കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക് യാത്ര ചെയ്യുന്നവർ അറിയുവാൻ

കർണ്ണാടക സർക്കാർ 72 മണിയ്ക്കൂറിനുള്ളിൽ ഉള്ള ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ആ​ഗസ്റ്റ് 1 മുതൽ യാത്രക്കാർ നിർബന്ധമായും ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രയിൽ കൈയ്യിൽ കരുതണം. കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കർണ്ണാടകയിൽ എത്തുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കെഎസ്ആർടിസി ബസ്സുകളിൽ കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവർ ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രാസമയത്ത് കൈയ്യിൽ കരുതേണ്ടതും ജീവനക്കാർ ആവശ്യപ്പെടുമ്പോൾ പരിശോധനയ്ക്ക് നൽകേണ്ടതുമാണ്.

നേരത്തെ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പോലും കർണാടകത്തിലേക്ക് യാത്ര ചെയ്യാമെന്ന് കർണ്ണാടക സർക്കാർ അറിയിച്ചിരുന്നു. എന്നാൽ കർണ്ണാടക സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ്. കൂടാതെ സ്ഥിരം യാത്ര ചെയ്യുന്ന കേരളത്തിലെ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, വിദ്യാഭ്യാസം, ബിസിനസ്സ്, തുടങ്ങിയവർ മറ്റ് ആവശ്യങ്ങൾക്കായി കർണാടകത്തിലേക്ക് പോകുമ്പോൾ 15 ദിവസത്തിലൊരിക്കൽ ആർടി-പിസിആർ ടെസ്റ്റിന് വിധേയരാണമെന്നും നെ​ഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ കണ്ടക്ടർ ആവശ്യപ്പെടുമ്പോൾ ഇത് പരിശോധനയ്ക്ക് നൽകേണ്ടതുമാണ്.

നിലവിൽ കേരളത്തിൽ നിന്നും ബെ​ഗുളുരൂ, മൈസൂരു, കൊല്ലൂർ എന്നിവടങ്ങലേക്ക് നടത്തുന്ന സർവ്വീസുകൾ : തിരുവനന്തപുരം -ബെ​ഗുളുരു ( വൈകുന്നേരം 5 മണി), കണ്ണൂർ – ബെ​ഗുളുരു (രാവിലെ 7.35), കണ്ണൂർ – ബെ​ഗുളുരു (രാത്രി 9.30 ), തലശ്ശേരി – ബെ​ഗുളുരു (രാത്രി 8.16), വടകര- ബെ​ഗുളുരു (രാത്രി മണി), കോഴിക്കോട് – ബെ​ഗുളുരു (രാവിലെ 7 മണി), കോഴിക്കോട് – ബെ​ഗുളുരു (രാവിലെ 8.34).

കോഴിക്കോട് – ബെ​ഗുളുരു (രാവിലെ 10 മണി), കോഴിക്കോട് – ബെ​ഗുളുരു ( ഉച്ചയ്ക്ക് 1.30), കോഴിക്കോട് – ബെ​ഗുളുരു (വൈകിട്ട് 6 മണി), കോഴിക്കോട് – ബെ​ഗുളുരു (രാത്രി 7.01 ), കോഴിക്കോട് – ബെ​ഗുളുരു (രാത്രി 8.01) കോഴിക്കോട് – ബെ​ഗുളുരു (രാത്രി 10.03), കൽപ്പറ്റ – മൈസൂർ (രാവിലെ 5 മണി), കോഴിക്കോട് -മൈസൂർ (രാവിലെ 10.30 ), കോഴിക്കോട് മൈസൂർ (രാവിലെ 11.15 ). എറണാകുളം- കൊല്ലൂർ (ഉച്ച തിരിഞ്ഞ് – 3.25) ആലപ്പുഴ – കൊല്ലൂർ (വൈകിട്ട് 4 മണി), കൊട്ടാരക്കര – കൊല്ലൂർ (രാത്രി 8 മണി).

