ഓൾഡ് മങ്ക് : സ്വന്തമായി ‘ഫാന്‍സ് ക്ലബ്ബ്’ വരെയുള്ള ഒരു സ്വദേശി ബ്രാൻഡ്…

വില കുറവായതിനാലും രുചിയുടെയും ലഹരിയുടെയും കാര്യത്തില്‍ എല്ലാക്കാലത്തും മുന്നില്‍ നില്‍ക്കുന്നതിനാലും ഇന്ത്യക്കാര്‍ വന്‍തോതില്‍ ഉപയോഗിക്കുന്ന മദ്യമായിരുന്നു ഓൾഡ് മങ്ക്. ഇത് ലോകത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മൂന്നാമത്തെ റം ആണ്. വിപണിയിലെത്തിയതിന് ശേഷം ഒരിക്കല്‍ പോലും ഓള്‍ഡ് റമ്മിന്റെ ഗുണത്തില്‍ മാറ്റം വന്നിട്ടില്ല. ഓള്‍ഡ് മങ്കിന്റെ ക്ലാസിക് റം ആയ ചോക്കളേറ്റ് ബ്രൗണ്‍ റം പുറത്തിറങ്ങിയ കാലം മുതല്‍ അതേ രുചിയില്‍ തന്നെ തുടരുന്നു. ഈ ലോകത്ത് മാറ്റമില്ലാതെ എന്തെങ്കിലും തുടരുന്നുണ്ടെങ്കില്‍ അത് ഓള്‍ഡ് മങ്ക് റം മാത്രമായിരിക്കും.ഇന്ത്യയില്‍ മദ്യത്തിന്റെ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നത് 42.8 ശതമാനവും സൈന്യത്തിന് വിതരണം ചെയ്യുന്ന ഓള്‍ഡ് മങ്കില്‍ 50 ശതമാനം ആല്‍ക്കഹോള്‍ ഉണ്ട്. അതിനാലാണ് ഈ മദ്യം വളരെ പെട്ടെന്ന് തന്നെ തലയ്ക്ക് പിടിക്കുന്നത്.

1855 ല്‍ സ്‌കോട്ടിഷ് വ്യവസായിയായ എഡ്വേര്‍ഡ് എബ്രഹാം ഡെയര്‍ ഇന്ത്യയിലെ ബ്രിട്ടീഷുകാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മദ്യം ലഭ്യമാക്കാനായി കസൗലിയില്‍ ഒരു വാറ്റുപുര ആരംഭിച്ചു. ഇതേ കാലഘട്ടത്തില്‍ തന്നെ എച്ച് ജി മീകിന്‍ എന്ന വ്യക്തിയും മീകിന്‍ ആന്‍ കമ്പനി ലിമിറ്റഡ് എന്ന പേരില്‍ ഒരു മദ്യ ഉല്‍പ്പാദന ശാല ആരംഭിച്ചിരുന്നു. 1920കളുടെ പകുതി വരെയും ഈ സ്ഥാപനങ്ങള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിച്ച് വന്നത്. എന്നാല്‍ പിന്നീട് ഡെയര്‍ മീകിന്‍ ആന്‍ഡ് കമ്പനി ലിമിറ്റഡ് എന്ന പേരില്‍ ഇവര്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. 1949ല്‍ എന്‍എന്‍ മോഹന്‍ ഈ കമ്പനിയില്‍ ചുമതലയേറ്റതോടെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിന് സമീപം ഒരു വലിയ ഇന്‍ഡസ്ട്രിയല്‍ ഹബ് ആരംഭിക്കുകയും കമ്പനിയുടെ പ്രവര്‍ത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 1954ല്‍ ഈ കമ്പനി ഓള്‍ഡ് മങ്ക് എന്ന പേരില്‍ വാനില രുചിയുള്ള കറുത്ത റം വിപണിയിലിറക്കുകയും 1966ല്‍ കമ്പനിയുടെ പേര് മോഹന്‍ മീകിന്‍ ലിമിറ്റഡ് എന്നാക്കുകയും ചെയ്തു.

