17,999 രൂപയ്ക്ക് കിടിലൻ 40 ഇഞ്ച് സ്മാർട്ട് TV വാങ്ങാം…

പണ്ടൊക്കെ ടിവി എന്നു പറഞ്ഞാൽ ആഡംബരത്തിന്റെ അവസാന വാക്ക് ആയിരുന്നു. കുടവയറുന്തി നിൽക്കുന്നതു പോലത്തെ സ്‌ക്രീനുള്ള പഴയ ടിവികൾ പണക്കാരുടെയും ഗൾഫുകാരുടെയും വീട്ടിലെ സ്ഥിര സാന്നിധ്യമായിരുന്നു. പിന്നീട് കാലക്രമേണ ടിവി സ്‌ക്രീനിന്റെ കുടവയർ കുറഞ്ഞു വന്നു. അവസാനം LCD യും LED യും ഒക്കെയായി. ഇപ്പോഴിതാ വിപണിയിൽ മിന്നി നിൽക്കുന്നത് സ്മാർട്ട് ടിവികളാണ്. സ്മാർട്ട് ടിവികൾ എന്നു പറഞ്ഞാൽ ഒരു ആൻഡ്രോയ്‌ഡ് സ്മാർട്ട്ഫോണിൽ ചെയ്യുവാൻ കഴിയുന്ന എല്ലാ കാര്യങ്ങളും (ഫോൺ വിളി ഒഴികെ) ചെയ്യുവാൻ സാധിക്കുന്നവയാണ്.

വെള്ളപ്പൊക്കത്തിൽ ഞങ്ങളുടെ വീട്ടിലെ ടിവി നശിച്ചു പോയതിനാൽ ഒരു സ്മാർട്ട് ടിവി വാങ്ങുവാൻ എനിക്ക് പ്ലാൻ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് സുഹൃത്തായ ഇബാദ് ഇക്ക ഒരു സ്മാർട്ട് ടിവി വാങ്ങിയതിനെക്കുറിച്ച് എന്നോട് പറയുന്നത്. വെറും 17,999 രൂപയ്ക്ക് തോംസൺ കമ്പനിയുടെ കിടിലൻ 40 ഇഞ്ച് സ്മാർട്ട് ടിവിയാണ് ഇക്ക വാങ്ങിയത്. ( വിലയിൽ മാറ്റങ്ങൾ വന്നേക്കാം.) സംഭവം കേട്ടപ്പോൾ എനിക്കും താല്പര്യമായി. ഉടനെത്തന്നെ ഫ്ളിപ് കാർട്ടിൽ നിന്നും സംഭവം ഓർഡർ ചെയ്തു. ഫ്ലിപ്പ് കാർട്ട് വഴി ഇത് വാങ്ങുമ്പോൾ ധാരാളം ഓഫറുകളും മറ്റും ഉണ്ട്. ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് ഇത് EMI ആയി ലഭിക്കുകയും ചെയ്യും. എന്തായാലും ഞാൻ ഓർഡർ ചെയ്ത് നാലോ അഞ്ചോ ദിവസത്തിനുള്ളിൽ സാധനം വീട്ടിലെത്തി.

ടിവിയോടൊപ്പം റിമോട്ട്, ടിവി സ്റ്റാൻഡ്, വാൾ മൌണ്ട് എന്നിവയൊക്കെ പാക്കിൽ ഉണ്ടായിരിക്കും. ടിവി നമ്മുടെ വീട്ടിൽ ഇൻസ്റ്റാൾ ചെയ്യുവാനായി ഒരു ടെക്‌നീഷ്യന്റെ സഹായം കമ്പനി നമുക്ക് ലഭ്യമാക്കും. ഇതിനു യാതൊരു വിധ ചാർജ്ജുകളും ഈടാക്കാതെ പൂർണ്ണമായും സൗജന്യമായാണ് കമ്പനി ആളെ വിടുന്നത്. സ്വന്തമായി ഇൻസ്റ്റാൾ ചെയ്തിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ കമ്പനി അതിനു ഉത്തരവാദി ആയിരിക്കുകയില്ല എന്നാണ് അറിഞ്ഞത്.

