തിരുവല്ല – ബാംഗ്ലൂര്‍ ഡീലക്സിലെ യാത്രക്കാരന്‍റെ അനുഭവങ്ങള്‍…

യാത്രക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ബസ് സര്‍വ്വീസാണ് കെഎസ്ആര്‍ടിസിയുടെ തിരുവല്ല – ബെംഗലൂരു ഡീലക്സ്. പ്രസ്തുത ബസ്സിലെ ജീവനക്കാരുടെ മാന്യമായ പെരുമാറ്റമാണ് ഇതില്‍ എടുത്തു പറയേണ്ട പ്രധാന വസ്തുത. വിഷ്ണു എസ്. ഗോപി എന്ന യാത്രക്കാരനു തിരുവല്ല – ബാംഗ്ലൂര്‍ ഡീലക്സ് ബസില്‍ കഴിഞ്ഞദിവസം ഉണ്ടായ യാത്രാനുഭവങ്ങളും സംഭവങ്ങളും അദ്ധേഹത്തിന്‍റെ വാക്കുകളിലൂടെ…

“ആദ്യം തന്നെ ഞാൻ Santhosh Kuttans ചേട്ടനോട് ഒരു വലിയ നന്ദി പറയുന്നു.. സേലം to തൃശൂർ പോകാൻ നോക്കുമ്പോഴാണ് ബാംഗ്ലൂർ നിന്നും സേലം വഴിയുള്ള എല്ലാ വണ്ടികളും ഫുൾ ആണെന്ന് നമ്മടെ ഓൺലൈൻ സൈറ്റ് പറയുന്നത്.. അപ്പൊത്തന്നെ മനസിലായി ഒരുവണ്ടിപോലും സേലം സ്റ്റാന്ഡിലേക് വരില്ല എന്നുള്ളകാര്യം.. അന്നത്തെ ബാംഗ്ലൂർ -തിരുവല്ല RPC 900 deluxeil നമ്മടെ കുട്ടൻസ് ആണെന്ന അദ്ദേഹം ഇട്ടിരുന്ന ഒരു പോസ്റ്റ്‌ കണ്ടപ്പോൾ മനസിലായി.. അപ്പൊത്തന്നെ വിളിച്ചു കാര്യം പറഞ്ഞു.. അങ്ങനെ തിരുവല്ല deluxeന്റെ ഏറ്റവും മുന്നിലുള്ള സിംഗിൾ സീറ്റ്‌ ചേട്ടൻ റെഡി ആക്കിത്തന്നു.. ഒരു ആണവണ്ടിപ്രേമിക്കു അതില്കൂടുതൽ എന്തുവേണം.. അതും നമ്മുടെ കുട്ടൻസിന്റെ കൂടെ😍..

അങ്ങനെ സേലം ബൈപാസിൽ ഒരു 11 മണിക്ക് വന്നുനിന്നാൽ മതിയെന്ന് പറഞ്ഞു.. സേലം സ്റാൻഡിൽനിന്നും setc ഒരു 10 പേരെയുംകൊണ്ട് എറണാകുളത്തേക് കൃത്യം 9.30ക്ക് സ്റ്റാൻഡ് വിട്ടു. അത്കഴിഞ്ഞു നേരെ ഞാൻ ബൈപാസ്സിലേക്കു വന്നു..ഏറ്റവും എടുത്തു പറയണ്ട ഒരു കാര്യം എന്തെന്നാൽ ഓരോ സ്ഥലത്തു എത്തുമ്പോളും സന്തോഷേട്ടൻ ഫോണിൽ വിളിച്ചു attibelle ടോൾ കഴിഞ്ഞു..Food കഴിക്കാന്‍ നിർത്തി.. ഓമല്ലൂർ ടോൾ ആയി എന്നിങ്ങനെ വിളിച്ചു പറഞ്ഞോണ്ടേയിരുന്നു..

അങ്ങനെ 11.15നു വണ്ടി വന്നു അതിൽ കയറി hot സീറ്റിൽ ഇരുന്നു ആസ്വദിച്ചു പോന്നു.. 9. 30നു സേലം സ്റ്റാൻഡിനു എടുത്ത setcയെ കോയമ്പത്തൂർ എത്തുന്നതിനുമുന്നെ overtake ചെയ്തു.. ഇതുപോലെ ഒരു യാത്ര ചെയ്യുമ്പോളാണ് ഒരു ആണവണ്ടിപ്രേമി എന്നനിലയിൽ മനസ്‌ നിറയുന്നത്.. സന്തോഷേട്ടന്റെകൂടെ ഇങ്ങനെ ഒരു യാത്ര ചെയ്യാൻപറ്റിയതിൽ ഒരുപാട് സന്തോഷം.. ഇനിയും ഇതുപോലെ അടുത്ത യാത്രക്കായി കാത്തിരിക്കുന്നു..”

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇതു മാതൃകയാക്കി യാത്രക്കാരോട് പെരുമാറിയാല്‍ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ.. ഇതുപോലെ ഇനിയും നല്ല നല്ല അഭിപ്രായങ്ങള്‍ യാത്രക്കാരുടെ പക്കല്‍ നിന്നും കേള്‍ക്കാന്‍ ഇട വരട്ടെ…