മൈക്രോവേവ് ഓവനും മാഗ്നെട്രോണും – ഒരു യുദ്ധോപകരണം അടുക്കളയിലേക്ക് കളം മാറ്റിയ കഥ

Total
0
Shares

ലേഖകൻ – ഋഷിദാസ്.

ഇക്കാലത്തു മൈക്രോവേവ് ഓവൻ സർവ്വസാധാരണമാണ്. പാചകം ഏറ്റവും എളുപ്പത്തിലും ഭംഗിയായും ചെയ്യാൻ ഉപകരിക്കുന്ന ഈ യന്ത്രം ഇപ്പോൾ സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ വിപണിയിൽ ലഭ്യമാണ് . എഴുപത്തഞ്ചു കൊല്ലം മുൻപ് ലോകതിലെ ഏറ്റവും വലിയ സൈനിക രഹസ്യങ്ങളിലൊന്നായ മാഗ്നെട്രോൺ എന്ന മൈക്രോവേവ് ആവൃത്തി ഓസിലേറ്റർ ആണ് എല്ലാ മൈക്രോവേവ് ഓവനുകളുടെയും ഊർജ്ജ സ്രോതസ്സ് എന്നത് അദ്ഭുതകരമായ ഒരു വസ്തുതയാണ് .

മാഗ്നെട്രോൺ–ഒരു യുദ്ധോപകരണം : സൈനിക റഡാറുകളിൽ റേഡിയോ തരംഗങ്ങളിടെ ഉൽപ്പാദനത്തിനാണ് മാഗ്നെട്രോണുകൾ ആദ്യമായി ഉപയോഗിച്ചത് . ആദ്യകാലറഡാറുകളിൽ ഉപയോഗിച്ചിരുന്ന വാക്വം ട്യൂബുകളെക്കാൾ വളരെയധികം ശക്തിയിലും ഉയർന്ന ഫ്രീക്വെൻസികളിലും റേഡിയോ തരംഗങ്ങളെ സൃഷ്ടിക്കാൻ മാഗ്നെട്രോണിനായി . അതോടെ റഡാർ ശത്രു വിമാനങ്ങളെയും കപ്പലുകളെയും നൂറുകണക്കിന് കിലോമീറ്റര് അകലെ വച്ച് കണ്ടുപിടിക്കാൻ കഴിവുള്ള ഒരു സൈനിക ഉപകരണം ആയി മാറി.

പ്രായോഗികമായ ആദ്യ മാഗ്നെട്രോൺ നിർമിച്ചത് 1921 ഇൽ ജനറൽ ഇലക്ട്രിക്ക് ക്മ്പനിയിലെ ശാസ്ത്രജ്ഞനായിരുന്ന . A W ഹള്ള് (A W HULL)ആണ്.പക്ക്ഷേ അത് മൈക്രോവേവ് ആവൃതിയിൽ പ്രവർത്തിക്കുന്ന ഒരു മാഗ്നെട്രോൺ ആയിരുന്നില്ല. 1925 ഇൽ ജനറൽ ലൿട്രിക്ടിലെ മറ്റൊരു ശാസ്ത്രജ്ഞനായ എൽഡർ 8 കിലോവാട് ശക്തിയുള്ള ഒരു മാഗ്നെട്രോൺ വികസിപ്പിച്ചു .പക്ഷെ അതും താഴ്ന്ന ആവൃതിയിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണമായിരുന്നു .താഴ്ന്ന ആവൃതിയിൽ പ്രവർത്തിക്കുന്ന വാക്വം ട്യൂബുകൾക്ക് ഭീഷണിയുയർത്താൻ താഴ്ന്ന ആവൃതിയിൽ പ്രവൃത്തിക്കുന്ന മാഗ്നെട്രോണുകൾക്കു കഴിഞ്ഞില്ല .പക്ഷെ വലിയ ആവൃതിയിൽ പ്രവർത്തിക്കുന്ന മാഗ്നെട്രോണുകൾക്കുവേണ്ടിയുള്ള ഗവേഷണം തുടർന്നു .

