കൊച്ചിക്ക് സമീപമുള്ള ഒരു ഐലൻഡ് റിസോർട്ട്

എല്ലാ തിരക്കുകളിൽ നിന്നും മാറി റിലാക്സ് ചെയ്യുവാനും എന്ജോയ് ചെയ്യുവാനും പറ്റിയ ഒരിടം. എറണാകുളം നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഏകദേശം 25 കിലോമീറ്റർ മാറി, ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് അടുത്തുള്ള പാണാവള്ളിയിൽ നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു പ്രൈവറ്റ് ഐലൻഡ്… അവിടെ സ്ഥിതി ചെയ്യുന്ന ഒരു റിസോർട്ടിനെയാണ് ഇവിടെ പരിചയപ്പെടുത്തുവാൻ പോകുന്നത്.

ഗ്രാൻഡ് ആയുർ ഐലൻഡ്… ഇതാണ് ആ റിസോർട്ടിന്റെ പേര്. ഒരു ദ്വീപ് ആയതിനാൽ പുറം ലോകവുമായി ബന്ധപ്പെടാൻ ബോട്ടും വള്ളവും മാത്രമാണ് ആകെയുള്ള ആശ്രയം. ഗസ്റ്റുകൾക്ക് തങ്ങളുടെ വാഹനത്തിൽ അക്കരെ വരെ എത്തിച്ചേരാം. സുരക്ഷിതമായ പാർക്കിങ് സൗകര്യം ഇവിടെ ലഭ്യമാണ്. പിന്നീട് അവിടെ നിന്നും റിസോർട്ടിന്റെ തന്നെ ബോട്ടിൽക്കയറി ദ്വീപിലേക്ക് യാത്രയാകാം. വെറും 5 മിനിറ്റ് ബോട്ട് യാത്രയ്ക്ക് ശേഷം ദ്വീപിൽ എത്തിച്ചേരാം.

കായലിനഭിമുഖമായുള്ള, ഒരേ കാറ്റഗറിയിൽപ്പെട്ട 12 ലേക്ക് വ്യൂ റൂമുകളാണ് ഇവിടെയുള്ളത്. റൂമുകൾ കുറവായതിനാൽ ഗെസ്റ്റുകൾക്ക് പരമാവധി പ്രൈവസിയും ലഭിക്കും. 6000 രൂപയാണ് രണ്ടു പേർക്ക് ബ്രേക്ക്ഫാസ്റ്റും, ഡിന്നറും ആക്ടിവിറ്റികളും ഉൾപ്പെടെ ഒരു ദിവസം ഇവിടെ താമസിക്കുവാനായി ചാർജ്ജ് വരുന്നത്. ഇതുകൂടാതെ ഒരാൾക്ക് 1500 + ടാക്സ് എന്ന നിരക്കിൽ ഡേ ഔട്ട് പാക്കേജുകളും ഇവിടെ ലഭ്യമാണ്. രാവിലെ 11 മണി മുതൽ വൈകീട്ട് 5 മണി വരെയുള്ള ഡേ പാക്കേജിൽ നോൺവെജ് വിഭവങ്ങളടങ്ങിയ ലഞ്ച്, സ്വിമ്മിങ് പൂൾ, ബോട്ടിംഗ് തുടങ്ങിയ ആക്ടിവിറ്റികൾ, ഈവെനിംഗ് ടീ മുതലായവ അടങ്ങിയിരിക്കുന്നു.

കല്ലു പാകിയ മനോഹരമായ നടപ്പാതയും, തോടിനു കുറുകെയുള്ള ചെറിയ പാലവുമെല്ലാം റിസോർട്ടിലെ ആകർഷണങ്ങളാണ്. നൈറ്റ് വ്യൂവും മനോഹരം തന്നെ. റീഡിംഗ് റൂം, ചെസ്സ്, കാരംസ് തുടങ്ങിയ ഇൻഡോർ ഗെയിമുകൾ കൂടാതെ ബാഡ്മിന്റൺ, ബാസ്കറ്റ് ബോൾ തുടങ്ങിയ ഔട്ഡോർ ഗെയിമുകളും ഇവിടെയുണ്ട്. കുട്ടികൾക്ക് കളിക്കുവാനുള്ള കിഡ്‌സ് പ്ലേ ഏരിയയിൽ ഊഞ്ഞാൽ, സീസോ തുടങ്ങിയവ ഒരു പാർക്കിലേതുപോലെ സജ്ജീകരിച്ചിരിക്കുന്നു.