വിപണിയിലെത്തി ഏഴ് വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും ഓള്‍ഡ് മങ്ക് ആറ് വ്യത്യസ്ത രൂപങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തി. എച്ച് ജി മീകിന്റെ തലയുടെ രൂപത്തില്‍ പുറത്തിറങ്ങിയ ഒരു ലിറ്റര്‍ കുപ്പിയാണ് ഓള്‍ഡ് മങ്ക് കുപ്പികളില്‍ ഏറ്റവും വിലയേറിയത്.ബ്ലാക്ക്‌ റമ്മിനെ കൂടാതെ ഓള്‍ഡ് മങ്ക് വൈറ്റ്, ഗോള്‍ഡ്, സുപ്രീം റമ്മുകളും പിന്നീട് വിപണിയിലിറക്കി. നില്‍ക്കുന്ന ഒരു സന്യാസിയുടെ രൂപത്തിലുള്ള കുപ്പിയിലാണ് ഓള്‍ഡ് മങ്ക് ട്രിപ്പിള്‍ എക്‌സ് റം പുറത്തിറങ്ങിയത്. കുപ്പിയുടെ അടപ്പായി ഉപയോഗിച്ച സന്യാസിയുടെ തല ഒരു പെഗിന്റെ അളവിന്റെ രണ്ട് ഇരട്ടിയാണ്.

പട്ടാളത്തിൽ നിന്നും അവധിയ്ക്ക് വരുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ട്രങ്കുപെട്ടിയിലെ തിളങ്ങുന്ന ഓർമയാണ് മലയാളിയ്ക്ക് ഓൾഡ് മങ്ക്. കൊക്കിലൊതുങ്ങുന്ന വിലയ്ക്ക് രാജ്യത്ത് ഏതാണ്ട് എല്ലായിടത്തും ലഭ്യമായിട്ടും മലയാളിയ്ക്ക് ബിവറേജ് ഔട്ട്ലെറ്റിലെ ക്യൂവിൽ നിന്ന് ഓൾഡ് മങ്കിൻ്റെ ഒരു കുപ്പി സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടായില്ല. എങ്കിലും കേരളത്തിലെ സാധാരണക്കാരൻ ഇത്രയധികം നെഞ്ചോടു ചേർത്ത ഒരു റം ബ്രാൻഡ് ഇല്ലെന്ന് വേണം പറയാൻ. 1960കൾ വരെ ഇന്ത്യൻ സൈനികർക്ക് സർക്കാർ റേഷനായി നൽകിയിരുന്ന ഹെർക്കുലീസ് റമ്മിന് തിരിച്ചടി നൽകിക്കൊണ്ടായിരുന്നു ഓൾഡ് മങ്കിൻ്റെ കടന്നുവരവ്. എട്ടു രൂപയ്ക്ക് സൈനികർക്ക് റേഷനായി ലഭിച്ചിരുന്ന മദ്യം പലപ്പോഴും കരിഞ്ചന്തയിൽ 25 രൂപയ്ക്ക് വരെയാണ് വിറ്റുപോയിരുന്നത്.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൃളിറ്റിയുടെ 1982 മുതല്‍ മോണ്ടെ വേള്‍ഡ് വിഭാഗത്തില്‍ ഓള്‍ഡ് മങ്ക് സ്വര്‍ണ മെഡലുകള്‍ നേടുന്നു.ഇന്ത്യയില്‍ ഏറ്റവും അധികം റം ആണ് ഓള്‍ഡ് മങ്ക്. എന്നാല്‍ ഒരിക്കല്‍പോലും ഇവര്‍ ഔദ്യോഗികമായ പരസ്യങ്ങള്‍ നല്‍കിയിട്ടില്ല. ഇന്ത്യയുടെ അപ്രഖ്യാപിത ദേശീയമദ്യമായ ഓൾഡ് മങ്കിൻ്റെ പരസ്യം ഒരിക്കൽ പോലും പത്രത്താളുകളിലോ മറ്റു മാധ്യമങ്ങളിലോ വന്നില്ലെന്നതാണ് ചരിത്രം. ആരാധകരുടെ അനുഭവസാക്ഷ്യമായിരുന്നു ഓൾഡ് മങ്കിൻ്റെ പരസ്യം. എന്തിനേറെ ഇന്ത്യയില്‍ ഈ മദ്യത്തിന് ഒരു ആരാധന സംസ്‌കാരം പോലുമുണ്ട്. മുംബൈയില്‍ കോമ്രേഡ്‌സ് എന്ന പേരില്‍ ഇതിന്റെ ഫാന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 27 വര്‍ഷമായി ഓള്‍ഡ് മങ്ക് ഉപയോഗിക്കുന്ന പരസ്യഫോട്ടോഗ്രാഫര്‍ ഇയാന്‍ പെരീരയാണ് ഓള്‍ഡ് മങ്ക് അടിമകളായ മദ്യപാനികള്‍ക്കും വേണ്ടിയാണ് ഈ ഫാന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്.

