സഞ്ചാരികൾക്ക് ദ്യശ്യ വിരുന്നൊരുക്കി കൊല്ലത്തെ ‘ഓലിയരുക് വെള്ളച്ചാട്ടം’

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

കൺ നിറയെ കുളിരു പകർന്ന് എന്റെ ഹൃദയത്തിന്റെ കോണിൽ ഇടം നേടിയ ഓലിയരുക് വെള്ളച്ചാട്ടം, എനിലെ സഞ്ചാര പാതയിലെ ഉളളിനാഴം അറിഞ്ഞ പളുങ്ക് വെള്ള മുത്തുമണികളാണ് നീ… പ്രകൃതി സൗന്ദര്യം കനിഞ്ഞു നൽകിയ നാട്‌,
എന്റെ നാട് അഞ്ചൽ…

ഓലിയരുക് വെള്ളച്ചാട്ടം മഴക്കാലം ആയതോടുകൂടി സഞ്ചാരികളുടെ ഹൃദയങ്ങളിലേക്ക് ദിനം പ്രതി സജീവമായി കൊണ്ടിരിക്കുന്നു. ഈ മനോഹരമായ സ്ഥലവും വെള്ളച്ചാട്ടവും ഒരു തവണ ഒരാളുടെ ഹൃദയത്തിൽ കൂടിച്ചേർന്നാൽ അത് അതുപോലെ തന്നെ തളം കെട്ടി മനസ്സിൽ കിടക്കും. കൊല്ലം ജില്ലയിലെ അഞ്ചൽ , ആർച്ചൽ എന്ന പ്രകൃതി മനോഹരമായ ഗ്രാമീണ അന്തരീക്ഷത്തിൽ കേരള ടൂറിസം പദ്ധതിയിലെ പുതിയ സംരംഭം ആണ് ഓലിയരുക് വെള്ളച്ചാട്ടം.

നമ്മുടെ മനസ്സിന് ഒരു റിലാക്സേഷൻ കിട്ടാൻ ഉള്ള നല്ല സ്ഥലം കൂടിയാണിവിടം. ഒരു കൈ കുമ്പിളിൽ വെള്ളം കോരിയെടുത്ത് മുഖം കഴുകിയപ്പോൾ വെള്ള പളുങ്കുമണികൾ എന്നോട് പറഞ്ഞ സ്വകാര്യവും, തണുത്ത ശീതക്കാറ്റിന്റെ തലോടലും.. ചെന്ന സമയം നല്ല അന്തരീക്ഷം ആയിരുന്നു. പക്ഷേ വെള്ളച്ചാട്ടത്തിൽ മഴ പെയ്യ്ത്, ശക്തമായി ചന്നം ചിന്നം വിളിച്ച് ഒഴുകയാണ് . പടുകൂറ്റൻ പാറകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. മറ്റൊരു പ്രത്യേകത ഇവിടെ ഒരു കാവും , ക്ഷേത്രവുമുണ്ട്. നമ്മൾക്ക് അറിയാമല്ലോ കാവുകൾ പ്രകൃതിയെ സംരക്ഷിച്ച് നിറുത്തുന്ന രക്ഷാ കവചമാണെന്ന്.

ദൃശ്യം വശ്യമാണ് ഓലിയരുക് വെള്ളച്ചാട്ടമെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു . ഒരു ഗ്രാമത്തിന്റെ കഴിഞ്ഞ വേനൽക്കാലത്തെ ജലസ്രോതസുമായിരുന്നു ഈ വെള്ളച്ചാട്ടം, ഉറവ വറ്റാത്ത ഉറവിടം. പാറകളിൽ വഴുവഴുപ്പ്… എന്റെ കാലിന്റെ നിയന്ത്രണം ഞാൻ ഒരു വിധം ഉറപ്പിച്ചു. ഒഴുകണം നിന്നെ പോലെ, മഴക്കാല വെള്ളച്ചാട്ടം പോലെ കുതിച്ച് വരുന്ന വേർപ്പെടാത്ത നിന്റെ പ്രണയം വേനലിൽ നനവുകളേശിപ്പിക്കുന്ന വെറുമൊരു പാറപ്പുറമാക്കാൻ താമസമുണ്ടാക്കില്ല എന്ന് ഞാൻ കേൾക്കുന്നു. നിനക്കായി കല്ലിൽ കവിതകൾ രചിച്ച്, എന്റെ കണ്ണും മനസ്സും നിന്നേലേക്ക് വന്ന സമയം, ഞാൻ എന്ന അപരിചിതനെ നീ അറിഞ്ഞിരുന്നുവോ. ആത്മാവിലെ അക്ഷര കൂട്ടുകൾ യാത്രികനായ ഞാൻ നിന്നക്കായി തന്നപ്പോൾ എന്റെ ഒറ്റപ്പെടലിന്റെ ഒഴുക്ക് നിന്നേലേക്ക് അലിഞ്ഞ് ചേർന്ന നിമിഷവും, സമയവും. യാത്രകൾ തുടരും .

Location – Oli Waterfalls , Kollam District , Anchal , Nettayam , Archal Village. സഞ്ചാരികളായ സ്നേഹിതരെ ശ്രദ്ധിക്കുക – മഴക്കാലമായതിനാൽ ശ്രദ്ധാപൂർവ്വം , സുരക്ഷിതമായി വെള്ളച്ചാട്ടത്തിൽ കുള്ളിക്കാനിറങ്ങുക , നീന്തൽ അറിയാവുന്നവർ കുളിക്കുക. വെള്ളച്ചാട്ടത്തിനോട് ചേർന്ന് ഒരു ക്ഷേത്രമുണ്ട് ആയതിനാൽ പരിസ്ഥിതിയെ മലിനപ്പെടുത്തരുത്. ഓലിയരുക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ആർച്ചൽ എന്ന ഗ്രാമ പ്രദേശത്താണ്.

സ്നേഹിതരെ നമ്മുടെ യാത്ര ആർക്കും ദോഷം ചെയ്യാത്ത വിധത്തിലായിരിക്കണം. നമ്മൾക്ക് ദാഹജലം അത്യാവിശ്യമാണല്ലോ അതിനാൽ കുടിക്കാൻ കൊണ്ടു പോക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ ,ആഹാര സാധനങ്ങൾ നമ്മുടെ ആവിശ്യം കഴിഞ്ഞ് വലിച്ചെറിയരുത്. അത് ഇവിടെ വെച്ചിരിക്കുന്ന വേസ്റ്റ് ബക്കറ്റുക്കളിൽ നിക്ഷേപിക്കുക. പ്രകൃതിയെ സ്നേഹിച്ചും വെള്ളച്ചാട്ടത്തെയും സ്നേഹിച്ച് ഇവിടേക്ക് യാത്ര ചെയ്യുക. സഞ്ചാരികളെ നിങ്ങളെ മാടി വിളിക്കുന്നു ഓലിയരുക് വെള്ളച്ചാട്ടം.