പ്രവാസികൾക്കും ലോക്കൽ ടാക്സിക്കാർക്കും ഒരു കൈത്താങ്ങ്

ലോകത്തിലെ എല്ലാ മേഖലകളിലും കോവിഡ്-19 ഒരു ഭീഷണിയായതിനാൽ വിവിധ രാജ്യങ്ങളിൽ നിന്നും പ്രവാസികൾ ധാരാളമായി നാട്ടിൽ വരുന്ന സമയമാണിത്. ഇത്തരത്തിൽ ദിവസേന കേരളത്തിലെ നാല് എയര്പോര്ട്ടുകളിലും പ്രവാസികൾ വന്നിറങ്ങുന്നുണ്ട്. ഇങ്ങനെ എയർപോർട്ടിലെത്തുന്ന പ്രവാസികൾക്ക് തങ്ങളുടെ വീടുകളിലേക്ക് (ഹോം ക്വാറന്റൈൻ) പോകുവാൻ പഴയതുപോലെ അത്ര എളുപ്പമല്ല.

ഇത്തരത്തിൽ നാട്ടിലെത്തുന്ന പ്രവാസികൾക്ക് എയർപോർട്ടിൽ നിന്നും തങ്ങളുടെ വീടുകളിലേക്ക് പോകുവാനായി മുൻകൂട്ടി ടാക്സി ബുക്ക് ചെയ്യാനുള്ള ഒരവസരം ഒരുക്കിയിരിക്കുകയാണ് www.keralaairporttaxi.com എന്ന വെബ്‌സൈറ്റ്. ഈ സൈറ്റിൽ കയറിയാൽ കാർ, ആംബുലൻസ് തുടങ്ങിയവ ബുക്ക് ചെയ്യുവാൻ സാധിക്കും. നമ്മെ പിക് ചെയ്യാൻ വരുന്ന കാറിന്റെ പൂർണ്ണ വിവരം ബുക്ക് ചെയ്തു കഴിയുമ്പോൾ മെസ്സേജോ ഈമെയിലോ ആയി ലഭിക്കുകയും ചെയ്യും.

കൂടാതെ ഭക്ഷണം, വെള്ളം, സാനിറ്ററി പാഡുകൾ, മരുന്നുകൾ, സാനിറ്റയ്‌സറുകൾ തുടങ്ങി അത്യാവശ്യമുള്ള സാധനങ്ങൾ മുൻകൂട്ടി അറിയിച്ചാൽ കാറിൽ അവയെല്ലാം ഡ്രൈവർ തയ്യാറാക്കി വെച്ചിട്ടുണ്ടാകും. ഇതിനുള്ള തുക മുൻകൂട്ടി ഓൺലൈനായോ അല്ലെങ്കിൽ നേരിട്ട് ഡ്രൈവറുടെ പക്കലോ കൊടുക്കാവുന്നതാണ്. ഓൺലൈൻ അടക്കുന്നതാണ് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും സുരക്ഷിതം.

സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കാബിൻ വേർതിരിച്ച വാഹനങ്ങളാണ് യാത്രയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. കൊറോണ കാരണം ട്രിപ്പുകൾ ഒന്നുമില്ലാതെ ബുദ്ധിമുട്ടിലായ സാധാരണക്കാരായ ടാക്സി ഓണേഴ്‌സിനെയും ഡ്രൈവർരെയും സംയോജിപ്പിച്ചുകൊണ്ട് അവർക്കു കൂടി ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഒപ്പം തന്നെ സ്വന്തമായി ഡ്രൈവ് ചെയ്തു പോകുവാനായി കാറുകൾ വാടകയ്ക്ക് (Govt approved Self Driven Cars) ലഭിക്കുകയും ചെയ്യും.

കേരളത്തിലെ കണ്ണൂർ, കരിപ്പൂർ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നാല് എയർപോർട്ടുകളിലും പിക്കപ്പ് സൗകര്യം ലഭ്യമാണ്. ഗവണ്മെന്റ് അംഗീകരിച്ചിട്ടുള്ള നിരക്കുകൾ മാത്രമാണ് ഈ ടാക്സി സർവ്വീസുകളിൽ ഈടാക്കുന്നത്. കൂടാതെ ഇതോടൊപ്പം എയർപോർട്ട് സർവ്വീസ് ചാർജ്ജായി 148 രൂപയും GST യും കൂടി അടക്കേണ്ടി വരും.

തൃശ്ശൂർ സ്വദേശിനിയും എംബിഎ ബിരുദധാരിയുമായ അശ്വതി ജോസ് ആണ് ഈ വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. കൊറോണ മൂലം എല്ലാവരും വലഞ്ഞിരിക്കുന്ന ഈ സമയത്ത് ഒരു സാമൂഹിക സേവനം എന്ന നിലയ്ക്കാണ് ഈ ടാക്സി സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇനി നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് ഈ ടാക്സി സേവനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.

ടാക്സി ഉടമകൾക്ക് വാഹനങ്ങൾ ഇതിൽ രജിസ്റ്റർ ചെയ്യുവാൻ – https://bit.ly/3e7CtHj, ടാക്സി സേവനങ്ങൾ ബുക്ക് ചെയ്യുവാൻ – https://bit.ly/2Z03CYu.