ബെ​ഗുളുരൂ, മൈസൂർ, കൊല്ലൂർ എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് നടത്തുന്ന സർവ്വീസുകൾ : ബെ​ഗുളുരു – കോഴിക്കോട് (രാവിലെ 8 മണി), ബെ​ഗുളുരു – കോഴിക്കോട് (രാവിലെ 10.03), ബെ​ഗുളുരു – കോഴിക്കോട് (ഉച്ചയ്ക്ക് 12 മണി), ബെ​ഗുളുരു – കോഴിക്കോട് (ഉച്ചയ്ക്ക് 2.03), ബെ​ഗുളുരു – കോഴിക്കോട് (രാത്രി 8 മണി), ബെ​ഗുളുരു – കോഴിക്കോട് (രാത്രി 9.31), ബെ​ഗുളുരു – കോഴിക്കോട് (രാത്രി 10.30), ബെ​ഗുളുരു – കോഴിക്കോട് (രാത്രി 11 മണി).

ബെ​ഗുളുരൂ – തിരുവനന്തപും (ഉച്ച തിരിഞ്ഞ് 3. 25), ബെ​ഗുളൂരു തിരുവനന്തപുരം( വൈകിട്ട് 6.30 ), ബെ​ഗുളുരൂ- കണ്ണൂർ ( രാവിലെ 9 മണി), ബെ​ഗുളുരൂ- കണ്ണൂർ ( രാത്രി 9.30), ബെ​ഗുളുരൂ- തലശ്ശേരി (രാത്രി 8.31), ബെ​ഗുളുരൂ- വടകര (രാത്രി 9.15), മൈസൂർ – കൽപ്പറ്റ (വൈകിട്ട് 5.45), മൈസൂർ – കോഴിക്കോട് (രാവിലെ 9 മണി), മൈസൂർ – കോഴിക്കോട് (രാവിലെ 10.15), മൈസൂർ – കോഴിക്കോട് (വൈകിട്ട് 5 മണി), ബെ​ഗുളുരൂ – പയ്യന്നൂർ (രാത്രി 9 മണി), കൊല്ലൂർ – ആലപ്പുഴ (രാത്രി 8മണി), കൊല്ലൂർ – കൊട്ടാരക്കര (രാത്രി 9.10), കൊല്ലൂർ – എറണാകുളം (വൈകിട്ട് 5.30).

അതോടൊപ്പം തന്നെ കേരളത്തിൽനിന്നുള്ള ബസുകൾ ഒരാഴ്ചത്തേക്ക് കർണാടകയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ദക്ഷിണ കന്നഡ ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് കാസർകോട്ടുനിന്നുള്ള അന്തസ്സംസ്ഥാന ബസ് സർവീസുകൾ വീണ്ടും നിർത്തുന്നു. കാസർകോട്ടു നിന്ന് മംഗളൂരു, സുള്ള്യ, പുത്തൂർ എന്നീ ഭാഗങ്ങളിലേക്കുള്ള ബസുകൾ ഒരാഴ്ചത്തേക്ക് അതിർത്തിവരെ മാത്രമാണ് സർവീസ് നടത്തുകയുള്ളൂവെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരുന്ന കർണാടക ആർ.ടി.സി. ബസുകളും അതിർത്തിവരെ മാത്രമാണ് സർവീസ് നടത്തുക. കൊല്ലൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ ബസ് ഓടുന്നുണ്ടോയെന്ന് അതാത് ഡിപ്പോകളിൽ വിളിച്ച് അന്വേഷിക്കുക.

തമിഴ്നാട് സർക്കാരിൽ നിന്നുള്ള യാത്രാ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കെഎസ്ആർടിസിക്ക് തമിഴ്നാട്ടിലേക്ക് സർവ്വീസ് നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സേലം വഴി ബെ​ഗുളുരുവിലേക്കും, നാ​ഗർകോവിൽ, തേനി വഴിയുമുള്ള സർവ്വീസുകൾ ഇതിനാൽ നടത്താൻ കഴിയാത്ത സ്ഥിതിയിലാണ്. മാന്യയാത്രക്കാർ നിയന്ത്രണങ്ങളുമായി സഹകരിക്കുക.
യാത്രയ്ക്കുള്ള ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാൻ ഉള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799, സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972 എന്നീ നമ്പരുകളിൽ യാത്രക്കാർക്ക് ബന്ധപ്പെടാവുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട് – സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി. ചിത്രം – SGB Kottarakkara.