മൂന്നാറിലെ ഏറ്റവും മികച്ച ‘ട്രീ ഹൗസുകളിൽ’ താമസിക്കാം

നഗരത്തിലെ തിരക്കുകളിൽ നിന്നും മാറി സ്വസ്ഥമായി രണ്ടു ദിവസം ചെലവഴിക്കാനായി മൂന്നാറിലെ ഏറ്റവും മികച്ച റിസോർട്ടുകളിൽ ഒന്നായ ഡ്രീം ക്യാച്ചർ പ്ലാന്റേഷൻ റിസോർട്ടിലേക്കാണ് ഇത്തവണ ഞങ്ങൾ യാത്ര പോയത്. മൂന്നാർ ടൗണിൽ നിന്നും 20 കിലോമീറ്ററോളം മാറി ബൈസൺ വാലിയ്ക്ക് അടുത്തായി ഒരു മലമുകളിലാണ് ഡ്രീം ക്യാച്ചർ റിസോർട്ട് സ്ഥിതി ചെയ്യുന്നത്.

ഇവിടെ മനോഹരമായ റിസപ്‌ഷനും ലോബിയും കഴിഞ്ഞുള്ള ഒന്നും രണ്ടും നിലകളിൽ സ്യൂട്ട് റൂമുകളാണ് ഉള്ളത്. ഇനി മൂന്നാം നിലയിലേക്ക് വന്നാൽ അവിടെയാണ് റെസ്റ്റോറന്റ് ഉള്ളത്. വിഭവസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ ഒക്കെ വളരെ രുചികരമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഇവിടെത്തെ ഷെഫിന്റെ കൈപ്പുണ്യം എടുത്തുപറയേണ്ട കാര്യമാണ്.

റെസ്റ്റോറന്റിനു തൊട്ടടുത്തായി ഒരു ഇൻഡോർ ഗെയിം ഏരിയ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ഫൂസ്ബോൾ, സ്‌നൂക്കർ, കാരംസ്, ടേബിൾ ടെന്നീസ് മുതലായ ഗെയിമുകൾ കളിക്കുവാനും അതല്ലെങ്കിൽ ചുമ്മാ വിശ്രമിക്കുവാനുമൊക്കെ സൗകര്യമുണ്ട്. അതിനും അപ്പുറത്തായി ഒരു ആയുർവേദ സ്പായും ഉണ്ട്. ഗെസ്റ്റുകൾക്ക് പ്രത്യേകം പാക്കേജുകൾ ഇതിനായി എടുക്കാവുന്നതുമാണ്.

റെസ്റ്റോറന്റിന് അടുത്തുള്ള തൂക്കുപാലമാണ് ഈ റിസോർട്ടിലെ പ്രധാനപ്പെട്ട ഒരു ആകർഷണം. ആദ്യം കയറുമ്പോൾ ചിലപ്പോൾ പേടിയൊക്കെ തോന്നുമെങ്കിലും പിന്നീട് ഇതിലൂടെയുള്ള നടത്തം ഒരു ഹരമായി മാറും. ഇവിടെയെത്തുന്നവരിൽ എല്ലാവരും തന്നെ ഈ പാലത്തിൽ നിന്നുള്ള ഒരു ഫോട്ടോ എങ്കിലും എടുക്കാറുണ്ട്. അത്രയ്ക്ക് മനോഹരമാണ് ഈ ഫ്രെയിം.

പാലം കടന്ന് അപ്പുറത്തെത്തിയാൽ ആദ്യം കാണുന്നത് അടിപൊളി സ്വിമ്മിംഗ് പൂളാണ്. ഒരു കുന്നിൽ മുകളിൽ സ്ഥിതി ചെയ്യുന്നതായതിനാൽ പൂളിൽ നിന്നുള്ള വ്യൂ തകർപ്പൻ തന്നെയാണ്. അതേപോലെ കുട്ടികൾക്കായുള്ള ബേബി പൂളും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. പൂളിനു തൊട്ടടുത്തായി ഒരു വാച്ച് ടവറുണ്ട്. ഇവിടെ കയറി നിന്നാൽ ഏതാണ്ട് 360 ഡിഗ്രി വ്യൂ ആണ് നമുക്ക് ലഭിക്കുക. അങ്ങകലെ തലയുയർത്തി നിൽക്കുന്ന ചൊക്രമുടിയുടെ മനോഹര ദൃശ്യം… ഇതൊക്കെ ഇവിടെ വന്ന് നേരിട്ടു കാണുമ്പോൾ കിട്ടുന്ന ആ ഒരു ഇതുണ്ടല്ലോ, അത് അനുഭവിച്ചു തന്നെ അറിയണം. വാച്ച് ടവറിൽ ക്യാമ്പ് ഫയറിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മഴയില്ലെങ്കിൽ അതും ആസ്വദിക്കാവുന്നതാണ്.

