റെസ്‌ലിംഗ് പ്രേമികളുടെ ഇഷ്ടവാക്കായ ‘WWE’ – ശരിക്കും എന്താണിത്?

പ്രധാനമായും പ്രഫഷണൽ റെസ്‌ലിങിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കായിക വിനോദ കമ്പനിയാണ് വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ് (ഡബ്ലിയു ഡബ്ലിയു ഇ). ചലച്ചിത്ര, സംഗീത മേഖലകളിലും ഇവർ പ്രവർത്തിക്കുന്നു. മറ്റ് പ്രഫഷണൽ റെസ്‌ലിങുകൾ പോലെ സത്യമായ ഒന്നല്ല ഇത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസൃതമായ് ഗുസ്തിക്കാർ അഭിനയിക്കുകയും ഇത് കൃത്രിമമായ സംഘട്ടനമല്ല എന്ന ഭാവത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഡബ്ലിയു ഡബ്ലിയു ഇയുടെ രീതി. വിൻസ് മക്മേൻ ആണ് ഇതിന്റെ പ്രധാന ഉടമസ്ഥനും ചെയർമാനും. അദ്ദേഹത്തിന്റെ ഭാര്യ ലിൻഡ മക്മേനാണ് സി.ഇ.ഒ.

1952-ലാണ് ഡബ്ലിയു ഡബ്ലിയു ഇ സ്ഥാപിതമായത്. കണെക്‌റ്റിക്കട്ടിലെ സ്റ്റാൻഫോർഡിലെ 1241 ഈസ്റ്റ് മെയിൻ സ്ട്രീറ്റിലാണ് ഇതിന്റെ പ്രധാന കാര്യാലയം സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ റെസ്‌ലിങ് കമ്പനിയാണ് ഇത്.ഒരു വർഷം 300 ൽ അധികം എപിസോഡുകൾ ഡബ്ല്യു .ഡബ്ല്യു .ഈ നെറ്റ് വർക്കിലുടെ സംപ്രേഷണം ചെയുന്നുണ്ട്.ന്യൂയോർക്ക് സിറ്റി,ലോസ്അഞ്ജലെസ്,സിങ്കപ്പൂർ,ലണ്ടൻ,ടോകിയോ,മുംബൈ,മുയുണിച്,മെക്സിക്കൊസിറ്റി,ഷാങ്ങായി എന്നിവടങ്ങളിലും വേൾഡ് റെസ്റ്റ്ലിങ്ങ് എന്റെർറ്റൈന്മെന്റിന്റെ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.

ഡബ്ല്യു.ഡബ്ല്യു.ഈ യുടെ ചരിത്രം ഇങ്ങനെയാണ് ജെസ് മാക്മേനും റ്റൂറ്റ്സ് മോണ്ടാടും ചേർന്ന് 1952 ൽ ക്യാപിറ്റൽ റെസ്റ്റലിങ്ങ് കോർപ്രേഷൻ(CWC) സ്ഥാപിച്ചതോട് കുടിയാണ് ഇതിന്റെ ജൈത്ര യാത്ര ആരംഭിക്കുന്നത്.പിന്നിട് കുറച്ച് വർഷങ്ങൾക്ക് ശേഷം ഇതിന്റെ പേര് മാറ്റി വേൾഡ് റെസ്റ്റലിങ്ങ് ഫെഡറേഷൻ(WWF) എന്നാക്കി പ്രവർത്തനം തുടർന്നു.പിന്നിട് കുറച്ച് വർഷങ്ങൾക്ക് ശേഷം ഇന്ന് കാണുന്ന രിതിയിൽ വേൾഡ് റെസ്റ്റലിങ്ങ് എന്റെർറ്റൈന്മെന്റ്(WWE) എന്നാക്കി ഇപ്പോൾ ഈ പേരിൽ തുടർന്ന് കൊണ്ടിരിക്കുന്നു.ഡബ്ല്യു.ഡബ്ല്യു.ഈ റോ,ഡബ്ല്യു.ഡബ്ല്യു.ഈ സ്മാക്ക് ഡൌൺ എന്നി രണ്ട് വിഭാഗങ്ങളിൽ ആയിട്ടാണ് വേൾഡ് റെസ്റ്റലിങ്ങ് എന്റെർറ്റൈന്മെന്റ് ന്റെ ഗുസ്തി മത്സരം നടക്കുന്നത്.

ഡബ്ല്യു.ഡബ്ല്യു.ഈ എന്ന ഈ ഗുസ്തി മത്സരം നടക്കുന്നത് അമേരിക്കയിലാണ് അവിടെ നിന്നാണ് ഇതിന്റെ തത്സമയ സംപ്രേഷണം.ഡബ്ല്യു.ഡബ്ല്യു.ഈ നെറ്റ് വർക്ക്.കോം എന്ന വെബ്‌സൈറ്റിലും അമേരിക്കയിലെ തന്നെ ചാനലായ യു.എസ് നെറ്റ് വർക്ക് ലും.ഇന്ത്യയിൽ ടെൻ സ്പോർട്സ്,ടെൻ എച്ച്.ഡി എന്നി ചാനലുകളിലാണ്‌ ഈ പരിപാടി സംപ്രേഷണം ചെയുന്നത്. ഡബ്ല്യു.ഡബ്ല്യു.ഈ നടത്തുന്ന ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾ കമ്പനിയുമായി ഒരു കരാറിൽ എർപെടുന്നു.ഈ കരാർ പ്രകാരമായിരിക്കും ഇവർ മത്സരിക്കുന്നത്.

മത്സരങ്ങളിലെ പെർഫോമൻസ് അടിസ്ഥാനമാക്കിയാണ് ചാമ്പ്യൻ പട്ടവും പ്രതിഫലവും നൽകുന്നത്. ഡബ്ല്യു.ഡബ്ല്യു.ഈയുടെ മുൻകാല സ്ഥാപനമായ ഡബ്ല്യു.ഡബ്ല്യു.എഫ് എന്ന സ്ഥാപനം 1999.ഒക്ടോബർ.19 ന് ന്യൂയോർക്ക്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ച്(NYSE) ൽ രജിസ്റ്റർ ചെയ്തത് ആണ് $172.5 മില്യൺ ഡോളറിനാണ് സ്റ്റോക്ക്‌ വാല്യൂ ഇഷ്യൂ ചെയ്തത്.ന്യൂയോർക്ക്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ച് ൽ ആണ് ഡബ്ല്യു.ഡബ്ല്യു.ഈയുടെ എല്ലാ വ്യാപാര ഇടപാടുകളും നടത്തുന്നത്.

ഡബ്ല്യു.ഡബ്ല്യു.ഈ ലൈബ്രറി എന്ന വീഡിയോ ലൈബ്രറിയിൽ നിന്ന് സി.ഡി കൾ പുറത്ത് ഇറക്കിയാണ് ഇതിന്റെ ആദ്യകാല പ്രചാരണം.പിന്നിട് 2014 ഫെബ്രുവരി.24 ന് ഡബ്ല്യു.ഡബ്ല്യു.ഈ നെറ്റ് വർക്ക്‌ എന്ന വെബ്സൈറ്റ് ലുടെ സംപ്രേഷണം ആരംഭിച്ചു പണമടച്ച് കാണുന്ന രിതിയിലാണ് ഇതിൽ തത്സമയ സംപ്രേഷണം ചെയുന്നത്.