300 വർഷം പിന്നിലേക്ക് യാത്ര ചെയ്ത ഫീൽ തരുന്ന ഒരു തമിഴ് ഗ്രാമം..

എഴുത്ത് – Jinju V Attingal.

300 വർഷം പിന്നിലേക്ക് യാത്ര ചെയ്യാൻ പറ്റുമോ.? ടൈം ട്രാവൽ മെഷീൻ എന്നാവും ഉത്തരം.. എന്നാൽ 1700 കളിലേക്ക് കടക്കാൻ 500 km യാത്ര ചെയ്താൽ മാത്രം മതി. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ തരംഗംപാടി എന്ന് കേട്ടിട്ടുണ്ടോ? അധികം പേരും നെറ്റി ചുളിക്കും. അധികമാരും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഒരു ചെറിയ ഗ്രാമം ഫ്രഞ്ച് തിരുശേഷിപ്പുകൾ ഉൾകൊള്ളുന്ന പുതുച്ചേരിയുടെ ഭാഗമായ കാരൈക്കൽ പ്രവിശ്യാ അതിർത്തിയിൽ നിന്നും 2km മാറി ബംഗാൾ ഉൾക്കടലിൻ തീരത്തെ ഒരു തമിഴ് ഗ്രാമം തിരകള്‍ പാടുന്ന തരംഗം പാടി.

കച്ചവട സൗകര്യത്തിനായി കടലോരത്തു ഒരു പ്രദേശം ഒരുക്കിയെടുക്കാന്‍ തീരുമാനിക്കുകയും അതിൻപ്രകാരം തഞ്ചാവൂർ രാജാവ് വിജയ് രഘുനാഥനായക്കരുമായി ചേർന്ന് AD 1620 ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ഡാനിഷ് ജനറൽ ഓവ് ജേഡ്ഡ് 1622-ൽ ഡാനിഷ് വാസ്തുശിൽപ ചാതുരിയിൽ ഒരു കോട്ടയും തുറമുഖവും പണികഴിപ്പികുകയും പിന്നീട് 150 വർഷത്തോളം ഡാനിഷ് അധീനതയിൽ കഴിയുകയും ചെയ്ത പ്രദേശം. കുരുമുളക് വ്യാപാരത്തിനായി ഡാനിഷ് ഗവണ്മെന്റ് പ്രധാനമായും ഉപയോഗിച്ചിരുന്ന തുറമുഖമായി ചരിത്രത്തിൽ തരംഗംപാടിയെ (ചരിത്രത്തിൽ Traquebar എന്നാണ് ) രേഖപെടുത്തിയിരിക്കുന്നു. പിന്നീട് ബ്രിട്ടീഷ്കാരുടെ വരവോടു കൂടി ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി മാറി.

സ്വാതന്ത്ര്യത്തിനു ശേഷം Pwd ഇൻസ്‌പെക്ഷൻ ബംഗ്ളാവും മറ്റു സർക്കാർ ഓഫീസുകളുമൊക്കെ ആയി പ്രവർത്തിച്ച വിവിധ കെട്ടിടങ്ങൾ 1970 കളിൽ തമിഴ്നാട് ആർക്കിയോളജി ഡിപ്പാർട്മെന്റ് നു കീഴിൽ മ്യുസിയാമായി സംരക്ഷിക്കാൻ തീരുമാനിച്ചു. പിന്നീട് 2001 ൽ നാഗപട്ടണം കളക്ടർ ആയി വന്ന സുദീപ് ജെയിൻ ഐ.എ.എസ് ഇവിടം സന്നർശിക്കുകയും ചരിത്ര പ്രാധാന്യമുള്ള ഈ സ്ഥലം സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കകയും ചെയ്തു. ഇദ്ദേഹത്തിന്റെ നിർദ്ദേശം ഉൾകൊണ്ട ആർക്കിയോളജി ഡിപ്പാർട്മെന്റ ഡാനിഷ് ഗവണ്മെന്റ് ന്റെ സഹായത്തോടെ ഡാനിഷ് വാസ്തുശില്പികളെ ഉൾപ്പെടെ വിളിച്ചു വരുത്തി പുനിര്മാണം സാധ്യമാകുകയായിരുന്നു. ഇടയ്ക്ക് വീശിയടിച്ച സുനാമി കുറെ പ്രേശ്നങ്ങൾ സൃഷ്ടിച്ചു എങ്കിലും ഇപ്പോഴും നല്ല രീതിയിൽ സംരക്ഷിച്ചു വരുന്ന ഒരു പൗരാണിക ഗ്രാമമാണ് തരംഗപാടി.

