നമ്മളെല്ലാം പാട്ടുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഒരിക്കലെങ്കിലും മ്യൂസിക് പ്ലെയറിൽ പാട്ടുകൾ വെക്കാത്തവർ അപൂർവ്വമായിരിക്കും. ഇടിമുഴക്കത്തോടെ ഉച്ചത്തിൽ പാട്ടു കേൾക്കുവാനായി നമ്മൾ ആശ്രയിക്കുന്ന ഒരു സംവിധാനമാണ് സ്പീക്കറുകൾ. മൈക്രോഫോൺ, ആംപ്ലിഫയർ, സ്പീക്കർ എന്നിവ ചേർന്നതാണ് ഇന്നത്തെ സ്പീക്കർ സംവിധാനം. അത്തരത്തിലൊരു സ്പീക്കറിനെയാണ് ഇത്തവണ നിങ്ങൾക്കായി പരിചയപ്പെടുത്തുവാൻ പോകുന്നത്. സാധാരണ ഒരു സ്പീക്കർ അല്ലിത്. എവിടെ വേണമെങ്കിലും ഒരു ട്രോളി ബാഗ് പോലെ ഉരുട്ടിക്കൊണ്ടു പോകാം എന്നതാണ് ഈ സ്പീക്കറിന്റെ എടുത്തു പറയേണ്ട പ്രത്യേകത.

Astrum Smart Trolley Multimedia Speaker എന്നാണിതിന്റെ പേര്. 40 വാട്‍സ് പവർ ഉള്ളതാണ് ഈ സ്പീക്കർ. ചെറിയ പരിപാടികൾക്കും, യാത്രകളിലും, ക്യാമ്പ് ഫയർ പോലെയുള്ള സന്ദർഭങ്ങളിലും ഉപയോഗിക്കുവാൻ സാധിക്കുന്ന മൈക്ക് ഉൾപ്പെടെയുള്ള ഒരു ട്രോളി സ്പീക്കറാണിത്. കരോക്കെ ഗാനങ്ങൾ ആലപിക്കുന്നവർക്കും ഇതൊരു മുതൽക്കൂട്ടാണ്. 8790 രൂപയാണ് ആമസോണിൽ ഇതിന്റെ വില (ഡിസംബർ 2018 ലെ വില). സ്പീക്കർ വാങ്ങുന്നതിനൊപ്പം ഒരു മൈക്ക്, ചാർജ്ജർ, റിമോട്ട് എന്നിവ ലഭിക്കും. വളരെ മനോഹരമായ രൂപഘടനയോടെയാണ് ഈ സ്പീക്കർ തീർത്തിരിക്കുന്നത്.

ഒട്ടേറെ സവിശേഷതകളുള്ള ഈ സ്പീക്കറിൽ USB കണക്ട് ചെയ്യുവാനും TF കാർഡ് ഇടുവാനും AUX കേബിൾ കണക്ട് ചെയ്യുവാനും റേഡിയോ കേൾക്കുവാനും ഒക്കെയുള്ള സൗകര്യങ്ങൾ ലഭ്യമാണ്. റേഡിയോ കേൾക്കുന്നതിനായി ഒരു ചെറിയ ആന്റിനയും ഇതോടൊപ്പം ഘടിപ്പിച്ചിരിക്കുന്നു. സ്പീക്കറിന്റെ മുൻഭാഗത്ത് മുകളിലായി LED ഡിസ്‌പ്ലെയും സ്പീക്കറിന്റെ ഭാഗത്ത് മനോഹരമായ വർണ്ണലൈറ്റുകളും ഉണ്ട്. പിന്നിലുള്ള ലൈറ്റ് സ്വിച്ച് ഓൺ ചെയ്യുമ്പോഴാണ് ഈ ലൈറ്റുകൾ തെളിയുന്നത്. വർണ്ണശബളമായ ഒരു സിഡി കറങ്ങുന്നതുപോലെയായിരിക്കും ഈ ലൈറ്റുകൾ.

