പിനാക്കിൾ വ്യൂ പോയിന്റ് : കൊല്ലംകാരുടെ മിനി മൂന്നാറും ഊട്ടിയും ഗവിയും…

വിവരണം – Akhil Surendran Anchal, ചിത്രങ്ങൾ – Sajeer Sulaiman.

അതെ ഇനി കൊല്ലം ജില്ലക്കാർക്ക് അഭിമാനത്തോടെ പറയാം ഞങ്ങളുടെ നാട്ടിലും ഊട്ടി ഉണ്ടെന്ന് . എന്റെ നാട് അഞ്ചൽ , അഞ്ചലിലെ പ്രകൃതി സുന്ദരമായ ഊട്ടി Pinnacle View point. കേരളക്കര ഒന്നാകെ ചർച്ച ചെയ്യ്തതും സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചാ വിഷയവുമായ Pinnacle View Point ഇന്ന് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയിരിക്കുന്നു. അഞ്ചൽ കൊച്ചു കുരുവിക്കോണം ജംഗഷനിൽ നിന്ന് അരിപ്ലാച്ചി വെഞ്ചേമ്പ് റോഡിൽ, ‘ഒരുനട’ എന്ന സ്ഥലത്താണ് ഈ മനോഹരമായ പ്രകൃതി ദൃശ്യം. റബ്ബര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ടിരുന്ന ഈ പ്രദേശം റീപ്ലാന്റിനായി മരങ്ങള്‍ മുറിച്ചപ്പോള്‍ മുതലാണ് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇനി ഡിസംബര്‍ മാസംത്തിൽ കൂടുതല്‍ മഞ്ഞും തണുപ്പും ഉണ്ടാകുന്നതോടെ സഞ്ചാരികളുടെ വരവ് കൂടുതലും കൊല്ലത്തിന്റെ ഊട്ടിയായ Pinnacle View Point ലേക്ക് ആയിരിക്കും.

ഞാൻ നേരത്തെ പറയാറുള്ളതുപോലെ സഞ്ചാരിക്ക് സഞ്ചരിക്കാനാണിഷ്ടം. അങ്ങനെ എന്റെ സഞ്ചാരി സുഹൃത്തുക്കളായ Suju Kollamkaran, Hilar Ahammed , എന്നിവര്‍ ഈ Pinnacle എന്ന സ്ഥലത്ത് സഞ്ചരിച്ച് എത്തി ചേരുകയും ഈ പ്രകൃതി ഭംഗി അതു പോലെ ഒപ്പി എടുത്ത് ട്രോള്‍ ക്വയ്ലോൺ ഗ്രൂപ്പില്‍ വീഡിയോ ആയി പോസ്റ്റ് ചെയ്തതോടെയാണ് ഈ സ്ഥലം ഇത്രയും അധികം സഞ്ചാരികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. രണ്ട് പേർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ഒന്നാം ദിവസത്തെ യാത്ര – എന്റെ നാട്ടിൽ ആയിരുന്നിട്ടും വൈകിയാണ് ഊട്ടിയിൽ എത്തിച്ചേരാൻ കഴിഞ്ഞത്. ഞാൻ യാത്രയിൽ ആയിരുന്നതിനാലാണ് സുഹൃത്തുക്കളെ വൈകിയത് Pinnacle View Point ൽ എത്താനായിട്ട് . അഞ്ചൽ എത്തിയതും അളിയൻ Arun S Anchal വിളിച്ചു . കാരണം അളിയന്റെ വീടിന്റെ തൊട്ടടുത്താണ് ഈ പാവങ്ങളുടെ ഊട്ടിയുള്ളത് . പക്ഷേ അളിയന്റെ ചോദ്യം ഇതായിരുന്നു. ഈ ഉച്ച സമയത്ത് എന്ത് ആണ് കാണാനുള്ളത് ? നമ്മുക്ക് നാളെ രാവിലെ പോകാം. രാവിലെയാണ് കോട മഞ്ഞ് വീണ ഊട്ടിയെ ആസ്വദിക്കാൻ പറ്റൂ അളിയൻസ് . എല്ലാവരും രാവിലെയാണ് പോകുന്നത് . പക്ഷേ ഞാൻ പറഞ്ഞു ചാർളിയിലെ നമ്മുടെ ദുൽഖറിനെ പോലെ , അളിയോ സഞ്ചാരിക്ക് സഞ്ചരിക്കാനും , പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും പ്രത്യേക സമയമില്ല . അപ്പോൾ മറു ഭാഗത്ത് നിന്ന് ഫോണിൽ അളിയൻ ശരി പോകാം . അതാണ് ശരി.

