ഒരു ലക്ഷത്തോളം രൂപ മുടക്കി ഞാൻ വാങ്ങിയ പുതിയ വ്‌ളോഗിംഗ് ക്യാമറയെക്കുറിച്ച്..

Total
0
Shares

വ്‌ളോഗിംഗ് രംഗത്തേക്ക് ഞാൻ കടന്നു വന്നത് ഗോപ്രോ ഉപയോഗിച്ചു കൊണ്ടായിരുന്നു. പിന്നീട് ക്യാനൻ 80 D എന്ന DSLR ക്യാമറ വാങ്ങി. പിന്നീട് ഞാൻ വീഡിയോ ഷൂട്ട് ചെയ്യുവാനായി പ്രധാനമായും ഉപയോഗിച്ചിരുന്നത് എൻ്റെ ഐഫോൺ ആയിരുന്നു. താരതമ്യേന നല്ല സ്റ്റബിലിറ്റിയും ക്ലാരിറ്റിയും ഐഫോൺ വീഡിയോകൾക്ക് ലഭിച്ചിരുന്നു. തായ്‌ലൻഡ് യാത്രയിലെ വീഡിയോകളിൽ 60% ത്തോളവും ഐഫോണുപയോഗിച്ചായിരുന്നു ഞാൻ ഷൂട്ട് ചെയ്തിരുന്നത്.

പിന്നീട് എൻ്റെ ചില വ്ലോഗർ സുഹൃത്തുക്കളിൽ നിന്നുമാണ് Canon G7X മാർക്ക് 2 എന്ന വ്‌ളോഗിംഗ് ക്യാമറയെക്കുറിച്ച് അറിയുന്നത്. റിവ്യൂസ് ഒക്കെ നോക്കിയപ്പോൾ സംഭവം കൊള്ളാം. പിന്നെ ഒന്നും ആലോചിച്ചില്ല അത് അങ്ങ് വാങ്ങിച്ചു. ഒരു DSLR ക്യാമറയുടെ ഗുണങ്ങൾ ലഭിക്കുന്ന ഈ ക്യാമറ നമ്മുടെ പോക്കറ്റിൽ ഇട്ടുകൊണ്ട് യാത്ര ചെയ്യുവാനും സാധിക്കും. വളരെയേറെ വീഡിയോകൾ ഞാൻ Canon G7X ഉപയോഗിച്ച് ചെയ്യുകയുണ്ടായി.

Canon G7X വളരെ മികച്ച ഉൽപ്പന്നം ആണെങ്കിലും സ്ഥിരമായ ഉപയോഗത്തിൽ നിന്നും ഈ ക്യാമറയുടെ വിരലിലെണ്ണാവുന്ന ചില പോരായ്മകളും എനിക്ക് മനസ്സിലായി. ഫോക്കസ് പ്രശ്നമായിരുന്നു മിക്കവാറും ഞാൻ നേരിട്ട ഒരു പ്രശ്നം. അതുപോലെതന്നെ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ വളരെ പതുക്കെ മാത്രമേ സൂം ഇൻ ചെയ്യുവാനും സൂം ഔട്ട് ചെയ്യുവാനുമൊക്കെ പറ്റുകയുള്ളൂ.

അങ്ങനെ കഴിഞ്ഞ മാസം ബഹ്‌റൈനിൽ പോയപ്പോഴാണ് സോണിയുടെ ഏറ്റവും പുതിയ പോയിന്റ് & ഷൂട്ട് ക്യാമറയായ സോണി സൈബർഷോട്ട് RX 100 VI നെക്കുറിച്ച് ഞാൻ അറിയുന്നത്. ഞാനാണെങ്കിൽ ക്യാമറ ഒന്ന് അപ്ഗ്രേഡ് ചെയ്യണം എന്നു വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഈ ക്യാമറ വന്നു പെട്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല ബഹ്‌റൈനിൽ നിന്നുതന്നെ ഞാൻ ഈ ക്യാമറ വാങ്ങി. ഏകദേശം ഒരു ലക്ഷം രൂപയ്ക്കടുത്താണ് ഈ ക്യാമറ വാങ്ങുവാനായി ഞാൻ ചെലവഴിച്ചത്.

