കോസ്റ്റാ ലുമിനോസ എന്ന പടുകൂറ്റൻ ഇറ്റാലിയൻ ക്രൂയിസ് ഷിപ്പിലെ കാഴ്ചകൾ

ചെറുപ്പം മുതലേ നാമെല്ലാം കേട്ടു വളര്‍ന്നതാണ് കപ്പലും കടലും കഥകളൊക്കെ. എന്നാല്‍ കപ്പലില്‍ ഒന്ന് കയറണം എന്ന ആഗ്രഹം നടക്കാതെ അല്ലെങ്കില്‍ അതിനു തുനിയാതെ ഭൂരിഭാഗം ആളുകളുടെയും ഉള്ളില്‍ അവശേഷിക്കുന്നു. എന്നാല്‍ കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് കപ്പല്‍ യാത്രകള്‍ സാധ്യമാക്കുന്ന ചില ടൂര്‍ പാക്കേജുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ അധികമാരും അറിയാതെ പോകുകയാണ് ഇതെല്ലാം. പക്ഷേ എന്നിരുന്നാലും നന്നായി കാശു മുടക്കിയാല്‍ നല്ല കിടിലന്‍ ഷിപ്പ് യാത്രകള്‍ നമുക്ക് ആസ്വദിക്കുവാന്‍ കഴിയും. അത്തരത്തില്‍ ഒരു ക്രൂയിസ് ഷിപ്പിന്റെ വിശേഷങ്ങളാണ് ഇത്തവണ നിങ്ങള്ക്ക് മുന്നില്‍ ഞങ്ങള്‍ പങ്കുവെയ്ക്കുന്നത്.

കഴിഞ്ഞ മാസം കൊച്ചി തുറമുഖത്ത് അടുത്ത ‘കോസ്റ്റ ലുമിനോസ’ എന്ന പടുകൂറ്റന്‍ ഇറ്റാലിയന്‍ ഷിപ്പിലെ കാഴ്ചകളിലേക്ക് നിങ്ങള്‍ക്ക് ഏവര്‍ക്കും സ്വാഗതം. പടിപ്പുരക്കല്‍ ട്രാവല്‍സ് എന്ന ഏജന്‍സി മുഖേനയാണ് ഞങ്ങള്‍ക്ക് ഈ ഷിപ്പില്‍ കയറുവാനുള്ള ഭാഗ്യം ലഭിച്ചത്. ഷിപ്പില്‍ കയറുന്നവര്‍ക്കും ഇറങ്ങുന്നവര്‍ക്കുമായി താല്‍ക്കാലിക ഇമിഗ്രേഷന്‍ കൌണ്ടറുകള്‍ തുറമുഖത്ത് കാണാമായിരുന്നു. ഒപ്പം തന്നെ സന്ദര്‍ശകരെ ലക്‌ഷ്യം വെച്ച് കുറച്ച് കടകളും അവിടെയുണ്ട്. സെക്യൂരിറ്റി ചെക്കിംഗ് എല്ലാം കഴിഞ്ഞു വിസിറ്റിംഗ് പാസ്സും എടുത്ത് ഞങ്ങള്‍ കപ്പലിലേക്ക് കയറി. കപ്പലിനുള്ളില്‍ വീണ്ടും ഒരു സെക്യൂരിറ്റി ചെക്ക് കൂടിയുണ്ടായിരുന്നു.

ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് കയറിയ പ്രതീതിയാണ് കപ്പലിനുള്ളില്‍ കയറുമ്പോള്‍ അനുഭവപ്പെടുന്നത്. മൂന്നാമത്തെ നിലയിലേക്ക് ആയിരുന്നു ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്നത്. കൊച്ചി – മാലിദ്വീപ്, കൊച്ചു മുംബൈ തുടങ്ങിയ വിവിധതരം പാക്കേജുകള്‍ ഈ കപ്പലില്‍ ലഭ്യമാണ്. പാക്കേജ് എടുക്കുന്നതിനായി എന്നെപ്പോലെ നിങ്ങള്‍ക്കും പടിപ്പുരക്കല്‍ ട്രാവല്‍സുമായി ബന്ധപ്പെടാവുന്നതാണ്.

കപ്പലില്‍ നിരവധി ആകര്‍ഷണീയമായ ഷോകള്‍ നടക്കുന്നുണ്ടായിരുന്നു. സന്ദര്‍ശകരെയും യാത്രക്കാരെയും മാക്സിമം എന്ജോയ്‌ ചെയ്യിക്കുന്ന തരത്തിലുള്ളവയായിരുന്നു അവ. ഇതിനു മുന്‍പ് തായ്ലാന്ഡ് യാത്രയ്ക്കിടയിലാണ് ഇതുപോലുള്ള ഷോകള്‍ ഞാന്‍ കണ്ടത്. എന്തായാലും നല്ല കിടിലന്‍ ഷോകള്‍ തന്നെയായിരുന്നു അതെല്ലാം. അതിനുശേഷം ഞങ്ങള്‍ ഒന്‍പതാമത്തെ നിലയിലുള്ള സ്പാ കാണുവാന്‍ വേണ്ടി പോയി. ‘സംസാര’ എന്നായിരുന്നു ആ സ്പായുടെ പേര്. അതി നൂതനമായ സൌകര്യങ്ങള്‍ നിറഞ്ഞ ഒരു സ്പാ ആയിരുന്നു അത്.

