ഞങ്ങൾ നഴ്‌സുമാർ ഈ ലോകത്തെത്തന്നെ രക്ഷിക്കുന്ന തിരക്കിലാണ്…

വിവരണം – നൈജി രഞ്ജൻ.

ഞാൻ ഒരു നേഴ്സ്സാണ് എന്റെ മാതാപിതാക്കളുടെ അവസ്ഥ തന്നെ ആയിരിക്കും ഒരുവിധപ്പെട്ട എല്ലാ നേഴ്‌സ്സുമാരുടെയും മാതാപിതാക്കളുടെ അവസ്ഥ എന്ന് ഞാൻ വിചാരിക്കുന്നു. പേടി അതെ ആ പേടിയുടെ കാരണം ഞാൻ വിവരിക്കേണ്ട കാര്യമില്ല എന്ന് നിങ്ങൾക്കറിയാം.

ഞാനും, അനിയത്തിയും എന്റെ ആങ്ങളയുടെ ഭാര്യയും നേഴ്സസ്സ് ആയി ജോലി ചെയ്യുന്നു. മൂന്ന് മക്കളും ഈ മഹാമാരി സമയത്ത് ജോലിക്ക് പോകുമ്പോൾ സ്വന്തം ജീവന് സുരക്ഷ നോക്കുക മാത്രമല്ല, ഈ മുന്നുപേർക്കു വേണ്ടിയുള്ള പ്രാർത്ഥനയുമായി വീട്ടിൽ ഇരിക്കുന്ന അവർക്ക് പേടിയുണ്ടെങ്കിൽ അവരെ കുറ്റപ്പെടുത്താൻ നമുക്ക് കഴിയില്ല. എങ്കിലും കഴിഞ്ഞ ദിവസം ഞാൻ അവരെ വിളിച്ചപ്പോൾ എന്നെ അത്ഭുതപ്പെടുത്തും രീതിയിലായിരുന്നു അവരുടെ സംസാരം. അവരെ പോലെ മക്കളെ ഡ്യൂട്ടിക്ക് വിട്ട് കാത്തിരിക്കുന്ന കുടുംബങ്ങളാണ് നമുക്ക് ചുറ്റും ഉള്ളത്. നേഴ്സസ്സ് ആയി ജോലി നോക്കുന്നവരുടെ മാതാപിതാക്കൾക്ക് ഇത് ഒരു പ്രചോദനമാകട്ടെ.

രാജ്യത്തിന്റെ സുരക്ഷക്ക് (ഭടന്മാർ) മക്കളെ പറഞ്ഞു വിട്ട് കാത്തിരിക്കുന്നവരുടെ മാതാപിതാക്കളെ പോലെ തന്നെയാണ് ഇപ്പോൾ ഞങ്ങളുടെ അവസ്ഥ അതുകൊണ്ട് അഭിമാനിക്കുന്നു നിങ്ങളെ ഓർത്ത്‌. നേഴ്സസ്സ് എന്നത് ഒരു വേതനത്തിനുള്ള ജോലിക്കുമപ്പുറം രോഗികൾക്ക് ആശ്വാസമാകുന്നത് നിങ്ങളുടെ കടമയായി കാണുക. എങ്കിലും മക്കളെ നിങ്ങൾ സൂക്ഷിക്കുക.

നേഴ്സസ്സിന്റെ മാത്രമല്ല മെഡിക്കൽ ഫീൽഡിൽ ജോലിചെയ്യുന്ന എല്ലാവരുടെയും മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും എനിക്ക് ഇത് തന്നെയാണ് പറയാനുള്ളത്. അതെ ഇന്ന് ഞങ്ങൾ ഒരു ദേശത്തെയോ, രാജ്യത്തെയോ, അല്ല ലോകത്തെ തന്നെയും രക്ഷിക്കാൻ വേണ്ടിയുള്ള പരിശ്രമത്തിലാണ്. നിങ്ങൾ ഞങ്ങൾക്ക് പേടിയ്ക്കാതെ ധൈര്യം തരിക. നിങ്ങളുടെ പ്രാർത്ഥനകൾ മാത്രംമതി ഞങ്ങളുടെ കടമകൾ നല്ലരീതിയിൽ നിർവഹിക്കാൻ. മനസ്സിനും കരങ്ങൾക്കും ശക്തി ലഭിക്കാൻ.

ഏതു മത വിശ്വാസത്തിലും നമുക്കു കാണാൻ കഴിയും രോഗശാന്തി നൽകിയ ഒരു ശക്തിയെ അതിനെ നമ്മൾ പല പേരിട്ടു വിളിക്കുന്നു എന്ന് മാത്രം അതുകൊണ്ട് തന്നെ അതുപോലൊരു ശക്തിയുടെ ഭാഗമായി മാറുന്ന നമ്മുടെ ആതുര ശുശ്രുഷ രംഗങ്ങളെ നമുക്ക് നമ്മുടെ പ്രാർത്ഥനകളിൽ ചേർക്കാം. അവരുടെ കുടുംബങ്ങളെ ഓർക്കാം.

അതെ ലോകമഹായുദ്ധങ്ങൾക്കു സമാനമായ അവസ്ഥയിലൂടെ ഇന്ന് കടന്നുപോകുമ്പോൾ നമ്മുടെ ഇടയിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ നേഴ്സസ്സിനെയും ഓർക്കുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഈ നിമിഷം അവരുടെ കുടുംബങ്ങളെ ഓർത്ത് പ്രാർത്ഥിക്കുന്നു. സഹിക്കുവാനുള്ള ശക്തി തമ്പുരാൻ അവർക്ക് നൽകട്ടെ.

നിങ്ങൾ മാസ്ക് ഉപയോഗിക്കുന്നത് രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രമായിരിക്കാം അതുപോലും നിങ്ങൾക്ക് എത്രയോ ബുദ്ധിമുട്ടാണ് മെഡിക്കൽ ഫീൽഡിൽ ജോലിചെയ്യുന്ന ഓരോരുത്തരും അതിൽ പ്രേത്യേകിച്ചും നേഴ്സസ്സ് പത്തും പന്ത്രണ്ടും മണിക്കൂറുകൾ അതിൽ കൂടുതലും തുടർച്ചയായി മാസ്ക് ഉപയോഗിക്കുന്നു. പേർസണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ്സ് (PPE) അതെ സ്വയരക്ഷക്കും മറ്റുള്ളവരുടെ രക്ഷക്കുമായി പലപ്പോഴും അവർ ഇതിനുള്ളിൽ ശ്വാസം മുട്ടുന്നു. അവർ സ്വയം അണിയുന്ന സംരക്ഷണ കവച്ചതോടൊപ്പം നമുക്ക് നമ്മുടെ പ്രാർത്ഥനകളെ ചേർക്കാം. കണ്ണിൽ പുഞ്ചിരിയുമായി നടക്കുന്ന ഞങ്ങൾക്കാവശ്യം നിങ്ങൾ തരുന്ന പ്രാത്ഥനകൾ മാത്രമാണ്.