എൻ്റെ കയ്യിലുള്ള Canon G7X ഉം സോണി സൈബർഷോട്ട് RX 100 VI ഉം വലിപ്പത്തിൽ ഒരേപോലെതന്നെയായിരുന്നു. എങ്കിലും സോണിയ്ക്ക് കുറച്ചുകൂടി കനം കുറവാണ്. ഈ രണ്ടു ക്യാമറകൾക്കും 3 ഇഞ്ച് വലിപ്പമുള്ള ടിൽറ്റ് സ്‌ക്രീൻ ഉണ്ട്. സ്‌ക്രീൻ മുകളിലേക്കും താഴേക്കും ചലിപ്പിക്കുന്ന സൗകര്യമാണിത്. ഇതുമൂലം ഡിസ്പ്ലേ തിരിച്ചു വെച്ചാൽ നമ്മൾ സെൽഫായി ഷൂട്ട് ചെയ്യുന്ന കാര്യങ്ങൾ ലൈവ് ആയിത്തന്നെ കാണുവാൻ സാധിക്കും. Canon G7X നെ അപേക്ഷിച്ച് ഇമേജ് സ്റ്റെബിലൈസേഷൻ കുറച്ചുകൂടി മെച്ചപ്പെട്ടതായാണ് സോണി സൈബർഷോട്ട് RX 100 VI ഉപയോഗിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ടത്.

സോണി സൈബർഷോട്ട് RX 100 VI നു DSLR ക്യാമറകളിൽ ഉള്ളതുപോലത്തെ വ്യൂ ഫൈൻഡർ ഉണ്ട്. ഫോട്ടോകൾ എടുക്കുമ്പോൾ ഈ സൗകര്യം ഉപയോഗിക്കുന്നത് വളരെ മികച്ച ഔട്ട്പുട്ട് ലഭിക്കുവാൻ ഇടയാക്കുന്നു. അതുപോലെതന്നെ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ വളരെ വേഗതയിൽത്തന്നെ സൂം ഇൻ ചെയ്യുവാനും സൂം ഔട്ട് ചെയ്യുവാനും ഈ ക്യാമറയിൽ സാധിക്കും. ക്യാനൻ ക്യാമറയെ അപേക്ഷിച്ച് സോണിയ്ക്ക് 4K മോഡ് കൂടി ലഭ്യമാണ്. Canon G7X നു ടച്ച് സ്‌ക്രീൻ ഉണ്ടെങ്കിലും സോണി സൈബർഷോട്ട് RX 100 VI യ്ക്ക് ആ സൗകര്യം ഇല്ല. സാധാരണയായി ഞാൻ ടച്ച് സ്‌ക്രീൻ ഉപയോഗിച്ചിരുന്നത് ഫോക്കസ് കറക്ട് ആക്കുവാൻ വേണ്ടിയായിരുന്നു. എന്നാൽ പുതിയ ക്യാമറയിൽ ഫോക്കസ് എല്ലാം കിറുകൃത്യം ആയതിനാൽ പ്രത്യേകിച്ച് ആ സൗകര്യം ഇല്ലെങ്കിലും കുഴപ്പമില്ല.

ക്യാമറാ ലോകത്തെ അതികായൻ തന്നെയാണ് ക്യാനൻ. ഒരിക്കലും ഞാൻ അവയെ തള്ളിപ്പറയുകയില്ല. ഇനിയുള്ള വീഡിയോകൾ പ്രധാനമായും ഷൂട്ട് ചെയ്യുന്നത് സോണി സൈബർഷോട്ട് RX 100 VI ഉപയോഗിച്ച് ആണെങ്കിലും തുടർന്നും എൻ്റെ കൈവശമുള്ള ക്യാനൻ ക്യാമറകൾ ഞാൻ ഉപയോഗിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

വീടിനു മുകളിലൂടെ പോകുന്ന വിമാനങ്ങളുടെ വിവരങ്ങൾ ഫോണിൽ കാണാം..

വിമാനങ്ങൾ പണ്ടുമുതലേ നമ്മളിൽ ഭൂരിഭാഗം ആളുകളുടെയും ഇഷ്ടവാഹനമാണ്. മിക്കവരും ചെറുപ്പത്തിൽ ആകാശത്തുകൂടി വിമാനം പറക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടും ഉണ്ടാകാം. എങ്ങനെയെങ്കിലും വിമാനത്തിൽ ഒന്നു യാത്ര ചെയ്യുക എന്നത് ഒരു സ്വപ്നമായി കൊണ്ടു നടന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ന് വിമാനയാത്രകൾ…
View Post

Youtube ൽ നിന്നും എങ്ങനെ Copyright ഇല്ലാത്ത മ്യൂസിക് ലഭിക്കും?

ഇന്ന് യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർ ധാരാളമാണ്. ഇത്തരം വീഡിയോകളിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകൾ ഇടേണ്ടിയും വരാറുണ്ട്. എന്നാൽ തോന്നിയപോലെ അവിടുന്നും ഇവിടുന്നും എടുത്ത ഓഡിയോ ക്ലിപ്പുകൾ വീഡിയോകളിൽ ഇട്ടാൽ തീർച്ചയായും കോപ്പിറൈറ്റ് ക്ലെയിം അല്ലെങ്കിൽ കോപ്പിറൈറ്റ് സ്ട്രൈക്ക് ലഭിക്കുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. മിക്കയാളുകളും…
View Post

കൊച്ചു കുട്ടികളുടെ സുരക്ഷയ്ക്കായി OJOY A1 സ്മാർട്ട് വാച്ചുകൾ; എന്താണ് ഇതുകൊണ്ടുള്ള പ്രയോജനം?

