കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന കുടജാദ്രിയിൽ നിന്നും കർണാടക ഐലൻഡിലേക്ക്

വിവരണം – Irfan Mohammed.

പെട്ടന്ന് ഉണ്ടായ യാത്ര ആയത് കൊണ്ട് കൈയിൽ കിട്ടിയത് എല്ലാം ബാഗിൽ നിലച്ചിട്ട് വിട്ടിൽ നിന്ന് ഇറങ്ങി. നേരെ കാലിക്കറ്റ്‌ റെയിൽവേ സ്റ്റേഷനിലേക് അവിടെ വച്ച് മാനുവിനെ കൂട്ടിന് കിട്ടി. നേരെ നേത്രാവതി കയറി ഭയങ്കര തിരക്ക്. ഇത് ഇപ്പോൾ നിന്നിട്ട് പോവേണ്ടിവരുമല്ലോ എന്ന് കരുതി. ട്രെയിൻ തലശ്ശേരി എത്തിയപ്പോൾ സ്‌ളീപ്പറിൽ ടിക്കറ്റ് എടുത്ത് പോകുന്നത് പോലെ ആയി. അങ്ങനെ 2:30 ട്രെയിൻ മൂകാംബികറോഡ് എത്തി പെട്ടന്ന് ചാടി ഇറങ്ങി . മാനു കൊണ്ടുവന്ന ചപ്പാത്തിയും ചിക്കൻ കറിയും കഴിച്ചിട്ട് അവിടെ ഉറങ്ങി.

വെളുപ്പിന് 5 നു എണീറ്റ് ഫ്രഷ് ആയിട്ട് ബസ് സ്റ്റാണ്ടിലേക്ക് നടന്നു. ബസ് ടൈം ചോദിച്ചു അപ്പോൾ മനസിലായത് 6:30 ആണ് ബസ്. ബൈന്ദുർ കട്ട പോസ്റ്റ്‌ ആയി ഒരു മണിക്കൂർ. കറക്റ്റ് 6:30 യ്ക്ക് ബസ് എത്തി. അങ്ങനെ കൊല്ലൂരിലേക്ക് ഉള്ള യാത്രയിൽ ഒരുത്തനെ പരിചയപെട്ടു. സുബിൻ, കൊച്ചിക്കാരൻ, അവനും കുടചാദ്രിയിലേക്ക്. അങ്ങനെ 3 പേരിൽ നിന്നും 4 ആയി. കൊല്ലൂർ ബസ് സ്റ്റാൻഡിൽ നിന്ന് ഒരു മധുരകാരനോട് വഴി ചോദിച്ചു. പുള്ളിയും മൂകാംബിക തൊഴാൻ വന്നതാ എന്ന് പറഞ്ഞു. മധുരച്ചേട്ടനും കൂട്ടത്തിൽ കൂടി.

അവർ എല്ലാം കുളിച്ചു തൊഴാൻ പോയി. ഞാൻ പുറത്ത് കട്ട പോസ്റ്റ്‌. 15 മിനിറ്റിന് ശേഷം അവർ എത്തി. കൊല്ലൂരിൽ നിന്ന് ഫുഡ്‌ കഴിച്ചിട്ട്. ട്രക്കിങ് പോകുവാൻ ബസ് സ്റ്റാൻഡിൽ എത്തി. ബ്രെഡ്‌, വെള്ളം,ബിസ്‌ക്കറ്, ഉപ്പ് എന്നിവ വാങ്ങി ബസിൽ കയറി. കാരഘട്ട് ട്രാക്കിങ് സ്റ്റാർട്ടിങ് പോയന്റിൽ ബസ് ഇറങ്ങി. അപ്പോൾ 6pm to 6am വരെ ‘പ്രവേശനം നിഷിദ്ധം’ എന്ന ബോർഡ് ആണ് കണ്ടത്.