ആദ്യകാല മാഗ്നെട്രോണുകൾ അവയുടെ പവർ ഔട്ട് പുട്ടിലും ആവൃതിയിലും സ്ഥിരത ഉള്ളവ ആയിരുന്നില്ല .ആവൃത്തിയിൽ സ്ഥിരതയില്ലാത്ത ഒരുപകാരണത്തിന് ഒരു ഓസിലേറ്റർ ആയി പ്രവർത്തിക്കുന്നതിന് പരിമിതികൾ ഉണ്ട് .ജപ്പാനിൽ എച് .യാഗി മാഗ്നെട്രോണുകളിൽ സ്വതന്ത്രമായി ഗവേഷണം നടത്തുകയും പല ഗുണപരമായ മാറ്റങ്ങളും അവയിൽ കൊണ്ടുവരികയും ചെയ്തു . അദ്ദേഹത്തിന്റെ ഗവേഷണ ഭലമായി ജപ്പാൻ റേഡിയോ കമ്പനി 500 വാട്ട് ശക്തിയുള്ള ഒരു മാഗ്നെട്രോൺ 1939 ഇത് രംഗത്തിറക്കി. പക്ഷെ ഈ മാഗ്നെട്രോൺ പ്രവർത്തിപ്പിക്കാൻ അത്ര എളുപ്പമായിരുന്നില്ല .

ഇന്ന് കാണുന്നതരത്തിലുള്ള മൾട്ടി കാവിറ്റി മാഗ്നെട്രോണുകൾ വികസിപ്പിച്ചത് 1939 ഇൽ ബ്രിട്ടനിലെ ജോൺ T. റാൻഡൽ ഉം ഹെന്രി A.H. ബൂട്ട് ഉമാണ് .അവരുടെ മാഗ്നറ്റിറോൺ ഡിസൈൻ അന്നുവരെയുള്ള മാഗ്നെട്രോണിന്റെ എല്ലാ കുറവുകളേയും പരിഹരിച്ചു .തൊണ്ണൂറു ശതമാനത്തിനു മുകളിൽ എഫിഷ്യൻസി ഉണ്ടായിരുന്നതിനാൽ മാഗ്നെട്രോൺ തണുപ്പിക്കാൻ വിപുലമായ മാർഗങ്ങൾ വേണ്ടിവന്നില്ല .മൾട്ടി കാവിറ്റി മാഗ്നെട്രോണുകൾ സ്ഥിരതയുള്ള ആവൃത്തികൾ പുറപ്പെടുവിച്ചു .സർവോപരി അവക്ക് മൈക്രോവേവ് ആവൃത്തികളിൽ വളരെ വലിയ ഔട്ട്പുട്ട് പവർ പുറപ്പെടുവിക്കാനും കഴിഞ്ഞു .ഒറ്റയടിക്ക് മാഗ്നെട്രോണിന്റെ വളരെയധികം കുറവുകളെയാണ് റാൻണ്ടലും, ബൂട്ടും ഇല്ലാതാക്കിയത് .അതോടെ മാഗ്നെട്രോണുകൾ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും യുദ്ധ മേഖലകളിലേക്ക് പറിച്ചു നടപെടുകയും ചെയ്തു .

റാൻഡലിനെയും ബൂട്ടീനെയുമാണ് കാവിറ്റി മാഗ്നെട്രോണിന്റെ കണ്ടുപിടുത്തക്കാരായി ഇപ്പോൾ അംഗീകരിക്കുന്നത് .എന്നാൽ അലെക്സറഫ് , മലീറോഫ് എന്നെ റഷ്യാക്കാർ അവർക്കും മുൻപ് ക്യാവിറ്റി മാഗ്നെട്രോൺ കണ്ടുപിടിച്ചിരുന്നു എന്നൊരു വാദവും നിലനിൽക്കുന്നുണ്ട് .യാഗിയുടെ ജാപ്പനീസ് മാഗ്നെട്രോണും ശരിക്കുള്ള ഒരു ക്യാവിറ്റി മാഗ്നെട്രോൺ ആയിരുന്നു എന്ന വാദവുമുണ്ട് . എന്തായാലും റാൻണ്ടലിന്റെയും ,ബൂട്ടിന്റെയും മാഗ്നെട്രോൺ ആണ് രണ്ടാം ലോക യുദ്ധത്തിന്റെ ഗതി മാറ്റിയ മാഗ്നെട്രോൺ എന്ന് നിസംശയം പറയാം.

