സോവിയറ്റ് – ജർമ്മൻ യുദ്ധത്തിനിടയിൽ താരമായ ‘വോഡ്‌ക’ – ഒരു ചരിത്രകഥ..

എഴുത്ത് – ജെറാൾഡ് ജോസഫ്.

1942 ഓഗസ്റ്റ് മാസം. റഷ്യൻ വേനലിന്റെ ചൂട് പിടിച്ചു ഹിറ്റ്ലർ പട സ്റാലിൻഗാർഡ് ലഷ്യമാക്കി മുന്നേറുന്നു. സോവിയറ്റ് പടയ്ക്ക് പിടിച്ചു കെട്ടാൻ പറ്റാത്തത്ര കരുത്തരായിരുന്നു ജർമൻ സൈന്യം. റഷ്യൻ ഭൂമിയിൽ നാശം വിതച്ചു മുന്നേറുന്ന ജര്മന്കാരെ എതിർക്കാൻ സ്റ്റാലിൻ പടയുടെ കൈയ്യിൽ വേണ്ടത്ര ആയുധം പോലും ഇല്ലായിരുന്നു. വേണ്ടത്ര തോക്കില്ലാത്തതിനാൽ മരിച്ചു വീഴുന്ന പട്ടാളക്കാരുടെ തോക്ക് എടുത്താണ് സോവിയറ്റ് പട്ടാളക്കാർ ഹിറ്റ്ലർ പടയെ നേരിട്ടത്. നരക തുല്യമായ അവസ്ഥയിൽ Soviet സൈനികർ ആശ്വാസം കണ്ടെത്തിയിരുന്ന പാനീയമായിരുന്നു വോഡ്ക.

വോഡ്ക പ്രിയത്തിനു പേരുകേട്ട സോവിയറ്റ് പടയിൽ ഓരോ പട്ടാളക്കാരനും യുദ്ധസമയത്തു റേഷൻ ആയി കിട്ടിയിരുന്നത് വെറും 100 ഗ്രാം വോഡ്ക്ക മാത്രമായിരുന്നു. അതും പലപ്പോഴും യുദ്ധഭൂമിയിൽ പാരഷൂട്ട് വഴി ഇടുകയായിരുന്നു പതിവ്. വോഡ്ക ആകാശത്തുനിന്ന് പെയ്‌തിറങ്ങുന്നത് സൈനികർ കൊതിയോടെ നോക്കി നിൽക്കും. ഓരോ റെജിമെന്റിലും മരിച്ചു വീഴുന്ന സൈനികരുടെ പേര് റിപ്പോർട്ട് ചെയ്തു അവരുടെ വോഡ്ക വിഹിതം റദ്ദ് ചെയ്യുന്ന ഏർപ്പാട് റെജിമെൻറ് തലവന്റെ ഉത്തരവാദിത്വമാണ്. കടുത്ത വോഡ്ക ക്ഷാമത്തിനിടെയ്ക്ക് ഇത് പാലിക്കുക എന്നത് നിര്ബന്ധമാണ്.

മാമേവ് കുന്നുകൾ കെന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന പീരങ്കി പടയുടെ തലവൻ Lt. Ivan Bezditko പേരുകേട്ട വോഡ്ക പ്രിയനായിരുന്നു. പട്ടാളക്കാർക്ക് ഇടയിൽ “Ivan the Terrible” എന്നറിയപ്പെട്ടിരുന്ന മുന്കോപിയായ അദ്ദേഹത്തിന് 100 ഗ്രാം വോഡ്ക റേഷൻ ഒട്ടും പോരായിരുന്നു. ഇത് മറികടക്കാൻ അദ്ദേഹം തന്റെ റെജിമെന്റിലെ മരിച്ചു വീഴുന്ന പട്ടാളക്കാരുടെ പേര് റിപ്പോർട്ട് ചെയ്യാതെ അവരുടെ വോഡ്ക വിഹിതം മോഷ്ടിച്ചു തന്റെ ട്രെഞ്ചിൽ നിധി പോലെ സൂക്ഷിച്ചു. ആവശ്യാനുസരണം അത് ഉപയോഗിച്ച് അയാൾ തന്റെ വോഡ്ക ദാഹം അകറ്റി.

അതേസമയം വോൾഗ നദീതീരത്തുള്ള സോവിയറ്റ് സപ്ലൈ ഗോഡൗണിലെ സപ്ലൈ ഓഫീസറായ Major Malygin ഒരു കര്യം ശ്രദ്ധിച്ചു. ഓരോ റെജിമെന്റിലേക്കുമുള്ള വോഡ്ക സപ്ലൈ, മരണങ്ങൾ കാരണം കുറയുമ്പോഴും Lt. Ivan Bezditko യുടെ റെജിമെന്റിലെ വോഡ്ക സപ്ലൈ യുടെ അളവില് മാത്രം ഒരു മാറ്റവുമില്ല!! ജര്മന്കാരുടെ നിഷ്കരുണമായ പീരങ്കി ആക്രമണത്തിൽ മറ്റു റെജിമെന്റുകളിൽ കനത്ത ആൾനാശം സംഭവിക്കുമ്പോൾ Lt. Ivan Bezditkoയുടെ റെജിമെന്റിൽ മാത്രം ആൾനാശം വരാത്തത് Major Malyginനെ അത്ഭുതപ്പെടുത്തി. നിജസ്ഥിതി അറിയുവാനുള്ള ഒരു ചെറിയ അന്വേഷണത്തിലൂടെ Lt. Ivan Bezditkoയുടെ റെജിമെന്റിലും മറ്റുള്ളവരെപ്പോലെ കനത്ത ആൾനാശം ഉണ്ടെന്ന് Major Malyginനു മനസ്സിലായി.