പാലക്കാട്‌ യൂണിറ്റ് ഇവന്റ് അനൗൺസ് ചെയ്യും എന്ന് പറഞ്ഞിരുന്ന ദിവസം ആവേശത്തോടെയുള്ള കാത്തിരിപ്പായിരുന്നു Irctc യോട് മല്ലിട്ട് തത്കാൽ ടിക്കറ്റ് എടുക്കുന്ന വേഗത്തിൽ ടിക്കറ്റ് ഉറപ്പിച്ചു പിന്നീട് കുറച്ചു നാളുകളുടെ കാത്തിരിപ്പായിരുന്നു. അതിനിടയ്ക് ഗജ ഒന്നു വീശി മനുഷ്യന്റെ നെഞ്ചിടിപ്പ് കൂട്ടി. അവസാനം യാത്ര തുടങ്ങുന്ന ദിവസം 17/11/18 ശനിയാഴ്ച പതിവ് പോലെ ഒരു ഹർത്താൽ ദിനം. വൈകിട്ട് 6 മണി വരെ ആയിരുന്നു ഹർത്താൽ, അതുണ്ടാക്കിയ ആശ്വാസം ചെറുതല്ല. 8.30 മുതൽ തന്നെ എല്ലാവരും എത്തിതുടങ്ങി രെജിസ്ട്രേഷൻ കുശലം പറച്ചിൽ ഒക്കെ തകൃതിയായിരുന്നു.

9.30യ്ക്കു തന്നെ 97 യാത്രക്കാരെയും കൊണ്ട് രണ്ടു ബസ്സുകളും യാത്ര തുടങ്ങിയെങ്കിലും പ്രതീക്ഷിച്ചതിലും വൈകിയാണ് തരംഗം പാടി അടുത്തുള്ള തിരുകടയൂരിലുള്ള ശ്രീ മൂകാംബികൈ റെസിഡൻസിയിൽ എത്തിയത്. വൈകിയത് ചെറിയൊരു വിശ്രമത്തിനുള്ള സാധ്യത മുടക്കിയെങ്കിലും കാഴ്ചകളുടെ ആവേശത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൊണ്ട് പെട്ടന്നു റെഡിയായി നേരത്തെ തന്നെ ഒരുക്കിയ ബ്രേക്ഫാസ്റ് കഴിച്ചു. പിന്നീട് പരിചയപെടലുകള്കും കാണാൻ പോകുന്ന കാഴ്ചകളെ പറ്റിയുള്ള മനോജേട്ടന്റെ ലഘുവിവരണവും കേട്ട ശേഷം നേരെ തരംഗംപാടിയിലേക്.

ഡാനിഷ് പൗരാണിക ഗ്രാമത്തിലേക്ക് നമ്മളെ സ്വാഗതം ചെയുന്നത് ഡാനിഷ് ശൈലിയിൽ രൂപകല്പന ചെയ്തിട്ടുള്ള പ്രവേശന കവാടമാണ്.
ഇതു കടന്നാൽ നമ്മൾ ഇരുനൂറു വർഷത്തോളം പിന്നോട്ട് പോകുന്നു എന്ന സങ്കല്പത്തോട് കൂടി മുന്നോട്ടു നീങ്ങി. ഡാനിഷ് വാസ്തുകലയുടെ ഒരു അത്ഭുത പ്രപഞ്ചം. നേരെ നടന്നു ചെന്നത് ന്യൂ ജെറുസലേം പള്ളിയിലേക്കാണ്. പ്രൊട്ടസ്റ്റന്റ്കളുടെ ഏഷ്യയിലെ അദ്യപള്ളിയാണിത് 1718 ൽ പണി കഴിപ്പിച്ചത്.

