സൗത്ത് ഇന്ത്യയിലെ പ്രശസ്തമായ കെ.പി.എൻ. ട്രാവൽസിൻ്റെ ചരിത്രം ഇങ്ങനെ…

ഏഴാം ക്‌ളാസ് വിദ്യാഭ്യാസം മാത്രമുള്ള കെ പി നടരാജനെ അറിയുമോ? പ്രസിദ്ധമായ കെ.പി.എൻ. (KPN) ട്രാവൽസിന്റെ ഉടമ.  ഇന്ന് 250 നു മുകളിൽ ബസുകൾ സ്വന്തമായി ഉള്ളയാൾ ! യൂടൂബിൽ കണ്ട ഒരു ഇന്റർവ്യൂവിൽ നിന്നാണ് KP നടരാജനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കെ.പി.എൻ. ട്രാവല്സിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ഉടമയ്ക്ക് ഇത്രെയും പ്രചോദനമാകാവുന്ന ഒരു കഥ പറയാനുണ്ടാകുമെന്നു കരുതിയില്ല.

“നാലാം ക്‌ളാസ് വരെ പഠിക്കുന്നതിനിടയിൽ സ്‌ഥിരമായി സ്‌കൂളിൽ പോകുവാൻ ബസ്സിൽ കയറാറുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ ആ ബസ്സിനോട് വല്ലാത്ത ഇഷ്ടം തോന്നി. അന്ന് അത് ഓടിച്ചിരുന്നത് അറുമുഖൻ എന്ന് പേരുള്ള ഒരു ഡ്രൈവറാണ്, നല്ല ടിപ്ടോപ് ആയി ഡ്രെസ് ചെയ്തു വരുന്ന ആളാണ്. എല്ലാ ദിവസവും ആ ബസ്സിൽ കയറി കയറി മനസ്സിലെവിടെയോ ആ ബസ്സിനോട് ഒരു ഇഷ്ടം തോന്നി .. എന്നെങ്കിലും അത് ഓടിക്കണം എന്ന് മനസ്സിൽ തോന്നിത്തുടങ്ങി.. പിന്നെ പിന്നെ ബസ്സിൽ കയറാൻ വേണ്ടി സ്‌കൂളിൽ പോകുന്ന പോലെയായി. ”

നടരാജൻ ബസ്സ് ജോലികളിലേക്ക് കയറിതിങ്ങനെ..സംഭവം അദ്ദേഹത്തിൻ്റെ വാക്കുകളിൽ… “ഏഴാം ക്‌ളാസിൽ പഠിത്തം നിർത്തി ഏറെ നാൾ ഓരോ റൂട്ട് ബസ്സുകളിൽ ക്ളീനറായി ജോലി ചെയ്തു വന്നിരുന്നു. ഒരു ദിവസം സേലം ബസ് സ്റ്റാൻഡിൽ വെച്ച് ഒരു വിചിത്ര സംഭവം ഉണ്ടായി. റൂട്ട് ബസിനു സ്പെയർ ആയി വണ്ടികൾ ഉണ്ടാകും. റൂട്ട് ബസ്സിന്‌ കുഴപ്പങ്ങൾ വരാത്തതുകൊണ്ട് സ്പെയർ വണ്ടി മാത്രമായി സേലം ബസ് സ്റ്റാൻഡിൽ 15 ദിവസത്തോളം അനക്കമില്ലാതെ കിടന്നിരുന്നു. സ്റ്റാന്റിലെത്തി ഒരു ചായകുടിക്കാൻ വേണ്ടി പോയപ്പോൾ, ബസ്സിൽ നിന്നിറങ്ങി വരുന്നേ എന്റെ പിന്നാലെ പത്തോളം ആളുകൾ നടന്നു വന്നു.. കോയമ്പത്തൂർ പോകുമോ എന്ന് ചോദിച്ചു.. എനിക്കത് കേട്ടപ്പോഴേ നല്ല സന്തോഷം.. കോയമ്പത്തൂർ ഒക്കെ പോകാമല്ലോ നല്ല രസമായിരിക്കും എന്നൊക്കെ തോന്നി.

