് ഒഴികെ എതിരെ ഒരു വണ്ടിയും വരില്ല. ഞങ്ങൾ അടക്കമുള്ള ഗവി യാത്രക്കാരുമായി RSC 85 കുതിച്ചു.. പത്തനംതിട്ടയിലേക്ക്……..