ട്രെയിൻ യാത്രകളിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

നമ്മളിൽ പലരും ട്രെയിൻ മാർഗ്ഗം യാത്ര ചെയ്തിട്ടുണ്ടാകും. അല്ലെങ്കിൽ സ്ഥിരമായി ട്രെയിൻ യാത്രകൾ ചെയ്യുന്നവരുമുണ്ടാകും. ട്രെയിൻ യാത്രകളിൽ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാവരുടെയും അറിവിലേക്കായി ലിസ്റ്റ് ചെയ്യുകയാണ് നമ്മുടെ ഫോളോവറായ കണ്ണൂർ സ്വദേശി ജംഷീർ.

അപ്പോൾ ട്രെയിൻ യാത്രകളിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. പ്ലാറ്റ്ഫോം ടിക്കറ്റോ യാത്രാ ടിക്കറ്റോ ഇല്ലാതെ റെയിൽവേ സ്റ്റേഷന്റെ അകത്തേക്ക് പ്രവേശിക്കരുത്. ട്രെയിനിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തു കഴിഞ്ഞാൽ മിനിമം പിഴ 250 രൂപയാണ്. നമ്മൾ സഞ്ചരിച്ച ക്ലാസും ദൂരം അനുസരിച്ച് പിഴയുടെ നിരക്കുകൾ കൂടുന്നതാണ്. പിഴ അടയ്ക്കാത്ത പക്ഷം ജയിൽ ശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ട്.

ടിക്കറ്റ് കൗണ്ടറിൽ സ്ത്രീകൾക്ക് പ്രത്യേകം ക്യൂ സംവിധാനം എന്നൊന്നും ഇല്ല. യാത്രാ ദിവസത്തിന് 120 ദിവസം മുമ്പ് മുതൽ സാധാരണ റിസർവേഷൻ തുടങ്ങുന്നതാണ്. ട്രെയിൻ ടിക്കറ്റ് രണ്ടു രീതിയിൽ നമുക്ക് ബുക്ക്‌ ചെയാം. ഓൺലൈൻ ആയും പിന്നെ റെയിൽവേ റിസർവേഷൻ കൗണ്ടറിലൂടെയും. അതായത് നമുക്ക് റെയിൽവേ സ്റ്റേഷനിൽ പോയി നേരിട്ട് അവിടത്തെ ടിക്കറ്റ് കൗണ്ടർ ചെന്നു ടിക്കറ്റ് ബുക്ക്‌ ചെയാം. വലിയ ദീർഘദൂര യാത്രയ്ക് ഇതായിരിക്കും കുറച്ചു ഗുണപ്രദം കാരണം നമ്മുടെ കൈയിൽ നിന്നും പിഴവ് സംഭവിക്കാനുള്ള സാധ്യത കുറവാണു.

അടുത്തത് ഓൺലൈൻ ആയി ടിക്കറ്റ് റിസർവേഷൻ ചെയ്യുന്നതാണ്. അതിനായി irctc എന്ന ഇന്ത്യൻ റെയിൽവേയുടെ വെബ്‌സൈറ്റിൽ കയറി ബുക്ക്‌ ചെയുക. ആദ്യമായി ചെയുന്ന ആൾ ആണെങ്കിൽ ആദ്യം ഈ സൈറ്റിൽ ഒരു അക്കൗണ്ട് ഉണ്ടാകണം അതിന് ശേഷമാണ് ബുക്ക്‌ ചെയ്യാൻ പറ്റുക.

ടിക്കറ്റ് കിട്ടാത്ത സമയത്ത് തത്കാൽ എന്ന ടിക്കറ്റ് നമുക്ക് ബുക്ക്‌ ചെയ്യാവുന്നതാണ് ഇതിനു നിരക്ക് കൂടുതലായിരിക്കും. ഒരു ടിക്കറ്റിൽ 6 യാത്രക്കാർക്ക് വരെ റിസര്‍വ് ചെയ്യാവുന്നതാണ്. കുട്ടികൾക്ക് (5-12വയസ്സ്) ബർത്ത് വേണ്ടങ്കിൽ പകുതി ചാര്‍ജും വേണമെങ്കിൽ മുഴുവൻ ചാര്‍ജും അടച്ച് റിസർവ് ചെയ്യാം.

റിസർവേഷൻ കൗണ്ടറിൽ നിന്ന് എടുത്ത ടിക്കറ്റ് നഷ്ടപ്പെട്ടാൽ സിസ്റ്റത്തിൽ ക്ളോസ് ചെയ്തു റിസർവേഷൻ ചാർട്ട് എടുക്കുന്നതിന് മുമ്പ് വരെ Duplicate ticket എടുക്കാം. അതിന് ചെറിയ ചാർജ് ഈടാക്കും. ടിക്കറ്റ് കൈമാറ്റം ചെയ്യ്ത് യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ്. പിടിക്കപ്പെട്ടാൽ ചാര്‍ജും ഫൈനും ഇടാക്കും. അടുത്ത ബന്ധുക്കളുടെ (അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, ഭാര്യ, ഭര്‍ത്താവ്. മക്കൾ) പേരിലേക്ക് യാത്രക്ക് 24 മണിക്കൂർ മുമ്പ് വരെ റിസര്‍വേഷൻ ടിക്കറ്റ് മാറാം. അതിന് സ്റ്റേഷൻ മാനേജർക്ക് അപേക്ഷിക്കണം.

