തുത്തൻ ഖാമന്റെ ശവകുടീരവും ചുരുളഴിയാത്ത രഹസ്യങ്ങളും

വിവരണം – Rishin Momoa.

ലോകത്തിൽ ഇന്നോളം എവിടെയും എപ്രകാരത്തിലും കണ്ടു കിട്ടിയതിൽ വെച്ച് ഏറ്റവും മഹത്തായ പുരാവസ്തു നിധി-പുരാവസ്തു ഗവേഷകർ ഇപ്രകാരം ആണ് പറയുന്നത് ഒരു ശവ കുടിരത്തെയാണ്. യുവാവായിരികെ അന്തരിച്ച ഈജിപ്ഷൻ രാജാവ് തുത്തൻ ഖാമന്റെ ശവകൂടിരത്തെ.

മൂവായിരത്തിൽ അധികം വർഷങ്ങൾക്കു മുൻപ് ഈജിപ്ത് ഭരിച്ച ഫറവോയാണ് തുത്തൻ ഖാമൻ. ഒമ്പതാം വയസിൽ അദ്ദേഹം രാജാവായി. രഹസ്യങ്ങളുടെ കലവറയാണ് തുത്തൻ ഖാമന്റെ ‘മമ്മി ‘അടകം ചെയ്ത ശവകൂടിരം. ഇംഗ്ലണ്ടിലെ കർണർവോൻ പ്രഭുവിന്റെ സഹായത്തോടെ പ്രശസ്ത പുരാവസ്തു ഗവേഷകൻ ഹേവാർഡ് കാർട്ടറാണ് തുത്തൻ ഖാമന്റെ ശവകൂടിരം കണ്ടെത്തിയത്.

ഈജിപ്തിലെ ‘മരിച്ചവരുടെ താഴ്വര (വാലി ഓഫ്‌ ദി ഡെഡ്)’ യിൽ കണ്ടെത്തിയ ഈ ശവ കല്ലറയ്ക്ക് നാല് അറകൾ ഉണ്ടായിരുന്നു. ആദ്യത്തേതിൽ സ്വര്ണാഭരണങ്ങളും, രണ്ടും മൂന്നും അറകളിൽ ദേവന്മാരുടെയും ദേവിമാരുടെയും ചിത്രങ്ങളുമായിരുന്നു. നാലാമത്തെ അറയിലായിരുന്നു തുത്തൻ ഖാമന്റെ മൃതശരിരം. മൂന്ന് ശവപെട്ടികൾക്കുളിലാണ് തുത്തൻ ഖാമിന്റെ മമ്മി സൂക്ഷിച്ചിരുന്നത്. മറ്റ് ഈജിപ്ഷൻ മമ്മികളിൽ നിന്നും വ്യത്യസ്തമായിട്ട് തുത്തൻ ഖാമന്റെ മമ്മി അഴുകിയിരുന്നു.

തലയുടെ പിന്നിൽ ഇരുമ്പ് തലയണയും ശരീരം മുഴുവൻ പലതരം ആഭരണങ്ങളും ഉണ്ടായിരുന്നു. അരക്കെട്ടിലെ സ്വർണ്ണ അരഞ്ഞാണത്തിലാണ് വാൾ തൂക്കിയിരുന്നത്‌. വിലയേറിയ രത്നങ്ങൾ കൊണ്ട് വാൾ അലങ്കരിച്ചിരുന്നു. തുത്തൻ ഖാമന്റെ മമ്മിയിൽ അമൂല്യമായ നൂറ്റിഅമ്പതോളം ആഭരണങ്ങളും ഉണ്ടായിരുന്നു. ഇത് കൂടാതെ ഒരു സ്വർണ്ണ സിംഹാസനം, തടിയിൽ തീർത്ത ശില്പങ്ങൾ, ഫറവോയുടെ ഭാര്യയുടെ പ്രതിമ എന്നിവയും ശവകുടീരത്തിൽ നിന്നും കണ്ടെടുത്തു. ഇവിടെ നിന്നും കണ്ടെടുത്ത ആഭരണങ്ങളെ കുറിച്ചും മറ്റും കൃത്യമായി മനസിലാകാൻ കഴിഞ്ഞാൽ പുരാതന ഈജിപ്റ്റിന്റ വിചിത്രങ്ങളായ ആചാരങ്ങളുടെ ഏകദേശ രൂപം അറിയാനാകും.

തുത്തൻ ഖാമന്റെ മൃതശരീരം അഴുകിയത് ചരിത്രകാരന്മാരെയും ശാസ്ത്രജ്ഞരെയും കുഴക്കുന്ന ഒരു രഹസ്യമാണ്. ഇതിനേക്കാൾ പഴക്കം ഉള്ള മമ്മികള്ള് ഇപ്പോഴും ഒരു കേട് കൂടാതെയുണ്ട്. ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ മൃതശരീരത്തിൽ തേച്ചുപിടിപ്പിക്കുന്ന ഔഷധഗുണം ഉള്ള എണ്ണയാണ് കേട്കൂടാതെയിരിക്കാൻ സഹായിക്കുന്നത്. എന്നാൽ കാലം ചെന്നപോൾ ഈ എണ്ണ തന്നെ തൊലിയിലേക്ക് ഇറങ്ങി അതിനെ നശിപ്പിച്ചതാകാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഈ വാദം ശാസ്ത്രീയമായി തെളിക്കപ്പെട്ടിട്ടില്ല.

തുത്തൻ ഖാമന്റെ മമ്മി അഴുകുന്നതിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞാൽ ഒരു പക്ഷെ, മമ്മികൾ നിർമിക്കുന്നതിന്റെ രഹസ്യം ലോകത്തിനെ മനസിലാകാൻ കഴിഞ്ഞേക്കും. എന്നാൽ പുരാവസ്തു ശാസ്ത്രത്തിനെ തല്കാലം ഇതേക്കുറിച്ചു ഒന്നും അറിയില്ല. തുത്തൻ ഖാമന്റെ ശവകൂടിരം കണ്ടെത്തി മാസങ്ങൾക്ക് ശേഷം കർണർവോൻ പ്രഭു അന്തരിച്ചു. അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണം തുത്തൻ ഖാമന്റെ ശാപം ആണെന്ന് പലരും പറഞ്ഞു പരത്തി. മമ്മി കണ്ടത്താൻ സഹായിച്ച പലരും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. എന്നാൽ ഇതിന് പിന്നിൽ തുത്തൻ ഖാമന്റെ ശാപം അല്ല മറ്റു പലകാരണംങ്ങൾ ആകാം എന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു.