ഞാനും ഭാര്യയും ചങ്ക് ചങ്ങാതിമാരുമായി ഗോവയിലേക്ക് ഒരു അടിപൊളി ട്രിപ്പ്..!!

വിവരണം – സോനു രാജ്.

ആനവണ്ടി ട്രാവൽ ബ്ലോഗിൽ കൂടിയാണ് ഗോവയെ കുറിച്ച് കൂടുതൽ അറിയുന്നത്. വർഷങ്ങൾ ആയുള്ള ആഗ്രഹം ആണ് ഒരു ഗോവ ട്രിപ്പ്‌. ഗോവ എന്ന് കേൾക്കുമ്പോൾ തന്നെ വേറെ അർത്ഥം വച്ചു നോക്കുന്നവർ നമുക്കിടയിൽ ഉണ്ട്, അത്തരം ആളുകൾ ഒന്നോർക്കുക. ഗോവ എന്നാൽ നിശാ പാർട്ടികളും മദ്യപാനംവും മാത്രമല്ല, പുരാതന കെട്ടിടങ്ങൾ, പടു കൂറ്റൻ ക്രിസ്ത്യൻ പള്ളികൾ, ഗോവ പാലം, റിസോർട്ട്, പിന്നെ ബീച്ച്. ഓരോ തവണ നാട്ടിൽ ലീവിന് പോകുമ്പോളും കൂട്ടുകാരുടെ കൂടെ ഒരു ട്രിപ്പ് പതിവാണ്. ഇത്തവണ കല്യാണം കഴിക്കാൻ പോയതാണ്. അതുകൊണ്ട് തന്നെ ട്രിപ്പിന് സമയം ഇല്ല, ലീവ് കുറവാണ്.

വൈഫിനോട്‌ ചോദിച്ചു “ഹണിമൂൺ എങ്ങോട്ടാ?” വൈദ്യൻ കല്പ്പിച്ചു രോഗി ഇച്ചിച്ചു യെസ് ഗോവ !! അറിയാത്ത സ്ഥലം ആയതു കൊണ്ട് കൂട്ടുകാരെയും ഒപ്പം കൂട്ടി. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടെ തീരുർ സ്റ്റേഷനിൽ നിന്നും ട്രെയിൻ കേറി. 12 മണിക്കൂർ നീണ്ട യാത്ര. എല്ലാവരും മഡ്‌ഗാവ് എന്ന സ്റ്റേഷനിൽ ആണ് ഇറങ്ങാറു പതിവ്. എന്നാൽ ഞങ്ങൾ അടുത്ത സ്റ്റേഷൻ ആയ തിവിം എന്ന സ്റ്റേഷനിൽ ഇറങ്ങി. പിന്നീട് അവിടെ നിന്നും ബസ്സ് കയറി. ബസ്സിൽ ഒരാൾക്കു 20 രൂപയും, ടാക്സി ആണേൽ 500 ഉം ആണ് ചാർജ്.

രണ്ടു ബസ്സ് മാറി കയറിയ ഞങ്ങൾ Calangute ബീച്ച് സമീപം എത്തി. എങ്ങും വിദേശികൾ.. അവിടെ ഞങ്ങൾക്ക് Glorilaz Villa എന്ന ഹോട്ടലിൽ താമസവും റൂമും ഒരുക്കി തന്നു. അതു ഞങ്ങടെ നാട്ടുകാരൻ നടത്തുന്ന സ്ഥാപനം ആണ്. നല്ല ഫാമിലി റൂമും മലയാളി ഫുഡും. ഞങ്ങൾ യാത്ര തുടർന്നു.. ആദ്യം വണ്ടി വാടകക്ക് എടുത്തു. സ്വിഫ്റ്റ് കാറിനു 800 ബൈക്കിൽ ആണേൽ 200. ഞങ്ങൾ ആദ്യം ഗോവ പാലത്തിൽ കൂടെ പാസ്സ് ചെയ്തു. Lusifer സിനിമയിൽ കാണിച്ച അതെ പാലം. ബൈക്കിൽ പോകാൻ allowed അല്ല.. ഫൈൻ കിട്ടും…

ഞങ്ങൾ രണ്ടു ക്രിസ്ത്യൻ പള്ളികളും ഒരു കോട്ടയിലും പോയി. അതിലെ ഒരു പള്ളിയിൽ ആണത്രേ ലാലേട്ടന്റെ Red Chillies ഷൂട്ട്‌ ചെയ്തത്. മറ്റേ പള്ളി ചെങ്കല്ലു കൊണ്ട് പടുത്ത വലിയ പള്ളി. അവിടെ ഒരു പുരോഹിതനെ അടക്കം ചെയ്തിട്ടുണ്ട്. വർഷത്തിൽ ഒരിക്കൽ ആ കബറിടം തുറക്കും എന്നാണ് അവിടെ ഉണ്ടായിരുന്ന വാച്ച് മാൻ പറഞ്ഞത്. ഞങ്ങൾ തിരിച്ചു റൂമിലെത്തി, ഫുഡ്‌ കഴിച്ചു. വൈകീട്ട് നേരെ ബീച്ചിൽ പോയി.

സായിപ്പ് ഒരു വല നിറയെ മീൻ പിടിച്ചു ഇട്ടിരിക്കുന്നു. എങ്ങും ആളുകളുടെ ബഹളം, വസ്ത്രം അലർജി ആണെന്ന് തോന്നുന്നു ചിലർക്ക്. ബീച്ചിൽ കുളിക്കാൻ ഇറങ്ങാം ധൈര്യമായി. അത്രയും സേഫ് ആണ്. അത്രയും സ്റ്റാഫ് ഉണ്ടവിടെ. തിരമാല കൂടുമ്പോൾ നമ്മളോട് കയറാൻ പറയും. എങ്ങും ഫോട്ടോ ഷൂട്ട്‌. ബീച്ചിനോട്‌ ചേർന്ന് കുറേയേറെ ബിയർ പാർലർ. ഡിജെ വച്ചു നമ്മെ മാടി വിളിക്കുന്നു. ബാച്ചിലർ എന്നോ ഫാമിലി എന്നോ വേർതിരിച്ചു കാണാതെ എല്ലാവരും ആർമാദിക്കുന്നു.

പിന്നീട് അവിടെ ഷോപ്പിംഗ് സെന്ററിലേക്കാണ് പോയത്. വില പേശിയാൽ നല്ലത്. അല്ലേൽ പറ്റിക്കപ്പെടും. പിന്നെ Tattoo അടിക്കൽ.. എല്ലാം കഴിഞ്ഞു റൂമിലെത്തി സമയം 2 മണി. കാലത്ത് നേരെത്തെ എണീച്ചു വീണ്ടും ബീച്ചിൽ പോയി കുളി. രാവിലെ കൂടുതൽ പേരും വ്യായാമം ചെയ്യുന്നു, യോഗ ചെയ്യുന്നു. പിന്നെ കുറേ ഫോട്ടോസ് എടുത്ത് തിരിച്ചു റെയിൽവേ സ്റ്റേഷനിൽ പോയി. അതും മനസ്സില്ലാ മനസ്സോടെ.. ഗോവ ഒരു വശ്യ സുന്ദരി ആണ്, അവൾ നമ്മെ മാടി വിളിക്കും.