നമ്മുടെ കുട്ടികൾ സമൂഹത്തിൽ എത്രത്തോളം സുരക്ഷിതരാണെന്ന് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദിനംപ്രതി കേൾക്കുന്ന കുട്ടികൾക്കെതിരായ അക്രമങ്ങളെക്കുറിച്ചും തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ചുമുള്ള വാർത്തകളൊക്കെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. സ്‌കൂളിലും വീട്ടിലും പൊതുസ്ഥലങ്ങളിലുമൊക്കെ കുട്ടികൾക്ക് ചിലപ്പോൾ ഒറ്റയ്ക്ക് നിൽക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. 15 വയസ്സിനു താഴെയുള്ള കുട്ടികളുടെ ഇത്തരം…
View Post

മലപ്പുറത്ത് 10 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച 1300 Sqft വീട്

ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത്. ഇക്കാലത്ത് ഒരു നല്ല വീട് വെക്കണമെങ്കിൽ എത്ര രൂപ ചെലവാകും? 20, 30, 35 അങ്ങനെ പോകും ലക്ഷങ്ങൾ. എന്നാൽ ഇതൊന്നുമല്ലാതെ ചുരുങ്ങിയ തുകയ്ക്ക് മനോഹരമായ വീട് പണിത് താമസിക്കുന്നവരും നമുക്കിടയിലുണ്ട്.…
View Post

ഐഫോണിനേക്കാളും ചെറിയ, പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കിടിലൻ 4K ക്യാമറ

ഒരു വ്‌ളോഗറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകം ക്യാമറ തന്നെയാണ്. DSLR മുതൽ മൊബൈൽഫോൺ വരെ ഉപയോഗിക്കുന്ന വ്‌ളോഗർമാർ നമുക്കിടയിലുണ്ട്. ഈ ഞാനടക്കം. ക്യാമറയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും അത് ഉപയോഗിക്കുന്നവരുടെ ആയാസരഹിതമായ പ്രവർത്തനങ്ങൾ. അതായത് ക്യാമറയുടെ വലിപ്പം കുറയുന്തോറും അത് ഉപയോഗിക്കുന്നവരുടെ…
View Post

ചെലവ് 35000 രൂപയിൽ താഴെ; വീട്ടിൽ ഒരു സിനിമാ തിയേറ്റർ തയ്യാറാക്കാം

എഴുത്ത് – പ്രശാന്ത് പറവൂർ. ചെറുപ്പം മുതലേ തിയേറ്ററിൽ പോയി സിനിമ കാണുക എന്നത് എൻ്റെ വലിയ ഇഷ്ടങ്ങളിൽ ഒന്നായിരുന്നു. പിന്നീട് പ്രായമായപ്പോൾ തിയേറ്ററുകൾ കയറിയിറങ്ങി പടം കാണുന്ന ഒരു വ്യക്തിയായി ഞാൻ മാറി. ചില തിയേറ്ററുകളിലെ എക്സ്പീരിയസ് കിട്ടാൻ വേണ്ടി…
View Post

ഞാൻ ഉപയോഗിക്കുന്ന ക്യാമറ – GoPro Hero 5 & Karma Grip Gimbal, വീഡിയോ കാണാം

എല്ലാവർക്കും നമസ്കാരം, കുറെ നാളുകളായി എന്നോട് പലരും ചോദിക്കുന്ന ഒരു കാര്യമാണ് ഞാൻ ഉപയോഗിക്കുന്ന ക്യാമറയെക്കുറിച്ച്. യൂട്യൂബ് ചാനൽ തുടങ്ങിയ സമയത്ത് ഒരു സോണിയുടെ ഹാൻഡി ക്യാമറ വാങ്ങി വീഡിയോസ് എടുത്ത് തുടങ്ങി. ഷേക്ക് ഇല്ലാതെ വീഡിയോ പകർത്തുവാൻ സാധിക്കാതിരുന്നതിനാൽ ആ…
View Post

വിവോ V20 യുടെ ഒരു സിനിമാറ്റിക് ട്രാവൽ സ്റ്റൈൽ Unboxing വീഡിയോ

സുഹൃത്തുക്കളേ, ഞാൻ നിങ്ങളുടെ സുജിത് ഭക്തൻ. ബ്ലോഗിങ്, വ്ലോഗിങ് മേഖലയിൽ നിന്നും ഒരു ചുവടുകൂടി കടന്നുകൊണ്ട് ഒരു ചെറിയ പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ച വിവരം സന്തോഷത്തോടെ ഞാൻ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. ആ വിശേഷങ്ങളിലേക്ക് കടക്കാം. സ്മാർട്ട്ഫോൺ മേഖലയിലെ…
View Post