വയനാട്ടിൽ കുടുംബമായി വന്ന് താമസിക്കാൻ ഒരടിപൊളി സ്ഥലം…

സമാനതകളില്ലാത്ത സുന്ദര പ്രകൃതിയാണ് വയനാട് ജില്ലയെ ശ്രദ്ധേയമാകുന്നത്. വയനാട്ടിൽ വരുമ്പോ കുടുംബമായി വന്ന് താമസിക്കാൻ ഒരടിപൊളി സ്ഥലം.. ഒരു റിസോര്‍ട്ട് ആണ് ഇന്നു നിങ്ങള്‍ക്കു മുന്നില്‍ പരിചയപ്പെടുത്തുന്നത്. താമരശ്ശേരി ചുരം കയറി വയനാട്ടിലേക്ക് പ്രവേശിക്കുന്നത് ലക്കിടി എന്ന സ്ഥലത്തേക്ക് ആണ്. കേരളത്തിലെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലമായ ലക്കിടി… ഈ ലക്കിടിയില്‍ത്തന്നെയാണ് മുന്‍പ് പറഞ്ഞ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. മെയിന്‍ റോഡില്‍ നിന്നും ഏകദേശം 100 മീറ്റര്‍ മാറിയാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. പറയാന്‍ മറന്നു… ഗിരാസോള്‍ എന്നാണു ഈ റിസോര്‍ട്ടിന്‍റെ പേര്.

പഴയ വൈത്തിരിയില്‍ കുന്നിടിച്ചു നിരത്താതെ പരിസ്ഥിതിയോടും പ്രകൃതിയോടും നീതി പുലര്‍ത്തി നിര്‍മ്മിച്ചിരിക്കുന്ന ഗിരാസോള്‍ ഹോട്ടല്‍ നല്‍കുന്നത് മികച്ച സേവനങ്ങളും ബഡ്ജറ്റ് താമസസൗകര്യങ്ങളും ആണ്. ‘ഗിരാസോള്‍’ – ആരും കേട്ടിട്ടില്ലാത്ത ഒരു പേര്. ഈ പേര് എങ്ങനെയാണ് ഈ റിസോര്‍ട്ടിനു കിട്ടിയത് എന്നറിയാമോ? പറയാം.

ഈ റിസോര്‍ട്ടിന്‍റെ ഉടമയായ ഗുരുവായൂര്‍ സ്വദേശി അന്‍വര്‍ ദീര്‍ഘകാലം ആഫ്രിക്കയിലെ അംഗോള എന്ന രാജ്യത്തായിരുന്നു ജോലി ചെയ്തിരുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ്‌ പോർച്ചുഗീസ്‌ കോളനിയായിരുന്ന ഈ സ്ഥലത്തെ പ്രധാന ഭാഷകളില്‍ ഒന്ന് പോര്‍ച്ചുഗീസ് ആണ്. ഗിരാസോള്‍ എന്നാല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ ‘സൂര്യകാന്തി’ എന്നാണ് അര്‍ത്ഥം. അംഗോളയുമായി ബന്ധപ്പെട്ടാണ് ഈ റിസോര്‍ട്ടിലെ റൂമുകളുടെ പേരുകളും. 25 വര്‍ഷത്തോളം ജോലിചെയ്ത രാജ്യത്തോടുള്ള സ്നേഹവും കൂറും അന്‍വര്‍ പ്രകടിപ്പിച്ചത് ഇങ്ങനെയാണ്. ഇവിടെ താമസത്തിനായി എത്തുന്ന ഗസ്റ്റുകളോട് ഒരു സുഹൃത്തിനെപ്പോലെ പെരുമാറുന്ന അന്‍വര്‍ എല്ലാ മുതലാളിമാരില്‍ നിന്നും വ്യത്യസ്തനാണ്.

സ്വിമ്മിംഗ് പൂള്‍ ആണ് ഗിരാസോളിലെ പ്രധാന ആകര്‍ഷണം. ചെറിയ പൂള്‍ ആണെങ്കിലും വളരെ ഭംഗിയുള്ളതും മികച്ചതുമാണ് ഇവിടത്തെ സ്വിമ്മിംഗ് പൂള്‍. പൂളില്‍ നിന്നും നോക്കിയാല്‍ അകലെ ചെമ്പ്ര മലനിരകളും കാണാം. രാവിലെ മുതല്‍ രാത്രി 10 മണി വരെ ഗസ്റ്റുകള്‍ക്ക് പൂള്‍ ഉപയോഗിക്കാവുന്നതാണ്. സാധാരണ ഹോട്ടലുകളില്‍ രാത്രി എഴുമണി വരെയൊക്കെയാണ് സ്വിമ്മിംഗ് പൂള്‍ സമയം. എന്നാല്‍ ഇവിടെ നല്ല റിലാക്സ് ആയി രാത്രിയുടെ സൌന്ദര്യം ആസ്വദിച്ച് രാത്രി വൈകിയും പൂളില്‍ നീന്തിത്തുടിക്കാം. പക്ഷേ ഭക്ഷണസാധനങ്ങളും മദ്യവുമൊക്കെ സ്വിമ്മിംഗ് പൂള്‍ പരിസരത്ത് അനുവദനീയമല്ല.

അതുപോലെതന്നെ ഇവിടത്തെ എല്ലാ റൂമുകളും മികച്ച സൌകര്യങ്ങള്‍ ഉള്ളവയാണ്. മൊത്തം 12 റൂമുകളാണ് ഇവിടെയുള്ളത്. വലിയ സംഘങ്ങളായി വരുന്നവര്‍ക്ക് ഡോര്‍മിറ്ററി സൗകര്യങ്ങളും ഗിരാസോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വെറും ഡോര്‍മിറ്ററിയല്ല, നല്ല A/C ഡോര്‍മിറ്ററി തന്നെ. താമസക്കാര്‍ക്ക് ഭക്ഷണവും ഇവിടെ നിന്നും ലഭിക്കുന്നതായിരിക്കും. അണ്‍ലിമിറ്റഡ് ഭക്ഷണത്തിനു പ്രത്യേകം ചാര്‍ജ്ജ് കൊടുത്താല്‍ മതി. മുകളിലെ നിലയിലാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഉന്തുവണ്ടിയും സൈക്കിളും ഒക്കെ റെസ്റ്റോറന്റില്‍ വെച്ചിരിക്കുന്നത് എല്ലാവരെയും ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്.

സിനിമകളിലെ വില്ലന്മാരും പണക്കാരും ഒക്കെ ക്ലബ്ബുകളില്‍ കളിക്കുന്ന പൂള്‍ ടേബിള്‍ കളിക്കുവാനുള്ള സൌകര്യവും ഇവിടെയുണ്ട്. ഒപ്പം ചെസ്സ്‌, ഫൂസ്ബോള്‍ (കൈ കൊണ്ട് കളിക്കുന്ന ഫുട്ബോള്‍ ഗെയിം) പോലുള്ള മറ്റു വിനോദങ്ങളും. ഇവിടെ വരുന്ന ഗസ്റ്റുകള്‍ക്ക് വയനാട് ചുറ്റിക്കാണുവാന്‍ വിവിധ പാക്കേജുകളും ലഭ്യമാണ്.

എന്തൊക്കെയായാലും വയനാട്ടില്‍ കുറഞ്ഞ റേറ്റില്‍ സ്വിമ്മിംഗ് പൂള്‍ സൗകര്യത്തോടെയുള്ള താമസ സൗകര്യങ്ങള്‍ ഗിരാസോളില്‍ അല്ലാതെ വേറെങ്ങും ലഭിക്കുകയില്ല. സ്വിമ്മിംഗ് പൂൾ ഒക്കെയുള്ള ഈ ചെറിയ റിസോർട്ടിൽ 2500 രൂപ മുതൽ മുറികൾ ലഭ്യമാണ്‌. വിവരണവും മുകളില്‍ തന്നിരിക്കുന്ന വീഡിയോയും ഒക്കെ കണ്ടിട്ട് ഇവിടെ ഒന്ന് താമസിക്കണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എങ്കില്‍ ധൈര്യമായി വിളിക്കാം – 7025367175.