ഭര്‍ത്താവിന്‍റെ ടിക്-ടോക് ഭ്രമം; വീട്ടമ്മക്ക് രക്ഷകനായി പോലീസ്

വിവരണം തയ്യാറാക്കിയത് – ഷെഫീഖ് ഇബ്രാഹിം (കെഎസ്ആർടിസി കണ്ടക്ടർ).

അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശിയും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ പളളുരുത്തി കസ്ബ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍റെ ഉത്തരവാദിത്തപരമായ ഡ്യൂട്ടിയുടെ ഭാഗമായി ഒരു വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കുകയുണ്ടായി.

08/11/2019 വെളളിയാഴ്ച്ച രാത്രി 11 മണിയായപ്പോള്‍ പള്ളുരുത്തി – തോപ്പുംപടി റോഡിലൂടെ തോപ്പുംപടി ഭാഗത്തേക്ക് ഒരു യുവതി അസാധാരണമായി വേഗത്തിൽ നടന്നു പോകുന്നത് കണ്ട് സംശയം തോന്നിയ പള്ളുരുത്തി കസബ പോലീസ് സ്റ്റേഷനിൽ നൈറ്റ് ഡൂട്ടിയിൽ ഉണ്ടായിരുന്ന സേനാംഗം (cpo12088) അരുൺ.ജി ഉടനെ സ്റ്റേഷൻ ജീഡി സീനിയർ സിപിഓ സേവ്യർ സാറിനെ അറിയിക്കുകയും അദ്ദേഹം വിവരം സിറ്റി കണ്‍ട്രോള്‍ റൂമിൽ അറിയിക്കുകയും കണ്‍ട്രോള്‍ സിആർവിക്ക് വിവരം കൈമാറുകയും ചെയ്തു.

കലൂര്‍ സ്റ്റേഡിയത്തില്‍ ഐ.സി.എല്‍ മത്സരം നടക്കുന്നതിനാല്‍ കസ്ബ സ്റ്റേഷനിലും, തൊട്ടടുത്ത സ്റ്റേഷനിലും, ജീവനക്കാരും കുറവായിരുന്നു. എന്നാൽ കർമനിരതനായ അരുൺ .ജി , സേവ്യർ സാറിന്റെ നിർദേശാനുസരണം ഒരു നിമിഷം പോലും വൈകാതെ തോപ്പുംപടി ബി ഓ ടി പാലത്തിനടുത്തേക്ക് പായുകയും ചെയ്തു.വളരെ വേഗത്തില്‍ നടന്നു പോയ സ്ത്രീ പെട്ടെന്ന് തന്നെ ബി.ഒ.ടി പാലത്തിനടുത്തെത്തി. കായലിലേക്ക് ചാടുവാനായി പാലത്തിന്റെ കൈവരിയിലേക്ക് കയറുവാൻ തുടങ്ങുകയായിരുന്ന യുവതിയെ തടയുകയും യുവതിയുടെ ജീവൻ രക്ഷപെടുത്തുകയും ചെയ്തു.

എന്തിനാണ് എന്‍റെ കാര്യത്തില്‍ ഇടപെടുന്നത് എന്ന ചോദ്യത്തിന് മഫ്ത്തിയിലായിരുന്ന അരുണ്‍ നല്‍കിയ മറുപടി എനിക്കും സഹോദരിമ്മാരുണ്ട് എന്നായിരുന്നു. ഇത്തരം അവസരത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എപ്രകാരം പ്രവര്‍ത്തിക്കണമെന്നത് അരുണിലൂടെ മനസ്സിലാക്കുവാന്‍ കഴിയുന്നു. 2009 ബാച്ച് T10 കമ്പനി KEPA ട്രെയിനിംഗ് സേനാംഗമാണ് അരുണ്‍. ഭര്‍ത്താവിന്‍റെ ടിക് ടോക്ക് ഭ്രമം കൂടിയതാണ് ആത്മഹത്യ ചെയ്യാന്‍ എടുത്തു ചാടി വീടുവിട്ട് ഇറങ്ങുവാന്‍ ആ സ്ത്രീയെ ഇടയാക്കിത്. സ്റ്റേഷനില്‍ കൊണ്ടുവന്ന് വിശധമായി തിരക്കിയപ്പോള്‍ വില്ലന്‍ ടിക് ടോക്ക് ആണെന്നാണ് എന്നറിഞ്ഞത്.

പള്ളുരുത്തി കടയഭാഗത്തെ, 37 വയസ്സുള്ള സ്ത്രീയെയാണു രക്ഷപ്പെടുത്തിയത്. സ്ത്രീയെ സ്റ്റേഷനിലെത്തിച്ച്, പൊലീസുകാരായ സേവ്യറും അരുണും ജെൽജോയും ചേർന്ന് ആശ്വസിപ്പിക്കുകയും ബോധവത്ക്കരിക്കുകയും ചെയ്തു.ഭർത്താവിന്റെ ടിക് ടോക് ഭ്രമവും വെള്ളിയാഴ്ച രാത്രിയുണ്ടായ തർക്കവുമാണു ആത്മഹത്യയ്ക്കൊരുങ്ങാൻ പ്രേരിപ്പിച്ചത്. ഒരേ പ്രായമുളള ഭര്‍ത്താവിന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയതോ, ആത്മഹത്യക്ക് തുനിഞ്ഞ ഈ ഭാര്യ തന്നെ.

നാടിനും, പോലീസ് സേനക്കും ഒരു പോലെ അഭിമാനമായി മാറിയ സുഹൃത്തിന് എല്ലാ നന്മകളും നേരുന്നു. വാര്‍ത്തകളിലൂടെ ഇത്തരം കാര്യങ്ങള്‍ വായിക്കുക മാത്രമല്ല നാം ചെയ്യേണ്ടത് പകരം നമ്മളുടെ സമൂഹത്തില്‍ ഇനിയും ഇതുപോലെ നിസ്സാര കാര്യങ്ങളുടെ പേരില്‍ ജീവന്‍ നശിപ്പിക്കുവാന്‍ ഇറങ്ങി തിരിക്കുമ്പോള്‍ ഒരു നിമിഷം നിങ്ങളുടെ കുഞ്ഞുങ്ങളെയെങ്കിലും ഓര്‍ക്കുക.