കേരളത്തിൽ നിന്നും ട്രെയിനിൽ ചിലവ് ചുരുക്കി നേപ്പാൾ പോകാം… എങ്ങനെ?

വിവരണം – ‎Allen Sunny‎.

കേരളത്തിൽ നിന്നും ട്രെയിനിൽ ചിലവ് ചുരുക്കി നേപ്പാൾ പോകാൻ ആഗ്രഹിക്കുന്ന യാത്രികർക്ക് വേണ്ടി ഒരു യാത്ര അനുഭവം.

കേരളത്തിൽ നിന്നും നേപ്പാൾ പോകാൻ നമുക്ക് Gorakhpur (GKP) റെയിൽവേ സ്റ്റേഷൻലേക്കാണ് ട്രെയിൻ കേറേണ്ടത്. RAPTISAGAR EXPRESS (12512) ആണ് ട്രെയിൻ. Tuesday, Wednesday & Sunday ആണ് ട്രെയിൻ ഉള്ളത്. Ernakulam to Gorakhpur Rs: 925.

5 മണിയോടെ നമ്മൾ Gorakhpur എത്തും .ചിലപ്പോൾ അതിലും താമസിക്കും. Sonuoli ആണ് നമ്മൾ പോകേണ്ട ബോർഡർ. Gorakhpur ഇൽ നിന്നും ബോർഡർ ലേക്ക് നമുക്ക് ബസ്സ് ഉം ക്യാബും കിട്ടും. ബസിന് 120 രൂപയും ക്യാബിനു 300 രൂപയും ആണ്. Shared sumo കിട്ടുവാണേൽ 150 രൂപ (ഏകദേശം), പക്ഷെ നല്ല തിരക്ക് ആരിക്കും. ബോർഡർ വരെ ബസിനു ആണ് പോകുന്നതെങ്കിൽ 3 മണിക്കൂർ യാത്ര ഉണ്ട്. ട്രാഫിക് കിട്ടിയാൽ സമയം കൂടുതൽ എടുക്കും.

ബസ് ഇറങ്ങി കഴിഞ്ഞാൽ മുന്നോട്ട് 5 മിനിറ്റ് നടക്കാൻ ഉണ്ട്. വളരെ തുറന്ന ഒരു ബോർഡർലേക്ക് നമ്മൾ എത്തിച്ചേരും. ബോർഡർ കടക്കാൻ ഒരു പാടും ഇല്ല. ചുമ്മാ നടന്നു കേറാൻ ഉള്ളതെ ഒള്ളു. സാധാരണ ഒരു ചെക്കിങ് പോലും ഇല്ല. ഞാൻ രാത്രിയോടെ ആണ് അവിടെ ചെന്നത്. ബോർഡറിൽ തന്നെ ഒരു currency exchange ഉണ്ട് . Lucky Indo nepal tours and travels. ഇവിടെ തന്നെ money exchange ഉം ഉണ്ട്. ഒരു സർദാർജി യുടെ കട ആണിത്. അവിടെ 1% മാത്രമാണ് കമ്മീഷൻ. ബാക്കി അവിടെയെല്ലാം 2% മുകളിൽ ആണ്. അവിടുന്നു തന്നെ പൈസ എക്സ്ചേഞ്ച് ചെയ്യുക.

രാത്രി ആയതിനാലും ക്ഷീണം ഉള്ളതിനാലും ഞങ്ങൾ ബോർഡർ ഇൽ ഒരു റൂം എടുത്തു. ഹോട്ടൽ ഉടമ തന്നെ വണ്ടിയും അറേഞ്ച് ചെയ്തുതന്നു. രാവിലെ 5 മണിയോടെ POKHARA ക്ക് ബസ് തുടങ്ങും. ഒരു 10 മണിക്കൂർ നീണ്ട യാത്രയാണിത്. ഉച്ച ആകുമ്പോൾ ആരിക്കും കഴിക്കാൻ നിർത്തുന്നത്. സ്നാക്ക്സ് കൈയ്യിൽ കരുതുക.