ഞങ്ങൾ 5 പേരും 11:10 നു ട്രക്കിങ് സ്റ്റാർട്ട്‌ ചെയ്‌തു. എല്ലാവരുടെയും കൈയിൽ ഓരോ വടിയും ഉണ്ട് . 2 മീറ്റർ വീതിയിൽ ഉള്ള റോഡിലുടെ ഉള്ള ട്രക്കിങ് തുടക്കത്തിൽ തന്നെ അട്ടകൾ ഉണ്ട് എന്ന് മനസിലായി. അതിനാൽ എവിടെയും നില്കാതെ നടന്നു. ചിലയിടത്ത് മരങ്ങൾ വഴി തടസമായിട്ടു കിടപ്പുണ്ട്. അതിനെ എല്ലാം മറികടന്നിട് ട്രക്കിങ് തുടർന്നു. കുറച്ചു പോയപ്പോൾ ഒരു ചെക്‌പോസ്റ് അവിടെ ആരും ഇല്ലാത്തതിനാൽ 25 രൂപ കൊടുക്കേണ്ടി വന്നില്ല.

പച്ചപ്പിനാൽ നിറഞ്ഞ പ്രദേശം.. ചിവിടുകളുടെ, കിളികളുടെ, വെള്ളച്ചാട്ടത്തിന്റെ ശബ്ദങ്ങൾ മാത്രം കേട്ടുകൊണ്ട് ഉള്ള യാത്ര. 3 km പോയപ്പോൾ ഒരു ബോർഡ്‌ കണ്ടു. കുടജാദ്രി 5 km. ഇടത്തോട്ട് പോയാൽ eco വില്ലജ്. കുറച്ച് മുന്നോട്ട് പോയപ്പോൾ ഹോട്ടൽ കണ്ടു അടഞ്ഞുകിടപ്പായിരുന്നു. നടത്തം തുടങ്ങിയപ്പോൾ അതാ ഒരു സിംഹവാലൻ കുരങ്ങൻ !! ഫോട്ടോ എടുക്കാൻ നോകുമ്പോഴെക്കും അത് ഞങ്ങളുടെ കണ്ണിൽ നിന്നും മറഞ്ഞിരുന്നു. പോകുന്തോറും വഴി ചെറുതായി തുടങ്ങി അട്ടയുടെ ശല്യത്തിനു ഒരു കുറവും ഇല്ല. വെള്ളം തിരുന്നത് അറിയുന്നും ഇല്ല.

പിന്നീട് ഒരാൾക്ക് മാത്രം പോകുവാൻ കഴിയുന്ന വഴി ആയി. ഫുഡ്‌ കഴിക്കാൻ ഇരുന്നതും പിന്നെ അട്ടയുമായിട്ട് ഉള്ള യുദ്ധമായിരുന്നു. അവിടെ നിന്ന് വേഗം എണീറ്റ് നടന്നു. ഒരു മൊട്ടകുന്ന് എത്തി. നല്ല വെയിലും ഉണ്ട്. അവിടെ എത്തിയപ്പോൾ കൊണ്ടു വന്ന വെള്ളം തീർന്നു. വെള്ളത്തിന് എന്ത് ചെയ്യും എന്ന് കരുതി മുമ്പോട്ടു നടന്നു. അപ്പോൾ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നു. അത് തിരഞ്ഞു കണ്ടു പിടിച്ചു. ഇതിനേക്കാൾ നല്ല വെള്ളം വേറെ എവിടെയും കിട്ടില്ലാലോ.

വെള്ളം എല്ലാം നിറച്ചു, കുറച്ചു കുടിച്ചു. പിന്നെ ബ്രഡും ജാമും കഴിച്ചു നടത്തം തുടങ്ങി. ഇനി കുറച്ച് കൂടെ ഉള്ളു എന്ന് അമ്പലം കണ്ടപ്പോൾ മനസിലായി. നടന്നു നടന്നു 2:45 ആയപ്പോൾ ജീപ്പ് ട്രക്കിങ് end point എത്തി. അവിടെ അമ്പലം ഗസ്റ്ഹൗസ് വീടും ഉണ്ട്. അവിടെ റൂം കിട്ടുമോ എന്ന് തിരക്കി. പക്ഷെ അന്ന് ഗസ്റ്ഹൗസ് തുറന്നിട്ട് ഇല്ല എന്ന് അറിഞ്ഞു. പിന്നെ നേരെ മുകളിലെക്ക് നടന്നു. കോടമഞ്ഞിനാൽ മുടി കിടക്കുന്ന കുടചാദ്രി ഭംഗി ആസ്വദിച്ച് നടന്നു. ഇളം കാറ്റും വീശുന്നുണ്ട്, ചെറിയ തണുപ്പും അനുഭവപെട്ടു തുടങ്ങി. കുടചാദ്രി ഒരു വേറെ ലെവലാ. അത് അനുഭവിക്കുക തന്നെ വേണം.