റം ഇഷ്ടമില്ലാത്തവര്‍ക്കും ബിയര്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത കൂടിയുണ്ട് ഓള്‍ഡ് മങ്കില്‍ നിന്നും. മോഹന്‍ ബീക്കിന്‍ ബ്രീവറീസ് ഓള്‍ഡ് മങ്ക് 10000 എന്ന പേരില്‍ സൂപ്പര്‍ ബിയറും വിപണിയിലിറക്കുന്നു. 8 ശതമാനം മദ്യം ഉള്ള ഈ ബിയര്‍ ഗോവയില്‍ മാത്രമാണ് വില്‍ക്കുന്നത്. ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ഏറ്റവും വലിയ വിദേശ മദ്യമെന്ന ഖ്യാതി കൂടി ഓള്‍ഡ് മങ്കിനായിരുന്നു. എന്നിരുന്നാലും അടുത്ത കാലത്ത് ഇതിന്റെ വില്‍പ്പനയില്‍ വന്‍ ഇടിവ് വന്നിരുന്നു. 2015 റിപ്പോര്‍ട്ട് പ്രകാരം 2010 ലെയും 2014 ലെയും കണക്കുകളില്‍ 54 ശതമാനമായിരുന്നു വില്‍പ്പനയില്‍ ഇടിവ്. 2014 ല്‍ വെറും 3.9 ദശലക്ഷം കൂടുകള്‍ മാത്രമാണ് വില്‍പ്പന നടത്താനായത്.1960 ല്‍ വില്‍പ്പന നടത്തിയതിന്റെ കാല്‍ഭാഗം മാത്രമാണ്.

മദ്യവില്‍പ്പനയ്ക്ക് പുറമേ മോഹന്‍ മീകിന്‍ മാള്‍ട്ട്, ഹൗസ്, ഗ്‌ളാസ് ഫാക്ടറികള്‍, പ്രഭാത ഭക്ഷണം, ജ്യൂസുകള്‍ പോലെ പഴങ്ങള്‍ ഉള്‍പ്പെട്ടെ ഉല്‍പ്പന്നങ്ങളും മോഹന്‍ മീകന്റെതായിയുണ്ട്. ‘ഓൾഡ് മങ്ക്’ റം നിർമിക്കുന്ന മോഹൻ മീകിൻ ലിമിറ്റഡിന്റെ ചെയർമാനായിരുന്നു കപിൽ മോഹൻ. ഓള്‍ഡ് മങ്കി’ന്റെ സ്രഷ്ടാവ് എന്നായിരുന്നു മോഹന് അറിയപ്പെട്ടിരുന്നത്. 2010 ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. കരസേനയിൽ ബ്രിഗേഡിയറായിരുന്ന കപിൽ മോഹന്, സ്തുത്യഹർ സേവനത്തിനുള്ള വിശിഷ്ടസേവാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2018 ജനുവരി ആറിന് കരസേനയിലെ മുന്‍ ബ്രിഗേഡിയര്‍ ജീവതത്തോട് വിടപറഞ്ഞത്. തന്റെ 88 ആമത്തെ വയസിലാണ് ഹൃദയാഘതത്തെ തുടര്‍ന്ന് പദ്മശ്രീ ജേതാവായ മോഹന്‍ അന്തരിച്ചത്.

കടപ്പാട് – അഴിമുഖം , സിജി ജി. കുന്നുംപുറം (Pscvinjanalokam) & വിവിധ ഓൺലൈൻ മാധ്യമങ്ങൾ.