‘മസായ്’ – ആചാരങ്ങളും മര്യാദകളും കൈവിടാതെ ജീവിയ്ക്കുന്ന ആഫ്രിക്കൻ ഗോത്രം…

ഗോത്രവിഭാഗങ്ങള്‍ എല്ലാ നാട്ടിലുമുണ്ട്. ഇപ്പോഴും അവരുടേതായ ആചാരങ്ങളും മര്യാദകളും കൈവിടാതെ ജീവിയ്ക്കുന്നവര്‍. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഗോത്രവിഭാഗത്തില്‍ പെട്ടവര്‍ വ്യത്യസ്ത സംസ്‌കാരങ്ങളില്‍ ജീവിയ്ക്കുന്നവരായിരിക്കും. പലര്‍ക്കും പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലെന്നതും അവരെ കൂടുതല്‍ വ്യത്യസ്തരാക്കുന്നു. അത്തരത്തിലൊരു പേരുകേട്ട ഗോത്ര വിഭാഗമാണ് ആഫ്രിക്കയിലെ മസായ്.

മസായ് ഒരു നൈൽ നദീ തടവാസിയായ ഗോത്ര വർഗമാണ്. ഇവരുടെ വാസസ്ഥല പ്രദേശങ്ങൾ കെന്യയും, ഉത്തര ടാൻസാനിയയുമാണ്. ഇവർ സംസാരിക്കുന്ന ഭാഷയെ മാ എന്ന് പറയുന്നു ഡിങ്ക ജനതയുടെ ഭാഷയുമായി ഇതിന് സാമ്യമുണ്ട്. 2009 ലെ കാനേഷുമാരി അനുസരിച്ച് ഇവരുടെ ജനസംഖ്യ 841,622 ആണ്. 1989 ലെ കാനേഷുമാരിയിൽ ജനസംഖ്യയായ 377,089 യിൽ നിന്ന് ഗണ്യമായ വർദ്ധനവായത്കൊണ്ട് വംശനാശഭീഷണി ഇല്ല എന്നനുമാനിക്കാം. ടാൻസാനിയയിലെയും , കെന്യയിലെയും സർക്കാരുകൾ ഇവരെ അവരുടെ നാടോടി ജീവിതരീതി ഉപേക്ഷിക്കാൻ പ്രോൽസാഹിപ്പിക്കുന്നുണ്ട്. പക്ഷെ ഓക്സ്ഫാം പോലെയുള്ള സംഘടനകളുടെ അഭിപ്രായം ഇവരുടെ ജീവിതരീതി കാലാവസ്ഥ മാറ്റം പോലുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണെന്നാണ്.

മസായികൾക്ക് മരുഭൂമി, അർദ്ധ മരുഭൂമിപ്രദേശങ്ങളിൽ കൃഷിചെയ്യാനുള്ള കഴിവുകളുണ്ട്. മസായികൾ ഏകദൈവ വിശ്വാസികളാണ്. അവർ ഒരു ഗോത്രദൈവമായ എങ്കായിയെ ആരാധിക്കുന്നു. എങ്കായിക്ക് രണ്ട് ഭാവങ്ങളുണ്ട്. ഈ ദൈവത്തിന്റെ ദുഷ്ടസ്വഭാത്തിനെ എങ്കായി നരോദ് (കറുത്ത ദൈവം) എന്നും, സൗമ്യസ്വഭാവത്തിനെ എങ്കായി നാന്യോക്കി (ചുവന്ന ദൈവം) എന്നും വിളിക്കുന്നു. മസായികളുടെ വിശ്വാസം അവരുടെ ദൈവം ലോകത്തുള്ള കന്നു കാലികളെയെല്ലാം അവർക്ക് നൽകിയിട്ടുണ്ടെന്നാണ്. അത് കോണ്ട് അവർ മറ്റ് ഗോത്രങ്ങളിൽ നിന്ന് കന്നുകാലികളെ മോഷ്ടിക്കുന്നത് മോഷണമായി കാണാറില്ല മറിച്ച് അവ്ർക്ക് അവകാശപ്പെട്ടത് തിരിച്ചു പിടിക്കുന്നതായിട്ടാണ് കാണുന്നത്.

മസായിക്കളുടെ പ്രധാന ആയുധം കുന്തവും പരിചയുമാണ്. മസായികളെക്കുറിച്ച് പൊതുവെയുള്ള ഒരു തെറ്റിദ്ധാരണ, ആൺകുട്ടികൾ പ്രായപൂർത്തിയായ പുരുഷനായി എന്ന് തെളിയിക്കുന്നതിന് ഒരു സിംഹത്തെ ഒറ്റയ്ക്ക് കുന്തവുമായി നേരിട്ട് കൊല്ലണം എന്നാണ്. ഇത് ഒരു പക്ഷെ പണ്ട് നിലനിന്നിരുന്ന ഒരു ആചാരമാവാം, എന്നാൽ ഇക്കാലത്ത് സിംഹവേട്ട കെന്യയിലും, ടാൻസാനിയയിലും നിയമ വിരുദ്ധമാണ്. കന്നുകാലികളെ ആക്രമിക്കുന്ന സിംഹങ്ങളെ പരമ്പരാഗതമായ രീതികളുപയോഗിച്ചു കൊന്നാൽ നിയമനടപടികളുണ്ടാവില്ല. എന്നാലും സിംഹങ്ങൾ നേരിടുന്ന വംശനാശഭീഷണി മുൻനിർത്തി സിംഹത്തിനെ കൊല്ലുന്നതിനു പകരം കന്നുകാലിയുടെ വിലയായി സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക കൈപ്പറ്റാൻ ഇവരെ പ്രോൽസാഹിപ്പിക്കുകയാണ് പതിവ്.

ഗോത്രവിഭാഗത്തിന്റെ ചില ഞെട്ടിക്കുന്ന ആചാരങ്ങള്‍ : രക്തം കുടിയ്ക്കുന്നത് മൃഗങ്ങളാണ് എന്ന് നമുക്കറിയാം. എന്നാല്‍ കെനിയയിലെ മസായ് ഗോത്രവിഭാഗക്കാര്‍ മൃഗങ്ങളുടെ രക്തം കുടിയ്ക്കുന്ന ഒരു രീത് നിലവിലുണ്ട്. മാത്രമല്ല ഇവര്‍ പുതിയതായി ഒരാളെ അഭിസംബോധന ചെയ്യുമ്പോള്‍ ഹലോ പറയുന്നതിനു പകരം മുഖത്ത് തുപ്പിയാണ് അഭിവാദ്യം ചെയ്യുന്നത്. കുടുംബത്തില്‍ പുതിയതായി ഒരു കുട്ടി ജനിയ്ക്കുമ്പോള്‍ ദുഷ്ടശക്തികളില്‍ നിന്നും കുട്ടിയെ രക്ഷിക്കാന്‍ കുട്ടിയുടെ മുഖത്ത് തുപ്പുന്ന പതിവും ഇവര്‍ക്കിടയിലുണ്ട്.