നമ്മുടെ കുട്ടികൾ സമൂഹത്തിൽ എത്രത്തോളം സുരക്ഷിതരാണെന്ന് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദിനംപ്രതി കേൾക്കുന്ന കുട്ടികൾക്കെതിരായ അക്രമങ്ങളെക്കുറിച്ചും തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ചുമുള്ള വാർത്തകളൊക്കെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. സ്‌കൂളിലും വീട്ടിലും പൊതുസ്ഥലങ്ങളിലുമൊക്കെ കുട്ടികൾക്ക് ചിലപ്പോൾ ഒറ്റയ്ക്ക് നിൽക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. 15 വയസ്സിനു താഴെയുള്ള കുട്ടികളുടെ ഇത്തരം സുരക്ഷയെക്കുറിച്ച് നിങ്ങൾക്ക് ആവലാതിയുണ്ടോ?

കൊച്ചു കുട്ടികൾക്ക് മൊബൈൽഫോൺ ഉപയോഗിക്കുവാൻ കൊടുക്കുന്നത് അത്ര കാര്യമല്ല. സുരക്ഷയെ മുൻനിർത്തി ഇത്തരം സമ്മാനങ്ങൾ കുട്ടികൾക്ക് കൊടുക്കുകയാണെങ്കിൽ അത് ചിലപ്പോൾ കൂടുതൽ അപകടങ്ങളിലേക്ക് നയിച്ചേക്കാം. കൂടാതെ സ്‌കൂളുകളിൽ ഫോൺ കൊണ്ടുപോകുന്നത് കുറ്റകരവുമാണ്. പിന്നെന്തു ചെയ്യും? വിഷമിക്കേണ്ട, ഈ അവസരത്തിലാണ് സ്മാർട്ട് വാച്ചുകളുടെ സഹായം നമ്മൾ തേടേണ്ടത്. ഇതാ നിങ്ങളുടെ കുട്ടികൾക്കായി ഒരു കിടിലൻ സ്മാർട്ട് വാച്ച് പരിചയപ്പെടുത്തി തരാം.

ഇന്ന് കുട്ടികളുടെ സുരക്ഷയ്ക്കായി പലതരത്തിലുള്ള സ്മാർട്ട് വാച്ചുകൾ ലഭ്യമാണ്. അതിൽ പ്രധാനപ്പെട്ടതാണ് OJOY A1 സ്മാർട്ട് വാച്ചുകൾ. സമയം നോക്കാൻ മാത്രമുള്ള ഒരു വാച്ചല്ല ഇത്, ഒരു സ്മാർട്ട് ഫോണിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ഇതിൽ ചെയ്യാം. ഇതിനായി 4G സൗകര്യമുള്ള ഒരു സിംകാർഡ് ഈ വാച്ചിൽ നാം ഇടണം. Qualcomm Snapdragon 2100 എന്ന ഒരു പ്രൊസസ്സറാണ് ഈ വാച്ചിൽ ഉപയോഗിച്ചിരിക്കുന്നത്. കുട്ടികളല്ലേ ഉപയോഗിക്കുന്നത്. അവിടെയും ഇവിടെയും തട്ടലുകളും മുട്ടലുകളും ഒക്കെ നടക്കുവാൻ സാധ്യതയുണ്ട്. ഇതിനെ ചെറുക്കുന്നതിനായി ഗൊറില്ല ഗ്ളാസ് സ്‌ക്രീനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ വാച്ച് വാട്ടർ പ്രൂഫും കൂടിയാണ്. വളരെ നല്ല ബാറ്ററി ബാക്കപ്പുള്ള ഒരു വാച്ചാണിത്.

ഈ വാച്ച് കുട്ടികൾക്ക് കൊടുക്കുന്നതിനു മുൻപായി മാതാപിതാക്കളുടെ ഫോണിൽ OJOY എന്ന ആപ്പ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. എന്നിട്ട് QR കോഡ് ഉപയോഗിച്ച് ഈ ആപ്പും വാച്ചുമായി ലിങ്ക് ചെയ്യണം. പിന്നീട് വാച്ചിൽ ഇട്ടിരിക്കുന്ന സിം കാർഡിന്റെ നമ്പർ ആപ്പിൽ കൊടുക്കണം. ഈ വാച്ച് ഏത് ലൊക്കേഷനിലാണ് ഇരിക്കുന്നതെന്നു നമുക്ക് നമ്മുടെ ഫോണിൽ മാപ്പിൽ കാണുവാൻ സാധിക്കും എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. കുട്ടികൾ എവിടെയാണ് എന്നറിയുവാൻ ഈ സവിശേഷത മൂലം സാധിക്കും. അതുപോലെ ഈ വാച്ച് ഉപയോഗിക്കുന്ന വ്യക്തിയ്ക്ക് വോയ്‌സ്, ടെക്സ്റ്റ് മെസ്സേജുകൾ അയക്കുവാനും ചാറ്റ് ചെയ്യുവാനുമൊക്കെ സാധിക്കും.

വാച്ചിൽ സിം ഉണ്ടെന്നു കരുതി കുട്ടികൾക്ക് ഇതുപയോഗിച്ച് എല്ലാവരെയും ഫോൺ വിളിക്കുവാൻ സാധിക്കില്ല. നമ്മൾ White List ചെയ്തിട്ടുള്ള നമ്പറുകളിലേക്ക് മാത്രമേ വാച്ചിൽ നിന്നും ബന്ധപ്പെടുവാൻ സാധിക്കുകയുള്ളൂ. തിരിച്ചും ഇങ്ങനെ തന്നെയാണ്. ഈ വാച്ച് ധരിച്ചുകൊണ്ട് കുട്ടി എവിടെയൊക്കെ പോയി എന്നുള്ള വിവരങ്ങൾ നമുക്ക് പിന്നീട് ട്രാക്ക് ചെയ്ത് മനസ്സിലാക്കുവാൻ സാധിക്കും. ക്യാമറ ഉള്ളതിനാൽ വാച്ച് ഉപയോഗിച്ച് ഫോട്ടോകളും, വീഡിയോകളും എടുക്കുവാൻ സാധിക്കും. എന്തായാലും കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഉൽക്കണ്ഠപ്പെടുന്ന മാതാപിതാക്കൾക്ക് ഈ സ്മാർട്ട് വാച്ച് ഒരു അനുഗ്രഹം തന്നെയാണ്. വാങ്ങാൻ താൽപര്യമുള്ളവർക്ക് ഫ്ലിപ്പ്കാർട്ടിലാണ് ഇത് ലഭിക്കുന്നത്: http://fkrt.it/f1xvcnuuuN.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.