തമിഴ്നാട്ടിലുമുണ്ട് ഹംപി പോലൊരു സ്ഥലം; അധികമാരുമറിയാത്ത ജിൻജി ഫോർട്ട്‌

വിവരണം – Fazil Stan.

ജീവിതത്തിൽ ഒരുപാട് ചെറു യാത്രകൾ ചെയ്തിട്ടുണ്ട്. പക്ഷെ explore യാത്രകൾ ഒന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ മൈസൂർ യാത്രയിൽ നിന്നും കിട്ടിയ ഒരു ചിത്രം. ആ ചിത്രം കണ്ടപ്പോൾ ഒന്നു explore ചെയ്യാമെന്ന് കരുതി. അങ്ങനെ ഞാൻ ബാക്ക്പാകേഴ്സ് ടീമിൽ കാര്യം അവതരിപ്പിച്ചു. കുറച്ചു പേര് ഇന്ട്രെസ്റ്റ് ആയതിനാൽ ഞങ്ങൾ ഇറങ്ങി തിരിച്ചു മഗല്ലനെപ്പോലെ, വാസ്കോയെപോലെ, കോളമ്പസിനെ പോലെ.

ശനിയാഴ്ച രാത്രി കൊച്ചിയിൽ നിന്നും സേലത്തേക്. സേലം ബസ് സ്റ്റാൻഡിൽ നിന്നും വില്ലുപുരത്തേക്. വില്ലുപുരം ടൗണിൽ നിന്നും ജിൻജി യിലേക്ക് ബസ് കയറി. വളവും തിരിവുമില്ലാത്ത റോഡ്. ഇരുവശവും പാടങ്ങൾ. 20km കഴിഞ്ഞപ്പോൾ മലനിരകൾ കണ്ടു തുടങ്ങി. ഏകദേശം ഹംപിക് സമാനമായ മലനിരകൾ. മലനിരകൾ നിറയെ ഉരുളൻ പാറക്കല്ലുകൾ ആണ്. പല ആകൃതിയിൽ ഉള്ള പാറക്കല്ലുകൾ. തമിഴ് നാട്ടിൽ ഇങ്ങനെയുള്ള കാഴ്ച ആദ്യമായാണ്. റോഡിനു ഇരുവശവും ഇപ്പോൾ നിറയെ കുന്നുകൾ.

ബസ് ജിൻജി കവലയിൽ എത്തി. നേരെ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചതിന് ശേഷം ഫോർട്ടിലേക് ഓട്ടോ വിളിച്ചു. 3ഫോർട്ടുകൾ ആണ് ഉള്ളത്. രാജഗിരി, കൃഷ്ണ ഗിരി, ചന്ദ്രിയൻ ദുര്ഗ്. ഇത് 3ഉം കൂടിയ കോംപൗണ്ടിനെ ജിൻജീ എന്ന് വിളിക്കുന്നു. ഓരോ ഫോർട്ടും മലമുകളിൽ ആണ്. താഴെ ഹംപിയിലെ പോലെ എലെഫന്റ്റ് ടാങ്കും കല്യണ മഹലും ഒകെ ആണ്. ഫോർട്ട്‌ 4മണി വരെ പ്രേവേശനം ഉള്ളൂ. അതിനാൽ ആദ്യം ഫോർട്ട്‌ കാണുക എന്നിട്ട് ബാക്കി ഉള്ളത് കാണാൻ നിൽക്കുക.

വിശേഷണങ്ങളും കഥകളും ഒരുപാട് ഉണ്ട് ജിൻജിക് പറയാൻ. ഒട്ടേറെ യുദ്ധങ്ങൾക്കും പോരാട്ടങ്ങൾക്കും വേദിയയായ ജിൻജി ബ്രിട്ടീഷുകാർ ഈ കോട്ടയെ കിഴക്കിന്റെ ട്രോയ് എന്നാണ് വിശേഷിപ്പിച്ചത്. 9ആം നൂറ്റാണ്ടിൽ ചോളരാജാക്കന്മാർ ആണ് ഈ കോട്ട നിർമിച്ചതെന്ന് പറയപ്പെടുന്നു. പിന്നീട് ജിൻജികൾ എന്ന് പേരുള്ള ആളുകൾ ഇവിടെ താവളമാക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. പിന്നീട് ഈ കോട്ട ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും പിടിച്ചെടുത്തു. ഇതാണ് ആരും അറിയാത്ത പാഠപുസ്തകങ്ങളിൽ പോലും ഇല്ലാത്ത ജിൻജിയുടെ കഥ.

