ലഹരിയുടെ സ്വന്തം മലാന ഗ്രാമത്തിലേക്ക് ഒരു ഭീകര ട്രെക്കിംഗ്

വിവരണം – രേഷ്‌മ രാജൻ (Zealous Voyager).

മലാന എന്ന് കേൾക്കുമ്പോൾ കഞ്ചാവ് മാത്രം ഓർമ വരുന്നവരോട് ആദ്യമേ ഒരു കഥ പറയാനുണ്ട്. ആർക്കും അധികം അറിയാത്ത അവിടുത്തെ പ്രകൃതി ഭംഗിയുടെയും , അവരുടെ ആചാരങ്ങളെയും കുറിച്ച്..

പണ്ടൊരിക്കൽ ദിശ തിരിച്ചു വിട്ട ചില യാത്രകളിൽ ഒന്നായിരുന്നു മലാന ഗ്രാമം.. അവിടെ പോയാൽ നാട്ടുകാർ ചോദിക്കും ക്രീം മേടിക്കാൻ പോയതാണോ എന്ന്.. അതുകൊണ്ട് ആ വണ്ടി അന്ന് നേരെ ധർമശാലക്ക് വിട്ടു. തിരിച്ചു നാട്ടിൽ വന്നതിനു ശേഷം 10 ദിവസത്തിനുള്ളിൽ അതാ വീണ്ടും. ഡൽഹിയിൽ പോയ എനിക്ക് മലനായിലേക്ക് പോകാൻ ഒരു ചാൻസ് കിട്ടി..

ഭുംത്തറിൽ നിന്നും തുടങ്ങിയ ഞങ്ങളുടെ യാത്ര ആദ്യമേ ലക്ഷ്യ ബോധം ഒന്നും ഇല്ലാതെ ആയിരുന്നു. മാപ്പ് നോക്കി നോക്കി അവസാനം മലാന പോകുന്ന വഴി വരെ എത്തി നിന്നു. മലാനയെ കുറിച്ച് അധികം ഒന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു. അപ്പോൾ തന്നെ ഞാൻ മലാനയെ കുറിച്ച് ഗൂഗിൾ അപ്പുപ്പനോട് ചോതിച്ചപ്പോൾ പുള്ളിക്കാരൻ പറഞ്ഞു, “മോളെ നെറ്റ്‌വർക്ക് ഇല്ല” എന്ന്..

ഒരുതരത്തിൽ പറഞ്ഞാൽ unplanned ട്രിപ്പ്‌ . . ഒരു മുൻവിധികളും ഇല്ലാതെ ഒരു യാത്ര ആയിരുന്നു അത്. അങ്ങനെ “ജാരി” എന്ന് പറയുന്ന സ്ഥലത്തു നിന്നും മലാന ഗ്രാമത്തിലേക്കുള്ള വഴിയാണ്. അവിടുന്ന് തുടങ്ങി ആ യാത്ര. ജൂലൈ മാസം ആയതിനാൽ മഞ്ഞ് ഒന്നും ഇല്ലായിരുന്നു. മൊത്തം പച്ചപ്പ്.. uhhhh ഒരു രക്ഷയും ഇല്ലാത്ത ഒടുക്കത്തെ ഭംഗി.. പോകുന്ന വഴിയിൽ ഞങ്ങൾ മറ്റു വാഹനങ്ങൾ ഒന്നും കണ്ടില്ല.. fresh എയർ ശ്വസിക്കുന്ന ഒരു സുഖം ആണ് തോന്നിയത്. ചുറ്റിനും ceeder മരങ്ങൾ… അതിനോട് ചേർന്നുള്ള പച്ച വിരിച്ച പുൽചെടികൾ.. വഴിയരികിൽ ഒരു വെള്ളച്ചാട്ടം ഒക്കെ ഒണ്ട്..

അവിടെ ഇറങ്ങി തല ഒകെ ഒന്ന് നനചിട്ട് വീണ്ടും തുടങ്ങി ആ യാത്ര.. ചുറ്റിനും പച്ചപ്പ് മാത്രം. അവിടെ ഒരു തുരങ്കം ഒകെ ഉണ്ട്. വഴി അരികിൽ നിറയെ വിറകു അടുക്കി വെച്ചിട്ടുണ്ട്. ആൾതാമസം ഇല്ലാത്ത റൂട്ട് ആണ്. ചിലയിടത്തൊക്കെ അങ്ങും ഇങ്ങുമായി തടിയിലും കല്ലിലും മെനഞ്ഞെടുത്ത ഓരോരോ വീടുകൾ കാണാം. താമസക്കാർ ഇല്ല എന്ന് കാണുമ്പോൾ അറിയാൻ പറ്റും.

