കോഴിക്കോട് പോസിറ്റീവ്, കൊച്ചിയിൽ നെഗറ്റീവ്; പ്രവാസികൾ ചതിക്കപ്പെടുന്നോ?

എഴുത്ത് – Fazza Abu Dhabi.

കഴിഞ്ഞ 15-01-2022 ന് എന്റെ sister രാത്രി 10.15ന്റേ AirIndia IX-363 എന്ന ഫ്ലൈറ്റിനു കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പിൽ 1600 രൂപ അടച്ച് Rapid Test ചെയ്തപ്പോൾ Result positive. താങ്കൾക്ക് നിയമപരമായി യാത്ര ചെയ്യുവാൻ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. പുറത്തേക്കുളള വഴിയും കാണിച്ച് തന്നു. ടിക്കറ്റ് change ചെയ്തു താരമെന്ന AirIndia യുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ വീട്ടിലേക് പോയി.

8 ദിവസങ്ങൾ quarantine ഇരുന്നതിനു ശേഷം RTPCR Negative റിസൾട്ടുമായി കോഴിക്കോടുള്ള AirIndia ഓഫീസിൽ പൊയി ടിക്കറ്റ് 29-01-2022 ലേക് change ചെയ്തു തന്നു. അങ്ങനെ പുതിയ ടിക്കറ്റും RTPCR നെഗറ്റിവ് റിസൾട്ടുമായി ഇന്നലെ Calicut എയർപോർട്ടിൽ പോയി. വീണ്ടും 1600 Rs കൊടുത്തു ടെസ്റ്റ്. 20 min ശേഷം റിസൾട്ട് വന്നു അപ്രതീക്ഷിതമായി വീണ്ടും Positive
2 RTPCR negative റിസൾട്ടുമായാണ് എയർപോർട്ടിൽ വന്നത് എന്നോർക്കണം.

വിഷമത്തിൽ എന്റെ പെങ്ങൾ അബുദാബിയിലുള്ള എന്നെ വിളിക്കുന്നു. ഞാൻ അപ്പൊ തന്നെ UAE യിലെ പല പ്രമുഖരുമായിട്ടും സാമൂഹിക പ്രവർത്തകരുമായും വിഷയം സംസാരിച്ചു. ബഹുമാനപെട്ട Ashraf Thamarassery യുടെ facebook പോസ്റ്റും എന്റെ മനസ്സിൽ വന്നു. അങ്ങനെ ഞാൻ രാത്രി തന്നെ കൊച്ചിയിൽ നിന്നു അബുദാബിയിലേക്കുള്ള ടിക്കറ്റ് എടുത്തു. ഉച്ചക്ക് 2.15 നുള്ള IX-419 AirIndia flight.

RTPCR വാലിഡിറ്റി ഉള്ളത് കൊണ്ട് നേരെ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പോയി. ഇന്ന് രാവിലെ 9 മണിക് റിപ്പോർട്ട് ചെയ്തു. Rs 2600 വീണ്ടും കൊടുത്തു rapid ടെസ്റ്റ് , 20 min ശേഷം റിസൾട്ട് വന്നു Negative റിസൾട്ട്. റിസൾട്ട് എനിക്ക് അയച്ചു തന്നു. ഞാൻ നോക്കിയപ്പോ എനിക്ക് മനസിലായത് കാലിക്കറ്റ് ടെസ്റ്റ് ചെയ്യുന്നത് Micro Health Laboratories എന്ന ഒരു കമ്പനി ആണ്. പക്ഷെ കൊച്ചിയിൽ Genes 2Me എന്ന കമ്പനിയും. Micro ഹെൽത്ത് ചെയ്ത 2 ടെസ്റ്റ് Positive, ബാക്കിയുള്ള ഏതു കമ്പനി ചെയ്താലും Negative.

അങ്ങനെ 30-01-22 വൈകീട്ട് അബുദാബിയിൽ ഇറങ്ങി. 2 മണിക്കൂറിനു ശേഷം അബുദാബി Airport ഇൽ നിന്നു SEHA എടുത്ത RTPCR ന്റെ result വന്നു. അതും Negative. എന്റെ നഷ്ടം ഒരു ടിക്കറ്റ് Rs 20000. പിന്നെ നിലവാരമില്ലാത്ത മെഷീൻ കയ്യിൽ ഒരുപാട് ഉള്ള Micro health Laboratories എന്ന കമ്പനിക് കൊടുത്ത രണ്ടു Positive ടെസ്റ്റിന്റെ Rs 4000. കൂടാതെ കാലിക്കറ്റ് നിന്നു ഇന്നലെ രാത്രി കൊച്ചി യിലേക്കുള്ള transportation. പിന്നെ ഒരുപാട് സമയം നഷ്ടം.

നോക്കൂ കാലിക്കറ്റ് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോൾ അവളുടെ കോവിഡ് മാറിയോ? വെറും 10 മണിക്കൂർ കൊണ്ട് കോവിഡ് മാറാനുളള മരുന്ന് അവൾ കഴിച്ചോ? പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്? നിങ്ങളുടെ സംവിധാനങ്ങൾ ഇപ്പോഴും പഴയത് തന്നെയാണ്. അതുപോലെ നിങ്ങളുടെ മനോഭാവവും. ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടൂ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്ന് ആലോചിക്കണം.

ഈ നിലവാരമില്ലാത്ത കമ്പനികളും മെഷീനും വെച്ച് Rapid Test ചെയ്യുവാൻ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ നിങ്ങൾ ഒഴിവാക്കണം. എത്രയോ പാവപ്പെട്ട പ്രവാസികളെയാണ് Result positive ആണെന്ന് പറഞ്ഞ് ഇവർ തിരിച്ച് അയക്കുന്നത്. ഇത് മൂലം അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ ആര് തിരിച്ച് നൽകും? അധികാരികൾ ഇത്തരം കാരൃങ്ങൾക്ക് നേരെ കണ്ണടക്കരുത്. പ്രവാസികളെ ചൂക്ഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കണം.