മാഗ്നെട്രോൺ ഘടിപ്പിച്ച സൈനിക റഡാറുകൾ 1942 ഓടെ ബ്രിട്ടന് സ്വന്തമായി മറ്റൊരു രാജ്യത്തിനും അക്കാലത് മാഗ്നെട്രോൺ ഘടിപ്പിച്ച സൈനിക റഡാറുകൾ ഉണ്ടായിരുന്നില്ല. അതുവരെയുള്ള വാക്വം ട്യൂബ് റഡാറുകളുടെ പരിധി വളരെ കുറവായിരുന്നു , അവക്ക് മൈക്രോവേവ് ഫ്രീക്വൻസികളിൽ പ്രവർത്തിക്കാനും ആവുമായിരുന്നില്ല . യുദ്ധത്തിൽ ബ്രിട്ടീഷ് റഡാറുകൾക്ക് ജർമൻ പോർ വിമാനങ്ങളെ വളരെ അകലെ നിന്ന് കണ്ടുപിടിക്കാ ൻ കഴിഞ്ഞു . കണ്ടുപിടിക്കപ്പെട്ടാൽ ബോംബറു ളെയും പോര്വിമാനങ്ങളെയും അകലെവച്ചുതന്നെ നശിപ്പിക്കാൻ എളുപ്പമായിരുന്നു . ശക്തമായ റഡാറുകൾ ബ്രിട്ടീഷ് ദ്വീപുകൾ ജർമൻ ബോംബറുകൾക്ക് അപ്രാപ്യമാക്കി . ജർമൻ സൈനിക നേതിര്ത്വത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലായില്ല . വെടിവെച്ചിട്ട ചില ബ്രിട്ടീഷ് ബോംബറുകളിൽ നിന്നും മാഗ്നെട്രോണുകൾ സംഘടിപ്പിച്ച് സ്വന്തമായ റഡാറുകൾ നിർമിക്കാൻ ജർമനി ശ്രമം തുടങ്ങിയപ്പോൾ അവർ യുദ്ധത്തിൽ തൊട്ടു കഴിഞ്ഞിരുന്നു . ബ്രിട്ടീഷ് ദ്വീപുകൾ കീഴടക്കുക എന്ന ഹിറ്റ്ലറുടെ സ്വപ്നം തകിടം മറിച്ചത് ” മാഗ്നെട്രോൺ ” ആണെന്ന് നിസംശയം പറയാം . രണ്ടാം ലോകയുദ്ധത്തിന് ഗതി ബ്രിട്ടനും സഖ്യശക്തികൾക്കും അനുകൂലമാക്കുന്നതിൽ മുഖ്യ പങ്ക് മാഗ്നെട്രോൺ കൊണ്ട് പ്രവർത്തിക്കുന്ന ആദ്യ കാല ഏർലി വാണിംഗ് റഡാറുകൾക്കായിരുന്നു .