60 വയസ്സ് പൂർത്തിയായ മുതിർന്ന പൗരൻമാരായ പുരുഷൻമാർക്ക് യാത്ര ചെയ്യുമ്പോൾ യാത്രാ നിരക്കിൽ 40% വരെ ഇളവും,58 വയസ്സായ സ്ത്രീകൾക്ക് 50% വരെ ഇളവും ലഭിക്കുന്നതാണ്. അതിനായി ടിക്കറ്റ് എടുക്കുമ്പോൾ വയസ്സ് തെളിയിക്കുന്ന രേഖയായ ഐഡിക്കാർഡ്, കൂടി കാണിക്കേണ്ടതുണ്ട്. ഐഡി യാത്രയിലും കയ്യിൽ കരുതുക.

രാജധാനി, ദുരന്തോ തുടങ്ങിയ ചില പ്രീമിയം സർവീസുകളിൽ യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന യാത്രാ നിരക്കിൽ യാത്രക്കാർക്കുള്ള ഭക്ഷണം കൂടി ഇൻക്ലൂട് ആയിരിക്കും. അത്തരം ട്രയിനുകളിൽ യാത്ര ചെയ്യുന്നവർ പുറമെ ഭക്ഷണം കൊണ്ടു പോകേണ്ടതില്ല. നല്ല വൃത്തിയും വെടിപ്പും ഉള്ള ഭക്ഷണം ആണ് അത്തരം ട്രയിനുകളിൽ സെർവ് ചെയ്യുന്നത്.

രാജധാനി പോലുള്ള പ്രീമിയം സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഫോമിൽ ഭക്ഷണം സെലക്റ്റ് ചെയ്യാനുള്ള കോളം കാണും. അതിൽ നിങ്ങൾക്ക് എന്താണ് വേണ്ടത് വെജിറ്റേറിയൻ ആണെങ്കിൽ അത്, നോൺ വെജിറ്റേറിയൻ ആണെങ്കിൽ അത് സെലക്റ്റ് ചെയ്യുക. ഇനി അത് ചൈഞ്ച് ചെയ്യാൻ ട്രയിനിൽ വെച്ച് അ അറ്റന്റേഴ്സിനോട് റിക്വസ്റ്റ് ചെയ്താൽ മാറ്റാവുന്നതാണ്.

അതുപോലെ യാത്ര ചെയ്യുന്നവർ വിന്റോ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാനാണ് കൂടുതൽ പേരും ആഗ്രഹിക്കുക. അതിന് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ കൗണ്ടറിൽ സൂചിപ്പിച്ച് അതിന്റെ ഓപ്ഷൻ കൊടുത്താൽ വിന്റൊ സിറ്റ് ഉണ്ടെങ്കിൽ നിങ്ങൾക്ക് വിന്റോ സീറ്റ് തന്നെ കിട്ടുന്നതായിരിക്കും.

പ്രീമിയം സർവീസുകളിൽ യാത്രക്കാരുടെ സൗകര്യത്തിന് വേണ്ടി ഓരോ കോച്ചിലും അറ്റന്റേഴ്സിനെ റെയിൽവെ നിയമിച്ചിട്ടുണ്ട്. യാത്ര അവസാനിച്ച് യാത്രക്കാരൻ സ്റ്റേഷനിൽ ഇറങ്ങാൻ പോകുമ്പോൾ ഞങ്ങൾക്ക് സാലറി ഒക്കെ കുറവാണ് എന്നൊക്കെ പറഞ്ഞ് അവർ ടിപ്പ് ചോദിച്ച് ഒരു വരവുണ്ട്. അത്തരക്കാർക്ക് ഒരു കാരണവശാലും ടിപ്പ് കൊടുക്കരുത്. അത്തരം ആളുകൾക്ക് നല്ല സാലറി തന്നെ റെയിൽവേ ലഭ്യമാക്കുന്നുണ്ട് എന്നറിയാൻ കഴിഞ്ഞത്.

