തൃശ്ശൂരിൽ നിന്നും മംഗലാപുരത്തേക്കുള്ള ട്രെയിനുകളും KSRTC ബസ്സുകളും…

കർണാടകയിലെ ഒരു പ്രധാന തുറമുഖ നഗരമാണ് മംഗലാപുരം. മുൻപ് മാംഗ്ലൂർ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ഇപ്പോൾ മംഗളൂരു എന്നു പേരു മാറി. ചരക്ക് കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയിൽ ഒമ്പതാം സ്ഥാനമാണ്‌ മംഗലാപുരം തുറമുഖത്തിനുള്ളത്. നിരവധി മെഡിക്കൽ കോളേജുകളും യൂണിവേഴ്‌സിറ്റികളും സ്ഥിതി ചെയ്യുന്ന മംഗലാപുരത്ത് ധാരാളം മലയാളി വിദ്യാർഥികൾ പഠനത്തിനായി എത്താറുണ്ട്. ഇതുകൂടാതെ ജോലിയ്ക്കായും മറ്റും നിരവധിയാളുകളാണ് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും മംഗലാപുരത്തെത്തുന്നത്.

അപ്പോൾ ഇനി കാര്യത്തിലേക്ക് കടക്കാം. കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്നും മംഗലാപുരത്തേക്ക് ദിവസേന ലഭ്യമായ ട്രെയിനുകളെയും കെഎസ്ആർടിസി ബസ്സുകളെയും ഈ ലേഖനം മുഖേന നിങ്ങൾക്ക് പരിചയപ്പെടുത്തി തരികയാണ്. ആദ്യം തൃശ്ശൂർ – മംഗലാപുരം റൂട്ടിലെ ദിവസേനയുള്ള ട്രെയിനുകൾ ഏതൊക്കെയെന്നു നോക്കാം.

1 ട്രെയിൻ നമ്പർ 16604, മാവേലി എക്സ്പ്രസ്സ് : തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസ്സ് തൃശ്ശൂരിൽ ദിവസേന വെളുപ്പിന് 1 മണിയോടെ എത്തിച്ചേരും. ഈ ട്രെയിൻ മംഗലാപുരത്ത് രാവിലെ 8.30 നാണു എത്തുന്നത്. തൃശ്ശൂരിനും മംഗലാപുരത്തിനും ഇടയിൽ ഈ ട്രെയിനിന് 15 സ്റ്റോപ്പുകൾ ഉണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ -111 Rs, സ്ലീപ്പർ – 215 Rs.

2. ട്രെയിൻ നമ്പർ 16629, മലബാർ എക്സ്പ്രസ്സ് : തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുന്ന മലബാർ എക്സ്പ്രസ്സ് തൃശ്ശൂരിൽ ദിവസേന വെളുപ്പിന് 1.30 മണിയോടെ എത്തിച്ചേരും. ഈ ട്രെയിൻ മംഗലാപുരത്ത് രാവിലെ 11 മണിയ്ക്കാണ് എത്തുന്നത്. തൃശ്ശൂരിനും മംഗലാപുരത്തിനും ഇടയിൽ ഈ ട്രെയിനിന് 29 സ്റ്റോപ്പുകൾ ഉണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ -111 Rs, സ്ലീപ്പർ – 215 Rs.

3. ട്രെയിൻ നമ്പർ 16347, തിരുവനന്തപുരം – മംഗലാപുരം എക്സ്പ്രസ്സ് : തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുന്ന ഈ എക്സ്പ്രസ്സ് ട്രെയിൻ തൃശ്ശൂരിൽ ദിവസേന വെളുപ്പിന് 2.55 നു എത്തിച്ചേരും. ഈ ട്രെയിൻ മംഗലാപുരത്ത് രാവിലെ 11.40നാണു എത്തുന്നത്. തൃശ്ശൂരിനും മംഗലാപുരത്തിനും ഇടയിൽ ഈ ട്രെയിനിന് 26 സ്റ്റോപ്പുകൾ ഉണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ -111 Rs, സ്ലീപ്പർ – 215 Rs.