ഞങ്ങൾ കയറിയ ചുരത്തിൽ നിന്നും അപ്പുറത്തെ മലയിലേക്ക് ഒരു ട്രോളി സൗകര്യം ഉണ്ട്. അതിൽ ആണ് സാധങ്ങൾ അപ്പുറത്തെ മലയിലെ ഗ്രാമമായ മലനായിലേക്ക് എത്തിക്കുന്നത്.. അതുപോലെ തന്നെ മലാന ഗ്രാമത്തിലേക്കുള്ള check post ന്റെ അടുത്തായിട്ട് ഒരു ഡാം ഉണ്ട്. ചെക്‌പോസ്റ്റിൽ ഞാൻ ചെന്നു ഞങ്ങളുടെ പേരും അഡ്രസ്സും ഒകെ അവിടെ കൊടുത്തു. കൂട്ടത്തിൽ ഐഡി കാർഡിന്റെ കോപ്പിയും വേണം എന്ന് പറഞ്ഞു. ഏറെ കുറെ 2 മണിക്കൂറോളം ആയപ്പോൾ ഞങ്ങൾ മല മുകളിൽ എത്തി. അവിടെ ഒരു ചായക്കടയുടെ അടുത്ത് ഞങ്ങൾ വാഹനം വെച്ചു.

അവിടുന്നിറങ്ങി താഴെ ചെന്നിട്ട് അപ്പുറത്ത് കാണുന്ന ആ മലയുടെ മുകളിലാണ് മലാന ഗ്രാമം സ്ഥിതി ചെയുന്നത്. ഏകദേശം 2 മണിക്കൂർ ട്രെക്ക് ചെയാനുണ്ടെന് കേട്ടപോളെ എന്റെ ബോധം പോയി. അവിടുന്ന് നടന്നു താഴെ ഇറങ്ങി. ഇറങ്ങുന്ന വഴി നിറയെ.. അതാ.. എനിക്ക് കേട്ടു പരിചയം മാത്രമുള്ള കഞ്ചാവ് ചെടി നില്കുന്നു. ദൈവമേ.. ഇവിടുത്തെ പുല്ലിനെ ആണോ കഞ്ചാവ് എന്ന് വിളിക്കുന്നത് എന്ന് ഞാൻ വിചാരിച്ചു..

അവിടെ നടപ്പാത മാത്രമേ ഒള്ളു അല്ലാതെ വഴികൾ ഒന്നും ഇല്ല. എന്റെ അത്രയും നീളമുണ്ട്‌ ഓരോ കഞ്ചാവ് ചെടിക്കും. അതിനിടയിൽ ഒരു തടി വെച്ചുണ്ടാക്കിയ വീട് കണ്ടു..ഞാൻ ഉടനെ ആൾതാമസമില്ലാത്ത ആ വീട്ടിൽ പോയി. പൊട്ടി പൊളിഞ്ഞ ഒരു വീട്.. അതൊരു ഭംഗി ആണ് മാഷേ അങ്ങനത്തെ വീടുകൾ. ക്യാബിൻ ഹൗസ് ഒരുപാട് ഇഷ്ടപെടുന്ന എനിക്ക് അവിടെ അതുപോലൊരു വീട് വേണം എന്ന് തോന്നിപോയി. വഴിയരികിൽ ചെറിയ ഒന്ന് രണ്ടു ചായക്കടകൾ ഉണ്ട്. കൂടെ നടന്നത് വിദേശികൾ ഒക്കെ ആയിരുന്നു. എല്ലാവരും കഞ്ചാവ് എന്ന മഹാനെ കാണാനുള്ള തിടുക്കത്തിൽ ആയിരുന്നു.

അങ്ങനെ മലാന നദിയും കടന്നു ആ മലയുടെ താഴ്‌വരയിൽ എത്തി. എവിടുന്നാണ് ഇനി ട്രെക്ക് ചെയ്യേണ്ടത്. രാവിലേ അധികം ഒന്നും കഴിക്കാത്തത് കാരണം ക്ഷീണം അല്പം ഉണ്ടായിരുന്നു. അങ്ങനെ എന്റെ ട്രെക്കിങ്ങ് സ്റ്റിക്ക് ഒക്കെ എടുത്ത് ഞാൻ ഞങ്ങൾ നടന്നു തുടങ്ങി. വഴിയിൽ ഗ്രാമത്തിലേ ചില ആളുകളെ കണ്ടു. അവർ അവരുടെ തോളിൽ വിറക്കും ഒക്കെ അയി അവരുടെ വീട്ടിലേക്ക് പോവുകയാണ്.. അല്പം ചെന്നപ്പോൾ breathing പ്രോബ്ലം ഉണ്ടായെങ്കിലും കൂട്ടത്തിലെ യോഗാചാര്യൻ എല്ലം ശരിയാക്കിത്തന്നു.

അങ്ങനെ ഗ്രാമത്തിൽ എത്തി. നല്ല സമയം ആണ് ഞങ്ങൾ അവിടെ എത്തിയത്. അവിടെ ഒരു ഗ്രൗണ്ടിൽ നിറയെ ആളുകൾ നില്കുന്നു. സ്പീകെറിൽ വലിയ ശബ്ദത്തിൽ പാട്ടിട്ടിട്ടുണ്ട്. കുറെ ആളുകൾ വലിയ വട്ടമായി നിന്നും നിർത്തചുവടുകൾ വെക്കുന്നു. ഒരാളോട് ചോദിച്ചപ്പോൾ പറഞ്ഞു അവിടെ ഇന്നൊരു കല്യാണം നടക്കുവാണ് അതിന്റെ ആഘോഷം ആണെന്ന്. അൽപ നേരം അത് ആസ്വദിച്ചു നിന്നിട്ട് നേരെ ഹിൽ ടോപ് റിസോർട്ട് ലക്ഷ്യമാക്കി നടന്നു.