ഗണപതി ഗുഹ, അവിടെ നിന്ന് ഒരു കിലോമീറ്റർ ഉണ്ട് സർവക ജ്ഞപീഠംത്തിലേക്ക്. അതും കണ്ടിട്ട് മല ഇറങ്ങി തുടങ്ങി. ജീപ്പ് ഉള്ളടത്തു വന്നു താഴേക്ക് ഉള്ള ജീപ്പ് അനേഷിച്ചു. 6 മണിക്ക് പോകുന്ന ജീപ്പ് കിട്ടി. 300 രൂപ ചാർജ്ജ് കൊടുത്തു. ഒരു ഓഫ്‌ റോഡ് യാത്രയും ഞങ്ങൾക്ക് കിട്ടി. മല ഇറങ്ങി പകുതി എത്തിയപ്പോൾ ഒരു കാര്യം മനസിലായി. കാട്ടിലൂടെ ഉള്ള ട്രെക്കിംഗിനോളം വരില്ല ഓഫ്‌ റോഡ് ജീപ്പ് സഫാരി എന്ന്. കുടചാദ്രി നടന്നിട്ട് കാണണം, 13 km ഉണ്ട് നടക്കുവാൻ. ജീപ്പിൽ ആണെങ്കിൽ 32 km ഉണ്ട്.

മൂകാംബിക എത്തി മധുര ചേട്ടനെ യാത്രയാക്കി അവിടെ 300 രൂപയുടെ റൂമും എടുത്ത് ഫ്രഷ് ആയി ഫുഡും കഴിച്ചു ഉറങ്ങി. രാവിലെ എണീറ്റ് ഫ്രഷ് ആയി നേരെ ഉഡുപ്പിയിലേക്ക് വിട്ടു. അവിടെ നിന്ന് മൽപേ ബീച്ചിലേക്ക്. ബീച്ചിൽ ഒന്ന് കറങ്ങി. ഐലൻഡ് പോകാൻ ടിക്കറ്റ് എടുത്തു 300 രൂപ. കുറച്ച് അപ്പുറത്തേക്ക് നടന്നാൽ 250 രൂപയ്ക്ക് ദ്വീപിലേക്ക് പോകുന്ന ബോട്ട്. അത് ഒരു വലിയ ബോട്ടിൽ കയറിയിട്ട് ഐലൻഡ് അടുത്ത് എത്തിയാൽ ചെറുബോട്ടിലേക് കയറി ദീപിൽ പോകണം. 30 പേര് ആയാൽ മാത്രമേ ബോട്ട് എടുക്കു.

അങ്ങനെ ഞങ്ങൾ ഞങ്ങളുടെ ബോട്ടിൽ കയറി ഇരുന്നു നേരെ ദീപിലേക്ക്. അവിടെ എത്തി. ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് കണ്ടു തീർക്കാൻ ഉള്ളതേയുള്ളു ദീപ്. കല്ലുകളാൽ നിറഞ്ഞതും ഇത്തിൾ, നീലകടൽ പാറകൾ നിറഞ്ഞ ഒരു ഇടം. വെള്ളത്തിൽ ഇറങ്ങാനും പറ്റുo. അവിടെ ദീപിൽ ഒന്നും കഴിക്കാൻ കിട്ടില്ല ആവശ്യം ഉള്ളത് പുറത്ത് നിന്ന് വാങ്ങി വരണം. ഫോട്ടോഷൂട്ടിന് പറ്റിയ ഇടം. ഫാമിലിയായിട്ട് കറങ്ങാൻ പറ്റിയത്. ദീപിൽ 2 മണിക്കൂർ കൊണ്ട് ചുറ്റി കറങ്ങി ബോട്ടിൽ കയറി തിരിച്ചു മൽപേ ബീച്ചിൽ എത്തി. ബോട്ടിൽ നിന്ന് ഇറങ്ങാൻ നിൽകുമ്പോൾ അതാ ഒരു കുറ്റൻ തിരമാല വന്നു എല്ലാവരെയും കുളിപ്പിച്ചു പോയി. പിന്നെ St mary island നോട് വിടപറഞ്ഞു നേരെ വീട്ടിലേക്ക്.