പുതുച്ചേരിയുടെ ഭാഗമായ കാരയ്‌ക്കലിൽ നിന്നുൾപ്പെടെ ഒരുപാട് വിശ്വാസികൾ ആരാധനയ്ക്കുപ്രയോഗിക്കുന്ന പള്ളിയുടെ കവാടത്തിൽ നിന്നും അകത്തോട്ടു കടക്കുമ്പോൾ അവരുടെ ആരാധനയ്ക് യാതൊരു വിധ പ്രേശ്നങ്ങളും ഉണ്ടാവാൻ പാടില്ലെന്നതു കൊണ്ട് എല്ലാവരും വളരെ ശ്രദ്ധിച്ചിരുന്നു. പള്ളി ഒരു ഡാനിഷ് വാസ്തു കല ശൈലി എന്നതിനേക്കാൾ ഉപരി ബ്രിട്ടീഷ് ശൈലി കൂടുതൽ ഉപയോഗിച്ചുട്ടുള്ളതായാണ് തോന്നിയത് ബ്രിട്ടീഷ് ഭരണകാലത്തെ മാറ്റമാവാം.

പള്ളിയിൽ നിന്നും പുറത്തിറങ്ങി നടന്ന നമ്മളെ വരവേൽക്കുന്നത് നേരെ മുന്നിൽ സുവർണ്ണ നിറത്തിൽ നിൽക്കുന്ന പ്രതിമയാണ്. അനാഥാലയം, സ്കൂൾ, ഇന്ത്യയിലെ തന്നെ ആദ്യ പ്രെസ്സ് തുടങ്ങിയവ യാഥാർഥ്യമാക്കിയ സിജൻബാൾജിന്റേതാണ പ്രതിമ. ന്യൂ ജെറുസലേം ചർച്ച്, സെമിനാരി തുടങ്ങിയവയും നിർമിച്ച വൈദികനാണ് അദ്ദേഹം. ന്യൂ ജെറുസലേം പള്ളിയുടെ മുന്നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള സ്മാരകത്തിന്റെ ഭാഗമായിട്ടുള്ള പ്രതിമ 2006-ൽ സ്ഥാപിച്ചതാണ്.

പിന്നീട് നേരെ ചെന്നത് ഇന്തോ-ഡാനിഷ് മ്യുസിയത്തിലേക്കാണ് ട്രാൻക്യൂബറിന്റെ ചരിത്രം മുതൽ മത്സ്യബന്ധനം വരെ ഉൾകൊള്ളിച്ചു വച്ച ഒരു ചരിത്ര തിരുശേഷിപ്പാണ് മ്യുസിയം എന്ന് നിസ്സംശയം പറയാം. ചെറിയ ചാറ്റൽ മഴ മനസിനും ശരീരത്തിനും കുളിർമ നൽകി..

ഉച്ചഭഷണത്തിനായി ഹോട്ടലിലേക് തിരിച്ചു സാധരണ തമിഴ് രുചിയിൽ ഒരു ഊണ്. ഉച്ച ഭക്ഷണത്തിനു ശേഷം ചെറിയ ഒരു വിശ്രമം പിന്നീട് നേരെ ചെന്ന ഉടനെ മുഴുവൻ ടീം അംഗങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ടീം ഗ്രൂപ്പ് ഫോട്ടോ. പിന്നീട് എല്ലാ നേരെ ചെന്നത് കളക്ടർ ബംഗ്ളാവ് ലേക്കാണ്, മട്ടുപ്പാവിൽ നിന്ന് നോക്കിയാൽ ആഗ്രാഫോർട്ടിൽ നിന്നും കാണുന്ന താജ്നെ പോലെ തോന്നിപ്പിക്കുന്ന സൗന്ദര്യം ഡാനിഷ് ഫോർട്ടിന് ഉണ്ടെന്നു തോന്നി.

ഇന്ത്യയിലെ ആദ്യ പ്രെസ്സ്…സീജൻബാൾഗ് ആണ് ഇന്ത്യയിലെ ആദ്യ പ്രെസ്സ് നിർമിക്കുന്നത് തമിഴ് അച്ചടികുന്ന പൂർണമായും മനുഷ്യന്റെ ആശയവിനിമയഉപാധി ആയി മാറിയ പ്രെസ്സ് ഇന്ന് അദ്ദേഹം നിർമിച്ച സ്കൂൾ കോമ്പൗണ്ട് നു അകത്തേക്കു മാറ്റി സ്ഥാപിക്കപെട്ടിരിക്കുന്നു. മാസിലാമണീശ്വര ക്ഷേത്രതിലോട്ട് നീങ്ങിയ ഞങ്ങൾ കുറെ നേരം അവിടെ ചിലവഴിച്ചു. 2004 ൽ ഉണ്ടായ സുനാമിയിൽ ക്ഷതമേറ്റ ഭാഗങ്ങളെ പിന്നീട് പുനർനിർമിക്കുകയായിരുന്നു.എന്നിരുന്നാലും പഴമയുടെ പ്രൗഢിയിൽ നിൽക്കുന്ന പതിമൂന്നാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് പറയപ്പെടുന്ന ക്ഷേത്ര തലയെടുപ്പോടു കൂടി തന്നെ നിലനിൽക്കുന്നു.

പിന്നീട് ഡാനിഷ് ഫോർട്ട്‌ ലേക്ക് നീങ്ങിയ ഞങ്ങളെ കാത്തിരുന്നത് ഡാനിഷ് വാസ്തുകലയുടെ അത്ഭുതപ്രപഞ്ചമായിരുന്നു.അകത്തു തന്നെ ഒരു മ്യുസിയവും ഉണ്ടായിരുന്നു. ഡാനിഷ് കാലഘട്ടത്തിന്റെ നേർചിത്രം വിളബുന്ന മ്യുസിയം പെയിന്റിംഗ് പഴയഡാനിഷ് സാംസ്കാരികതയെ വിളിച്ചോതുന്നു. കോട്ടമതിലിൽ ഇരുന്നു കടലിന്റെ ഭംഗി ആസ്വദിച്ചതല്ലാതെ കടലിലേക്കു ഇറങ്ങാൻ എന്തോ തോന്നിയില്ല. എത്ര കണ്ടാലും മതി വരാത്ത അത്ഭുദമാണ് കടൽ എന്ന കവി വാക്യം ഓർത്തു കൊണ്ട്. ഇവന്റ് അവസാനികുന്ന വിഷമത്തോടെ മീറ്റിംഗ് പോയിന്റിലേക് നീങ്ങി.പിന്നീട് നീണ്ട മുഖവുരകൾ ഒന്നും ഇല്ലാതെ ആദ്യമായി ഇവന്റിൽ പങ്കെടുക്കുന്ന ആളുകളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മറുപടിയുമായി അവസാനിപിച് നേരെ ഹോട്ടലിലേക്കും പിന്നീട് രാത്രി 8മണിയോട് കൂടി നാട്ടിലേക്കും തിരിച്ചു.

കേരളത്തിൽ നിന്നും പോയി ഒരു ദിവസം കൊണ്ട് കണ്ടു വരാൻ അകലത്തിൽ ഉള്ള തരംഗംപാടിയിലേക്ക് പോവാൻ എറണാകുളം കാരൈക്കൽ ട്രെയിൻ (Ekm-9.45PM കാരൈക്കൽ 11.50am ) കേറിയാൽ കാരക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 13 km.
നാഗപട്ടണതു നിന്നും 30km. നാഗപട്ടണത്തേക്ക് തമിഴ്നാട്ടിലെ മിക്കവാറും എല്ലാം സിറ്റിയിൽ നിന്നും ബസ്, ട്രെയിൻ സൗകര്യങ്ങൾ ലഭ്യമാണ്.