തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവർ ചേട്ടന്മാർക്ക് മാത്രം എന്തേ ഇങ്ങനെ ?

എഴുത്ത് – അബിൻ ശശാങ്കൻ.

തിരുവനന്തപുരം ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റുകൾ ബസ്സുകൾ നിർത്തുന്നില്ല. ബസ്സിൽ TVM എന്ന് മർക്കിങ് ഉള്ള വണ്ടികൾ മാത്രമേ നിർത്താതെ പോകുന്നുള്ളൂ. NH 47ൽ സ്ഥിതി ചെയ്യുന്ന ചാത്തൻപ്പാറ അഥവാ ചാത്തംപ്പാറ എന്ന സ്റ്റോപ്പിനെ കുറിച്ചാണ് ഞാൻ പറയുന്നത് . ആറ്റിങ്ങൽ കല്ലമ്പലം ഇടയിലാണ് മേൽ പറഞ്ഞ സ്റ്റോപ്പ് സ്ഥിതി ചെയ്യുന്നത്. വ്യക്തമാക്കി പറഞ്ഞാൽ ആലംകോടിനും കടുവായിൽ എന്ന സ്ഥലങ്ങൾക്കും ഇടയിൽ. ഈ സ്റ്റോപ്പിന് അടുത്തായിട്ടുള്ള ഒരു സ്വകാര്യ എൻജിനീയറിങ് കോളേജിൽ ദിനപ്രതി വിവിധ പരീക്ഷകളും ടെസ്റ്റുകളും മറ്റും നടുത്തുന്നതിനാലും. അവിടേക്ക് പോകാൻ NH ൽ നിന്നുള്ള വഴിയും ആയിരകണക്കിന് വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും വന്ന് പോകുന്ന ഒരു ഇടം കൂടിയാണ് ചാത്തൻപ്പാറ.

കൊല്ലം തിരുവനന്തപുരം ചെയിനും മറ്റ് ദീർഘദൂര ഫാസ്റ്റ് പാസ്സഞ്ചർ ബസ്സുകളിൽ ആളുകൾ നിറഞ്ഞു പോകുമ്പോൾ അത് വഴി കടന്ന് പോകുന്ന തിരക്ക് കുറഞ്ഞ സൂപ്പർ ഫാസ്റ്റുകൾക്ക് ബസുകൾക്ക് കൈ കാണിക്കുക എന്നത് ഒരു സ്വാഭാവിക കാര്യമാണ്. ഒന്നോ രണ്ടോ പേര് കൈ കാട്ടുമ്പോൾ നിർത്താതെ പോകുകയാണേൽ പോട്ടെന്ന് വയ്ക്കാം. ഇത് പത്ത്‌ ഇരുപത് പേരൊക്കെ കൂടി നിന്ന് കൈ കാട്ടുമ്പോൾ ബസ്സ് ഒന്ന് നിർത്തി അവരെ കൂടെ കൊണ്ട് പോകരുതോ ? കുറച്ചു തിരുവനന്തപുരം ടിക്കറ്റുകൾ കിട്ടുന്നത് അത്ര വിലയില്ലാത്ത കാര്യമാണോ ? കുറച്ചു അധികം ആളുകൾ കയറുന്നത് കൊണ്ട് ബസ്സിലെ യാത്രക്കാരിൽ നിന്ന് എതിർപ്പ് ഒന്നും വരാൻ സാധ്യയത ഇല്ല ! എന്ന് കരുതുന്നു.

ഇതിലെ വിരോധാഭാസം എന്തെന്നാൽ ഈ സമയങ്ങളിൽ KSRTC യുടെ സ്റ്റാഫുകൾ ഡ്യൂട്ടിക്ക് കയറാൻ വേണ്ടി ഡിപ്പോകളിലേക്ക് പോകാൻ സ്റ്റോപ്പിൽ നിന്ന് കൈ കാട്ടിയാൽ കൂടെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോ ബസുകൾ അവിടെ നിർത്തി കൊടുക്കില്ല എന്നതാണ്. മേൽപ്പറഞ്ഞ സ്ഥലത്ത് സൂപ്പർഫാസ്റ്റ് ബസുകൾക്ക് സ്റ്റോപ്പുണ്ടോ? അത് നിയമ വിരുദ്ധമാണ് എന്നോക്ക പറഞ്ഞു വരുന്നവരോട്. എല്ലാം നിയമത്തിന്റെ വഴിക്ക് ആണോ ഇവിടെ എല്ലാം നടക്കുന്നത്? പത്ത് ടിക്കറ്റിന് വേണ്ടി ചില്ലറ വിട്ടു വീഴ്ചകൾ ഒക്കെ ചെയ്ത് കൂടെ? ആ ഡ്രൈവർ ചേട്ടന്മാരും ഇത് പോലെ ഓരോ സ്ഥലത്ത് മറ്റും ഒക്കെ പോയി ടെസ്റ്റുകൾ എഴുതിയും ഒക്കെ തന്നെയല്ലേ ഈ സ്ഥാപനത്തിൽ എത്തിയത്. ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലുമുള്ള സ്ത്രീകൾ/പെണ്കുട്ടികൾ അടക്കം വന്ന് പോകുന്ന ഒരു ഇടമാണ്.

പിന്നെ നീ തിരുവനന്തപുരം ഡിപ്പോയിലെ ബസ്സിൽ മാത്രമേ കയറു എന്ന് ചോദിച്ചാൽ ? അങ്ങനെ അല്ലട്ടോ ! അത് വഴി ആ സമയങ്ങളിൽ കൂടുതലും കടന്ന് പോകുന്നത് തിരുവനന്തപുരം ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസ്സുകളാണ്. ആയതിനാൽ ആണ് അങ്ങനെ പറഞ്ഞത്. നേരെ മറിച്ച് ദീർഘദൂര സർവീസുകളായ തൃശൂർ – തിരുവനന്തപുരം , തലശ്ശേരി – തിരുവനന്തപുരം , പൊന്നാനി – തിരുവനന്തപുരം , എറണാകുളം – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റുകൾ ബസുകൾ ഇവിടെ നിർത്തി ആളെ എടുത്ത് പോകുന്നുണ്ട്. പൊതുവെ പറയുകയാണേൽ വടക്കൻ ജില്ലകളിൽ നിന്ന് വരുന്ന സകല സൂപ്പർ ഫാസ്റ്റ് ബസുകൾക്കും ഇവിടെ നിർത്താൻ മടിയില്ല എന്ന തന്നെ. ആ ഡ്രൈവർ കണ്ടക്ടർ ചേട്ടന്മാർക്ക് ഒരുപാട് നന്ദിയും അറിയിക്കുന്നു. ഒരിക്കലും തിരുവനന്തപുരം ഡിപ്പോയിലെ KSRTC ജീവനക്കാരെ കുറ്റപ്പെടുത്തുകയല്ല, പറയാനുള്ളത് പോസ്റ്റിലൂടെ പറഞ്ഞു എന്ന് മാത്രം.