മറ്റ് ദീർഘദൂര സൂപ്പർഫാസ്റ്റുകളിലും, എക്സ്പ്രസ്സുകളിലും യാത്ര ചെയ്യുന്നവർ ട്രയിനിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്. പ്രീമിയം ട്രയിനുകളിൽ ലഭിക്കുന്ന ഭക്ഷണം പോലെ നീറ്റ് ആയിരിക്കില്ല. അതു കൊണ്ട് യാത്ര തുടങ്ങുമ്പോൾ തന്നെ വീട്ടിൽ നിന്ന് ചപ്പാത്തി, നേന്ത്രപഴം, ബ്രഡ്, ജാം, അതുപോലെ ചിക്കൻ ഫ്രൈ മുതലായവ കയ്യിൽ കരുതിയാൽ 2 ദിവസം വരെ അത്തരം ഭക്ഷണങ്ങൾ കേടുകൂടാതെ യാത്രയിൽ ഉപയോഗിക്കാൻ നമുക്ക് പറ്റുന്നതാണ്. അതിലൂടെ എക്സ്പ്രസ്സ്, സൂപ്പർഫാസ്റ്റ് ട്രയിനിൽ കിട്ടുന്ന ഭക്ഷണങ്ങൾ തീർത്തും ഒഴിവാക്കാവുന്നതാണ്.

ട്രയിനിൽ നിന്നും കുടിവെള്ളം വാങ്ങുമ്പോൾ അതിന്റെ മൂടി സീൽ ചെയ്തതാണോ എന്ന് പരിശോധിക്കുക. സീൽ പോട്ടിച്ചതായി കണ്ടാൽ ഒരു കാരണവശാലും അത്തരം കുടിവെള്ളം വാങ്ങാതിരിക്കുക. യാത്ര ചെയ്യുമ്പോൾ കൂടെ കൊണ്ടു വരുന്ന സാധനങ്ങൾ പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. പെട്ടെന്ന് തീ പിടിക്കുന്നതും, പൊട്ടിത്തെറിക്കുന്നതുമായ വസ്തുക്കൾ അതായത് പെട്രോൾ, ഗ്യാസ്, പഠക്കങ്ങൾ etc മുതലായ സാധനങ്ങൾ ട്രയിനിൽ കൊണ്ട് പോകുന്നത് ശിക്ഷാർഹമാണ്. അതുപോലെ മദ്യപിച്ച് യാത്ര ചെയ്യുന്നതും, ട്രെയിനിൽ മദ്യപിക്കുന്നതും, മദ്യം കടത്തുന്നതും ശിക്ഷാർഹമാണ്.

എല്ലാ ട്രെയിനുകളും ജനറൽ കോച്ചുകൾ ഏറ്റവും മുന്നിലും പിറകിലും ഉള്ള ബോഗികൾ ആയിരിക്കും. ട്രെയിനിൽ മോഷണങ്ങൾ വർദ്ധിക്കുന്നതുകൊണ്ട് നിങ്ങളുടെ ലഗേജുകൾ പരമാവധി പൂട്ടിയിട്ട് സൂക്ഷിക്കുക. നിങ്ങൾ ഉറങ്ങുന്ന സമയത്ത് ആണ് ലഗേജുകൾ കൂടുതലായി കാണാതെ പോകുന്നത്. ഇതൊഴിവാക്കാൻ ഒരുപരിധിവരെ സഹായിക്കുന്നതാണ്.

ട്രയിനിൽ യാത്ര ചെയ്യുമ്പോൾ മറ്റു യാത്രക്കാർ സ്നേഹത്തോടെ തരുന്ന ഭക്ഷണ സാധനങ്ങൾ മേടിച്ചു കഴിക്കാതിരിക്കുക. അതുപോലെ നമ്മൾ കൊണ്ടു പോകുന്ന ഭക്ഷണം മറ്റു യാത്രക്കാർക്ക് ഷെയർ ചെയ്യാതിരിക്കുന്നതും നല്ലതാണ്. ഇങ്ങനെ ഭക്ഷണം നൽകിയിട്ട് കഴിച്ചവർ തെറ്റിദ്ധാരണ കൊണ്ട് യാത്രക്കിടയിൽ റെയിൽവേയിൽ പരാധിപ്പെട്ട് അവസാനം യാത്ര തന്നെ മുടങ്ങിയവർ ഉണ്ട്. സഹായം ചെയ്തിട്ട് പണി ചോദിച്ചു വാങ്ങാതിരിക്കുക.

എന്തെങ്കിലും വസ്തുക്കൾ മോഷണം പോവുകയോ, നഷ്ടപ്പെടുകയോ ചെയ്താൽ ഉടനെ റെയിൽവേ അതോറിറ്റിയെ അറിയിക്കണം. അതുപോലെ ട്രയിനിന്റെ സമയ വിവരങ്ങൾ അറിയാനും, സ്റ്റോപ്പുകളെ കുറിച്ചറിയാനും സഹായിക്കുന്ന where is my train എന്ന പേരുള്ള ഒരു ആപ്ലിക്കേഷൻ പ്ലെ സ്റ്റോറിൽ ലഭ്യമാണ്. അത് ഡൗൺലോഡ് ചെയ്താൽ ട്രയിൻ യാത്രയിൽ വളരെ ഉപകാരപ്പെടുന്നതാണ്.

അപ്പോൾ വിവരണം ഇഷ്ട്ടപ്പെട്ടുവെന്ന് കരുതുന്നു. ഇഷ്ട്ടപെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുമല്ലോ.