കിണറുകളും മറ്റും വൃത്തിയാക്കാൻ ഇറങ്ങുന്നവർ അറിഞ്ഞിരിക്കേണ്ടത്…

എഴുത്ത് – Anoop VS.

അടഞ്ഞു കിടക്കുന്ന/വൃത്തിഹീനമായ കിണറുകൾ, ഓവ്ചാലുകൾ, ചെളിയും പൂപ്പലും, അഴുകിയ അവശിഷ്ട്ടങ്ങളുമൊക്കെ അടിഞ്ഞു കൂടിയ റൂമുകൾ (പ്രളയത്തിന് ശേഷം, അല്ലെങ്കിൽ വെള്ളപ്പൊക്കത്തിന് ശേഷം) പിന്നെ പെട്രോളിയം, ഗ്യാസ് ഫീൽഡുകൾ (offshore ), കപ്പലിലെ ടാങ്കുകൾ ഇവിടെയൊക്കെ സർവസാധാരണമായി H2S ഫോം ആകാറുണ്ട്. നമ്മൾ സ്കൂളിലൊക്കെ പഠിച്ചിട്ടില്ലേ “ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള” ഗ്യാസ്. അത് ഇതാണ്. ഇവനെ ഒരു 5 മിനിറ്റ് നിന്ന് (ഗ്യാസ് ന്റെ അളവ് അനുസരിച്ചു ഇരിക്കും) ശ്വാസിച്ചാൽ നമ്മൾ തളർന്ന് വീഴും ശേഷം മരണത്തിലേക്ക് പോകും.

എന്ത് കൊണ്ട് മരണം? ചുരുക്കി ലളിതമായി പറയാം. മനുഷ്യന് ജീവിക്കണമെങ്കിൽ 20.9% oxygen വേണം. പക്ഷെ H2S രൂപപ്പെട്ട സ്ഥലത്ത് oxygen വേണ്ടത്ര ഉണ്ടാകില്ല. ചീഞ്ഞ മുട്ടയുടെ ഗന്ധം, ഈ ഗ്യാസ്ന് കളർ ഉണ്ടായിരിക്കില്ല. കട്ടി കൂടിയത് ആയതിനാൽ ഇത് എല്ലായിപ്പോഴും താഴ്ന്ന പ്രതലത്തിൽ ആയിരിക്കും ഉണ്ടാകുക. അതായത് ഈ കേസ് തന്നെ എടുക്കാം, ഇവിടെ പറമ്പിൽ നിന്ന് കിണറിലേക്ക് നോക്കുമ്പോ യാതൊരു വിധ കുഴപ്പവും ഇല്ല. പക്ഷെ H2S അടിത്തട്ടിൽ നമ്മളെയും നോക്കിയിരിപ്പുണ്ടാകും.

ഗ്യാസ് ശ്വസിച്ചു തുടങ്ങുമ്പോൾ തന്നെ oxygen ന്റെ അളവ് കുറയുകയും ചെയ്യുന്നതോടെ നമ്മൾ ആകെ തളർന്ന് തുടങ്ങും. ഇതിനെ പറ്റി അറിവ് ഇല്ലാത്തതിനാൽ നമ്മൾ തിരിച്ചു കേറാൻ നോക്കില്ല. ആ സമയത്തിനുള്ളിൽ നമ്മൾ ഉള്ളിലേക്ക് എടുക്കുക ഓരോ ശ്വാസത്തിലും ഇവൻ ശരീരത്തിൽ കേറി പണി തുടങ്ങും. “ഡിം” അതോട്കൂടി നമ്മൾ കുഴഞ്ഞു വീഴുകയും ബോധരഹിതനാകുകയും ചെയ്യും ശേഷം മരണം.