4. ട്രെയിൻ നമ്പർ 16606, ഏറനാട് എക്സ്പ്രസ്സ് : നാഗർകോവിലിൽ നിന്നും മംഗലാപുരത്തേക്ക് പോകുന്ന ഏറനാട് എക്സ്പ്രസ്സ് തൃശ്ശൂരിൽ ദിവസേന രാവിലെ 9.25 നു എത്തിച്ചേരും. ഈ ട്രെയിൻ മംഗലാപുരത്ത് വൈകീട്ട് 5.35 നാണു എത്തുന്നത്. തൃശ്ശൂരിനും മംഗലാപുരത്തിനും ഇടയിൽ ഈ ട്രെയിനിന് 23 സ്റ്റോപ്പുകൾ ഉണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ -111 Rs, സെക്കൻഡ് സിറ്റിംഗ് – 130 Rs.

5. ട്രെയിൻ നമ്പർ 12617, മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് : എറണാകുളത്തു നിന്നും മംഗലാപുരം വഴി ഹസ്രത് നിസാമുദീൻ വരെ പോകുന്ന ഈ ട്രെയിൻ തൃശ്ശൂരിൽ ദിവസേന ഉച്ചയ്ക്ക് 2.15 നു എത്തിച്ചേരും. ഈ ട്രെയിൻ മംഗലാപുരത്ത് രാത്രി 9.35 നാണു എത്തുന്നത്. തൃശ്ശൂരിനും മംഗലാപുരത്തിനും ഇടയിൽ ഈ ട്രെയിനിന് 16 സ്റ്റോപ്പുകൾ ഉണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ -129 Rs, സ്ലീപ്പർ – 250 Rs.

6. ട്രെയിൻ നമ്പർ 16346, നേത്രാവതി എക്സ്പ്രസ്സ് : തിരുവനന്തപുരത്തു നിന്നും മംഗലാപുരം വഴി മുംബൈ ലോകമാന്യതിലക് സ്റ്റേഷനിലേക്ക് പോകുന്ന ഈ എക്സ്പ്രസ്സ് ട്രെയിൻ തൃശ്ശൂരിൽ ദിവസേന വൈകീട്ട് 3.30 നു എത്തിച്ചേരും. മംഗലാപുരത്ത് ഈ ട്രെയിൻ എത്തുന്നത് രാത്രി 11.10 നാണ്. തൃശ്ശൂരിനും മംഗലാപുരത്തിനും ഇടയിൽ ഈ ട്രെയിനിന് 13 സ്റ്റോപ്പുകൾ ഉണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ -114 Rs, സ്ലീപ്പർ – 220 Rs.

7. ട്രെയിൻ നമ്പർ 16650, പരശുറാം എക്സ്പ്രസ്സ് : നാഗർകോവിലിൽ നിന്നും വരുന്ന പരശുറാം എക്സ്പ്രസ്സ് തൃശ്ശൂരിൽ ദിവസേന ഉച്ചയ്ക്ക് 12.55 നു എത്തിച്ചേരും. മംഗലാപുരത്ത് ഈ ട്രെയിൻ എത്തുന്നത് രാത്രി 9 മണിക്കാണ്. തൃശ്ശൂരിനും മംഗലാപുരത്തിനും ഇടയിൽ ഈ ട്രെയിനിന് 20 സ്റ്റോപ്പുകൾ ഉണ്ട്. ടിക്കറ്റ് നിരക്കുകൾ : ജനറൽ -114 Rs, സ്ലീപ്പർ – 220 Rs.

