കെഎസ്ആർടിസിയിലെ മുത്തശ്ശന്മാരെ പരിചയപ്പെട്ടാലോ?

കെഎസ്ആർടിസിയിലെ മുത്തശ്ശന്മാർ… ചുമ്മാ പറഞ്ഞതല്ല, സംഭവം സത്യമാണ്. ഏതെങ്കിലും ബസ്സുകൾ തകരാറുകൾ സംഭവിച്ച് വഴിയിൽ കിടക്കുമ്പോൾ അവരെ ശുശ്രൂഷിക്കുവാനായി എത്തിച്ചേരുന്ന ഒരു കൂട്ടരുണ്ട്. ഡിപ്പോ വാനുകൾ. ഡിപ്പോ വാനുകൾ ഡോക്ടറും നേഴ്‌സും മാത്രമല്ല, നല്ല അസ്സൽ ചുമട്ടുകാരൻ കൂടിയാണ്. കെഎസ്ആർടിസി ഡിപ്പോകളിലേക്കുള്ള ടയർ, മെഷിനറികൾ മുതലായവ കൊണ്ടുപോകുവാനും ഇവരെത്തന്നെയാണ് ആശ്രയിക്കുന്നത്.

കെഎസ്ആർടിസിയിൽ പണ്ട് സർവ്വീസ് നടത്തിയിരുന്ന, കാലപ്പഴക്കം മൂലം സർവ്വീസിൽ നിന്നും പിൻവലിച്ച ബസ്സുകളാണ് ഡിപ്പോ വാനുകളായി സേവനമനുഷ്ഠിക്കുന്നത്. റജിസ്ട്രേഷൻ രേഖകൾ പ്രകാരം കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ബസ്സും ഇത്തരത്തിലുള്ള ഒരു കെഎസ്ആർടിസി ഡിപ്പോവാൻ ആണ്. നിലവിൽ ചാലക്കുടി ഡിപ്പോയിലുള്ള KLX 109 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ബസ്സാണത്.

1963 ൽ പുറത്തു വന്ന ഈ ബസ് ആവാം ഒരു പക്ഷെ ഇന്ത്യയിൽ ഇന്ന് നിരത്തിൽ ഓടുന്ന എറ്റവും പഴക്കമുള്ള ബസ്. Tata Benz L3100 മോഡലിലുള്ള ഈ ബസ്സിന്റെ ചേസിസിന്റെ പേര് ടാറ്റാ മെഴ്സിഡസ് ബെൻസ് 312 എന്നാണ്. ഏതാണ്ട് 58 വർഷത്തോളം പഴക്കമുണ്ട് D77 എന്ന ബോണറ്റ് നമ്പറിലുള്ള ഈ മുത്തശ്ശൻ ബസ്സിന്.

ഇതുപോലുള്ള മുത്തശ്ശൻ ബസ്സുകൾ കെഎസ്ആർടിസിയുടെ ഡിപ്പോകളിലും വർക്ക്ഷോപ്പുകളിലും സേവനമനുഷ്ടിക്കുന്നുണ്ട്. അവയിൽ ചില മുത്തശ്ശന്മാരെ നമുക്കൊന്നു കാണാം.

KSRTC, the fond name for Kerala State Road Transport Corporation, connects the state well on road. As one of the oldest operated and managed public transports of India. Consequent on the enactment of Road Transports Corporation Act in 1950, Govt. of Kerala formulated KSRTC rules in 1965 by sec.44 and the department was converted into an autonomous corporation on 1.4.1965. The Kerala State road Transport Corporation was established by the government of Kerala by the notification dated, 15-3-1965.