ഇത് എങ്ങനെ ഒഴിവാക്കാം? Portable Gas Monitor വാങ്ങുക. അതിൽ ചെറിയ ഹോസ് കണക്ട് ചെയ്ത് കിണറിലേക്ക് ഇറക്കി മുകളിൽ നിന്ന് കൊണ്ട് തന്നെ Oxygen ന്റെ അളവ് നോക്കാൻ സാധിക്കും. 19% ആണ് കാണിക്കുന്നതെങ്കിൽ ഈ മോണിറ്റർ അലാറം (ബീപ് ബീപ്) അടിക്കാൻ തുടങ്ങും, ചുവപ്പ് കളർ ലൈറ്റ് മിന്നുകയും ചെയ്യും. അതിനർത്ഥം താഴെ oxygen ന്റെ അളവ് കുറവാണ് ഇറങ്ങരുത് എന്നുള്ള warning ആണ്.

ഓർക്കുക 20.9% ഓക്സിജൻ വേണ്ട നമുക്ക് 19.9% ലും Survive ചെയ്യാൻ സാധിക്കും. പക്ഷെ അവിടെ ചിന്തിക്കേണ്ട ഒന്നുണ്ട്. ആ 1% ഗ്യാസ് അത് മതി ചിലപ്പോ നിങ്ങളെ ഇല്ലാതാക്കാൻ. അതുകൊണ്ട് “SAFETY FIRST”. Oxygen എൻ്റെ അളവ് കൃത്യമായി കാണിക്കുകയാണെങ്കിൽ മാത്രം ഇറങ്ങുക.

ഇനി, ഇതൊന്നും കൂടാതെ ഇറങ്ങി ഇതുപോലെ ആരേലും വീണു കിടന്നാൽ, ഇത് കണ്ട് മുകളിൽ നിൽക്കുന്നവർ ചാടി ഇറങ്ങി അവരെ രക്ഷിക്കാൻ നോക്കരുത്. കാരണം, breathing apparatus ഇല്ലാതെ ഇറങ്ങുന്നത് നിങ്ങൾക്കും അപകടം ആണ്. അതിനാൽ എത്രയും വേഗം FIREFORCE ൽ വിവരം അറിയിക്കുക അവരോടു കാര്യം പറയുക. അവര് വരുന്നത് വരെ കാത്തിരിക്കുക.

നമ്മുടെ നാട്ടിൽ ഇതുപോലുള്ള പണിയിൽ ഏർപ്പെടുന്നവർ ഒരു Gas Monitor കയ്യിൽ കരുതുന്നത് നന്നായിരിക്കും, പൈസയില്ലെന്നും പറഞ്ഞു വാങ്ങാതെ ഇങ്ങനെ ഇറങ്ങുമ്പോൾ, നഷ്ടം നിങ്ങളുടെ കുടുംബത്തിനാണ്. കൈത്താങ്ങായി നിന്ന നിങ്ങൾ നാളെ ഇല്ല എന്നോർക്കുമ്പോൾ ഉള്ള ആ വീട്ടുകാരുടെ അവസ്ഥ ഓർക്കുമ്പോളെ സങ്കടമാണ്.

NB: ഓയിൽ, ഗ്യാസ് ഫീൽഡ്, കപ്പലിൽ ജോലി ചെയ്യുന്നതിനാൽ h2s monitor എപ്പോഴും ഡ്രെസ്സിൽ ക്ലിപ്പ് ചെയ്തിട്ടുണ്ടാകും. ഓയിൽ വെൽ ഓപ്പൺ ആകുമ്പോ ചിലപ്പോ H2S റിലീസ് ആകും. അത് എപ്പോ എന്നൊന്നും ഇല്ല. ചിലപ്പോ ഉറക്കത്തിൽ ആയിരിക്കും. അലാറം അടി തുടങ്ങും. അപ്പോഴേക്കും ഓടിപ്പോയി breathing apparatus ഇട്ട്, captain ന്റെ ഓര്ഡറിനായിട്ടു കാത്തിരിക്കും.