ഞാൻ ഉപയോഗിക്കുന്ന ക്യാമറ – GoPro Hero 5 & Karma Grip Gimbal, വീഡിയോ കാണാം

എല്ലാവർക്കും നമസ്കാരം, കുറെ നാളുകളായി എന്നോട് പലരും ചോദിക്കുന്ന ഒരു കാര്യമാണ് ഞാൻ ഉപയോഗിക്കുന്ന ക്യാമറയെക്കുറിച്ച്. യൂട്യൂബ് ചാനൽ തുടങ്ങിയ സമയത്ത് ഒരു സോണിയുടെ ഹാൻഡി ക്യാമറ വാങ്ങി വീഡിയോസ് എടുത്ത് തുടങ്ങി. ഷേക്ക് ഇല്ലാതെ വീഡിയോ പകർത്തുവാൻ സാധിക്കാതിരുന്നതിനാൽ ആ വിഡിയോകൾ ഒന്നും തന്നെ മികച്ച നിലവാരം പുലർത്തുവാൻ കഴിഞ്ഞിരുന്നില്ല.

അതിനുശേഷമാണ് ഗോപ്രോ എന്ന ക്യാമറയെ കുറിച്ച് അറിഞ്ഞത്. ഗോപ്രോ ഹീറോ 5 എന്ന ക്യാമറയും അതിനോടൊപ്പം ഗോപോൾ എന്ന കമ്പനിയുടെ ഒരു സെൽഫി സ്റ്റിക്ക് പോലെയുള്ള സാധനവും കാറിന്റെ ഡാഷ്ബോർഡിൽ പിടിപ്പിക്കുവാനുള്ള ഒരു മൗണ്ടും വാങ്ങി. അതിന്റെ കൂടെ വീഡിയോ സ്റ്റെബിലൈസേഷൻ ചെയ്യുന്നതിനായി ഗോപ്രോ കമ്പനിയുടെ തന്നെ കർമ്മ ഗ്രിപ്പ് എന്ന ജിംബലും വാങ്ങിച്ചു.

ക്യാമറയുടെ ഇപ്പോഴത്തെ വില ഏകദേശം മുപ്പത്തിനായിരത്തിന് മുകളിലും നാല്പതിനായിരം രൂപയോളം വരും. ദുബായി പോലെയുള്ള രാജ്യങ്ങളിൽ നിന്നും വാങ്ങുവാൻ ആളുണ്ടെങ്കിൽ നല്ല വിലക്കുറവിൽ ലഭിക്കും. ഇവിടെ നിന്നും വാങ്ങേണ്ടവർക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് പരിശോധിക്കാവുന്നതാണ്.

  1. GoPro Hero 5 Camera
  2. GoPro Karma Grip Stabilizer

കേരളത്തിൽ റിലയൻസ് സ്റ്റോറുകളിൽ ഗോപ്രോ ക്യാമറകൾ ലഭ്യമാണ്. ഗോപ്രോ ക്യാമറ അഫോർഡ് ചെയ്യാത്തവർക്കായി പ്രസ്തുത കാര്യങ്ങൾ എല്ലാം ചെയ്യുന്ന വില കുറഞ്ഞ മറ്റ് ക്യാമറകൾ ലഭ്യമാണ്. ഞാൻ അതൊന്നും ഉപയോഗിച്ചിട്ടില്ലാത്തതിനാൽ അതിനെക്കുറിച്ചുള്ള യാതൊരു കാര്യങ്ങളും പറയുവാൻ എനിക്ക് കഴിയില്ല. ഗോപ്രോയുടെ ഉറ്റ കോംപറ്റീഷൻ നടത്താവുന്നത് ഡി ജെ ഐ ഓസ്‌മോ എന്ന പ്രൊഡക്ടുമായിട്ടാണ്. ഓസ്‌മോ പ്ലസ്, ഓസ്‌മോ മൊബൈൽ അങ്ങനെ വിവിധ മോഡലുകൾ ലഭ്യവുമാണ്.

വീഡിയോ കാണുക, നിങ്ങളുടെ കൂട്ടുകാരുമായി ഷെയർ ചെയ്യുക.