ബഹുമാനപ്പെട്ട ശൈലജ ടീച്ചർ, എന്നെയും കൂട്ടുമോ നിങ്ങളുടെ ടീമിൽ?

ചൈനയിലും ഇറ്റലിയിലുമെല്ലാം ഭീതി വിതച്ച കൊറോണയുടെ ഭീതിയിലാണ് ഇപ്പോൾ നമ്മുടെ നാടും. മറ്റു രാജ്യങ്ങളിൽ ഈ രോഗം ബാധിച്ച് ധാരാളമാളുകൾ മരണമടഞ്ഞപ്പോൾ നമ്മുടെ നാട്ടിൽ ഒരു മരണം പോലും ഉണ്ടായിട്ടില്ലയെന്നത് നമ്മുടെ ആരോഗ്യ വകുപ്പിന്റെയും, മന്ത്രിയുടെയും, ഡോക്ടർമാർ, നഴ്‌സുമാർ, അറ്റൻഡർമാർ, ആംബുലൻസ് ഡ്രൈവർമാർ തുടങ്ങി എല്ലാ മെഡിക്കൽ ജീവനക്കാരുടെയും പരിശ്രമവും കഴിവും കൊണ്ടാണ്.

ഈ അവസരത്തിൽ ലാഭേച്ഛ കൂടാതെ സേവനസന്നദ്ധരായി ധാരാളമാളുകളാണ് രംഗത്തു വന്നിരിക്കുന്നത്. അത്തരത്തിൽ മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ സജീർ എന്ന യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പോൾ ഏവരുടെയും ശ്രദ്ധനേടുകയാണ്. തനിക്കും കൂടി കൊറോണയ്ക്കെതിരായുള്ള മെഡിക്കൽ ഗ്രൂപ്പിൽ അംഗമാകുവാൻ ആഗ്രഹവും സേവനസന്നദ്ധതയും പ്രകടിപ്പിച്ചുകൊണ്ട് സജീർ ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് എഴുതിയ കത്താണ് വൈറലായിരിക്കുന്നത്. ആ കത്ത് താഴെ കൊടുക്കുന്നു.

“ബഹുമാനപെട്ട ശൈലജ ടീച്ചർ, എന്റെ പേര് സജീർ അഥവാ സജീർഖാൻ. സ്നേഹം ഉള്ളവർ എന്നെ SRK എന്നാണ് വിളിക്കാറ്. ഞാൻ കണ്ണൂർ ഇരിട്ടി എന്ന് പറയുന്ന സ്ഥലത്താണ് താമസം. ഇത് ടീച്ചറിൽ എത്തുമോ അറിയില്ല. എന്നാലും വളരെ പ്രതീക്ഷയോടെയാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത്.

നമ്മുടെ രാജ്യവും ലോകവും എല്ലാം കൊറോണ വൈറസിന്റെ ജാഗ്രതയിലാണ്. നമ്മുടെ കേരളത്തിൽ നിപ്പ വൈറസ് വന്നപ്പോൾ അതിനെ base ചെയ്ത് ആഷിക് അബു വൈറസ് എന്ന ഒരു ഗംഭീര സിനിമ ഇറക്കി. ഞാൻ ഉൾപ്പടെ കണ്ടവർ അത് 2 കൈയും അടിച്ഛ് വിജയം അറിയിച്ചു. ആ സിനീമയിലൂടെ മനസിലാക്കാൻ പറ്റിയ ഒരു കാര്യമാണ് ഭയം മൂലം ഒരുപാട് സ്റ്റാഫ്‌സും നാട്ടുകാരും മെഡിക്കൽ ടീമിന് ആവശ്യം വന്നപ്പോൾ പിന്തിരിഞ് പോയത്.

അത് സിനിമയിൽ ആണെങ്കിലും അത്തരം സംഭവങ്ങൾ സ്വാഭാവികമാണ്. ആയതിനാൽ കൊറോണ വൈറസ് മെഡിക്കൽ ടീമിന് എന്ത് സഹായവും ചെയ്യാൻ മുകളിൽ കാണിച്ച യൂണിഫോം ധരിക്കാൻ ഞാൻ റെഡിയാണ്. അതിന് എനിക്ക് ശമ്പളമോ ചിലവോ ഒന്നും തന്നെ തരേണ്ടതില്ല. എനിക്ക് നിങ്ങളുടെ മെഡിക്കൽ ടീമിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റും. ഞാനും ഒരു ഹോസ്പിറ്റൽ സ്റ്റാഫാണ്. 6 വർഷമായി കണ്ണൂരും കാസര്കോടുമായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന HNC യിലെ സ്റ്റാഫാണ്.

അതുകൊണ്ട് മാഡം (ശൈലജ ടീച്ചർ) ദയവ് ചെയ്ത് എന്നെയും നിങ്ങളുടെ ടീമിൽ ഉൾപെടുത്തണമെന്നു എന്ന് വിനീതമായി അപേക്ഷിക്കുന്നു. ഇത് ടീച്ചറുടെ ശ്രദ്ധയിൽ പെടുന്നത് വരെ എല്ലാവരും ഷെയർ ചെയ്ത് സഹായിക്കണം. എൻ്റെ കോണ്ടാക്ട് നമ്പർ കൂടി ഇതോടൊപ്പം ചേർക്കുന്നു – 9526390981.”