ഇത്രയും ട്രെയിനുകളാണ് തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ വഴി മംഗലാപുരത്തേക്ക് ദിവസേന കടന്നു പോകുന്നത്. ആഴ്ചയിൽ തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങൾ മാത്രം സർവ്വീസ് നടത്തുന്ന ട്രെയിനുകളും ഉണ്ട്. കൂടാതെ തൃശ്ശൂരിൽ നിന്നും 35 കി.മീ. അകലെയുള്ള ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മംഗലാപുരത്തേക്ക് ഇതിലും കൂടുതൽ ട്രെയിനുകൾ ലഭ്യമാണ്. ട്രെയിൻ സമയങ്ങൾ ‘indiarailinfo’ ൽ നിന്നും എടുത്തിട്ടുളളവയാണ്. മിക്കവാറും ട്രെയിനുകളെല്ലാം വൈകിയായിരിക്കും ഓടുന്നത്. യാത്രയ്ക്ക് മുൻപായി ഈ കാര്യങ്ങൾ ഒന്നോർത്തിരിക്കുക.

ഇനി തൃശ്ശൂരിൽ നിന്നും മംഗലാപുരത്തേക്ക് സർവ്വീസ് നടത്തുന്ന (തൃശ്ശൂർ വഴി കടന്നു പോകുന്ന) കെഎസ്ആർടിസി ബസ്സുകളുടെ വിശദവിവരങ്ങൾ പറഞ്ഞുതരാം. ദിവസേന 6 കെഎസ്ആർടിസി ബസ് സർവീസുകളാണ് മംഗലാപുരത്തേക്ക് തൃശ്ശൂർ വഴി കടന്നു പോകുന്നത്. അവയുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

1 ആലപ്പുഴ – കൊല്ലൂർ മൂകാംബിക, സൂപ്പർ ഡീലക്സ് : ആലപ്പുഴയിൽ നിന്നും മംഗലാപുരം വഴി കൊല്ലൂർ മൂകാംബികയിലേക്ക് സർവ്വീസ് നടത്തുന്ന ഈ സൂപ്പർ ഡീലക്സ് ബസ് രാത്രി 7 മണിയോടെ തൃശ്ശൂർ സ്റ്റാൻഡിൽ എത്തുകയും പിറ്റേദിവസം വെളുപ്പിന് 3.15 നു മംഗലാപുരത്ത് എത്തിച്ചേരുകയും ചെയ്യും. ഏകദേശം 420 രൂപയോളമാണ് ടിക്കറ്റ് നിരക്ക് (ടിക്കറ്റ് നിരക്കിൽ ചിലപ്പോൾ ചെറിയ മാറ്റങ്ങൾ വന്നേക്കാം). ഓൺലൈൻ സീറ്റ് റിസർവേഷൻ ലഭ്യമാണ്.

2. പത്തനംതിട്ട – മംഗലാപുരം, സൂപ്പർ ഡീലക്സ് : പത്തനംതിട്ടയിൽ നിന്നും മംഗലാപുരത്തേക്ക് സർവ്വീസ് നടത്തുന്ന ഈ സൂപ്പർ ഡീലക്സ് ബസ് രാത്രി 8 മണിയോടെ തൃശ്ശൂർ സ്റ്റാൻഡിൽ എത്തുകയും പിറ്റേദിവസം വെളുപ്പിന് 4.10 നു മംഗലാപുരത്ത് എത്തിച്ചേരുകയും ചെയ്യും. ഏകദേശം 420 രൂപയോളമാണ് ടിക്കറ്റ് നിരക്ക് (ടിക്കറ്റ് നിരക്കിൽ ചിലപ്പോൾ ചെറിയ മാറ്റങ്ങൾ വന്നേക്കാം). ഓൺലൈൻ സീറ്റ് റിസർവേഷൻ ലഭ്യമാണ്.

