KSRTC സുൽത്താൻ ബത്തേരി യൂണിറ്റിലെ സൂപ്പർഫാസ്റ്റ് ബസുകളുടെ പുനഃക്രമീകരണം : ഒരു അവലോകനം

എഴുത്ത് – Sarath Krishnanunni‎.

അധ്യായം ഒന്ന് : എരുമേലി ചത്ത് സോറി കൊന്നു. ഈ അടുത്ത ദിവസങ്ങളിൽ എല്ലാ ആനവണ്ടി പ്രേമികളും ഒരു പോലെ ചർച്ച ചെയ്ത / ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സൂപ്പർ ഫാസ്റ്റ് ബസുകളുടെ പുനഃക്രമീകരണം… ഭൂരിഭാഗം ആൾക്കാരും പ്രത്ത്യേകിച്ചും ഹോം ഡിപ്പോകളിൽ നിന്നും സൂപ്പർ ഫാസ്റ്റ് വണ്ടി പോയവർ ഇതിനെതിരെ നിശിതമായി വിമർശിച്ചു കൊണ്ടേ ഇരിക്കുന്നു …

അങ്ങനെ പുനഃക്രമീകരണത്തിന്റെ ഭാഗമായി മലബാറിൽ നിന്നും തിരു കൊച്ചി ഭാഗത്തേക്ക് നടത്തിയിരുന്ന മലബാർ മേഖലയിലും തിരു കൊച്ചി മേഖലയിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന ദീർഘദൂര സർവീസുകളും ഇതിന്റെ ഭാഗമായി പുനഃക്രമീകരിക്കപ്പെട്ടു. നിലവിൽ പലപ്പോളും പലരും ചോദിച്ച ഒരു ചോദ്യമാണ് തൃശ്ശൂരിനപ്പുറം കേരളം ഇല്ലേ എന്ന്. മലബാറിൽ നിന്നും ഓപ്പറേറ്റ് ചെയുന്ന ഒട്ടു മിക്ക സൂപ്പർ ഫാസ്റ്റ് ബസുകളും തൃശ്ശൂരിനപ്പുറം ഓപ്പറേറ്റ് ചെയുന്ന സർവ്വീസുകൾ ആണ് (എറണാകുളം, കോട്ടയം, കൊട്ടാരക്കര, തിരുവനന്തപുരം, കായംകുളം) എന്നിങ്ങനെ. അവിടെ തിരുവനന്തപുരം – തൃശൂർ സൂപ്പർ ഫാസ്റ്റ് ചെയിനുകൾ പോലെ കാസറഗോഡ് – തൃശൂർ , കണ്ണൂർ – തൃശൂർ സൂപ്പർ ഫാസ്റ്റ് ബസുകൾ ഇല്ല .. ഉണ്ടെങ്കിൽ തന്നെ ടേക്ക് ഓവർ വന്നതിനു ശേഷം ചുരുക്കം ചില സർവീസുകൾ മാത്രം ഓടിയിരുന്നു ..

ഇതിൽ തമ്പാനൂരിന് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഫാസ്റ്റ് സർവീസുകൾ ഓപ്പറേറ്റ് ചെയുന്ന സുൽത്താൻ ബത്തേരി യൂണിറ്റിന്റെ എട്ടു പ്ലസ് ഒന്ന് സൂപ്പർ ഫാസ്റ്റ് സർവീസുകളുടെ പുനഃക്രമീകരണത്തിന്റെ ഒരു അവലോകനം ആണ് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നു.

ഒന്ന് : സുൽത്താൻ ബത്തേരി – പെരിക്കല്ലൂർ – എരുമേലി സൂപ്പർ ഫാസ്റ്റ്. വൈകിട്ട് 05.30 ന് പെരിക്കല്ലൂരിൽ നിന്നും എടുത്തു വൈകിട്ട് 06.40 സുൽത്താൻ ബത്തേരി നിന്നും പാസ് ചെയ്തു രാവിലെ 03.45 തൊടുപുഴ , 04.20 പാലാ , 04.45 ഈരാറ്റുപേട്ട ,05.45 എരുമേലിയിൽ എത്തിച്ചേർന്നിരുന്ന മനോഹരമായ ഒരു രാത്രി യാത്ര സഞ്ചാരിയെ മനോഹരമായി രണ്ടരമണിക്കൂർ നേരത്തെ പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

ഇപ്പോൾ പുതിയ സമയപ്രകാരം ഉച്ചയ്ക്ക് 03.05 ന് പെരിക്കല്ലൂർ നിന്നും പുറപ്പെടുന്ന സർവീസ് വൈകിട്ട് 04.05 സുൽത്താൻ ബത്തേരി പാസ് ചെയ്തു അർദ്ധ രാത്രി 12.55 ന് തൊടുപുഴ , അർദ്ധരാത്രി 01.55 പാലാ, അർദ്ധ രാത്രി 02.10 ഈരാറ്റുപേട്ട , അർദ്ധ രാത്രി 03.00 എരുമേലി എന്ന മനോഹരമായ സമയമാണ്.

നേരത്തെ പാലായിലെ ബ്രില്ലിയൻറ് സ്റ്റഡി സെന്റർ, പാലായിൽ വിവിധ വെകാര്യ എഞ്ചിനീയറിംഗ് കോളജുകൾ, കാഞ്ഞിരപ്പള്ളിയിലെ വിവിധ എഞ്ചിനീറിങ് കോളേജുകൾ വിദ്യാർത്ഥികൾ ഉദ്യോഗസ്ഥർ എന്നിവർ നല്ല രീതിയിൽ ആശ്രയിച്ചിരുന്ന ഒരു നല്ല സർവീസ് കുളം തോണ്ടി.

വാൽകഷ്ണം:ഇനി സംഭവിക്കാൻ പോകുന്നത് രാത്രി 07.00 മണിക്ക് സുൽത്താൻ ബത്തേരി പാസ് ചെയുന്ന എറണാകുളം പാലാ വഴി കോട്ടയത്തേക്ക് ഓപ്പറേറ്റ് ചെയുന്ന സോണിയ എന്ന പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസിനു ടേക്ക് ഓവർ മൂലം ഉണ്ടായ നഷ്ടത്തിന് പകരം വെക്കാൻ ഒന്നായി.