Pokhara ഇൽ എത്തിക്കഴിഞ്ഞാൽ lake side ലേക്ക് പോവുക. POKHARA lake side ഇൽ റൂം എടുക്കുക. ശരിക്കും Pokhara ഒറ്റ ദിവസം കൊണ്ട് കണ്ട് തീർക്കാൻ ഉള്ളതെ ഒള്ളു. ചെല്ലുന്ന ദിവസം രാത്രി നൈറ്റ്‌ ലൈഫ് എൻജോയ് ചെയ്യുക. അങ്ങനെ lake side കവർ ചെയ്യാൻ പറ്റും. ഷോപ്പിംഗ് നു പറ്റിയ സ്ഥലം ആണത്.

Pokhara ഇൽ കാണാൻ ഉള്ള സ്ഥലങ്ങൾ : Phewa lake, Hallan Chowk, Boating, World Peace Pagoda, Tal Bahari Temple, Pokhara lake side, Lakeside night city, Mahendra Cave, Devis Falls.

POKHARA to JHOMSOM നല്ല ചോയ്സ് ആണ്. അവിടേക്ക് പോകാൻ തലേദിവസം ടിക്കറ്റ് ബുക്ക്‌ ചെയ്യണം. എൻട്രി പെർമിറ്റ്‌ ഒക്കെ ഉണ്ട്. Jhomsom ത്തിൽ ഒരു 2ഡേ സ്റ്റേ ചെയ്യുക.അവിടെ നിന്നും തിരിച്ചു pokhara എത്തുക.

Pokhara ഇൽ നിന്ന് നേരെ KATHMANDU ലേക്ക്. അവിടെ KALANKI എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ സ്റ്റേ ചെയ്യ്തത്. Kathmandu ഇൽ 2 ഡേ സ്റ്റേ ചെയ്യാൻ ഉണ്ട്. Kathmandu ഇൽ കാണാൻ ഉള്ള സ്ഥലങ്ങൾ : Patan Durbar Square, Swayambhu maha chaithiya, Osho tabovan, Kathmandu valey, Garden of dreams, Pasupathinath Temple, Kashtamandap, Thamel, Kopan monastery, Ratna park.

Kathmandu കണ്ട് തീർത്താൽ പിന്നെ ടൈം ഉം ബഡ്ജറ്റ് ഉം ഉള്ളവർക്ക് Kalinchowk നല്ല ഒരു ഓപ്ഷൻ ആണ്. 2 ദിവസം വേണം അവിടെ എത്താൻ. അവിടെ നിന്നും kathmandu ലേക്ക് തിരിച്ചു വരുക. പിന്നെ ഇന്ത്യയിലേക്ക് റിട്ടേൺ. അതിലും ചോയ്സ് ഉണ്ട്. 1. Kakkarbita border – Siliguri – Kolkata – Howrah – Home, 2. Sonauli border – Gorakhpur – Home, 3. Sonauli border – Gorakhpur – Delhi -Home.

ഞങ്ങൾ Sonauli ബോർഡർ വഴി ആരുന്നു റിട്ടേൺ . Kathmandu ബസ് പാർക്കിൽ പോയ്‌ റിട്ടേൺ ടിക്കറ്റ് ബുക്ക്‌ ചെയ്യുക അതാകുമ്പോൾ നമുക്ക് സീറ്റ്‌ സെലക്ട്‌ ചെയ്യാൻ പറ്റും. ഞങ്ങൾ kathmandu ഇൽ നിന്നും Sonauli ക്ക് ആണ് ടിക്കറ്റ് എടുത്തത്. വരുന്ന വഴിക്കാണ് Lumbini പോകാൻ പ്ലാൻ ഇട്ടത്. ബസ്സിലെ ആളോട് പറഞ്ഞപ്പോൾ രാത്രി വേറെ ഒരു ബസ്സിലേക് ഞങ്ങളെ മാറ്റി തന്നു.

അവർ ഞങ്ങളെ Lumbini ഗേറ്റ് നു മുമ്പിൽ ഇറക്കി. അവിടെ നിന്ന് 100 മീറ്റർ മാറിയാണ് lumbini ഗേറ്റ്. അതിന്റെ പുറത്തുനിന്നും ബസ് കിട്ടും 55 രൂപ മാത്രമാണ് ടിക്കറ്റ്. Taxiക്കാർ നല്ല റേറ്റ് പറയും അതൊന്നും കേട്ട് വീഴരുത്. രാവിലെ 7 മണിക്ക് ബസ് തുടങ്ങും. അതിൽ കേറുക. അതിന്റെ മുമ്പിൽ അവർ ഇറക്കി തരും. ഉള്ളിൽ കേറിയാൽ നമുക്ക് rickshaw കിട്ടും. ഫുൾ കാണിക്കാൻ അവർ 500 Indian money പറയും. ചുമ്മാ ഒന്ന് bargain ചെയ്തു നോക്കുക ചിലപ്പ്പോൾ കുറഞ്ഞു കിട്ടും.