വളരെ ഒതുങ്ങിയതാണ് ഈ സ്മാർട്ട് ടിവി. സാംസംഗിന്റെ ഫുള്‍ എച്ച്.ഡി എല്‍.ഇ.ഡി ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേയാണ് ഈ മോഡലിലുള്ളത്. 1920×1080 പിക്‌സലാണ് റെസലൂഷന്‍. 450 നിറ്റ്‌സിന്റെ പീക്ക് െ്രെബറ്റ്‌നസാണ് ടിവിയിലുള്ളത്. 5.1.1 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഒ.എസിലാണ് ഈ മോഡലിന്റെ പ്രവര്‍ത്തനം. 1 ജി.ബി റാമും 8 ജി.ബി ഇന്റേണല്‍ മെമ്മറിയും ടിവിക്ക് കരുത്തേകും. ഒപ്പം വൈഫൈ, ഒപ്പം മൂന്ന് എച്ച്.ഡി.എം.ഐ പോര്‍ട്ടും, രണ്ട് യു.എസ്.ബി പോര്‍ട്ടും, ഒരു 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കും 40 ഇഞ്ച് സ്മാര്‍ട്ട് ടിവിയിലുണ്ട്.

ഡെസ്ക്ടോപ്പും ലാപ്ടോപ്പും ഒക്കെ ഓൺ ആയി വരുന്നതുപോലെയാണ് ടിവി പവൻ ഓൺ ചെയ്യുമ്പോൾ നമുക്ക് കാണുവാൻ സാധിക്കുന്നത്. ഹോട്ട് സ്റ്റാർ, യൂട്യൂബ്, നെറ്റ് ഫ്ലിക്സ്, ഫ്‌ളിപ്പ്കാർട്ട്, ജിമെയിൽ, ഗൂഗിൾ പ്ളേ സ്റ്റോർ തുടങ്ങിയവയെല്ലാം ടിവിയിൽ പ്രീ ഇൻസ്റ്റാൾഡ് ആണ്. കൂടാതെ നമുക്ക് ടിവിയുമായി വൈഫൈ, ബ്രോഡ്ബാൻഡ് എന്നിവയുമായി കണക്ട് ചെയ്ത് ഇന്റർനെറ്റ് ഉപയോഗിക്കുവാൻ സാധിക്കും. ശരിക്കും സ്മാർട്ട് ടിവികൾ എന്നു കേൾക്കുമ്പോൾ എല്ലാവർക്കും വളരെ ചെലവേറിയ ഒന്നാണ് എന്നാണു വിചാരം. സംഭവം ശരിയാണ്. മുൻനിര കമ്പനികളുടെ സ്മാർട്ട് ടിവികൾക്ക് നല്ല റേറ്റ് ഉണ്ട്. സാധാരണക്കാരായവർക്ക് താങ്ങാവുന്ന വിലയിലാണ് തോംസൺ സ്മാർട്ട് ടിവികൾ വിപണിയിലെത്തിയിരിക്കുന്നത്.

യൂട്യൂബ് വീഡിയോകൾ കാണുവാനായി ഈ സ്മാർട്ട് ടിവി ഉപയോഗിക്കാവുന്നതാണ്. നല്ല വീഡിയോ ക്ലാരിറ്റിയും മോശമില്ലാത്ത സൗണ്ട് ക്വാളിറ്റിയും ടിവിയ്ക്ക് ഉണ്ട് എന്നതിനാൽ ഫുൾ എച്ച്ഡി വീഡിയോകൾ ഇതിലൂടെ നന്നായി ആസ്വദിക്കുവാൻ സാധിക്കും. ഒരു വർഷത്തെ വാറണ്ടിയാണ് കമ്പനി ഈ ടിവിയ്ക്ക് നല്കുന്നത്. വേണമെങ്കിൽ ഫ്ലിപ്പ് കാർട്ട് വഴി പർച്ചേസിനൊപ്പം 1399 അധികം നൽകിയാൽ 2 വർഷത്തെ വാറന്റി ലഭിക്കും. 11,999 രൂപയ്ക്ക് 32 ഇഞ്ച് ടി വിയും വിപണിയിൽ ലഭ്യമാണ്. ബഡ്ജറ്റ് വിലയിലെത്തുന്ന തോംസൺ കമ്പനിയുടെ ഈ മോഡലിന്റെ പ്രധാന എതിരാളികള്‍ മൈക്രോമാക്‌സ്, വി.യു, ഷവോമി എന്നീ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടി.വികളാണ്.