ചോദിച്ചപ്പോൾ ഇരുപതോളം ആളുകളുണ്ട്.. വണ്ടിടെ പെർമിറ്റിനെ കുറിച്ചൊന്നും എനിക്കറിഞ്ഞുകൂടാ… അവർ ആണെങ്കിൽ എങ്ങനെയെങ്കിലും കോയമ്പത്തൂർ എത്തിയാൽ മതി എന്നാണ് പറഞ്ഞത്.. കേട്ടയുടനെ ഞാൻ അവരെ കോയമ്പത്തൂർ റെയിൽവെസ്റ്റേഷനിൽ കൊണ്ടുപോയി. ഐലൻഡ് എക്സ്പ്രസ് എന്ന ബാംഗ്ളൂരിലേക്കുള്ള ട്രെയിൻ അപ്പോൾ ആ സ്റ്റേഷനിൽ വന്നു അന്ന് ഈ സമയത് ആകെ ഒരു ട്രെയിനെ ബാംഗ്ലൂർക്ക് ഉള്ളു. ആ ട്രിപ്പ് കഴിഞ്ഞു തിരികെ വരാൻ ആണ് മുതലാളി പറഞ്ഞത്. റെയിൽവെ സ്റ്റേഷനിൽ നിന്ന് വണ്ടിയെടുക്കുമ്പോഴേക്കും ഒരു നാല് പേര് വന്നു.. ട്രെയിനിന് ടിക്കറ്റ് ഫുൾ ആണ്..ബാംഗ്ലൂർ പോകുമോ എന്ന് ചോദിച്ചു..അപ്പൊ മനസ്സിൽ തോന്നി.ഇത് കൊള്ളാല്ലോ.. എന്താ റെയ്റ്റ് എന്ന് ചോദിച്ചപ്പോ ഞാൻ കണ്ണുംപൂട്ടി ഒരു ഏഴുരൂപ എന്ന് പറഞ്ഞു..അവർ അത് ഓക്കേ പറഞ്ഞു.

അപ്പോഴാണ് അതിൽ ഒരാൾ പറയുന്നത് റെയിൽവേ ടിക്കറ്റ് കൗണ്ടറിനു പുറത്തു ടിക്കറ്റ് കിട്ടാതെ ഒരുപാട് പേരുണ്ട് നിങ്ങൾ അവിടെപ്പോയി ഒന്ന് വിളിച്ചുപറഞ്ഞാൽ ഈ ബസ്സ് അഞ്ചുമിനിട്ടിൽ ഫിൽ ആകും.. ഞാൻ ഉടനെ മുകളിൽ പോയി അഞ്ചു മിനിട്ടല്ല..തിരികെ വരുന്നതിനുളിൽ ഫുൾ ആയി. അവിടെനിന്നു നേരെ സേലം വഴി ബാംഗ്ലൂർ പോയി.. ബാംഗ്ലൂർ പോകാൻ പെർമിറ്റ് എടുക്കണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു..പോകണം എന്ന് പറഞ്ഞപ്പോൾ ഡീസലുമടിച്ചു അങ് പോയി. ഇതായിരുന്നു സേലം വഴിയുള്ള ആദ്യത്തെ നൈറ്റ് സർവീസ്. അതിനു മുൻപ് ഒരു നൈറ്റ് സർവീസ് സേലം വഴി ഉണ്ടായിട്ടില്ല. എല്ലാം തുടങ്ങിവെച്ചത് ഞാനാണ്.. അന്നത്തെ ഡ്രൈവർ അറുമുഖൻ പിന്നീട് ഞാൻ ട്രാവൽസ് തുടങ്ങിയപ്പോ എന്റെ കമ്പനിയിലും ഡ്രൈവറായി .. ”

രണ്ടു വര്ഷം മുൻപ് ബെംഗളൂരുവിൽ കാവേരി തർക്കത്തെത്തുടർന്നു ഉണ്ടായ അക്രമത്തിൽ കെ.പി.എൻ. ട്രാവൽസിന്റെ അൻപതോളം ബസ്സുകൾ കത്തി നശിച്ചിരുന്നു. അന്നും തൻ്റെ ജീവനക്കാർ സുരക്ഷിതരാണല്ലോ എന്നോർത്ത് ആശ്വാസം കൊണ്ടയാളാണ് കെ പി നടരാജൻ. ഇന്ന് 250 ലേറെ പ്രീമിയം ലക്ഷ്വറി ബസ്സുകൾ സ്വന്തമായി ഉള്ള സൗത്ത് ഇന്ത്യയിലെ മികച്ച ട്രാവൽസുകളിൽ ഒന്നാണ് കെ.പി.എൻ.

കടപ്പാട് – Aswin KS, വീഡിയോ – News7 Tamil.