മഴയിൽ കുതിർന്ന ധൂത് സാഗറിലേക്ക് ഒരു മൺസൂൺ റെയിൽ ട്രാക്ക് ട്രക്കിങ്ങ്

വിവരണം – Shameer Irimbiliyam.

സ്വപ്നം കാണാത്തവരായി ആരും കാണില്ല രണ്ട് വർഷം മുന്നേ കണ്ട സ്വപ്നത്തിലേക്ക്. പാൽ കടൽ എന്നറിയപ്പെടുന്ന ദൂദ്സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ഗോവ കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലെ മണ്ഡോവി നദിയിലാണ്. ഗോവയിലെ മഡ്‌ഗോണിനേയും കർണ്ണാടകയിലെ ബെൽഗാവിയേയും ബന്ധിപ്പിക്കുന്ന റെയിൽപാത ഈ ജലപാതത്തിന് മുകളിലൂടെ കടന്നുപോകുന്നതിനാലാണ് ദൂദ്‌സാഗർ ശ്രദ്ധയാകർഷിക്കുന്നത്.

ഗോവൻ സർക്കാർ ദൂദ്‌സാഗറിലേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. കൊടും വനത്തിലൂടെ മാത്രമേ പ്രകൃതിയുടെ ഈ അദ്‌ഭുതത്തിനരികിൽ എത്താനാകു എന്നതാണ് കാരണം. ദൂദ്‌സാഗർ റെയിൽവേ സ്റ്റേഷൻ ഉണ്ടെങ്കിലും ഒരു ട്രെയിനിനും അവിടെ സ്റ്റോപ്പില്ല. 14 കി.മീ. അകലെ കുലേം സ്റ്റേഷനാണ് ദൂദ്‌സാഗറിന് തൊട്ടടുത്തുള്ള റയിൽവേ സ്റ്റേഷൻ.

ഓരോ സ്വപ്നവും നിറവേറ്റുമ്പോൾ മനസ്സിൽ നിറയെ സന്തോഷം അണപൊട്ടി ഒഴുകാൻ തുടങ്ങും ഏതാനും വർഷങ്ങൾക്കു മുമ്പ് മനസ്സിൽ കയറിക്കൂടിയ ഈ ആഗ്രഹം കഴിഞ്ഞ വർഷം പ്ലാനിങ്ങിൽ മാത്രമായി ഒതുങ്ങി.അന്ന് നടക്കാതെ പോയ യാത്ര മനസ്സിൽ ഒരു വിങ്ങലായി നിലകൊള്ളാൻ തുടങ്ങി .

ഓരോ കാത്തിരിപ്പിനും അവസാനം ഉണ്ടല്ലോ. ഞങ്ങൾ അഞ്ചു പേർ അഞ്ച് സ്ഥലങ്ങളിൽ നിന്നായി Fazil Stan, Shafil Panagadan M, Harish Ramachandran, പിന്നേ ചങ്കത്തി ടീച്ചറും വെള്ളിയാഴ്ച പുറപ്പെട്ട ഞങ്ങൾ ആദ്യം ജോഗ് വെള്ളച്ചാട്ടം കണ്ട് വൈകുന്നേരത്തോടെ മാഡ്ഗോണിൽ എത്തി.

മാഡ് ഗോണിൽ നിന്ന് കാസിൽ റോക്കിലേക്ക് ടിക്കറ്റ് എടുത്തു അമരാവതി എസ്പ്രെസ് ട്രൈനിൽ അത്യവിശ്യം നല്ല തിരക്കുണ്ട് വണ്ടിയിൽ സ്ലീപ്പർ ക്ലാസ്സിൽ കയറി. TTR പിടിച്ചു വെളിയിൽ തള്ളുന്നത് വരെ ഇവിടെ ഇരിക്കാൻ തീരുമാനിച്ചു ഞാൻ ആദ്യമായാണ് ഈ റൂട്ടിൽ ട്രെയിൻ യാത്ര കൊങ്കൺ വിസ്മയം പറഞ്ഞ കേട്ടപോലെ തന്നേ യാത്ര ഒട്ടും മടുപ്പിക്കുന്നില്ല.

കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും ട്രെയിൻ കുലേം സ്റ്റേഷനിൽ എത്തി റയിൽവേ ജീവനക്കാരുടെ അനൗണ്സ്മെന്റ് റയിൽവേ ട്രാക്കിലൂടെ ഉള്ള ട്രെക്കിങ്ങ് കർശനമായി നിരോധിച്ചിരിക്കുന്നു. ഇത്രയും ദൂരം വന്നിട്ട് കാണാതെ എങ്ങനെ പോവ. വണ്ടി നീങ്ങി തുടങ്ങി ദൂദ്സാഗർ ട്രൈനിൽ അകത്തു നിന്ന് കാണാനേ നമുക്ക് ഒക്കെ യോഗം ഒള്ളു മനസ്സിൽ കരുതി.ദൂദ്സാഗർ എത്തുന്നതിന് തൊട്ട് മുമ്പത്തെ സ്റ്റോപ് സോനാലിയം സ്റ്റേഷനിൽ ട്രെയിൻ വേഗത കുറക്കലും ഞങ്ങൾ ചാടി ഇറങ്ങി ഓടി.

മഴക്കാല ട്രക്കിങ്ങിനൊരുങ്ങുന്നവർക്ക് ദൂദ്സാഗറിലേക്കുള്ള റെയിൽ ട്രാക്ക് ട്രക്കിങ്ങ് അവിസ്മരണീയമായ ഒരനുഭവമായിരിക്കും. മഴ നുകർന്ന,് ടണലുകൾ കടന്ന്, കാടും കുന്നുകളും കണ്ട്, അരുവികളുടെ കളകളം കേട്ട് അവിസ്മരണീയമായ ഒരു യാത്ര.

എല്ലാവരുടെയും മുഖത്ത് നല്ല സന്തോഷം ആയിരുന്നു സ്വപ്നത്തിന്റെ അടുത്ത് എത്തിയതിന്റെ. ദൈവം നമ്മുടെ കൂടെ ആണ് ട്രാക്കിലൂടെ നടക്കാൻ തുടങ്ങി നിബിഢ വനത്തിലൂടെ ആണ് പോയി കൊണ്ടിരിക്കുന്നത് RPF ഉണ്ടാവോ എന്ന ഭയം എല്ലാവരുടെയും മുഖത്ത് കാണാം. ഈ റൂട്ടിലൂടെ ധാരാളം ഗുഡ്സ് ട്രെയിനുകൾ പോകുന്നുണ്ട്.

റെയിൽവേ ട്രാക്കിലൂടെ ഉള്ള ട്രെക്കിങ്ങ് മാത്രമേ ഒള്ളു വെള്ളച്ചാട്ടത്തിനടുത്തേക്കെത്താനുള്ള ഏക വഴി. ഗോവ ഭാഗത്തു നിന്ന് കുലേമിൽ നിന്നും, കർണ്ണാടക ഭാഗത്തു നിന്ന് കാസിൽ റോക്ക് വഴിയും പാളത്തിലൂടെ ട്രക്ക് ചെയ്ത് എത്താം. രണ്ടു വഴിയിലൂടെയും ഏകദേശം 15 കിമീ ദൂരം ട്രക്ക് ചെയ്യണം. കാഴ്ചകളുടെ കലവറ ആയിരുന്നു ഈ റയിൽവേ റൂട്ട്. ടണൽ അകത്തെകൂടെ ആണ് ഇപ്പോൾ നടക്കുന്നത്‌ വെള്ളച്ചാട്ടത്തിന്റെ നേരിയ ശബ്ദം കേൾക്കുന്നുണ്ട്.

ആർത്തിരമ്പുന്ന പേമാരിയിൽ ഉഗ്രരൂപിയായി മണ്ഡോവി നദി പാൽ പോലെ പതഞ്ഞു താഴേക്ക് പതിക്കുന്ന കാഴ്ച അത്ഭുദത്തോടെ ഞങ്ങൾ നോക്കി നിന്നു. റെയിൽ പാലത്തിൽ നിൽക്കാൻ പോലും പറ്റാത്ത തരത്തിലാണ് വെള്ളം താഴേക്ക് പതിക്കുന്നത്.തട്ടുകളായി താഴേക്ക് പതിച്ച് റെയിൽ പാലത്തിനടിയിലൂടെ കാടിനുള്ളിൽ മറയുന്ന അപൂർവ കാഴ്ച്ച. ഇന്ത്യൻ റെയിൽവേയുടെ അഭിമാനം കൊങ്കൻ റെയിൽ വേ റൂട്ട്.തിരിച്ചു പൂർണ്ണ എസ്പ്രെസ് പിടിക്കാൻ വേണ്ടി ഗുഡ്സ് ട്രെയിൻ എൻജിൻ വരുമ്പോൾ കൈ കാട്ടി നിർത്തിച്ചു അതിൽ കയറി കുലേം സ്റ്റേഷനിൽ എത്തി.

തിരക്കിട്ട ജീവിതത്തിൽ നിന്ന് കുറച്ചു സമയം ഇതുപോലെയുള്ള യാത്രകൾക്ക് വേണ്ടി മാറ്റി വെക്കു ജീവിതത്തിൽ മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങൾ സമ്മാനിക്കും.