3. എറണാകുളം – മംഗലാപുരം, സൂപ്പർ എക്സ്പ്രസ്സ് : എറണാകുളത്തു നിന്നും മംഗലാപുരത്തേക്ക് സർവ്വീസ് നടത്തുന്ന ഈ സൂപ്പർ ഡീലക്സ് ബസ് രാത്രി 8.20 ഓടെ തൃശ്ശൂർ സ്റ്റാൻഡിൽ എത്തുകയും പിറ്റേദിവസം വെളുപ്പിന് 6.30 നു മംഗലാപുരത്ത് എത്തിച്ചേരുകയും ചെയ്യും. ഏകദേശം 400 രൂപയോളമാണ് ടിക്കറ്റ് നിരക്ക് (ടിക്കറ്റ് നിരക്കിൽ ചിലപ്പോൾ ചെറിയ മാറ്റങ്ങൾ വന്നേക്കാം).

4. തിരുവനന്തപുരം – കൊല്ലൂർ മൂകാംബിക, ഗരുഡ മഹാരാജ സ്‌കാനിയ : തിരുവനന്തപുരത്തു നിന്നും മംഗലാപുരം വഴി കൊല്ലൂർ മൂകാംബികയിലേക്ക് സർവ്വീസ് നടത്തുന്ന ഈ മൾട്ടി ആക്സിൽ ലക്ഷ്വറി AC ബസ് രാത്രി 11.05 നു തൃശ്ശൂർ സ്റ്റാൻഡിൽ ത്തുകയും പിറ്റേദിവസം രാവിലെ 7.05 നു മംഗലാപുരത്ത് എത്തിച്ചേരുകയും ചെയ്യും. ഏകദേശം 600 രൂപയോളമാണ് ടിക്കറ്റ് നിരക്ക് (ടിക്കറ്റ് നിരക്കിൽ ചിലപ്പോൾ ചെറിയ മാറ്റങ്ങൾ വന്നേക്കാം). ഓൺലൈൻ സീറ്റ് റിസർവേഷൻ ലഭ്യമാണ്.

5. തിരുവനന്തപുരം – മംഗലാപുരം, ഗരുഡ മഹാരാജ സ്‌കാനിയ : തിരുവനന്തപുരത്തു നിന്നും വൈകീട്ട് 6 മണിയ്ക്ക് പുറപ്പെടുന്ന ഈ മൾട്ടി ആക്സിൽ ലക്ഷ്വറി AC ബസ് വെളുപ്പിന് 1 മണിയോടെ തൃശ്ശൂർ സ്റ്റാൻഡിൽ എത്തുകയും രാവിലെ 8.50 ഓടെ മംഗലാപുരത്ത് എത്തിച്ചേരുകയും ചെയ്യും. ഏകദേശം 600 രൂപയോളമാണ് ടിക്കറ്റ് നിരക്ക് (ടിക്കറ്റ് നിരക്കിൽ ചിലപ്പോൾ ചെറിയ മാറ്റങ്ങൾ വന്നേക്കാം). ഓൺലൈൻ സീറ്റ് റിസർവേഷൻ ലഭ്യമാണ്.

6. കൊട്ടാരക്കര – കൊല്ലൂർ മൂകാംബിക, സൂപ്പർ ഡീലക്സ് : കൊട്ടാരക്കരയിൽ നിന്നും മംഗലാപുരം വഴി കൊല്ലൂർ മൂകാംബികയിലേക്ക് സർവ്വീസ് നടത്തുന്ന ഈ സൂപ്പർ ഡീലക്സ് ബസ് വെളുപ്പിന് 1.40 ഓടെ തൃശ്ശൂർ സ്റ്റാൻഡിൽ എത്തുകയും രാവിലെ 11.15 നു മംഗലാപുരത്ത് എത്തിച്ചേരുകയും ചെയ്യും. ഏകദേശം 420 രൂപയോളമാണ് ടിക്കറ്റ് നിരക്ക് (ടിക്കറ്റ് നിരക്കിൽ ചിലപ്പോൾ ചെറിയ മാറ്റങ്ങൾ വന്നേക്കാം). ഓൺലൈൻ സീറ്റ് റിസർവേഷൻ ലഭ്യമാണ്.