വീണ്ടും ഞാൻ എടുത്ത് പറയുന്നു സുഹൃത്തുക്കളെ സഞ്ചാരിക്ക് സഞ്ചരിക്കാനാണിഷ്ടം . അങ്ങനെ ഞങ്ങൾ കൊല്ലത്തെ പാവങ്ങളുടെ ഊട്ടി, കൊല്ലക്കാരുടെ ഗവി, മിനി മൂന്നാര്‍ എന്നിവയുള്‍പ്പടെ നിരവധി പേരിൽ ഇപ്പോൾ അറിയപ്പെടുന്ന Pinnacle View Point ലേക്ക് എത്തിച്ചേർന്നു . തണുത്ത കാറ്റ് നന്നായി വീശുന്നുള്ളത് കൊണ്ട് വേയിലിന്റെ കാഠിനം കുറവായി തോന്നി. സൂര്യൻ ഉച്ചിയിൽ ഉദിച്ച് നിൽക്കുന്ന സമയം ഞങ്ങൾ രണ്ട് പേരും ഉൾപ്പെടെ 8 പേർ ഇപ്പോൾ നമ്മുടെ ഊട്ടിയിലുണ്ട്. പ്രകൃതി ഭംഗി കൺ കുളിർക്കേ കണ്ടപ്പോൾ ഞാൻ അന്തം വിട്ടു പോയി. ചെറുപ്പത്തിൽ ഊട്ടിയിൽ പോയതുപോലുള്ള ഒരു അനുഭൂതി വീണ്ടും മനസ്സിൽ നിന്ന് ഇതാ കൺ മുൻമ്പിൽ പാവങ്ങളുടെ ഊട്ടിക്കൊപ്പം.

രണ്ടും കൽപ്പിച്ച് ഫോൺ എടുത്തു. ഈ പ്രകൃതിയുടെ ദൃശ്യ ഭംഗി എന്റെ സുഹൃത്തുക്കളേയും കാണിക്കണം അങ്ങനെ Facebook Live പോയി .മിക്കവരും ഇതിനോടക്കം Live കണ്ടിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. Live ന് ശേഷം ഫോട്ടം പിടിത്തം തുടങ്ങി ഞങ്ങൾ. പ്രകൃതിയുടെ ദൃശ്യങ്ങൾ ക്യാമറ കണ്ണുകളിലേക്ക് പകർത്തി . യുവ തലമുറ സെല്‍ഫിയെടുക്കാനും ഫോട്ടോ എടുക്കാനുമായും ഇവിടേക്ക് ധാരാളമായി ഇപ്പോൾ എത്തുന്നുമുണ്ട് . നമ്മളായിട്ട് ഇനി അത് മാറ്റി വെയ്ക്കണോ അളിയാ. അങ്ങനെ ഒന്നാം ദിവസത്തെ യാത്ര അവസാനിച്ചു.

ധാരാളം പേർ ഫോണിൽ വിളിച്ചു. മെസ്സേജുകൾ അയിച്ചു Pinnacle View Point ഊട്ടിയെ കുറിച്ച് അറിയാനായി. എല്ലാവർക്കും ഞാൻ മറുപടി നൽകി. പക്ഷേ ഒരു ചോദ്യം ഇതായിരുന്നു. എങ്ങനെയാണ് Pinnacle View Point എന്ന പേര് വന്നത് ? കാരണമുണ്ട് ഇവിടെ ഒരു Engineering Collage ഉണ്ട്. അതിന്റെ പേര് Pinnacle എന്നാണ്. ഈ സ്ഥലത്ത് ഈ ഒരു കോളേജ് വന്നത് മുതൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു പ്രദേശത്ത്. പക്ഷേ ഇപ്പോൾ കോളേജ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. അതിനാൽ കോളേജിന്റെ പേരിൽ അറിയുമ്പോൾ കൂടുതൽ ആളുകൾക്ക് ഇവിടേക്ക് എത്തിചേരാനായി കഴിയും.

ഈ ദൃശ്യ ഭംഗി എല്ലാവരിലേക്കും എത്തിച്ച Suju കൊല്ലംക്കാരൻ, ചേട്ടൻ എന്റെ Facebook Live കണ്ടിരുന്നു. അദേഹം ഫെയസ് ബുക്ക് മെസൻജറിൽ എത്തി നന്നായിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ഒരു ചെറിയ സന്തോഷം ഇച്ചിരിയും കൂടെ കൂടി. രണ്ടാം ദിവസം രാവിലെ സഞ്ചാരിയുടെ യാത്ര വീണ്ടും Pinnacle View Point ലേക്ക്. രാവിലെ 4 മണിക്ക് അലാറം വെച്ചു . 5.15 ന് എഴുന്നേറ്റു. വണ്ടി സ്റ്റാർട്ട് ചെയ്ത് കൊല്ലത്തെ പാവങ്ങളുടെ ഊട്ടിയിലേക്ക്. ടു വീലർ ആയതിനാൽ തണുത്ത കാറ്റിനോട് പൊരുതേണ്ടി വന്നു. ഐസ് കട്ടയിൽ വീണോ ഞാൻ എന്ന് പോലും തോന്നിപ്പോയി. കണ്ണുകൾ തണുത്ത ഐസ് ക്യൂബിൽ വെച്ചത് പോലെ തോന്നിയ നിഷങ്ങൾ..