ബോട്ടിംഗ് : വേമ്പനാട്ടു കായലിലൂടെ ഏകദേശം 30 മിനിറ്റോളം വരുന്ന ബോട്ടിംഗ് ഇവിടത്തെ മറ്റൊരു ആകർഷണമാണ്. ഉച്ചയൂണും കഴിഞ്ഞുള്ള ആലസ്യത്തിൽ കായൽക്കാറ്റേറ്റുള്ള ഈ
ബോട്ട് സവാരി ഏവരുടെയും മനസ്സു കീഴടക്കും. ബോട്ടിംഗ് കൂടാതെ ചെറിയ വഞ്ചിയിൽ സഞ്ചരിക്കുവാനും, അതോടൊപ്പം വഞ്ചി തുഴയുവാനുമുള്ള അവസരവും ഇവിടെയൊരുക്കിയിട്ടുണ്ട്. ആഴം കുറഞ്ഞ ഏരിയായതിനാൽ സുരക്ഷിതവുമാണിത്.

ഇവിടെ വരുന്ന ഗസ്റ്റുകൾക്ക് നീന്തിക്കുളിച്ചു തിമിർക്കുവാൻ തക്കവിധമുള്ള മനോഹരമായ ഒരു പൂളും റിസോർട്ടിലുണ്ട്. രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് പൂൾ ടൈം. കായൽക്കരയിൽ ചൂണ്ടയിട്ടു മീൻപിടിക്കുവാനുള്ള അവസരവും ഇവിടെയൊരുക്കിയിട്ടുണ്ട്. ചൂണ്ടയും ഇരയുമെല്ലാം റിസോർട്ടിൽ നിന്നും തന്നെ ലഭിക്കുന്നതാണ്.മേൽപ്പറഞ്ഞ ആക്ടിവിറ്റികൾ കൂടാതെ ഉഴിച്ചിൽ, ധാര, Steam Bath എന്നിവ കൂടാതെ വിവിധ ചികിത്സാരീതികളടങ്ങിയ ആയുർവേദ പാക്കേജുകളും ഇവിടെ ലഭ്യമാണ്.

ഇനി ഭക്ഷണത്തിന്റെ കാര്യം… ആലപ്പുഴയുടെ തനതായ രുചി വൈവിധ്യങ്ങളും, കേരളീയ രുചികളുമടങ്ങിയ വിഭവങ്ങളാണ് ഇവിടെ ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എന്നിവയ്ക്ക് വിളമ്പുന്നത്. കൂടാതെ നല്ല ഫ്രഷ് കായൽമീൻ കൊണ്ടുള്ള ഐറ്റങ്ങളും, അതോടൊപ്പം ചൈനീസ് വിഭവങ്ങളും ലഭ്യമാണ്. സ്വാദിഷ്ടമായ ഭക്ഷണവും, ജീവനക്കാരുടെ സൗഹാർദ്ദപരമായ പെരുമാറ്റവുമെല്ലാം ഗസ്റ്റുകളുടെ വയറും മനസ്സും നിറയ്ക്കുന്നു.

തിരക്കുകളിൽ നിന്നും മാറി കുടുംബവുമായിട്ടോ, കപ്പിൾസ് ആയോ, സുഹൃത്തുക്കളുമായിട്ടോ ഒക്കെ വന്നു അടിച്ചുപൊളിക്കുവാനും റിലാക്സ് ചെയ്യുവാനുമൊക്കെ പറ്റിയ ഒരിടം തന്നെയാണ് വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഗ്രാൻഡ് ആയുർ ഐലൻഡ് റിസോർട്ട്. കൂടുതൽ വിവരങ്ങൾക്കായി +91 9526015111 എന്ന നമ്പറിൽ വിളിക്കാം.