സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക പരിഗണന നൽകി കെഎസ്ആർടിസി

സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക പരിഗണന നൽകി കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ ഒഫീഷ്യൽ പേജിൽ വന്ന പോസ്റ്റ്  കൊടുത്തിരിക്കുന്നു. എല്ലാവരും വായിക്കുക.. മനസിലാക്കുക…

“പൊതുഗതാഗതസംവിധാനങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീജനങ്ങൾക്ക് നേരെ വിവിധ തരത്തിലുള്ള ആക്രമണങ്ങളും പീഡനശ്രമങ്ങളും ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും കാരണവശാൽ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ അത്തരം നിയമവിരുദ്ധ നടപടികൾ ശ്രദ്ധയിൽപെട്ടാൽ ബസ്സിൽ ഡ്യൂട്ടിയിലുള്ള കണ്ടക്ടറെ യാത്രക്കാർ വിവരം അറിയിക്കേണ്ടതും കേരളാ പോലീസിന്റെ സ്ത്രീ സുരക്ഷാ സെല്ലിന്റെ നമ്പറായ 1091 അല്ലെങ്കിൽ കൺട്രോൾ റൂം നമ്പറായ 100 ലേക്ക് വിവരം കൈമാറേണ്ടതുമാണ്.

ബസ്സിനുള്ളിൽ ക്രമസമാധാനപ്രശ്‍നം ഉണ്ടാക്കിയ വ്യക്തിയെ യാത്രക്കാരുടെ സഹകരണം ഉറപ്പ് വരുത്തി കണ്ടക്ടർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കേണ്ടതാണ്.ബസ്സിനുള്ളിലുണ്ടായ അനിഷ്ടസംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങളും സ്വീകരിച്ച തുടർനടപടികളും കണ്ടക്ടർക്ക് കെ.എസ്.ആർ.ടി.സിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പറായ 0471 – 2463799/ 9447071021 എന്നീ നമ്പറുകളിൽ വിവരം അറിയിക്കാവുന്നതാണ്.

ഒരു ദേശത്തിന്റെ പൊതുസമൂഹത്തിന്റെ ഔന്നത്യം അന്യദേശക്കാർ മനസിലാക്കുന്നത് ആ നാട്ടിലെ സ്ത്രീകളോടുള്ള പെരുമാറ്റം വിലയിരുത്തിയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഈയിടെയായി സ്ത്രീകളോടുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ സ്വന്തം കെ.എസ്.ആർ.ടി.സി ബസ്സുകളിൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണ്. സുഖയാത്ര സുരക്ഷിതയാത്ര എന്ന മുദ്രാവാക്യമുയർത്തി മുന്നേറുന്ന കെ.എസ്.ആർ.ടി.സിയിൽ അത്തരം നിയമവിരുദ്ധപ്രവർത്തനങ്ങൾ അനുവദിക്കാനാകില്ല. അതിനാൽ ഈ നടപടികൾക്ക് പൊതുജനങ്ങളുടെയും ജീവനക്കാരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

കേരള സംസ്ഥാനത്തിലെ എല്ലാ ജില്ലകളിലെയും പോലീസ് വനിതാ സഹായസെല്ലിന്റെ നമ്പർ ഇതോടൊപ്പം ചേർക്കുന്നു… അത്യാവശ്യഘട്ടത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും ചുവടെ പറയുന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്…

തിരുവനന്തപുരം സിറ്റി – 0471 – 2338100, തിരുവനന്തപുരം റൂറൽ – 0471 – 2418277, കൊല്ലം – 0474 – 2764579, പത്തനംതിട്ട – 0468 – 2325352, ഇടുക്കി (കട്ടപ്പന) – 9497932403, ഇടുക്കി (തൊടുപുഴ) – 04862 -229100, ആലപ്പുഴ – 0477 2237474, കോട്ടയം – 0481 – 2561414, എറണാകുളം സിറ്റി – 0484 – 2356044, എറണാകുളം റൂറൽ – 0484 – 2623399, തൃശൂർ – 0487 – 2441897, പാലക്കാട് – 0491 – 2504650,
മലപ്പുറം – 0483 – 2734830, കോഴിക്കോട് സിറ്റി – 0495 – 2724070 & 2724143, കോഴിക്കോട് റൂറൽ – 0496 – 2517767, വയനാട് – 0493 – 6206127, കണ്ണൂർ – 0497 – 2764046, കാസറഗോഡ് – 04994 – 257591, കെ.എസ്.ആർ.ടി.സി കൺട്രോൾ റൂം നമ്പറുകൾ – 0471 – 2463799, 9447071021. വാട്സാപ്പ് നമ്പർ – 8129562972.

കെ.എസ്.ആർ.ടി.സി എന്നും ജനങ്ങളോടൊപ്പം…”