അങ്ങനെ ഞങ്ങൾ വീണ്ടും കൊല്ലത്തെ പാവങ്ങളുടെ ഊട്ടിയിൽ എത്തി. പ്രദേശം ആകെ കോട മഞ്ഞിനാൽ ചുറ്റപ്പെട്ടിരിക്കുന്നു . എന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി സഹിക്കാനാവാത്ത തണുപ്പ്. കൂടാതെ വൃശ്ചിക മാസമായതിനാൽ വൃശ്ചിക കാറ്റും. എന്റെ പുറത്ത് Jacket ഇട്ടിട്ടുണ്ടെങ്കിലും രക്ഷയില്ല. അതാ കോടമഞ്ഞും സൂര്യ ഉദയവും കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന രണ്ട് കാർ വന്നെത്തിയിരിക്കുന്നു. ഒരു അഞ്ച് വയസ്സ് കാണും കൊച്ച് ചെറുക്കന്. അവൻ ആകെ തണുത്ത് വിറയ്ക്കുന്നുണ്ട് . അവന്റെ ഒരു ചോദ്യമുണ്ടായിരുന്നു . ഞാൻ ചിരിച്ചു പോയി അത് കേട്ട്. “അമ്മേ ഇബിടെ മൊത്തം ആരാണ് തീ കത്തിച്ചത് മൊത്തം പുകയാണല്ലോ..” അമ്മയുടെ മറുപടി – “ഇന്നലെ പറഞ്ഞില്ലേ മോൻ നമ്മൾ Pinnacle View Point ൽ പോക്കുമെന്ന്. അവിടെ മഞ്ഞ് കാണാം. സൂര്യൻ ഉദിക്കുന്നത് കാണാം. എന്നൊക്കെ മറന്നുവോ നീ ..” അവൻ എല്ലാം തലയാട്ടി കേൾക്കുന്നുണ്ടായിരുന്നു. ആ ശബ്ദം മേലെ താഴ്ന്നു.

സമീപമാകെ മഞ്ഞിന്റെ പുക പടലങ്ങൾ മാത്രം. ഞാൻ മാത്രം ഒറ്റയ്ക്കാണ്. തലേ ദിവസം അളിയൻ പറഞ്ഞതു പോലെ രാവിലെ ആണ് കാണേണ്ടത് . ആളുകൾ പിന്നെയും വന്നു കൊണ്ടെയിരുന്നു. എന്റെ രണ്ട് കണ്ണുകളും ഇമ വെട്ടാതെ ആ മഞ്ഞ് താഴ്വാരത്തിലേക്ക് മാത്രം നോക്കി. അതാ ഉദയസൂര്യൻ പൊൻ വെളിച്ചവുമായി എത്തുന്ന ദൃശ്യം.. അത് കൺ കുളിർക്കേ കാണുമ്പോൾ എന്താ ദ്യശ്യ ഭംഗി.. അതിമനോഹരം. സൂര്യ കിരണങ്ങൾ മഞ്ഞ് പാളികളിലേക്ക് വീഴുമ്പോൾ ഉള്ള ഭംഗി അത് എന്റെ വാക്കുകൾ കൊണ്ട് എനിക്ക് പൂർണ്ണമാക്കാൻ കഴിയുന്നില്ല. മനസ്സും ശരീരവും നന്നായി തണുത്ത നിമിഷങ്ങൾ പ്രകൃതിയോട് ഇണങ്ങുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ. എന്റെ കൂട്ടുക്കാരെ അത് നിങ്ങൾ അനുഭവിച്ച് അറിയുക.

യാത്ര എന്ന പ്രണയിനിയെ എനിക്ക് Pinnacle View Point ലും കാണാൻ സാധിച്ചില്ല. കൊല്ലത്തെ പാവങ്ങളുടെ ഊട്ടിയോട് തൽക്കാലം യാത്ര പറഞ്ഞ് തിരിച്ച് യാത്രയായി. ചെറിയ ഒരു അറിയിപ്പ് എന്റെ സുഹൃത്തുക്കൾക്കായി – ആയിരക്കണക്കിന് ആളുകളാണ് പല ജില്ലകളിൽ നിന്നും ദിവസവും Pinnacle View Point കാണാനായി എത്തിച്ചേരുന്നത്. ഈ പ്രദേശവും ചുറ്റു പാടും മറ്റും വ്യത്തിയായി സൂക്ഷിക്കുക. ഇത് ഒരു അഭ്യർത്ഥനയാണ്. എത്തിച്ചേരാൻ – അഞ്ചലില്‍ നിന്ന് കുരുവിക്കോണം വഴിയും പുനലൂരില്‍ നിന്ന് മാത്ര വഴിയും കൊട്ടാരക്കരയില്‍ നിന്ന് വാളകം വഴി തടിക്കാട് വായനശാല ജംഗ്ഷന്‍ വഴിയും Pinnacle View Point എത്താൻ കഴിയും.