നടക്കാൻ നല്ലൊരു വഴിപോലും ഇല്ലാത്തൊരു ഗ്രാമം. പോകുന്ന വഴിയിൽ ഒന്നു രണ്ടു സ്കൂൾ ഒകെ ഉണ്ട്. ഞങ്ങളുടെ റിസോർട്ട് അങ്ങ് ആ ഗ്രാമത്തിന്റെ അവസാനം ആണ്. പോകുന്ന വഴിയിലെല്ലാം കുരുത്തംകെട്ട സ്കൂൾ കുട്ടികൾ. റിസോർട്ട് ഓണർ വരാൻ അല്പം വൈകിയതിനാൽ അടുത്തുള്ള ചെറിയൊരു ചായക്കടയിൽ നിന്നും ചായയും ഓംലെറ്റും ഒകെ കഴിച്ചു അങ്ങനെ ഇരുന്നു. ക്ഷീണം കൊണ്ട് ഒട്ടും വയ്യാതായി.

അപ്പോൾ ഈ റിസോർട്ടിന്റെ തോട്ടു മുൻപിലുള്ള ഒരു ടവറിൽ ഒരുപറ്റം പെൺകുട്ടികൾ അതും ഏകദേശം 15 വയസു ഒകെ കാണുകയുള്ളൂ. അവർ അതിന്റെ മുകളിൽ വലിഞ്ഞു കയറുന്നു. അവർ കളിക്കുകയാണെന് പിന്നെയാ മനസിലായത്. പുക പോയത് പോലെ ഞങ്ങൾ അത് നോക്കി നിന്നു. അവരുടെ നാട് അല്ലെ നമുക്ക് എന്തെങ്കിലും പറയാൻ പറ്റുമോ. ക്ഷീണം കാരണം അപ്പോൾ തന്നെ ഞാൻ ഉറങ്ങി പോയി. രാത്രി റിസോർട്ടിലെ ഭയ്യാ ചപ്പാത്തിയും അടിപൊളി കറിയും ഒകെ കൊണ്ട് തന്നു.

കാണാൻ ഇനിയും ഒരുപാട് സ്ഥലങ്ങൾ ഉള്ളതിനാൽ അടുത്ത ദിവസം രാവിലെ തന്നെ അവിടുന്ന് മലയിറങ്ങിതുടങ്ങി. ഗ്രാമത്തിൽ ഒരു കടയിൽ lays മേടിക്കാൻ പോയ എന്നോട് ദൂകാൻവാല പഹയൻ പറഞ്ഞു അകത്തോട്ടു കയറരുതെന്. ഇതെന്താ ഇങ്ങനെ എന്ന് ഞാൻ. അപ്പോൾ അയാൾ ഞങ്ങൾക്ക് പറഞ്ഞു തന്നു. അവരുടെ ആചാര പ്രകാരം മറ്റു ദേശക്കാരെ അകത്തു കയറ്റില്ല എന്ന്. മാത്രമല്ല മേടിക്കുന്ന സാധനങ്ങൾ അവർ കൈയിൽ തരില്ല. താഴെ വെച്ചാണ് തരുന്നത്. കൂടാതെ. പൈസ പോലും താഴെ വെച്ചാണ് കൊടുക്കുന്നത്.

അവരുടെ നാട്ടിൽ ചെന്നാൽ അവരെ നമുക്ക് തൊടാൻ പറ്റില്ല. അവിടെ അവരുടെ പുരാതനമായ ഒരു അമ്പലം ഒകെ ഉണ്ട്. അവിടൊന്നും നമുക്ക് കയറാൻ പറ്റില്ല. അങ്ങനെ ഞങ്ങൾ മലയിറങ്ങി ഇറങ്ങി താഴെ വന്നു. ഇനി അടുത്ത മല കയറിയെങ്കിൽ മാത്രമേ വണ്ടി വെച്ച സ്ഥലത്ത് എത്തുള്ളു. കുറെ പട്ടി കൂട്ടങ്ങളെ കണ്ടപ്പോ കൂടെ ഉണ്ടായിരുന്നവർ അങ്ങ് നടന്ന് നീങ്ങി. ദാ ഞാൻ വീണ്ടും പെട്ടു.. പുലിയുടെ അത്രയും വലുപ്പമുള്ള 10 പട്ടികൾ. അപ്പോ എന്നെ സഹായിക്കാൻ അവിടെ എത്തിയത് 2 മലയാളി പയ്യന്മാർ ആയിരുന്നു. ഒരു നന്ദി പോലും പറയാൻ പറ്റിയില്ല. ഞാൻ അവിടുന്ന് ഓടി. തിരിച്ചു വരുന്ന വഴിയിൽ അതാ ഒരു KL – 01. കേരള വണ്ടി കണ്ടതിന്റെ മറ്റൊരു സന്തോഷം.