മൊബൈലിൽ വീഡിയോ എടുക്കുമ്പോൾ വിറയൽ ഒഴിവാക്കാൻ…

ഇന്ന് മൊബൈൽഫോണുകൾ കോൾ ചെയ്യുവാൻ മാത്രമല്ല മറ്റു പല മൾട്ടിമീഡിയ ആവശ്യങ്ങൾക്കും നമ്മൾ ഉപയോഗിക്കാറുണ്ട്. ഇന്ന് എല്ലാവരും മൊബൈൽഫോൺ ഉപയോഗിച്ച് വീഡിയോകൾ എടുക്കാറുണ്ട്. കാലം മാറിയതോടെ മൊബൈൽ കാമറകളുടെ ക്വാളിറ്റിയിൽ വന്ന മാറ്റം എടുത്തു പറയേണ്ടതാണ്. വ്‌ളോഗ് വീഡിയോസ് മുതൽ ഷോർട്ട് ഫിലിമുകൾ വരെ ഇന്ന് മൊബൈൽ ക്യാമറ ഉപയോഗിച്ച് എടുക്കുന്നുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ച് ഇത്തരത്തിൽ വീഡിയോ എടുക്കുമ്പോൾ തീർച്ചയായും കൈ വിറയൽ മൂലം വീഡിയോയ്ക്ക് അൽപ്പം ഷേക്ക് (Shake) ഉണ്ടാകുവാൻ സാധ്യതയുണ്ട്. മൊബൈലിൽ വീഡിയോ എടുക്കുമ്പോൾ ഇപ്പറഞ്ഞ വിറയൽ ഒഴിവാക്കുവാൻ സഹായിക്കുന്ന ഒരു ഉപകരണമുണ്ട്. ഗിമ്പലുകൾ അല്ലെങ്കിൽ സ്റ്റെബിലൈസറുകൾ എന്നാണ് ഈ ഉപകരണത്തിന്റെ പേര്. Zhiyun Smooth Q എന്ന മോഡലായിരുന്നു ഞാൻ ഉപയോഗിച്ചു വന്നിരുന്നത്. എന്നാൽ ഇത്തവണ ഞാൻ നിങ്ങള്ക്ക് മുന്നിൽ പരിചയപ്പെടുത്തുവാൻ പോകുന്നത് മൊസാ മിനി MI എന്നൊരു പ്രോഡക്ട് ആണ്.

വളരെ മികച്ച പാക്കിംഗ് ആയിരുന്നു മൊസാ മിനി MI യുടേത്. പാക്കിനുള്ളിൽ നല്ല അടിപൊളി ഒരു ബാഗിൽ ആയിരുന്നു ഈ ഉപകരണം വെച്ചിരുന്നത്. സ്റ്റെബിലൈസറിനൊപ്പം ഒരു ഡാറ്റാ കേബിളും ഒപ്പം തന്നെ ഒരു മിനി ട്രൈപോഡും കൂടി ഉണ്ടായിരുന്നു. സ്റ്റെബിലൈസറിനു ഏകദേശം 500 ഗ്രാമോളം കനമുണ്ട്. ഇതിൽ 300 ഗ്രാം വരെയുള്ള മൊബൈൽ ഫോണുകൾ ഇതിൽ ഘടിപ്പിക്കുവാൻ സാധിക്കും. സാധാരണയായി വീഡിയോ എടുക്കുന്നതിനൊപ്പം വെർട്ടിക്കൽ മോഡിലും ഇതിൽ മൊബൈൽ ഉപയോഗിച്ച് വീഡിയോസ് എടുക്കുവാൻ സാധിക്കും.

വളരെ ഒതുങ്ങിക്കിടക്കുന്ന ഈ ഉപകരണം സമ്പൂര്‍ണ കാമറ ഡോളിയുടെ സിനിമാറ്റിക് ഫലം തരും. സാഹസികതയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആക്ഷന്‍ കാമറയായി ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിന്‍റെ റബര്‍ പൊതിഞ്ഞ ഹാന്‍ഡിലില്‍ കാമറ നിയന്ത്രിക്കാനാവശ്യമായ ബട്ടണുകള്‍ എല്ലാം ഉണ്ട്. തിരിക്കാനും മറിക്കാനും ജോയ് സ്റ്റിക്കുമുണ്ട്. ഷട്ടര്‍ ബട്ടണ്‍, വീഡിയോ റെക്കോര്‍ഡിങ് ബട്ടണ്‍, പവര്‍ സ്വിച്ച്, മോഡ് ബട്ടണ്‍ എന്നിവയുണ്ട്. ട്രൈപോഡ്, കൂടുതല്‍ നീളത്തിന് എക്സ്റ്റന്‍ഷന്‍ എന്നിവ ഘടിപ്പിക്കാം. ഇതിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത എന്തെന്നാൽ വയർലസ് ചാർജ്ജിംഗ് സാധ്യമാണ് എന്നതാണ്. അതായത് ഇതിൽ ഘടിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോണിന്റെ ബാറ്ററി തീരുവാനിടയായാൽ വയർലസ് ആയി ഈ ഗിമ്പലിന്റെ ബാറ്ററിയിൽ നിന്നും ചാർജ്ജ് ചെയ്യുവാൻ സാധിക്കും.

പൂര്‍ണ്ണമായും ഇത് വര്‍ക്ക് ചെയ്യണമെന്നുണ്ടെങ്കില്‍ മൊബൈൽ ഫോണിൽ ഈ കമ്പനിയുടെ ആപ്പ്ളിക്കേഷൻ ഡൗൺലോഡ് – ഇൻസ്റ്റാൾ ചെയ്യണം. 10 മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്തായാലും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ബാക്കപ്പ് കിട്ടുമെന്ന് 100% ഉറപ്പാണ്. പിന്നെയൊരു കാര്യം, ബാറ്ററി ബാക്കപ്പ് നമ്മുടെ ഉപയോഗം പോലെയിരിക്കും. ബാറ്ററി ലെവൽ ഈ ഉപകരണത്തിൽ ഇൻഡിക്കേറ്റർ ആയി കാണുവാൻ സാധിക്കും. വീഡിയോകൾ എടുക്കുന്ന സമയത്ത്‌ വലത്തേക്കോ ഇടത്തേക്കോ അൽപ്പാൽപ്പം ക്യാമറ ചലിപ്പിക്കണം എങ്കിൽ പാനിംഗ് ചെയ്യണം. Zhiyun Smooth Q വിനെ അപേക്ഷിച്ചു ഇതിന്റെ പാനിംഗ് വളരെ സോഫ്റ്റ് ആയിട്ടാണ് നമുക്ക് അനുഭവപ്പെടുന്നത്.

വളരെ നല്ല സിനിമാറ്റിക് വീഡിയോകൾ സ്വന്തമായി ഉണ്ടാക്കണം എന്നാഗ്രഹമുള്ള എല്ലാവർക്കും ഈ പ്രോഡക്ട് ധൈര്യമായി വാങ്ങാവുന്നതാണ്. ആമസോണിൽ നിന്നും മൊസാ മിനി വാങ്ങുവാൻ: https://goo.gl/3te5AU കൂടുതൽ വിവരങ്ങൾക്ക്: https://goo.gl/VyVSHb