25 രൂപ പ്രേവേശന ടിക്കറ്റ് എടുത്ത് ഞങ്ങൾ കോട്ടയിലേക് നടന്നു തുടങ്ങി. നിറയെ പടികൾ ആണ് വാനരന്മാർ ചുറ്റും ശല്യം ചെയുന്നു. വടി കൈയിൽ കരുതണം. ഈ കോട്ടയുടെ മറ്റൊരു പ്രേത്യകത ആദ്യം കുറച്ചു പടികൾ പിന്നെ നിരപ്പായ പ്രേദേശം അത് കഴിഞ്ഞു വീണ്ടും പടികൾ. കാണുമ്പോൾ എളുപ്പമാണെന്ന് തോന്നും പക്ഷെ എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്. ഇന്ത്യയിൽ തന്നെ കീഴടക്കാൻ പ്രയാസമുള്ള കോട്ടയാണ് ജിൻജീ.

ഏകദേശം മുകളിലെത്തിയപ്പോൾ ഒരു അമ്പലം കണ്ടു. വിഗ്രഹം ഒന്നും ഇല്ല. അമ്പലത്തിനടുത്തായി ഒരു പീരങ്കിയും ഉണ്ട്. ഫ്രഞ്ച്കാർ സകല സാധനങ്ങളും അടിച്ചു കൊണ്ട് പോയിരിക്കുന്നു. ഈ പീരങ്കി ഒഴിച്ച് ! വീണ്ടും മുകളിലേക്കു കയറി. കോട്ടയുടെ മുകളിൽ ഒന്നുരണ്ടു കെട്ടിടങ്ങൾ ഉണ്ട്. രണ്ടും ഭീമൻ കെട്ടിടങ്ങൾ ആണ്. അതിനു ഇരുവശത്തും കൂടെ നടക്കാം. രാജാവിന്റെ നഗരസാമ്രാജ്യത്തെ മുഴുവൻ അവിടിരുന്നാൽ വീക്ഷിക്കാം. കാഴ്ച്ച കിടിലൻ ആണ്. സമയം ഉച്ച ആയതിനാൽ തിരിച്ചിറങ്ങി. ഇനി കാണാൻ ഉള്ളത് കോട്ടക്കടിയിലെ ചില കാഴ്ചകൾ. കല്യണ മഹൽ, ഗ്രാനറി, എലെഫന്റ്റ് ടാങ്ക്, ജിമ്നാസിം, തടവറകൾ ഇങ്ങനെ നീളും….

കോട്ടക്‌ പുറത്തിറങ്ങി. പുറത്തു ഒരു മസ്ജിദ് ഉണ്ട്. Saad ath ullah khan masjid. മക്കയിലെ മസ്ജിദ് പോലെ പണിതിരിക്കുന്നു. ഇപ്പോൾ പ്രാർത്ഥന നടക്കുന്നില്ല. അതിനടുത്തു തന്നെ ഒരു വലിയ ക്ഷേത്രവും ഉണ്ട്. ക്ഷേത്രത്തിൽ പൂജകൾ നടക്കുന്നുണ്ട്. ഇതിനടുത്തു തന്നെ portughese gate വഴി കൃഷ്ണഗിരിയിലേക്ക് വഴിയുണ്ട്. ഞങ്ങൾ അതിലൂടെ ഇറങ്ങി.

രാജഗിരിയിൽ നിന്നും എടുത്ത ടിക്കറ്റ് വെച്ച് കൃഷ്ണഗിരി കോട്ടയും കാണാം. കുത്തനെ ഉള്ള പടവുകൾ. പക്ഷെ രാജഗിരി കോട്ട യുടെ അത്ര ബുദ്ധിമുട്ട് തോന്നിയില്ല. ഒന്നാഞ്ഞു നടന്നു കയറിയപ്പോൾ പെട്ടെന്നു മുകളിൽ എത്തി. ഉയരവും കുറവാണ്. എങ്കിലും മുകളിൽ നല്ല കെട്ടിടങ്ങൾ ഉണ്ട്. രാജസ്ഥാൻ മോഡൽ ഫോട്ടകളെ തോന്നിപ്പിക്കും വിധം നിര്മ്മാണ രീതികൾ.

നേരം 5 മണിയായി. ഞങ്ങൾ തിരിച്ചിറങ്ങി. കോട്ട കഴിഞ്ഞു റോഡിലൂടെ നടന്നു പോകുമ്പോൾ കോട്ടകൾ തല ഉയർത്തി നില്കുന്നത് കാണാം ഒരു ചോദ്യം മാത്രം ബാക്കി ആരാണ് ഈ കോട്ടയുടെ യഥാർത്ഥ അവകാശി? എന്ന ചോദ്യം മാത്രം.. വഴി : കൊച്ചി -സേലം -വില്ലുപുരം -ജിൻജി -തിരുവണ്ണാമലൈ -കാട്പാടി -കൊച്ചി.

Pics: Pranve & Explorer.