അവിടെ കേറിയാൽ 3 മണിക്കൂർ നടന്നു കാണാൻ ഉണ്ട്. ബുദ്ധന്റെ ജന്മ സ്ഥലം അവിടെയാണ്. അതിന്റെ ഉള്ളിൽ ഒരുപാട് രാജ്യത്തിന്റെ ടെംപ്ൾസ് ഉണ്ട് അതും കേറി കാണുക. പുറത്തിറങ്ങിയാൽ Lumbini Gate ലേക്ക് ബസ് കിട്ടും. Lumbini Gate ഇൽ ഇറങ്ങിയാൽ Sonauli ബോർഡർ ലേക്കും ബസ് കിട്ടും.

ഏത് ബോർഡർ ഇൽ വന്നാലും കൈയ്യിൽ ഉള്ള Nepal money – Indian money ആയിട്ട് മാറ്റുക . Nepal money കൈയ്യിൽ വെച്ചിട്ട് ഒരു കാര്യവും ഇല്ല. ഇവിടെ മാറാൻ പറ്റില്ല. അത്കൊണ്ട് ബോർഡർ ഇൽ തന്നെ ചേഞ്ച്‌ ചെയ്യുക. ബോർഡറിൽ നിന്നും നടന്നു പുറത്ത് വരുക. Indian ബോർഡർ ഇൽ സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് നേരെ 200 മീറ്റർ നടക്കുക. അവിടെ നിന്നും Gorakhpur ലേക്കും Delhi ലേക്കും ബസ് കിട്ടും .

റിട്ടേൺ ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ടെൽ Gorakhpur എത്തുക. റെയിൽവേ സ്റ്റേഷനിൽ നേരത്തെ എത്താൻ ശ്രമിക്കുക. നല്ല ട്രാഫിക് കിട്ടും അത്കൊണ്ട് അതിനനുസരിച്ചു സമയം ക്രമീകരിക്കുക. റിട്ടേൺ എടുത്തിട്ടില്ല എങ്കിൽ Delhi ക്ക് പോവുക എന്നിട്ട് Tatkal നോക്കുക. Gorakhpur വന്നാൽ ഡൽഹിക്ക് ട്രെയിൻ കിട്ടും. ടിക്കറ്റ് കൌണ്ടർ ഇൽ എപ്പോഴും നല്ല തിരക്ക് ആയിരിക്കും. അവിടെ നിന്നും ബാക്കി പ്ലാൻ ചെയ്യുക.

Nepal യാത്രയിൽ ഓർമ്മിക്കാൻ ചില കാര്യങ്ങൾ : 1. ട്രെയിൻ ഇൽ നല്ല തിരക്ക് ആയിരിക്കും RAC ടിക്കറ്റ് ആണേൽ confirm ആകാൻ ചാൻസ് കുറവാണ്. 2. സാധനങ്ങൾ എപ്പോഴും സൂക്ഷിക്കുക പണി എപ്പോൾ വേണേലും കിട്ടാൻ സാധ്യത ഉണ്ട് . 3. Nepal എന്ന രാജ്യത്ത് എവിടെ ചെന്നാലും മദ്യം സുലഭമാണ് . ചായക്കടകളിൽ മുതൽ ചെറിയ പെട്ടിക്കടകളിൽ വരെ മദ്യം ലഭിക്കും. യാത്ര ചെയ്യുന്നവർക്ക് Nepal നല്ല ഒരു ചോയ്സ് ആണ്.

ഇതൊരു budgeted യാത്രയായാണ്. 11000 – 15000 രൂപയിൽ Nepal പോയിവരാം. ഈ എഴുതിയിരിക്കുന്നത് എന്റെ ചെറിയ യാത്രയിലെ അറിവുകൾ ആണ്. എന്തേലും വിവരങ്ങൾ വിട്ട് പോയിട്ടുണ്ടെൽ ക്ഷമിക്കുക.