മാഗ്നെട്രോൺ- അടുക്കളയിലേക്കുള്ള ചുവടുമാറ്റം മൈക്രോ വേവ് ഓവനിലൂടെ : മൈക്രോവേവ് ആവൃതിയിലുള്ള വിദ്യുത് കാന്തിക തരംഗങ്ങൾക്ക് ജാലകണങ്ങളെ വിറപ്പിക്കാനും ( vibration) അതുവഴി താപം ഉൽപ്പാദിപ്പിക്കാനും ആവുമെന്ന് രണ്ടാം ലോകമഹായുദ്ധകാലത്തുതന്നെ അറിവുള്ളതായിരുന്നു . പക്ഷെ യുദ്ധകാലത് മാഗ്നെട്രോണിനെ ഒരു പാചക ഉപകരണം ആക്കാൻ ആകുമായിരുന്നില്ല . അതീവ രഹസ്യ സ്വഭാവമുള്ള ഒരുപകാരണമായിരുന്നു അക്കാലത്തു മാഗ്നെട്രോൺ . യുദ്ധം അവസാനിച്ച ഒരു വർഷത്തിനുള്ളിൽ തന്നെ യു എസ് എൻജിനീയർ ആയ പേർസി സ്‌പെൻസർ ( Percy Spencer) മാഗ്നെട്രോൺ ഉപയോഗിച്ച ഒരു മൈക്രോവേവ് ഓവൻ നിർമിച്ചു . പേർസി സ്‌പെൻസർ നെ യാണ് മൈക്രോവേവ് ഓവന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത് . റഡാർ റേൻജ് ( radar range ) എന്നായിരുന്നു സ്‌പെൻസർ ആ ഉപകാരണത്തിനിട്ട പേര് .വിലക്കൂടുതൽ നിമിത്തം സ്പെന്സരുടെ റഡാർ റേൻജ് വലിയ തോതിൽ പ്രചാരത്തിൽ വന്നില്ല . മാഗ്നെട്രോൺ അക്കാലത്തു വിലപിടിച്ച ഒരുപകരണം ആയിരുന്നു .

പല യു എസ് കമ്പനികളും അറുപതുകളിൽ മൈക്രോവേവ് ഓവനുകൾ രംഗത്തിറക്കി . വലിപ്പക്കൂടുതലും വിലകൂടുതലും നിമിത്തം മിക്കവയും വിപണിയിൽ പരാജയപ്പെട്ടു .1967 ൽ അമാന കോർപറേഷൻ( Amana Corporation ) ആദ്യ കോംപാക്ട് ടേബിൾ ടോപ് മൈക്രോവേവ് ഓവൻ വിപണിയിൽ എത്തിച്ചു . അതോടെ മൈക്രോവേവ് ഓവനുകൾ സ്ഥിരം പാചകക്കാരനായി ലോകമെമ്പാടുമുള്ള അടുക്കളകളിലേക്ക് കയറിക്കൂടി .

മൈക്രോവേവ് ഓവൻ -പ്രവർത്തന തത്വം – വിദ്യുത് കാന്തിക സ്പെക്ട്രത്തിൽ 1 ഗിഗാഹെർട്സ് മുതൽ 300 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തികളെയാണ് മൈക്രോ വേവ് ഫ്രീക്വെൻസികൾ എന്ന് വിളിക്കിന്നത് . ഉപയോഗം അനുസരിച്ച് മൈക്രോ വേവ് ഫ്രീക്വെൻസിക ളെ വിവിധ സബ് ബാൻഡുകൾ ആയും തിരിച്ചിട്ടുണ്ട് . 1 ഗിഗാഹെർട്സ് മുതൽ 2 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തിക ൾ L- ബാൻഡ് ഫ്രീക്വെൻസികൾ,2 ഗിഗാഹെർട്സ് മുതൽ 4 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തിക ൾ S- ബാൻഡ് ഫ്രീക്വെൻസികൾ,4 ഗിഗാഹെർട്സ് മുതൽ 8 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തിക ൾ C ബാൻഡ് ഫ്രീക്വെൻസികൾ.8 ഗിഗാഹെർട്സ് മുതൽ 12 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തിക ൾ X- ബാൻഡ് ഫ്രീക്വെൻസികൾ ഇങ്ങിനെയാണ് ആദ്യ സബ് ബാൻഡുകൾ .ഇതിൽ ഇപ്പോൾ ,2 ഗിഗാഹെർട്സ് മുതൽ 4 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തിക ൾ S- ബാൻഡ് ഫ്രീക്വെൻസികൾ ആൻ സാധാരണയായി മൈക്രോവേവ് ഓവനുകളിൽ ഉപയോഗിക്കുന്നത് . ഈ ബാൻഡിലെ 2.45 ഗിഗാഹെർട്സ് ഫ്രീക്വെൻസി ആണ് പ്രചാരത്തിലുള്ള മിക്ക മൈക്രോവേവ് ഓവ നു കളിലും ഉപയോഗിക്കുന്നത് .