താമസിക്കാതെ Ivanഉ സപ്ലൈ ഓഫീസർ Major Malyginന്റെ വിളി വന്നു. കള്ളത്തരം താൻ കണ്ടുപിടിച്ചെന്നും, ഇത് വൈകാതെ ആസ്ഥാനത്തേക്ക് റിപ്പോർട്ട് ചെയ്യുമെന്നും, ഇതിനാൽ താങ്കളുടെ വോഡ്ക റേഷൻ മൊത്തത്തിൽ റദ്ദു ചെയ്യുകയാണെന്നും Major Malygin, Lt. Ivan Bezditkoയെ അറിയിച്ചു. ഒരു മാപ്പപേക്ഷ പ്രതീക്ഷിച്ചു നിന്ന Malygin ന് മറു അറ്റത്തുനിന്നു ലഭിച്ചത് ധാഷ്ട്യം നിറഞ്ഞ ഒരു വിചിത്ര മറുപടിയാണ് ; ” …..എനിക്ക് തരാനുള്ളത് തന്നില്ലെങ്കിൽ,..തനിക്കുള്ളത് ഉടനെ കിട്ടും!!…..”. ഇതിന്റെ പൊരുൾ മനസ്സിലാക്കാഞ്ഞ Malygin , Ivan ന്റെ വോഡ്ക കടത്ത് ആസ്ഥാനത്തേക്ക് റിപ്പോർട്ട് ചെയ്യുകയും അദ്ദേഹത്തിന്റെ വോഡ്ക വിഹിതം റദ്ധാക്കുകയും ചെയ്തു.

ഇതറിയേണ്ട താമസം ഭ്രാന്ത് ഇളകിയ Ivan തന്റെ റേഡിയോ സെറ്റ് എടുത്ത് ഒരു കോൾ വിളിച്ചു. സൈനിക ആസ്ഥാനത്തേക്കോ, ഗോഡൗണിലേക്കോ മാപ്പിരക്കാനായിരുന്നില്ല ആ വിളി. മറിച്ച്, മാമേവ് കുന്നുകളിൽ തന്റെ കീഴിലുള്ള പീരങ്കിപ്പടയ്ക്കാണ് ആ വിളി പോയത്. “…നിങ്ങൾക്ക് റോക്കറ്റ് വിട്ടു നശിപ്പിക്കുവാനുള്ള പുതിയ coordinates ഇതാണ്… വേഗം പീരങ്കി ചലിപ്പിച്ചു ആക്രമിക്കുക….” Ivan ന്റെ ഓർഡർ കിട്ടിയതോടെ പീരങ്കിപ്പട ഒന്നും നോക്കാതെ എവിടേക്കെന്നറിയാതെ തങ്ങൾക്കു കിട്ടിയ coordinatesസിലേക്ക് മൂന്നു റൗണ്ട് വെടി പൊട്ടിച്ചു. പൊട്ടിച്ച വെടി ചെന്ന് വീണത് വോൾഗ നദീതീരത്തുള്ള Major Malygin ന്റെ സപ്ലൈ ഗോഡൗണിൽ!!

തകർന്ന സപ്ലൈ ഗോഡൗണിൽ നിന്നും പൊട്ടിയ വോഡ്ക കുപ്പികളുടെയും വമിക്കുന്ന പുകപടലങ്ങളുടെ ഇടയിലൂടെ വിളറിപൂണ്ട് രക്ഷപ്പെട്ട് ഓടിയ Major Malygin നു എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. Ivante മറുപടിയുടെ പൊരുൾ മനസ്സിലാക്കിയ അദ്ദേഹം പ്രാണരക്ഷാർധം പട്ടാള ആസ്ഥാനത്തേയ്ക്ക് വിളിച്ചു കരഞ്ഞ് സഹായമഭ്യർഥിച്ചു. ഒരു ദയ പ്രതീക്ഷിച്ച അദ്ദേഹത്തിന് കിട്ടിയ കൂസലില്ലാത്ത മറുപടി ഇതാണ്…. ” ഈയിടെ പട്ടാള ബഹുമതിയായ red star കിട്ടിയ Lieutenant ആണ് Ivan Bezditko …. അദ്ദേഹത്തിന് കൊടുക്കാനുള്ള വോഡ്കയങ്ങു കൊടുക്കുക..!! ”

Source: ലോക മഹായുദ്ധത്തിനു ശേഷം യുദ്ധം നേരിട്ട ആളുകളുടെ അനുഭവങ്ങൾ കോർത്തിണക്കി William Craig എഴുതിയ Enemy at the Gates: The Battle for Stalingrad എന്ന യുദ്ധ വിവരണം.