ഈ വാച്ചിൽ ഫോൺ വിളിക്കാം, പാട്ടു കേൾക്കാം, മാപ്പ് നോക്കാം.. വില 6500 രൂപ…

കയ്യിൽ വാച്ച് കിട്ടാത്തവർ ഇന്ന് ചുരുക്കമായിരിക്കും. ചിലരുടെ സ്റ്റാറ്റസിൻ്റെ അടയാളം പോലും വാച്ചുകൾ ആയിരിക്കും. സമയം നോക്കുവാനാണ് സാധാരണയായി നമ്മൾ വാച്ച് കെട്ടുന്നത്. ബാറ്ററി ഇല്ലെങ്കിലും ചിലരൊക്കെ ചുമ്മാ വാച്ച് കെട്ടാറുമുണ്ട് കേട്ടോ. വാച്ചുകൾ പലതരത്തിൽ ഉണ്ട്. മണിബന്ധത്തിൽ അണിയാനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഒരു റിസ്റ്റ് വാച്ച് . ഇതിന് ഒരു സ്ട്രാപ്പോ അല്ലെങ്കിൽ അതുപോലെ കയ്യിൽ കെട്ടാനുള്ള ചെയിനോ ഉണ്ടായിരിക്കും. ഇതുപോലെ, ഒരു വ്യക്തിക്ക് കീശയിൽ കൊണ്ടുനടക്കാനായാണ് പോക്കറ്റുവാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എന്നാൽ ഇക്കാലത്ത് വാച്ചുകളിൽ വമ്പൻ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഇനി മൊബൈല്‍ ഫോണും വാച്ചും ഒന്നിച്ചു കൊണ്ടുനടക്കേണ്ട കാര്യമില്ല. കാരണം ഫോണ്‍ വിളിക്കാന്‍ സൗകര്യമുള്ള വാച്ചുകള്‍ ഇപ്പോള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഗൂഗിളില്‍ ഇതുപോലെയുള്ള വാച്ചുകളെക്കുറിച്ച് തിരയുന്നതിനിടെയാണ് LEMFO LES1 എന്ന മോഡലിനെക്കുറിച്ച് ഞാൻ അറിയുന്നത്. അത്യാവശ്യം നല്ല റിവ്യൂ ഉള്ള മോഡല്‍ ആയതിനാല്‍ ഈ വാച്ച് വാങ്ങുവാന്‍ ഞാന്‍ തീരുമാനിച്ചു.

www.banggood.com എന്ന വെബ്സൈറ്റ് മുഖേനയാണ് ഞാന്‍ വാച്ച് ഓര്‍ഡര്‍ ചെയ്തത്. ഇന്ത്യൻ വെബ്‌സൈറ്റുകളിൽ കഴുത്തറപ്പൻ നിരക്കായാതിനാലാണ് www.banggood.com നെ ഞാന്‍ ആശ്രയിച്ചത്. ഇവിടെ നിന്നും ബുക്ക് ചെയ്‌താൽ വാച്ച് നമ്മുടെ കയ്യിൽ കിട്ടാൻ 2 ആഴ്ച എങ്കിലും എടുക്കും. അതുവരെ വാച്ചും പ്രതീക്ഷിച്ച് കൊതിച്ചിരിക്കണം.

6500 രൂപ വിലയുള്ള ഈ LEMFO LES1 Watch ൽ ഫോൺ വിളിക്കുന്നതിന്‌ പുറമെ മറ്റു പല ഫീച്ചറുകളും ഉണ്ട്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് മാപ്പ് (map). എവിടെയെങ്കിലും പോകുമ്പോൾ വഴി മനസ്സിലാക്കുവാനായി ഇനി ഫോൺ തപ്പേണ്ടി വരില്ല. പിന്നെ ഈ വാച്ച് ഉപയോഗിച്ച് വീഡിയോകൾ എടുക്കാം. ദയവു ചെയ്ത് ഒളിക്യാമറ പരിപാടികൾക്കായി ഇത് ഉപയോഗിക്കാതിരിക്കുക. പിന്നെ വ്യായാമ ഉപയോഗങ്ങൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഒരു ദിവസം എത്ര കിലോമീറ്റർ നടന്നു എന്നൊക്കെ ഇതിലൂടെ അറിയുവാൻ സാധിക്കും. ഒറ്റയ്ക്ക് എവിടെയെങ്കിലും ഇരിക്കുമ്പോൾ പാട്ടു കേൾക്കുവാൻ തോന്നുന്നുണ്ടെങ്കിൽ അതും സാധിക്കും ഈ വാച്ച് മുഖേന. അതോടൊപ്പം തന്നെ ബ്ലൂടൂത്ത്, വൈ ഫൈ തുടങ്ങി പല കാര്യങ്ങളും ഇതിലുണ്ട്. 3ജി സപ്പോർട്ട് ഉള്ളതിനാൽ ഇതിൽ നെറ്റ് ഉപയോഗിക്കുവാനും കഴിയും. ശരിക്കും ഒരു സ്മാര്‍ട്ട് ഫോണില്‍ ചെയ്യാവുന്നത് ഒക്കെയും ഈ വാച്ചില്‍ ചെയ്യാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. വാച്ച് കയ്യില്‍ കിട്ടിയതോടെ ഞാന്‍ ഹാപ്പിയായി എന്നു പറയാം. നല്ല കിടിലന്‍ ഐറ്റം തന്നെ.

യാത്ര പോകുമ്പോഴും മറ്റും വളരെ ഉപകാരപ്രദമാണ് ഈ സ്മാർട്ട് വാച്ച്. എല്ലാ സൗകര്യങ്ങളും കൂടി നമുക്ക് കയ്യിൽ ഒതുക്കാം എന്നതുതന്നെയാണ് ഇതിന്റെ പ്രത്യേകതയും. ഈ വാച്ച് വാങ്ങാന്‍ താല്പര്യമുള്ളവർക്ക് വീഡിയോ കണ്ടതിന് ശേഷം വാങ്ങാം: https://goo.gl/HWU598.