സ്പായിലെ കാഴ്ചകള്‍ കണ്ട ശേഹ്സം ഞങ്ങള്‍ ഷിപ്പിന്‍റെ ഏറ്റവും മുകളിലെ നിലയിലേക്ക് പോയി. അവിടെ സ്വിമ്മിംഗ് പോലും ഡിജെ പ്രോഗ്രാമുകള്‍ നടത്തുവാനുള്ള സൌകര്യവും ഉണ്ടായിരുന്നു. കാശുള്ളവന് നന്നായി അടിച്ചുപൊളിക്കാന്‍ പറ്റിയ ഒന്നാണ് ഷിപ്പ് യാത്രകള്‍… കപ്പല്‍ യാത്രികര്‍ക്ക് കപ്പലിനുള്ളില്‍ ഭക്ഷണവും കൂള്‍ഡ്രിങ്ക്സം ഒക്കെ ഫ്രീയാണ്. മദ്യത്തിന് മാത്രം പണം മുടക്കിയാല്‍ മതി എന്നാണു അവിടെ നിന്നും അറിയുവാന്‍ കഴിഞ്ഞത്. ലുലു മാളിന്‍റെ ഏറ്റവും മുകളിലെ നിലയുടെ രണ്ടിരട്ടി കാണും ഇവിടത്തെ ഒരു റെസ്റ്റോറന്റിന്.

അപ്പര്‍ ഡക്കിലെ കാഴ്ചകള്‍ വളരെ മനോഹരമായിരുന്നു. കപ്പല്‍ കടലിലൂടെ പോകുമ്പോള്‍ ആണെങ്കില്‍ ഇവിടെ നിന്നാല്‍ നല്ല അടിപൊളി കാഴ്ചകള്‍ ആയിരിക്കും കാണാനാകുക. ടൈറ്റാനിക് സിനിമയിലെ കാഴ്ചകള്‍ എല്ലാവരും കണ്ടിട്ടില്ലേ? അതുപോലെ തന്നെയായിരിക്കും ഇവിടെയും. ഈ കപ്പലില്‍ ഏറ്റവും ബെസ്റ്റ് വ്യൂ കിട്ടുന്ന സ്ഥലവും ഇതായിരിക്കും.

ഷിപ്പിലെ യാത്രക്കാര്‍ക്കായുള്ള മുറികള്‍ ആണെങ്കില്‍ സ്റ്റാര്‍ ഹോട്ടലുകളോട് കിടപിടിക്കുന്ന തരത്തിലുള്ളവയാണ്. മുറികളിലെ ടിവിയില്‍ ഇന്ത്യന്‍ ചാനലുകളും ലഭ്യമാണ്. ബാത്ത്റൂമുകളിലും എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. വിവിധതരം കളികളും പന്തയങ്ങളും ഒക്കെയായി വിനോദപ്രിയരായ സഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ട് ഈ ഷിപ്പില്‍ ഒരു വലിയ കാസിനോയുണ്ട്. മറ്റു കാസിനോകളെപ്പോലെ വലിയ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല ഇതില്‍.

ഷോപ്പിംഗ് മാളുകള്‍, മെഡിക്കല്‍ സേവനങ്ങള്‍, ഹോട്ടലുകള്‍, ബാറുകള്‍ തുടങ്ങി ഒരു ടൌണില്‍ ലഭിക്കുന്ന എല്ലാവിധ സൗകര്യങ്ങളും ഈ ഷിപ്പില്‍ ലഭ്യമാണ്.

ഇത്രയും വിവരണങ്ങള്‍ കേട്ടപ്പോള്‍ത്തന്നെ ഈ ഷിപ്പില്‍ ഒരു യാത്രപോകുവാന്‍ നിങ്ങള്‍ക്ക് കൊതി തോന്നുന്നുണ്ടോ? കൊച്ചി – മാൽഡീവ്സ് ക്രൂയിസ് ഷിപ്പ് യാത്ര 28000 രൂപ മുതൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ക്രൂയിസ് ഷിപ്പ് ടൂർ എക്സ്പേർട്ട് ആയ പടിപ്പുരക്കൽ ട്രാവൽസിനെ വിളിക്കാം: 9847333397.