കെഎസ്ആർടിസിയുടെ മലക്കപ്പാറ ടൂർ പാക്കേജ് വമ്പൻ ഹിറ്റ് !!

കെ എസ് ആർ ടി സിയുടെ മലക്കപ്പാറ പാക്കേജ് സർവീസ് ഇന്ന് കേരളമാകെ ഹിറ്റ്! അവധി ദിനങ്ങളിൽ സഞ്ചാരികൾക്കായി
ചാലക്കുടിയിൽ നിന്നും ഏർപ്പെടുത്തിയ പ്രത്യേക സർവ്വീസുകൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മറ്റു ഡിപ്പോകളിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു.

ആദ്യഘട്ടം എന്ന നിലയ്ക്ക് മലപ്പുറം, പാല, ഹരിപ്പാട്, ആലപ്പുഴ, കുളത്തൂപ്പുഴ, തിരുവല്ല തുടങ്ങിയ ഡിപ്പോകളിൽ നിന്നും മലക്കപ്പാറയ്ക്ക് ട്രിപ്പ് പോകുന്നുണ്ട്. കൂടുതൽ ഡിപ്പോകളിലേയ്ക്ക് സർവീസുകൾ വ്യാപിപ്പിക്കണമെന്ന് നൂറ് കണക്കിന് യാത്രക്കാരുടെ ആവശ്യ പ്രകാരം കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ സാധ്യതകൾ പരിശോധിച്ചു വരികയാണ്.

അതിരപ്പിള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നീ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കെഎസ്ആർടിസി മലക്കപ്പാറ ടൂർ ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് ചാർജ്ജിൽ ഭക്ഷണം ഒഴികെ മറ്റെല്ലാ ചിലവുകളും ഉൾപെടുത്തിയിട്ടുണ്ട്.

ഏകദേശം 60 കി.മീ ദൂരം വനത്തിനുള്ളിലൂടെ സഞ്ചരിക്കുന്നതിനാൽ കാട്ടുമൃഗങ്ങളെയും മറ്റും അടുത്തു കാണാനുള്ള സാധ്യതയും ഈ യാത്രയിലുണ്ട്. അതി മനോഹരമായ പ്രകൃതി ഭംഗി നുകർന്ന് മലക്കപ്പാറയിലെത്തിയ ശേഷം വൈകുന്നേരത്തോടെ കോടമഞ്ഞിന്റെ തണുപ്പിലൂടെ തിരികെ മടങ്ങാം.

നിങ്ങളുടെ വാരാന്ത്യ ദിനം ഒരു അസുലഭ ഓർമ്മയാക്കാൻ ഈ കാനന ഭംഗി നുകർന്നുള്ള യാത്രയ്ക്ക് കഴിയും ഉറപ്പ്. മലക്കപ്പാറയിൽ നാടൻ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും യാത്രികർക്കുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: മലപ്പുറം ഡിപ്പോ എൻക്വയറി – 0483 2734950 (24×7) മൊബൈൽ – 9447203014, 9995090216, 9400467115, 9995726885, 7736570412, 8921749735, 9495070159; പാലാ ഡിപ്പോ : ലാൻഡ് ലൈൻ (24×7) – 0482-2212250, മൊബൈൽ – 9446587220, 6238385021; ഹരിപ്പാട് ഡിപ്പോ എൻക്വയറി – 0479 2412620 (24×7) മൊബൈൽ – 89214 51219, 9947812214, 9447975789, 9947573211, 8139092426; ആലപ്പുഴ ഡിപ്പോ മൊബൈൽ – 9544258564, 9895505815, 9656277211, 9400203766, 8075034989, 9495442638; കുളത്തൂപ്പുഴ ഡിപ്പോ മൊബൈൽ – 9447057841, 9544447201, 9846690903, 9605049722.

മേല്പറഞ്ഞവ കൂടാതെ യാത്രക്കാരുടെ അഭ്യർത്ഥനമാനിച്ച് കെ.എസ്.ആർ.ടി.സി ചാലക്കുടി യൂണിറ്റിൽ നിന്നും മലക്കപ്പാറയിലേക്ക് എല്ലാ പൊതു അവധി ദിനങ്ങളിലും അധിക സർവീസുകൾ നടത്തുന്നതാണ്. വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ ചാലക്കുടി – മലക്കപ്പാറ സർവീസിലെ സീറ്റുകൾ ബുക്കു ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സീറ്റ് റിസർവ്വേഷനും 0480 2701638, 9188526750 തുടങ്ങിയ നമ്പറുകളിൽ ചാലക്കുടി യൂണിറ്റുമായി ബന്ധപ്പെടാവുന്നതാണ്.