ഐഫോണിനേക്കാളും ചെറിയ, പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കിടിലൻ 4K ക്യാമറ

ഒരു വ്‌ളോഗറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകം ക്യാമറ തന്നെയാണ്. DSLR മുതൽ മൊബൈൽഫോൺ വരെ ഉപയോഗിക്കുന്ന വ്‌ളോഗർമാർ നമുക്കിടയിലുണ്ട്. ഈ ഞാനടക്കം. ക്യാമറയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും അത് ഉപയോഗിക്കുന്നവരുടെ ആയാസരഹിതമായ പ്രവർത്തനങ്ങൾ. അതായത് ക്യാമറയുടെ വലിപ്പം കുറയുന്തോറും അത് ഉപയോഗിക്കുന്നവരുടെ ബുദ്ധിമുട്ടും കുറയും എന്നർത്ഥം. ഇത്തരത്തിൽ എല്ലാവർക്കും അനായാസേന കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന ഒരു കുഞ്ഞൻ ക്യാമറയെയാണ് ഇത്തവണ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ പോകുന്നത്.

DJI ഓസ്‌മോ പോക്കറ്റ് എന്ന ഒരു കിടിലൻ 4K – 3 ആക്സിസ് സ്റ്റെബിലൈസേഷൻ ഒക്കെയുള്ള ഒരു ഹാൻഡ്‌ഹെൽഡ് ക്യാമറ. വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും പെർഫോമൻസിൽ ആള് പുലിയാണ്. വീഡിയോ/ഓഡിയോ ക്വളിറ്റിയിൽ ഗോപ്രോയെ കടത്തിവെട്ടും ഇവൻ.

imastudent.com എന്ന വെബ്‌സൈറ്റിൽ നിന്നും 33999 രൂപയ്ക്കാണ് ഈ കുഞ്ഞൻ ക്യാമറ ഞാൻ വാങ്ങിയത്. ഓർഡർ ചെയ്ത് രണ്ടു ദിവസത്തിനുള്ളിൽ സാധനം നമ്മുടെ കയ്യിൽ കിട്ടും എന്നതാണ് ഈ വെബ്‌സൈറ്റ് വഴി വാങ്ങുന്നതിന്റെ ഒരു ഗുണം.

ഒരു സ്മാർട്ട് ഫോണിനേക്കാൾ ചെറുതാണ് DJI ഓസ്‌മോ പോക്കറ്റ് എന്ന ഈ കുഞ്ഞൻ ക്യാമറ. DJI എന്നത് പ്രധാനമായും ഡ്രോൺ ക്യാമറകൾ നിർമ്മിക്കുന്ന ഒരു കമ്പനിയാണ്. ഡ്രോണിൽ നിന്നുള്ള ഐഡിയകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഒരു
ഹാൻഡ്‌ഹെൽഡ് ക്യാമറയാണ് DJI ഓസ്‌മോ പോക്കറ്റ്. ക്യാമറയോടൊപ്പം യൂസർ മാനുവൽ, ഡാറ്റ കേബിൾ, ക്യാമറ ഭദ്രമായി ഇട്ടു വെക്കാവുന്ന ഒരു കേസ് എന്നിവയും വാങ്ങുമ്പോൾ കൂടെ ലഭിക്കും. കൂടാതെ ഐഫോൺ, മറ്റു സ്മാർട്ട് ഫോണുകൾ തുടങ്ങിയവയുമായി കണക്ട് ചെയ്യുന്നതിനുള്ള പ്രത്യേകം രണ്ടു സാധനങ്ങളും ലഭിക്കും.

ക്യാമറ ഫോണുകളുമായി കണക്ട് ചെയ്യുവാനായി ‘DJI Mimo’ എന്നു പേരുള്ള ആപ്പ്ളിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം. എന്നിട്ട് ഈ ആപ്പ് ഉപയോഗിച്ച് ക്യാമറയുടെ സെറ്റിങ്സ് ഒക്കെ സെറ്റ് ചെയ്യാം. അതുപോലെതന്നെ ക്യാമറ വാങ്ങി ഒരു മാസത്തിനുള്ളിൽ
‘DJI Mimo’ ആപ്പ് വഴി DJI osmo യുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്‌താൽ മാത്രമേ ക്യാമറയ്ക്ക് വാറന്റി ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭിക്കുകയുള്ളൂ. അതുകൊണ്ട് ഇത് എല്ലാവരും മറക്കാതെ ചെയ്യേണ്ടതാണ്. ക്യാമറയിൽ ക്ലാസ്സ് 10 മെമ്മറി കാർഡുകൾ ആണ് ഉപയോഗിക്കുവാൻ ഏറ്റവും നല്ലത്. ഫയലുകൾ കോപ്പി ചെയ്യുവാനും മറ്റും എളുപ്പത്തിനാണ് ഇത്.

നല്ല രീതിയിലുള്ള ക്യാമറ സ്റ്റെബിലൈസേഷൻ ആണ്
DJI ഓസ്‌മോ പോക്കറ്റ് ക്യാമറയുടെ എടുത്തു പറയേണ്ട ഒരു പ്രത്യേകത. വീഡിയോ റെക്കോർഡ് ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ ക്യാമറ പല ഭാഗത്തേക്കും തിരിക്കാവുന്നതാണ്. വേഗത്തിലുള്ള ചലനത്തിലും ഈ ക്യാമറയുപയോഗിച്ച് മികച്ച രീതിയിലുള്ള വിഷ്വലുകൾ പകർത്തുവാൻ സാധിക്കും.

പോക്കറ്റിൽ ഒതുങ്ങുന്ന ക്യാമറയായതിനാൽ എവിടെയും ഏത് തിരക്കിലും അനായാസകരമായി ഇതുപയോഗിച്ച് ഷൂട്ട് ചെയ്യുവാൻ സാധിക്കും. നിങ്ങൾ വ്‌ളോഗിംഗ്‌ ചെയ്യാൻ ഉദ്ദേശിക്കുകയോ അല്ലെങ്കിൽ യാത്രകൾക്കിടയിൽ വീഡിയോകൾ പകർത്തുവാൻ ഒതുങ്ങിയ ഒരു ക്യാമറ അന്വേഷിക്കുകയോ ചെയ്യുകയാണെങ്കിൽ തീർച്ചയായും DJI ഓസ്‌മോ പോക്കറ്റ് തിരഞ്ഞെടുക്കാവുന്നതാണ്.
TECHTRAVELEAT എന്ന കോഡ് ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ വിലയിൽ ഈ ക്യാമറ വാങ്ങുവാൻ സന്ദർശിക്കുക: https://goo.gl/JgSJzs .