യാത്രക്കാരൻ്റെ ജീവൻ കാത്ത് കെഎസ്ആർടിസിയും ജീവനക്കാരും; കുറിപ്പ് വൈറൽ…

ഓട്ടത്തിനിടയിൽ യാത്രക്കാർക്ക് എന്തെങ്കിലും അസുഖങ്ങളോ ബുദ്ധിമുട്ടുകളോ വന്നാൽ, ഒരു ആംബുലൻസിനെപ്പോലെ ആശുപത്രിയിലേക്ക് ഓടിക്കിതച്ചെത്തിക്കുന്ന കെഎസ്ആർടിസി ബസുകളുടെ കഥകൾ വാർത്തകളിലൂടെയും ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെയും നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിലേക്ക് പോയ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരന് അസ്വസ്ഥതയുണ്ടായപ്പോൾ യാത്രക്കാരനെയും കൊണ്ട് ആശുപത്രിയിലേക്ക് വന്ന സംഭവത്തെക്കുറിച്ച് വിവരിക്കുകയാണ് ആശുപത്രി ജീവനക്കരാൻ. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു.

“എന്റെ ജീവിതത്തിൽ അപ്രതീഷിതമായി ഞാൻ 03/06/2019 ൽ ഒരു കാഴ്ച്ച കണ്ടു. ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ ഒരു കെഎസ്ആർടിസി ഓർഡിനറി ബസ് ലൈറ്റും ഇട്ട് ഹോസ്പിറ്റലിലേക്ക് ചീറി പാഞ്ഞു വന്നു. കരുനാഗപ്പള്ളിയിലേക്കു പോയ ആ വണ്ടിയിൽ (RRC 443, KL15-6607) ൽ യാത്രചെയ്തിരുന്ന ഇടുക്കി ജില്ലക്കാരനും നെടുക്കണ്ടം സ്വദേശിയുമായ ശിവൻപിള്ള (69 വയസ്സ്) എന്ന അച്ഛന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വന്നത്.

പെട്ടന്ന് തന്നെ ആ അച്ഛനു ഞങ്ങൾ പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. ആ സമയമെല്ലാം നല്ല മനസോടെ ആ വാഹനത്തിന്റെ ഡ്രൈവറും, കണ്ടക്ടറും അതോടൊപ്പം നിന്നു പൂർണ്ണമായും സഹകരിച്ചു. ആ അച്ഛന്റെ ആരോഗ്യ നിലയെക്കുറിച്ച് അന്വേഷിച്ചു, അവരുടെ കണ്ണുകൾ നിറഞ്ഞു. മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ തള്ളുന്ന മക്കൾ ഉള്ള ഈ കാലത്താണ് ഇത് നടക്കുന്നത് എന്ന് ഓർക്കുക…

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആ അച്ഛനെ ICU വിൽ കാർഡിയോളജി വിഭാഗം ഡോക്ടർ അഡ്മിറ്റ്‌ ചെയ്തു. യാത്രക്കാരെ കയ്യേറ്റം ചെയ്യുന്ന സ്വാകാര്യ കുത്തക മുതലാളികളുടെ ധാർഷ്ട്ട്യത്തിനു ഉള്ള ഒരു മറുപടി കൂടിയാണ് KSRTC യുടെ ഈ മാതൃകാ പ്രവർത്തനം. എനിക്ക് തിരക്കിനിടയിൽ ഈ ജീവനക്കാരുടെ പേര് തിരക്കാൻ കഴിഞ്ഞില്ല. കണ്ടക്ടർ വി ബിനു, ഡ്രൈവർ H.ഷാനവാസ് ഖാൻ, കായംകുളം ഡിപ്പോ ആണെന്ന് പിന്നീട് അറിയുവാൻ കഴിഞ്ഞു.

RRC 443, KL15-6607 എന്ന ഓർഡിനറി ബസിലെ ആ നന്മ നിറഞ്ഞ ജീവനക്കാർക്ക്‌ എന്റെ ഹൃദയത്തിൽ നിന്നും അഭിവാദ്യങ്ങൾ. പറയുവാൻ വാക്കുകൾ ഇല്ല എൻകിലും മാതൃകാപരമായ പ്രവർത്തനം. KSRTC ക്ക് ഇത് ഒരു പൊൻതൂവൽ കൂടി ആകട്ടെ…ഈ പോസ്റ്റ് കേവലം ലൈക്കിനു വേണ്ടി അല്ലേയല്ല, KSRTC ജീവനക്കാരുടെ മാതൃകാ പരമായ പ്രവർത്തിക്കുള്ള അംഗീകാരത്തിന് വേണ്ടി മാത്രമാണ്. ബിഗ് സല്യൂട്ട് KSRTC..”

കടപ്പാട് – സഖാവ് ബീറ്റോ.