പൂക്കോട് ഗ്രാമത്തിൻ്റെ സ്വത്തായി ഒരു പ്രൈവറ്റ് ഓർഡിനറി ബസ്

പുതുവർഷദിനത്തിൽ കഴിഞ്ഞ 25 വർഷമായി ഇണപിരിയാത്ത ഒരു ഗ്രാമവും ബസും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഇനി പറയുവാൻ പോകുന്നത്. “പൂക്കോടൻ” എന്ന പേരിൽ അറിയപ്പെടുന്ന ഈ ബസ് പൂക്കോട് ഗ്രാമത്തിലെ ഒരു അംഗം തന്നെയാണ്. അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ എന്ത് ആഘോഷത്തിലും അവനും ഉണ്ടാകും. അവനെ അണിയിച്ചൊരുക്കുന്നത് പൂക്കോടുകാരുടെ ആഘോഷവും. ബസിലെ ജീവനക്കാർക്ക് ലഭിച്ച സ്വീകരണത്തിന്റെ സന്തോഷം അവരുടെ വാക്കുകളിലൂടെ വായിക്കാം..

“ഒന്നാം തീയതിയില്ലേ ആ വലിയ മാല അതു ഞങ്ങൾക്ക് എന്നും അഭിമാനവും ഒരു കൗതുകമായിരുന്നു. 6,7 പേര് താങ്ങി എടുത്തു വണ്ടിയിൽ കെട്ടുന്നത് ഞങ്ങൾക്ക് ആവേശവും, പൂക്കോടുകാരുടെ ആഘോഷം ആണ്. അത് ഉണ്ടാക്കി എടുക്കുന്നതിന്റെ പുറകിലെ കഷ്ടപ്പാട് പറഞ്ഞു അറിയിക്കാതെ വയ്യ.”

6 കമ്പിളി നാരങ്ങ (Pomelo Fruit) ഇല ചെടികൾ എല്ലാം കയറിൽ കോർത്തു ഏകദേശം 15 കിലോയോളം വരുന്ന ഒരു മാല എല്ലാ വർഷവും പുതുദിനത്തിൽ ഈ വണ്ടിയിൽ ചാർത്തി കൊടുക്കുന്നത് ഒരു വ്യക്തിയോ ഈ സർവീസ് നടത്തുന്ന ഉടമയോ അല്ല. പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ പഞ്ചായത്തിൽ ഉള്ള പൂക്കോട്, മധുമല ഗ്രാമനിവാസികൾ ആണ്. കാണുന്നവർക്ക് ഇത് ഒരു കോമളിത്തരം, വട്ട് എന്നൊക്കെ പറയാം. പക്ഷെ ഒരു ജനതയുടെ വിശ്വാസം ആണ്. അതിലെ ഉള്ള മറ്റു വണ്ടികൾക്കു കിട്ടാത്ത ഒരു സ്നേഹവും പങ്കാളിത്വവും.

ഈ മാലയിൽ അവരുടെ വിശ്വാസം, സ്നേഹം, ആദരം എല്ലാം ഉണ്ട്. ഏത് പ്രതിസന്ധിയും തരണം ചെയ്യാൻ ഇവരുടെ പ്രാർത്ഥന എപ്പോഴും തുണയായി ഉണ്ട്. പല വിശേഷ ദിവസങ്ങളിലും ജീവനക്കാർക്ക് സദ്യയും, പായസവും മുടങ്ങാതെ കിട്ടാറുണ്ട്. എന്നും രാവിലെ മധുമല അമ്പലനടയിൽ വണ്ടിയിൽ ചാർത്താൻ ഒരു മാലയും. അവിടെ വണ്ടിയിലെ ആരെങ്കിലും ഒരാൾ കാണിക്ക അർപ്പിച്ചും, വൈകുന്നേരങ്ങളിൽ അമ്പലത്തിലെ തിരി കെടാതെ അതു വഴി കടന്നു പോകുന്നതും വർഷങ്ങൾ ആയി തുടർന്ന് പോകുന്നു.

എന്ത് വിശേഷം ഉണ്ടെങ്കിലും ഈ വണ്ടിയുടെ പങ്കാളിത്തം അവിടെ ഉറപ്പാണ്. ഒരു നിമിഷം വൈകിയാൽ ഉടമയ്ക്ക് ഫോൺ സന്ദേശം നൽകുവാനും ഇവർക്ക് സ്വാതന്ത്ര്യം ഉടമ കോടുത്തിട്ടുണ്ട്. ഇവരോട് ഉള്ള നന്ദിയും കടപ്പാടും വാക്കുകൾക്കും അതിധം ആണ്. നിങ്ങൾ ആണ് ഞങ്ങളുടെ ബലം.

മുടങ്ങാതെ സർവീസ് നടത്താനും വണ്ടി മുടങ്ങും എന്നു തോന്നിയാൽ കൃത്യമായ സമയത്തു മുൻകൂട്ടി അവിടെ ഉള്ളവോരോട് അറിയിക്കാനും ബസ്സുകാർ ശ്രമിക്കുന്നു. അവരുടെ വിശ്വാസം കാത്തു സൂക്ഷിക്കാൻ നാട്ടുകാരും തങ്ങളാൽ കഴിയുംവിധം ശ്രമിക്കുന്നു.

ഇരുപത്തി അഞ്ച് വർഷത്തിൽ ഏറെയായി പൂക്കോട് ഗ്രാമത്തിന്റെ സ്പന്ദനമായ ഔദ്യോഗിക നാമം ‘മൗണ്ട് സയൻ’ എന്ന ഈ ബസ് എന്നും ഈ നാടിന്റെ പൊന്നോമനയായി തുടരട്ടെ.

കടപ്പാട് – പ്രൈവറ്റ് ബസ് കേരള.