ഇനി ഇവിടത്തെ റൂമുകളുടെ കാര്യമെടുത്താൽ, ബാൽക്കണിയുള്ള സുപ്പീരിയർ റൂം, Interconnected Two Bedroom, ടീ ഗാർഡൻ ഹണിമൂൺ കോട്ടേജ്, ട്രീ ഹൗസ് എന്നിങ്ങനെ നാല് കാറ്റഗറിയിലുള്ള റൂമുകൾ ഇവിടെ ലഭ്യമാണ്. ഇവയിൽ സുപ്പീരിയർ റൂം, ഇന്റർ കണക്ടഡ് റൂം എന്നിവ പ്രധാന ബിൽഡിംഗിലാണ് സ്ഥിതിചെയ്യുന്നത്. ഹണിമൂൺ കോട്ടേജുകൾ തേയിലത്തോട്ടത്തിനിടയിലായാണ്. മികച്ച സൗകര്യങ്ങളും അതിലേറെ കാഴ്ചകളും ഇവിടെ താമസിക്കുന്നവർക്ക് ആസ്വദിക്കുവാനാകും.

ഇനി ട്രീ ഹൗസുകളുടെ കാര്യമാണെങ്കിൽ ഇവിടത്തെ ഏറ്റവും മികച്ച, റൊമാന്റിക് മൂഡ് create ചെയ്യുന്ന ഒരു പക്കാ ഹണിമൂൺ സ്പെഷ്യൽ എന്നു പറയാം. മൂന്നാറിലെ ഏറ്റവും മികച്ച ട്രീ ഹൗസുകൾ ഇവിടെയാണ്.

പൊളാരിസ് ട്രെക്കിംഗ് : ദേ ഈ വണ്ടിയുണ്ടല്ലോ ഒന്നൊന്നര മുതലാണ്. റിസോർട്ടിനു മുന്നിൽ നിന്നും പതിയെ ആരംഭിച്ച് വളവു തിരിഞ്ഞുള്ള കുത്തനെ കയറ്റം മുതൽ ഇവന്റെ പ്രകടനം ആരംഭിക്കുകയായി. ചുരുങ്ങിയ സമയം കൊണ്ട് ഒരു കിടിലൻ ഓഫ്‌റോഡിംഗ് അനുഭവം. പൊളാരിസ് റൈഡ് കഴിഞ്ഞു നേരെ ചെല്ലുന്നത് കുതിര സവാരിയ്ക്കായാണ്. നല്ല ലക്ഷണമൊത്ത രണ്ടു കുതിരകളാണ് ഇവിടെയുള്ളത്. അവയെ പരിപാലിക്കാനായി പ്രത്യേകം ജീവനക്കാരുമുണ്ട്. ഗെസ്റ്റുകൾക്ക് കുതിരപ്പുറത്തു കയറി പതിയെ ചെറിയൊരു സഞ്ചാരം, അതാണ് ഇവിടത്തെ കുതിര സവാരി. ഒട്ടും പേടിക്കേണ്ടതില്ല, കുതിരകൾ അനുസരണയുള്ളവരാണ്, ഒപ്പം മികച്ച കുതിരക്കാരനും.

ഇതിനടുത്ത് കുട്ടികൾക്കായി ഒരു കിഡ്സ് പ്ലേ ഏരിയ ഇപ്പോൾ സജ്ജീകരിച്ചിട്ടുണ്ട്. സീസോ, ഊഞ്ഞാൽ തുടങ്ങി പാർക്കിലേതുപോലത്തെ സൗകര്യങ്ങൾ ഇവിടെയുണ്ട്. ടൈൽ പാകി മനോഹരമാക്കിയ ഇവിടെ കുട്ടികൾക്ക് കളിക്കാം, ഒപ്പം മുതിർന്നവർക്ക് ആസ്വദിക്കുകയും ചെയ്യാം.

നേരത്തെ കണ്ട തൂക്കുപാലം പോലെത്തന്നെ ഇവിടത്തെ ഏറ്റവും ആകർഷണമായ ഒരു കാര്യമാണ് തേയിലത്തോട്ടത്തിനിടയിലൂടെയുള്ള മനോഹരമായ വാക്ക് വേ. എന്തൊരു ഫോട്ടോജെനിക് ആണെന്ന് നോക്കിക്കേ. വെഡ്ഡിംഗ് ഫോട്ടോഗ്രാഫി, ടിക്‌ടോക്, ഇൻസ്റ്റ റീൽസ് ഒക്കെ ചെയ്യുവാൻ പറ്റിയ ഒരു കിടിലൻ ലൊക്കേഷൻ. ഒപ്പം കോടമഞ്ഞും കൂടിയുണ്ടെങ്കിൽ പറയുകയേ വേണ്ട. സ്വർഗ്ഗത്തിലെന്നപോലെ അങ്ങ് ആസ്വദിച്ചു നടക്കാം.

ഇതൊക്കെയാണ് ഡ്രീം ക്യാച്ചർ പ്ലാന്റേഷൻ റിസോർട്ട് നിങ്ങൾക്കായി ഒരുക്കി വെച്ചിരിക്കുന്ന മായാപ്രപഞ്ചം. ജീവിതത്തിലെ തിരക്കുകളിൽ നിന്നും മാറി ഒന്നോ രണ്ടോ ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി തിരഞ്ഞെടുക്കാൻ പറ്റിയ ഒരു റിസോർട്ട്. ഈ റിസോർട്ടിലെ റൂമുകളുടെ നിരക്കുകൾ അറിയുവാനായി നിങ്ങൾക്ക് നേരിട്ടു വിളിച്ചു enquiry ചെയ്യാവുന്നതാണ്. വിളിക്കേണ്ട നമ്പർ : +91 9526015111, WhatsApp: +91 9745 803111.