മൈക്രോവേവ് ഫ്രീക്വെൻസി യിലുള്ള വിദ്യുത് കാന്തിക തരംഗങ്ങൾ ജല തന്മാത്രകളിലൂടെ കടന്നു പോകുമ്പോൾ ജലതന്മാത്രകൾ പ്രകമ്പനം കൊള്ളുന്നു . ഈ പ്രകമ്പനങ്ങളാണ് താപോർജ്ജമായി മാറുന്നത് . കൂടുതൽ ശക്തമായ വിദ്യുത് കാന്തിക തരംഗങ്ങൾ കടന്നു പോകുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന താപോർജ്ജത്തിന്റെ അളവും കൂടും . ഈ തത്വമാണ് എല്ലാ മൈക്രോവേവ് ഓവനുകളും ഉപയോഗിക്കുന്നത് . ശക്തമായ മൈക്രോവേവ് തരംഗങ്ങളെ സൃഷ്ടിക്കാൻ മാഗ്നെട്രോണുകൾ ഉപയോഗിക്കുന്നു .മൈക്രോവേവ് തരംഗങ്ങൾക്ക് ലോഹത്തിലൂടെ കടന്നു പോകാൻ ആകാത്തതിനാൽ മൈക്രോവേവ് തരംഗങ്ങൾ ഓവന്റെ ഉള്ളിൽ തന്നെ തളച്ചിടപ്പെടുന്നു . ഓവന്റെ വാതിലിലെ ഗ്ളാസ് പാളിക്കുള്ളിലും ഒരു ലോഹ വലയുള്ളതിനാൽ അതില്കൂടിയും മൈക്രോവേവ് തരംഗങ്ങൾ പുറത്തുപോകുന്നില്ല.

മൈക്രോവേവ് ഓവൻ -സുരക്ഷിതത്വം : ഏറ്റവും സുക്ഷിതമായ പാചക മാർഗമായി മൈക്രോവേവ് ഓവനെ കരുതാം . മൈക്രോവേവ് ഫ്രീക്വെൻസികൾ ഒരു തരത്തിലുള്ള അയോണൈസേഷനും നടത്തുന്നില്ല. അയോണൈസേഷ ൻ നടത്തുന്ന അൾട്രാ വയലറ്റ് റെകളും , എക്സ് റെകളും ,ഗാമ റെകളുമാണ് ആരോഗ്യത്തിനു ഹാനികരമായിത്തീരുന്നത് . അവയെക്കാളൊക്കെ ബശലക്ഷക്കണക്കിനു മടങ് ദുർബലമാ ണ് മൈക്രോവേവ് ഫ്രീക്വെൻസികൾ സാധാരണ പാചകം ഇൻഫ്രാ റെഡ് ഫ്രീക്വെൻസി യിലുള്ള വിദ്യുത് കാന്തിക തരംഗങ്ങളുടെ സഹായത്താലാണ് നടക്കുന്നത്.

മൈക്രോവേവ് ഓവനിലാകട്ടെ പാചകം ഇൻഫ്രാ റെഡ് ഫ്രീക്വെൻസി യെക്കാൾ വളരെ താഴ്ന്ന മൈക്രോവേവ് ഫ്രീക്വെൻസി യിലൂടെയാണ് നടക്കുന്നത് . ഇൻഫ്രാ റെഡ് ഫ്രീക്വെൻസി കൽ എല്ലാ പദാർത്ഥങ്ങളെയും ചൂടാക്കുന്നു .മൈക്രോവേവ് ഫ്രീക്വെൻസി കൽ ജലത്തെ മാത്രമാണ് ചൂടാകുന്നത് . ലോഹങ്ങളിൽനിന്നും അവ പ്രതിഫലിച്ചു പോകുന്നു . ഇന്സുലേറ്ററുകളിലൂടെ അവ വലിയ തോതിൽ താപോർജ്ജം ഉൽപ്പാദിപ്പിക്കാതെ കടന്നു പോകുന്നു . ജലാംശം ഇല്ലാത്ത ഭക്ഷണ പദാർത്ഥങ്ങളെ ചൂടാക്കാനും പാകം ചെയ്യാനും മൈക്രോവേവ് ഓവ നുകൾക്ക് കഴിയില്ല എന്നതാണ് അവയുടെ പ്രധാന ന്യൂനത .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post