മൈക്ക് കണക്ട് ചെയ്ത് സംസാരിക്കുമ്പോൾ എക്കോയുടെ അളവ് കൂട്ടുവാനും കുറയ്ക്കുവാനുമൊക്കെ സാധിക്കും. അതിനായി പ്രത്യേകം ബട്ടൺ സ്പീക്കറിന്റെ മുൻഭാഗത്ത് ഉണ്ട്. ചെറിയ ഗെറ്റ് ടുഗെദർ പരിപാടികൾക്കും വിനോദയാത്രകൾ, ക്യാമ്പുകൾ, പ്രഭാഷണങ്ങൾ തുടങ്ങിയവയ്ക്കും ഈ ഒരൊറ്റ സ്പീക്കർ ഉപയോഗിച്ചാൽ മതിയാകും. ഇതൊരെണ്ണം വാങ്ങിയാൽ പിന്നെ മൈക്ക് സെറ്റ് വാടകയ്ക്ക് എടുത്ത് ബുദ്ധിമുട്ടേണ്ടി വരില്ല. 6.5 കിലോഗ്രാം ആണ് ഈ സ്പീക്കറിന്റെ ഭാരം. അതുകൊണ്ട് യാത്രകളിൽ കൂടെക്കൂട്ടാൻ വലിയ ബുദ്ധിമുട്ടുകളൊന്നും തന്നെ ഉണ്ടാകുകയില്ല.

മൊബൈൽ ഫോണുകളും ലാപ്ടോപ്പും ഒക്കെ ഈ സ്പീക്കറുമായി ബന്ധിപ്പിക്കാവുന്നതാണ്. ബ്ലൂടൂത്ത്, ഡാറ്റ കേബിൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഈ ഡിവൈസുകളുമായി കണക്ട് ചെയ്യുവാൻ സാധിക്കുന്നത്. നമ്മൾ വിചാരിക്കുന്നതുപോലെയുള്ള നല്ല രീതിയിലുള്ള ഔട്ട്പുട്ട് ആയിരിക്കും ഇതിലൂടെ ലഭിക്കുന്നത്. പാട്ടുകൾ കേൾക്കുന്നതിനും സിനിമകൾ കാണുന്നതിനും ഒക്കെ ഇത് വളരെ ഉപയോഗപ്രദമാണ്. നമ്മുടെ വീട്ടിലെ ടിവിയ്ക്ക് 3.5 mm ജാക്ക് പോർട്ട് ഉണ്ടെങ്കിൽ ഈ സ്പീക്കർ ടിവിയുമായി കണക്ട് ചെയ്യുവാനും സാധിക്കും.

അത്യാവശ്യം നല്ല രീതിയിലുള്ള ബാറ്ററി ബാക്കപ്പ് ആണ് ഈ സ്പീക്കറിനുള്ളത്. ആദ്യ ഉപയോഗത്തിനു മുൻപ് എട്ടു മണിക്കൂർ ചാർജ്ജ് ചെയ്യേണ്ടതായുണ്ട്. ഒരു തവണ മുഴുവനായും ചാർജ്ജ് ചെയ്തു കഴിഞ്ഞാൽ ഏകദേശം മൂന്നു മണിക്കൂറുകളോളം ഇത് ഉപയോഗിക്കാവുന്നതാണ്. നമ്മുടെ ഉപയോഗത്തിനനുസരിച്ച് ചിലപ്പോൾ ഇതിൽ മാറ്റങ്ങൾ വന്നേക്കാം. ചാർജ്ജർ കണക്ട് ചെയ്തു ചാർജ്ജിംഗ് നടക്കുമ്പോഴും ഈ സ്പീക്കർ ഉപയോഗിക്കാവുന്നതാണ്. എന്തായാലും കൊടുക്കുന്ന കാശിനു ഒരു മുതൽക്കൂട്ട് തന്നെയാണ് Astrum കമ്പനിയുടെ ഈ സ്പീക്കർ. നിങ്ങൾക്ക് വാങ്ങുവാൻ താല്പര്യമുണ്ടെങ്കിൽ സന്ദർശിക്കാം: https://amzn.to/2Rqpc2i .

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.